Wednesday, June 27, 2012

നിയമം കയ്യില്‍ എടൂക്കരുത്‌

വളരെ നാളുകളായി ചോദിക്കണം എന്നു വിചാരിക്കുന്ന ഒരു കാര്യം ആണ്‌

ഈ "മനുഷ്യാവകാശകമ്മീഷന്‍" എന്തു സാധനം ആണ്‌?

ഏതുതരം സാധനങ്ങള്‍ ആണ്‌ അതിലെ ഈ "മനുഷ്യന്‍"

മിനിയാന്ന് കൊല്ലത്തു കുത്തിക്കൊലചെയ്യപെട്ട ആ പോലീസുകാരന്‍ "മനുഷ്യന്‍" ആണൊ?

ബലാല്‍സംഗം ചെയ്യപ്പെട്ടു കൊലചെയ്യപ്പെട്ട ആ പാലക്കാട്ട്‌ കാരി "മനുഷ്യ" ആണോ?

പീഡനക്കേസുകളില്‍ ഇരയാകുന്നര്‍ "മനുഷ്യര്‍" ആണോ?

ഏതെങ്കിലും പ്രമാദമായ കേസുകളിലെ എല്ലാം പ്രതികളെ രക്ഷിക്കാനാണെങ്കില്‍ ഈ കമ്മിഷന്‍ ഓടി എത്തുന്നതു കാണാം

തന്നെ കുത്താന്‍ വരുന്ന ഒരാളെ ഇര എന്തെങ്കിലും ചെയ്താല്‍ , തന്റെ വീട്ടില്‍ കവര്‍ച്ച ചെയ്യാനെത്തുന്ന ഒരു കള്ളനെ ഉടമസ്ഥന്‍ എന്തെങ്കിലും ചെയ്താല്‍ ഒക്കെ പറഞ്ഞു കേള്‍ക്കാം

"നിയമം കയ്യില്‍ എടൂക്കരുത്‌" നിങ്ങള്‍ പോലീസില്‍ പരാതിപ്പെടണം" എന്ന്

അതെ കള്ളന്‍ അതും കൊണ്ടു പൊക്കോട്ടെ. നിങ്ങള്‍ പോലീസില്‍ പറഞ്ഞ്‌, നിങ്ങളുടെ കയ്യില്‍ ബാക്കി വല്ലതും ഉന്റെങ്കില്‍ അതു വിറ്റുപെറുക്കി പോലീസിനും കൊടുത്ത്‌ അതു കേസാക്കുക അതും കഴിഞ്ഞ്‌ ഭാര്യയുടെ കെട്ടുതാലി കൂടി വിറ്റു വക്കീലിനു കൊടുത്ത്‌ കേസു നടത്തുക

അവസാനം നിങ്ങള്‍ കുത്തുപാളയെടുത്തു കഴിയുമ്പോള്‍ വക്കീലും പോലീസും എല്ലാം നിങ്ങളെ വിട്ടുപൊക്കോളും.

ശരിയാ നമ്മുടെ ഭരണഘടനയും പറയുന്നത്‌ "ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌" എന്നാണ്‌ അല്ലെ

രക്ഷപെട്ടുവരുന്ന ഈ ആയിരം അപരാധികള്‍ക്കു കൊന്നു തീര്‍ക്കാന്‍ നിരപരാധികള്‍ ബാക്കി വേണമല്ലൊ അല്ലെ. വെറുതെ സര്‍ക്കാരായിട്ടെന്തിനാ അവരെ കൊല്ലുന്നത്‌. പാവം അപരാധികള്‍ പിന്നെ തൊഴിലില്ലാതെ വഴിയാധാരമാകില്ലെ?


നിങ്ങള്‍ക്കെന്തു തോന്നുന്നു?

15 comments:

 1. രക്ഷപെട്ടുവരുന്ന ഈ ആയിരം അപരാധികള്‍ക്കു കൊന്നു തീര്‍ക്കാന്‍ നിരപരാധികള്‍ ബാക്കി വേണമല്ലൊ അല്ലെ. വെറുതെ സര്‍ക്കാരായിട്ടെന്തിനാ അവരെ കൊല്ലുന്നത്‌. പാവം അപരാധികള്‍ പിന്നെ തൊഴിലില്ലാതെ വഴിയാധാരമാകില്ലെ?

  ReplyDelete
 2. ഹ ഹ ഹ ഹ , പ്രതിഷേധിക്കാന്‍ പോലും പണിക്കര്‍ സാറിന് സ്വാദസിദ്ധമായ ശൈലി. വിഷയത്തില്‍ പിന്നീട് പ്രതികരിക്കാം

  ReplyDelete
 3. ഗോവിന്ദച്ചാമിമാരെ രക്ഷിക്കാന്‍ ബോംബേയില്‍ നിന്നും വക്കീലന്മാര്‍ എത്തും
  പക്ഷെ സൗമ്യയുടെ അടുത്തെത്താന്‍ വക്കീലു വരില്ല. അതിനു കമ്മീഷനും വരില്ല -കാരണം അതിനു കമ്മീഷന്‍ കിട്ടില്ലല്ലൊ

  മിനിയാന്നു കുത്തുകൊണ്ടു മരിച്ച പോലീസുകാരനുവേണ്ടി കരയാന്‍ ആരും വരില്ല, പക്ഷെ അഥവാ അയാള്‍ പിടിച്ചപ്പോള്‍ ആ കുത്തിയവനു വല്ലതും പറ്റിയിരുന്നെങ്കില്‍ ആപോലീസുകാരനെ ക്രൂശിക്കാന്‍ നെട്ടോട്ടം കാണാമായിരുന്നു ഇവിടെ
  അല്ലെ

  ReplyDelete
 4. മനുഷ്യാവകാശം കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേയുള്ളു. ഇരകള്‍ക്കൊന്നുമില്ല. വിചിത്രം

  ReplyDelete
 5. അജിത്‌ ജീ

  ചൈനയില്‍ ടിയനെന്‍മെന്‍സ്ക്വയറില്‍ പതിനായിരക്കണക്കിന്‌ യുവാക്കന്മാര്‍ മര്‍ച്ചു വീണപ്പോള്‍ ഇവിടെ ഇരുന്ന്‌ ഇ എം എസ്‌ പ്രസംഗിച്ചു അതാണ്‌ ഭരണം അങ്ങനെ വേണം ഭരണം.

  തങ്ങള്‍ ഭരിക്കുമ്പോള്‍ അതിനെതിരായി ശബ്ദിക്കുന്നവരെ നേരിടേണ്ടത്‌ ഈ വിധം എന്നാണൊ അതിനര്‍ത്ഥം?

  അങ്ങനെ ആയിരുന്നു എങ്കില്‍ ആ ഇ എം എസ്‌ പോയിട്ട്‌ ഇന്നുള്ള ഈ കമ്മ്യൂണിസ്റ്റുകാരാരെങ്കിലും ഇന്നു ജീവനോടെ ഉണ്ടായിരുന്നിരിക്കുമൊ ഭാരതത്തില്‍?

  കാശ്മീരില്‍ മനുഷ്യാവകാശം. ഇറാക്കില്‍ മനുഷ്യാവകാശം, ക്രൊയേഷ്യയില്‍ മനുഷ്യാവകാശം.

  ഇതിന്റെ എല്ലാം ഉള്ളുകള്ളികള്‍ അറിയാവുന്നവര്‍ രാഷ്ട്രീയക്കാര്‍
  അവരുടെ മക്കള്‍ എല്ലാം അമേരിക്കയിലും ഇംഗ്ലന്‍ഡിലും മറ്റും പഠിക്കുന്നു .
  അവര്‍ക്കു വേണ്ടി പൊരുതി വിഡ്ഢികള്‍ ഇവിടെ മരിക്കുന്നു വെട്ടുന്നു കുത്തുന്നു ജയിലില്‍ കിടക്കുന്നു

  ഈ പോസ്റ്റില്‍ ആരും കമന്റിടുവാന്‍ വരില്ല അല്ലെ

  ജീവിക്കാന്‍ പഠിച്ചവരാണ്‌ അവര്‍

  ReplyDelete
 6. ഒരിക്കൽ വായിച്ചു,, കമന്റിടാൻ ധാരാളം ഉണ്ട്,, ഇതുപോലെ ഒരു സംശയങ്ങൾ ഞാനും ചോദിക്കാറുണ്ട്,, ആരും മറുപടി പറഞ്ഞില്ല,, അങ്ങനെയാണ് മുൻപ് ഞാനൊരു കഥ എഴുതിയത്.. അനാഥന്റെ വിധി ലിങ്ക് http://mini-kathakal.blogspot.in/2011/11/blog-post.html
  അതിലെ ഒരു കമന്റ്

  "ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്". ഇത് ആര്, എവിടെ, എപ്പോള്‍ പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. അതെന്തു തന്നെ ആയാലും, ആ പറഞ്ഞത് കാലഹരണ പെട്ടിരിക്കുന്നു. ഇക്കാലത്തില്‍ പറയേണ്ടത് "ആയിരം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും രക്ഷപ്പെടരുത് എന്നാണു". ആയിരം നിരപരാധികള്‍ ബാലിയാടാകേണ്ടി വന്നാലും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടയ്ക്കുവാന്‍ സാധിക്കേണ്ടതാണ്....

  ReplyDelete
 7. റ്റീച്ചറെ ആ പോസ്റ്റ്‌ ഇപ്പോള്‍ പോയി വായിച്ചു. അവിടെ ഒരു കമന്റിട്ടിട്ടു കാണാനില്ല

  ഒന്നില്‍ കൂടുതല്‍ തവന പ്രതികളാകുന്നവരെ ഒക്കെ വെറുതെ വിടുന്നതിന്റെ യുക്തി - ഇതേ ആകാന്‍ വഴിയുള്ളു രാഷ്ട്രീയക്കാര്‍ പുലര്‍ത്തുന്നവരായിരിക്കും.
  വിഡ്ഢികളായി അവരുടെ പിന്നാലെ നടന്നു ചാകാന്‍ ആളുകള്‍ ഉള്ളപ്പോല്‍ ഇതൊക്കെയല്ലെ നടക്കൂ

  "കേഴുക പ്രിയ നാടേ" എന്നു പറയുന്നത്‌ ശരിയാ

  ReplyDelete
 8. ഇന്ന് പത്രത്തില്‍ വായിച്ചു: ഒന്നില്‍ കൂടുതല്‍ തവണ കുറ്റം ചെയ്യുന്നവരുടെ ഒരു ഗാലറി ഉണ്ടാക്കുമത്രെ. എസ് ഐ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് എപ്പോഴും ആക്സസ് ഉള്ള ഡാറ്റാ ഫയലുകളില്‍ അവ സൂക്ഷിക്കും. ഒന്നില്‍ കൂടുതല്‍ കുറ്റം ചെയ്ത പോലീസ് കള്ളന്മാരെ എവിടെ സൂക്ഷിക്കുമോ ആവോ?

  ReplyDelete
 9. ചാവുന്നത്‌ എപ്പോഴും എ എസ്‌ ഐ മുതല്‍ താഴേക്കുള്ളവര്‍ മാത്രമല്ലെ അജിത്‌ ജീ
  കൊല്ലത്ത്‌ ആരൊക്കെ ആയിരുന്നു

  എസ്‌ ഐ മുതല്‍ മുകളിലോട്ട്‌

  ശ്രദ്ധിക്കണം

  ഒന്നില്‍ കൂടൂതല്‍ തവണ പ്രതിയായി കണ്ടാല്‍ വിചാരണ പോലുമില്ലാതെ Shoot at Sight" ആണ്‍ വേണ്ടത്‌
  പക്ഷെ അപ്പോള്‍ മിക്കവാറും രാഷ്ട്രീയക്കാരാരും ജീവനോടെ കാണൂകയില്ല അല്ലെ

  ReplyDelete
 10. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ അതിന്റെ നടത്തിപ്പുകാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്‌ എന്തിനാണ്‌?

  ആ സ്ഥാപനം മാന്യമായി നടത്തിക്കൊണ്ടു പോകാന്‍

  അല്ലെ?

  എന്നാല്‍ അതിലെ തന്നെ രണ്ടു മൂന്നു ഉദ്യോഗസ്ഥര്‍ നടത്തിയ മഹാ പരാക്രമങ്ങള്‍ സ്വന്തം കയ്‌പ്പടയില്‍ എഴുതിയിരിക്കുന്ന . ബ്ലോഗ്‌ ഒന്നു വായിച്ചു നിര്‍വൃതി കൊള്ളൂ.

  "പിറ്റേന്ന് ചായ കുടിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഞങ്ങളുടെ ഒരു നല്ല സുഹൃത്ത് ഡോക്ടര്‍ രാജേഷിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അതേ പോലെ തന്നെ ഫോണ്‍ വന്നു..

  “ഞാനൊരു കാര്യം കാണിച്ചുതരാം“

  അയാള്‍ ഐ ഡീ എടുത്ത് പോക്കറ്റിലിട്ടു..നേരേ മൂന്നാം നിലയുടെ വാതിലിലൂടെ അകത്ത് കയറി..

  "ഡോക്ടറാണോ?“

  രാജേഷ് ഒന്നും മിണ്ടിയില്ല..
  സെക്യൂരിറ്റി ബലം പിടിച്ച് തടഞ്ഞു.ഡോ രാജേഷിന്റെ ഉടുപ്പ് കീറി

  "


  ഡോക്റ്റര്‍ തന്റെ ID കാര്‍ഡ്‌ മറച്ചു വച്ചു കൊണ്ട്‌ വാച്‌മാനെ മറികടക്കാന്‍ ശ്രമിക്കുന്നു.

  Surprise check അല്ല

  ശുദ്ധ തന്തയില്ലാഴിക

  പക്ഷെ അതിനു വേണ്ടി കയ്യടിച്ചിരിക്കുന്ന മഹാന്മാര്‍ എത്രയാണെന്നു നോക്കൂ- താഴെ കമന്റുകളില്‍

  ഇങ്ങനെ ഒരു തലമുറ നെഗളിക്കുന്ന ഇക്കാലത്ത്‌ ഇതല്ല ഇതിനപ്പുറവും നടക്കും അല്ലാതെന്തു പറയാന്‍

  ReplyDelete
 11. ആ ബ്ലോഗിലെ ആദ്യ ഭാഗങ്ങള്‍ വായിച്ചാല്‍ അപകര്‍ഷതാ ബോധത്തിന്റെ അടിമയായ ഒരു മാനസികരോഗിയുടെ ജല്‍പനങ്ങള്‍, ഇത്രയല്ലെ പറഞ്ഞുള്ളു എന്നു സമാധാനിക്കാം
  പക്ഷെ

  ആ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥന്‍ നക്കാപ്പിച്ച കാശിനു വയറ്റുപ്പിഴപ്പിനായി സുരക്ഷാചുമതല വഹിക്കുന്നവനോട്‌ ഇതുപോലെ പെരുമാറിയാല്‍ അവനെ മുക്കാലിയില്‍ കെട്ടി അടിച്ചിട്ട്‌ കഴുത്തും കൂടി കണ്ടിക്കണം
  അതാണു വേണ്ടത്‌

  പക്ഷെ അവരെ രക്ഷിക്കാന്‍ ആണ്‌ ഇന്ന് നിയമവും മനുഷ്യാവകാശവും എല്ലാം

  ReplyDelete
 12. ബ്ലോഗും കമന്റുകളും ഔട്ട് ഓഫ് ഫോക്കസ് ആയി പോയില്ലേ..ഒരഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ..

  ReplyDelete
 13. മനുഷ്യാവകാശം എന്നു പറയുന്നത് മനുഷ്യന്റെ അവകാശങ്ങൾ തന്നെ. അവരിൽ കൊള്ളക്കാരും രാഷ്ട്രീയക്കാരും നിരപരാധികളും ഒക്കെയുണ്ട്...!
  പന്തിയിൽ പക്ഷഭേദം പാടില്ല.

  ReplyDelete
 14. മനുഷ്യാവകാശം എന്നു പറയുന്നത്‌ ശരി തന്നെ പക്ഷെ അതിലെ കമ്മീഷന്‍ അടിച്ച്‌ നാറിത്തരം കാണിക്കുന്നതല്ലെ പ്രശ്നം

  അപ്പോള്‍ ഒരു കേസില്‍ ഒരു അപരാധിയും ഒരു നിരപരാധിയും ഉണ്ടാകും രണ്ടുപേരേയും ഒന്നിച്ച്‌ സന്തോഷിപ്പിക്കാം എന്നാണോ?

  പക്ഷഭേദം ഇല്ലാതെ അപരാധിക്കു വേണ്ട സുരക്ഷ ഏര്‍പ്പെടുത്തി ഇപ്പോള്‍ നമ്മുടെ ബോംബെയിലെ വിദ്വാനെ പോലെ ചിക്കന്‍ ബിരിയാണി കൊടുത്ത്‌ വളര്‍ത്താം

  നിരപരാധിയ്ക്കു വേണമെങ്കില്‍ രണ്ടു വീക്കും കൊടുക്കാം

  ReplyDelete