ഡാലി മുമ്പു ഒരിക്കല്‍ നീലോല്‍പലം എന്ന ചെടിയെ കുറിച്ചു ചോദിച്ചിരുന്നു. അത് സാഹിത്യത്തില്‍ കരിങ്കൂവളം എന്നു പറയുന്ന ചെടിയും ശാസ്ത്രത്തില്‍ ചെങ്ങഴുന്നീര്‍ എന്ന ചെടിയുമാണെന്നും കരിങ്കൂവളത്തിന്റെ പടം പിന്നീട് പോസ്റ്റ് ചെയ്യാം എന്നും പറഞ്ഞിരുന്നു അതനുസരിച്ച് ഇപ്പോള്‍ കരിങ്കൂവളത്തിന്റെ പടം പോസ്റ്റ് ചെയ്യുന്നു.
http://picasaweb.google.com/sankaranarayana.panicker/Oushadhi
ഇത്ര സുന്ദരമായ പുഷ്പങ്ങള്‍ ഉള്ളതു കൊണ്ടാണ് സാഹിത്യകാരന്മാര്‍ ഇതിനെ സ്ത്രീകളുടെ കണ്ണിനോടുപമിക്കുന്നത്
ഡാലി മുമ്പു ഒരിക്കല്‍ നീലോല്‍പലം എന്ന ചെടിയെ കുറിച്ചു ചോദിച്ചിരുന്നു. അത് സാഹിത്യത്തില്‍ കരിങ്കൂവളം എന്നു പറയുന്ന ചെടിയും ശാസ്ത്രത്തില്‍ ചെങ്ങഴുന്നീര്‍ എന്ന ചെടിയുമാണെന്നും കരിങ്കൂവളത്തിന്റെ പടം പിന്നീട് പോസ്റ്റ് ചെയ്യാം എന്നും പറഞ്ഞിരുന്നു അതനുസരിച്ച് ഇപ്പോള്‍ കരിങ്കൂവളത്തിന്റെ പടം പോസ്റ്റ് ചെയ്യുന്നു.
ReplyDeletehttp://picasaweb.google.com/sankaranarayana.panicker/Oushadhi
ഇത്ര സുന്ദരമായ പുഷ്പങ്ങള്‍ ഉള്ളതു കൊണ്ടാണ് സാഹിത്യകാരന്മാര്‍ ഇതിനെ സ്ത്രീകളുടെ കണ്ണിനോടുപമിക്കുന്നത്
ഇത് നന്നായി മാഷേ, ഞാന്‍ ഈ കരിങ്കൂവളം എന്തോ കറുത്ത സാധനമാണെന്ന് വിചാരിച്ചിരുന്നു. ഉപമിക്കുന്നത് ഇനി സ്ത്രീകള്‍ കണ്മഷി എഴുതുന്നതു കൊണ്ടാണെന്ന് സ്വന്തമായി അങ്ങട്ട് വിചാരിച്ചിരുന്നു... ഇത് നന്നായി. മാഷിന്റെ ഈ ബ്ലോഗ് എനിക്കിഷ്ടപ്പെട്ടു. ഇതുപോലെ ഇനിയും ഫോട്ടോ സഹിതം ഇടണേ.
ReplyDeleteനീലോല്‍പലം അഥവാ കരിങ്കൂവളത്തെ പരിചയപെടുത്തിയതിന്നു നന്ദി പണിക്കര്‍ സാറെ
ReplyDeleteപണിക്കര്‍ മാഷെ,
ReplyDeleteചിത്രങ്ങളെല്ലാം വളരെ നന്നായിട്ടുണ്ട്.
നാട്ടില്‍ പോയിട്ട് ജോലിസ്ഥലത്ത് തിരിച്ചെത്തിയോ?.
നാട്ടില്‍ പോയതു കൊണ്ട് കൊടുതല്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കരിങ്കൂവളം വെള്ളത്തിലാണോ കരയിലാണോ ഉണ്ടാകുന്നത്. ഇല കണ്ടിട്ട് വെള്ളത്തിലെ ചെടികളുടേത് പോലെ.
ReplyDeleteകൂവളം കരയിലുണ്ടാകുന്ന വലിയൊരു മരമാണെന്നാണ് വിശ്വാസം.
അഡ്വ.സക്കീന:
ReplyDeleteകരിങ്കൂവളം എന്നത് വെള്ളത്തിലും ഈര്‍പ്പമുള്ള മണ്ണിലും വളരും. കൂവളവുമായി ഇതിനു പേരിലുള്ള സാമ്യമല്ലാതെ യതൊരു ബന്ധവുമില്ല
നല്ല അറിവ്. അക്ഷരശാസ്ത്രവും സംഗീതശാസ്ത്രവും ഒന്നും മുടങ്ങിയിട്ടില്ല എന്നറിയുന്നതില്‍ സന്തോഷം.
ReplyDeleteകരിങ്കൂവളത്തെ പരിചയപ്പെടുത്തിയതിനു നന്ദി, ഞാന്‍ ഇത് ആദ്യമായാണു കാണുന്നത്...പാട്ടുകളില്‍ ഇഷ്ടം പോലെ കേട്ടിട്ടുണ്ടെങ്കിലും..
ReplyDeleteപണിക്കര്‍ സര്‍,ഞങ്ങളുടെ നാട്ടില്‍ (ചേര്‍ ത്തല) കപ്പപ്പായല്‍ എന്ന് പറയുന്ന, കുളത്തില്‍ വളരുന്ന ഒന്നു തന്നെയല്ലെ ഇത്?
ReplyDeleteകെ.മാധവിക്കുട്ടി. :
ReplyDeleteഅതേ ,
കുടുക്കപായല്‍ എന്ന പേരിലും അറിയപ്പെടും ഇതിന്റെ ഇലയുടെ നാളത്തിന്റെ അകൃതി കാരണം
കുട്ടികളായിരിക്കുമ്പോള്‍ സ്ലേറ്റ് തുടക്കാന്‍ ഞങ്ങള്‍ ഇത് ഉപയോഗിച്ചിരുന്നു
ഹാ!എന്റെ പ്രിയ നീലോല്‍പ്പലമേ..സുന്ദരം നീ..
ReplyDeleteഓ:ടോ:നാട്ടില്‍ നിന്ന് എന്നാണ് തിരിച്ചെത്തിയത്?.
അനംഗാരിജീ, പൊതുവാള്‍ജീ,
ReplyDelete17നു തന്നെ തിരികെ എത്തി ജോലി തുടരുന്നു, ഇനി നമ്മുടെ പഴയ രണ്ടു കവിതകള്‍ ശരിയാക്കണം , പക്ഷെ ഇത്രയും നാള്‍ അവധിയായതിന്റെ കുറച്ചു തിരക്കാണ്, സൗഖ്യം തന്നെയാണല്ലൊ അല്ലേ?
അപ്പോ മാഷേ ഇതാണ് സാഹിത്യത്തിലെ നീലോല്പലം. ഇതു കണ്ടീട്ട് ആഫ്രിക്കന്‍ പായലിന്റെ പൂവ് പോലിരിക്കുന്നു. വീട്ടിലുള്ളത് മരുന്നിനുപയോഗിക്കുന്ന നീലോല്പലം അഥവാ ചെങ്ങഴിനീര്‍ ആണ്.
ReplyDeleteനല്ല പോസ്റ്റ്. നീലോല്പലമിഴി എന്നൊക്കെ പാട്ടില്‍ കേട്ടിട്ടുള്ളതല്ലാതെ എന്താണെന്നറിയില്ലായിരുന്നു. നന്ദി
ReplyDeleteഅപ്പോ മാഷേ ഇതാണ് സാഹിത്യത്തിലെ നീലോല്പലം. ഇതു കണ്ടീട്ട് ആഫ്രിക്കന്‍ പായലിന്റെ പൂവ് പോലിരിക്കുന്നു.
ReplyDeleteഡാലീ,
ആഫ്രിക്കന്‍ പായലല്ല, കുടുക്കപ്പായലിന്റെ പൂവ് ആണ്., ആഫ്രിക്കന്‍ പായല്‍ എന്നത് വെല്‌വെറ്റ് പായല്‍ എന്നാറിയപ്പെടുന്ന വെല്‌വെറ്റു പോലെയുള്ള ഇലകളുള്ള ഇനമാണ് അതിന് പൂവുണ്ടാകുന്നില്ല.
മനുജിക്ക് ഇനി കവിതയില്‍ എഴുതുമ്പോള്‍ കൂടുതല്‍ മനോഹരമാക്കാം അല്ലേ?
Monochoria vaginalis എന്ന സസ്യമാണു നീലോല്‍പ്പലം അഥവാ കരിങ്കൂവളം. http://yohbo.main.jp/diary/2004_10/hana1.jpg
ReplyDeletehttp://www.oisat.org/images/monochoria1.jpg
This comment has been removed by the author.
ReplyDeleteDear ESSAARPPEE,
ReplyDeleteThanks for the english name of the plant and different type of photos. It is the same plant as in my photos