Tuesday, November 20, 2007

റാവുത്‌ നാച്ചാ

റാവുത്‌ നാച്ചാ എന്ന നൃത്തരൂപം ഇവിടങ്ങളിലുള്ള യാദവ വംശജര്‍ നടത്തുന്നത്‌ കഴിഞ്ഞ കൊല്ലം പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാല്‍ അന്ന്‌ ഇതിന്റെ ഐതിഹ്യം അറിയില്ലായിരുന്നു.
ഇന്നു അത്‌ കണ്ടപ്പോള്‍ അതുകൂടി ചോദിച്ചറിയുവാന്‍ സാധിച്ചു.

പണ്ട്‌ ശ്രീകൃഷ്ണന്‍, യാദവരോട്‌ ഗോവര്‍ദ്ധനപര്‍വതമാണ്‌ തങ്ങള്‍ക്ക്‌ ജീവനോപായം അതുകൊണ്ട്‌ അതിനെ പൂജിച്ചാല്‍ മതി , ദേവന്മാര്‍ക്ക്‌ പൂജ ഒന്നും ചെയ്യണ്ടാ എന്നു പറയുന്ന ഒരു കഥയുണ്ട്‌. അതില്‍ ദേവേന്ദ്രന്‍ കോപിച്ചു. മേഘങ്ങളോട്‌ മഴ പെയ്യിച്ച്‌ ആ ഭൂവിഭാഗം മുഴുവന്‍ നശിപ്പിക്കുവ്‌ആന്‍ അജ്ഞാപിച്ചു. എന്നാല്‍ ശ്രീകൃഷ്ണന്‍ തന്റെ ഒരു വിരല്‍ കൊണ്ട്‌ ഗോവര്‍ദ്ധനപര്‍വ്വ്വതത്തെ ഉയര്‍ത്തി കുടയായി പിടിച്ച്‌ അതിനടിയില്‍ സര്‍വചരാചരങ്ങളേയും രക്ഷപ്പെടുത്തി. ദേവേന്ദ്രന്‍ ചമ്മി. ഇക്കഥയില്‍ ശ്രീകൃഷ്ണനോടൊപ്പമുണ്ടായിരുന്ന യാദവരും അവരവര്‍ക്ക്‌ ആകുന്ന വിധത്തില്‍ വടികള്‍ കൊണ്ട്‌ ഗോവര്‍ദ്ധനത്തെ താങ്ങി നിര്‍ത്തുവാന്‍ സഹായിച്ചു- അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌

ഇതിന്റെ ഓര്‍മ്മക്കായി ആവിഭാഗം ആളുകള്‍ നടത്തുന്ന നൃത്തരൂപമാണ്‌ റാവുത്‌ നാച്ചാ. ഇത്‌ ദീപാവലി അവസരത്തില്‍ ഗോവര്‍ദ്ധനപൂജയോടൊപ്പം ഗ്രാമങ്ങളില്‍ നടത്തുന്നു
ഇതിന്റെ ഒരു
ചെറിയ video clip1 എന്റെ mobile ല്‍ എടുത്തത്‌-

ചെറിയ video clip2 എന്റെ mobile ല്‍ എടുത്തത്‌-


വളരെ നിലവാരമില്ലാത്തതാണ്‌- എന്നാലും അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌, കൂടി ഇവിടെ പോസ്റ്റുന്നു

3 comments:

  1. മാഷേ റാവുത്ത് നാച്ചാക്ക് നന്ദി..

    ഒരു സംശയം ചോദിക്കാന്‍ ഇങ്ങോട്ടോടിക്കയറിയതാണ് ശരിക്കുപറഞ്ഞാല്‍..

    ഉത്തരവാദിത്തം എന്നെഴുതാമോ.. അതോ ഉത്തരവാദിത്വം എന്നുതന്നെ വേണോ.. ത്വം, തം -ഇവചേര്‍ത്ത് വാക്കുകള്‍ ഉണ്ടാക്കുന്നതിന്റെ നിയമം എന്താണെന്ന് അറിയാമോ ?

    ഇവിടെ അല്ലെങ്കില്‍ manu.0006@yahoo.com il oru reply :) Thanks

    ReplyDelete
  2. പ്രിയമനു,
    സംസ്കൃതം വാക്കുകളുടെ അവസാനം 'ത്വം' എന്നും മലയാളം വാക്കുകളുടെ അവസാനം 'തം' എന്നും ചേര്‍ക്കണം എന്നൊരഭിപ്രായം,

    നല്ല വാക്കുകളുടെ അവസാനം 'ത്വം' എന്നും ചീത്തവാക്കുകളുടെ അവസാനം 'തം' എന്നും ചേര്‍ക്കണം എന്ന്‌ വേറൊരഭിപ്രായം ഉദാഹരണം - വിഡ്ഢിത്തം എന്നേ പറയാവൂ - വിഡ്ധിത്ത്വം ആകില്ല.
    ഇതു രണ്ടും അംഗീകരിക്കപ്പെട്ടവയാണ്‌.
    രണ്ടു പ്രകാരമായാലും ഉത്തരവാദിത്വം എന്നേ വരൂ - വാദിന്‍ എന്ന സംസ്കൃത ശബ്ദത്തില്‍ നിന്നുമാണ്‌ ഉത്തരവാദി എന്ന പദോല്‍പ്പത്തി

    ReplyDelete
  3. മാഷേ,
    റാവുത്‌ നാച്ചയുടെ ഐതിഹ്യം അറിയിചതിനു
    നന്ദി!

    ReplyDelete