Better is it t swallow snake poison or drink melted Copper or eat red hot iron balls than dressing inn the garb of the learned (and
pretending to be a doctor , just because someone takes refuge in you or because
they are afflicted by a disease and you as a doctor accept FOOD,DRINKS,or MONEY
from them
ആയുര്‍വേദ വിദ്യാഭ്യാസത്തെയും വൈദ്യത്തെയും കുറിച്ച് എന്തെല്ലാം
ചര്‍ച്ചകള്‍!!!!
പക്ഷെ ഇന്ന് ഒരിടത്ത് വായിച്ച ഒരു വാചകം കണ്ടപ്പോള്‍
കാര്യം മനസിലായി
"വൈദ്യം" അല്ല വിഷയം - "കച്ചവടം" ആണ്
കച്ചവടത്തില്‍
ലാഭം വേണമല്ലൊ അല്ലെ?
മായം കലര്‍ന്നാല്‍ പിടിക്കണം
കടിക്കണം.
ചികില്‍സ തെറ്റിയാല്‍ ചികില്‍സകനെ ക്രൂശിക്കണം
രോഗിയില്‍
നിന്ന് ചികില്‍സകന് സംരക്ഷണം.
ഒക്കെ വെളിവായത് ഇന്നല്ലെ
ഞാന്‍
ധരിച്ചത് വൈദ്യത്തെ കുറിച്ചായിരുന്നു തര്‍ക്കം എന്നായിരുന്നു.
ആയുര്‍വേദ
വൈദ്യം സേവനത്തിനുള്ള ഒരു സാധനം ആണ്. അത് കച്ചവടത്തിനുള്ള ഉപാധി അല്ല. അഥവാ
ആകരുത്.
ആയുര്‍വേദം പഠിക്കുന്ന ഒരാള്‍ ഒരു രോഗിയെ പരിശോധിക്കുന്നതു മുതല്‍
അവനു വേണ്ട ഔഷധം സ്വയം ഉണ്ടാക്കി അവനു കൊടുക്കാന്‍ വരെ പ്രാപ്തനാക്കാനാണ്
ഉദ്ദേശിച്ചിരിക്കുന്നത്.
അതായത് ഒരു "വണ്‍ മാന്‍ ആര്‍മി"
ഇന്നത്തെ
ആധുനിക വൈദ്യത്തെ പോലെ മരുന്ന് എഴുതി കൊടുത്തിട്ട് കടയില്‍ നിന്നും അയാള്‍ എന്ത്
വിഷമാണ് വാങ്ങുന്നത് എന്നറിയാന്‍ പറ്റാത്ത ഒരു സ്ഥിതിവിശേഷം അല്ല
ഇന്ന്
ആയുര്‍വേദത്തെയും അങ്ങനെ ആക്കി എടുത്തു
വെള്ളക്കോട്ടും ധരിച്ച് കുറിപ്പടി
കുറിക്കാന്‍ മാത്രം അറിയാവുന്ന , കുറൂന്തോട്ടി പോലും കണ്ടാലറിയാത്ത
"ഭിഷഗ്വരന്മാര്‍"
മുകളിലത്തെ വാചകം എഴുതിയ ആചാര്യന്‍ അങ്ങ് മുകളില്‍ കാണും
കൂടുതല്‍ എന്ത്
പറയാന്‍