ഇതു പണ്ട്
ഈ ഇന്റര്‍നെറ്റ് ബുക്കിംഗ് ഒന്നും ഇല്ലാതിരുന്ന ആ കാലം
ട്രെയിന്‍ യാത്രയ്ക്കു വേണ്ടി ബുക്ക് തപ്പി സമയം നോക്കി എടുത്ത് കടലാസും കൊണ്ട് സ്റ്റേഷനില്‍ പോയി ക്യൂ നിന്ന് ടികറ്റ് എടുത്തിരുന്ന കാലം
അങ്ങനൊരു ദിവസം എനിക്കൊരു കാള്‍ കിട്ടി
ജെ പി സിമന്റില്‍
റീവ എന്ന സ്ഥലം
നല്ല സ്ഥലം
നമ്മുടെ ഒഞ്ചിയം പോലെ
അവിടത്തെ പേര്ഴ്സണല്‍ മാനേജരെ അതിന്റെ മുന്നിലത്തെ ആഴ്ച ആരോ വെട്ടി കൊന്നതേ ഉള്ളു.
ഏതായാലും പൊയ്ക്കളയാം കണ്ടിട്ടില്ലാത്ത സ്ഥലമല്ലെ.
ഒരു കൂട്ടുകാരന്‍ ഉണ്ട് പുള്ളി പറഞ്ഞു ഏതായാലും ഞാന്‍ കൂടി വരാം. എനിക്കു പറ്റിയ പോസ്റ്റ് വല്ലതും ഉണ്ടെങ്കില്‍ അതും നോക്കാമല്ലൊ.
എനിക്കു സന്തോഷമായി
ഒരു കൂട്ടായല്ലൊ.
പെട്ടെന്നു തന്നെ സ്റ്റേഷനില്‍ പോയി
രണ്ടു പേര്‍ക്കും ടികറ്റ് ബുക്ക് ചെയ്തു.
കടലാസില്‍ കൃത്യം ആയി എഴുതി കൊടുത്തു
പോകേണ്ടത് 25 ആം തീയതി രാത്രി 8 മണിക്കുള്ള വണ്ടി. 26ആം തീയതി ഇന്റര്‍വ്യൂ. 26ആം തീയതി രാത്രി 12.30ന് ഉള്ള വണ്ടിയില്‍ മടക്കം
രണ്ടു പേര്‍ക്കുള്ള ടികറ്റും കിട്ടി.
25 ആം തീയതി രാത്രി 8 മണിക്കു പുറപ്പെട്ടു. കാലത്ത് സ്ഥലത്തെത്തി. വിളിക്കാന്‍ വണ്ടി വന്നിരുന്നു. അതില്‍ കയറി ഗസ്റ്റ് ഹൗസില്‍ എത്തി
കുളിയും തേവാരവും എല്ലാം കഴിഞ്ഞ് കാര്യത്തിലേക്കു കടന്നു.
കൂട്ടത്തില്‍ വന്ന സുഹൃത്തിനും അവിടെ ഒരു പരിചയക്കാരനെ കിട്ടി അവര്‍ സംസാരിച്ചിരുന്നു.
എന്റെ പരിപാടിയെല്ലാം വൈകുന്നേരം 6 മണിയായപ്പോഴേക്കും കഴിഞ്ഞു. ഓഫര്‍ ലെറ്റര്‍ വാങ്ങി.
രണ്ടു പേരും സന്തോഷമായി അവിടമെല്ലാം ഒന്നു കറങ്ങി ആഹാരം ഒക്കെ ലഴിച്കു കഴിഞ്ഞൗ തീരുമാനിച്ചു. അധികം താമസികകതെ സ്റ്റേഷനില്‍ പോയി ഇരിക്കാം പുറം സ്ഥലമൊന്നും രാത്രിയില്‍ അത്ര ആരോഗ്യകരമല്ല.
തിരികെ സ്റ്റേഷനില്‍ എത്തി.
സൊറയടിച്ചു കൊണ്ടിരുന്നപ്പോഴാണ് വണ്ടി എപ്പൊഴാണ് ബെര്‍ത് ഏതാണ് എന്നൊക്കെ ഒന്നു കൂടി നോക്കിക്കളയാം എന്നു തോന്നിയത്.
ഊഹിച്ചു കാണുമല്ലൊ അല്ലെ?
26 ആം തീയതി രാത്രി 12.30 നുള്ള വണ്ടിയാണ്
ഞങ്ങള്‍ സ്റ്റേഷനില്‍ ഇരിക്കുന്നത് 26 ആം തീയതി രാത്രി തന്നെ.
പക്ഷെ ഞങ്ങള്‍ക്കു പോകാനുള്ള വണ്ടി അന്നു വെളുപ്പിനു 0.30 നു പോയിക്കഴിഞ്ഞിരുന്നു.
ഞാന്‍ സുഹൃത്തിനോടു പറഞ്ഞു . "എടൊ പറ്റിപ്പോയല്ലൊ"
സുഹൃത്തിനു ഒരു കുലുക്കവും ഇല്ല
അദ്ദേഹം വടക്കെ ഇന്ത്യയല്ല എല്ല ഇന്ത്യയിലും പയറ്റി തെളിഞ്ഞ ആളാന്
അദ്ദേഹം പറഞ്ഞു " സാറൊന്നു മിണ്ടാതിരി. നമ്മള്‍ ഇങ്ങോട്ടു വന്ന ടികറ്റ് കയ്യില്‍ ഉണ്ടല്ലൊ. അതു കാണിച്ചു റ്റി റ്റി യോടു വിവരം പറഞ്ഞാല്‍ മതി . അയാള്‍ക്കു പോകറ്റില്‍ അല്‍പം രൂപയും ഇട്ടുകൊടുത്താല്‍ കാര്യം ശുഭം. പക്ഷെ അതിന്റെ ഒന്നും ആവശ്യം വരില്ല. സാര്‍ മിണ്ടാതിരുന്നാല്‍ മതി. കട്‌നിയില്‍ എത്തുന്നതു വരെ റ്റി റ്റി ഒന്നും ഇങ്ങോട്ടൊന്നും നോക്കുകയില്ല. അവിടെ അര മണിക്കൂര്‍ സമയം ഉണ്ട് . അവിടെ ഇറങ്ങി ഒരു ലോകല്‍ ടികറ്റ് എടൂത്താല്‍ കാര്യം ശുഭം"
ഞാന്‍ പറഞ്ഞു " എന്റെ പൊന്നു ചങ്ങാതീ റ്റി റ്റി യെ കാണുന്നതു മുതല്‍ ആ സിനിമയില്‍ ജയറാം പറഞ്ഞതു പോലെ
ഡയലോഗ് ഓര്‍മ്മയില്ലെ സൗന്ദര്യയും ജയറാമും കൂടി മദ്രാസ് യാത്ര നറ്റത്തിയത്. മാമുക്കോയ കൊടുത്ത ടീകറ്റും കൊണ്ട്
എന്റെ മുട്ടു വിറയ്ക്കും. അയാള്‍ ചോദിക്കുന്നതിനു മുന്‍പു തന്നെ ഞാന്‍ പറഞ്ഞും പോകും"
എന്നാല്‍ പിന്നെ സാറിന്റെ ഇഷ്ടം, പോലെ. നമുക്കൊരു കാര്യം ചെയ്യാം റ്റി റ്റി യെ നേരത്തെ കണ്ട് വിവരം പറയാം. എന്നിട്ട് അയാളുടെ കയ്യില്‍ നിന്ന് ടികറ്റും എടുക്കാം
ഏതായാലും വണ്ടി വന്നു. നേരത്തെ റ്റിറ്റിയെ ചെന്നു കണ്ട് കാര്യങ്ങള്‍ പറഞ്ഞു.
റ്റി റ്റി മാര്‍ ബഹു മിടുക്കന്മാരാ
അയാള്‍ പറഞ്ഞു ഏതായാലും ഒരു കാര്യം ചെയ്യ് . ദാ ആ സീറ്റില്‍ പോയിരുന്നോളൂ. ടികറ്റ് ഞാന്‍ ഏര്‍പ്പാടാക്കാം ഇത്ര രൂപ തന്നാല്‍ മതി. കട്‌നിയ്ക്കു തൊട്ടു മുന്‍പുള്ള സ്റ്റേഷനില്‍ എത്തുമ്പോള്‍ എന്നെ വന്നു കാണണം. പിന്നെ ഒരു കാര്യം നിങ്ങളുടെ ടികറ്റ് കട്‌നിയില്‍ ഏല്‍പ്പിച്ച് അതിന്റെ ഒരു ഭാഗം മടക്കി കിട്ടും അതും വാങ്ങിക്കോളൂ"
അതെനിക്കൊരു പുതിയ അറിവായിരുന്നു.
രൂപ വാങ്ങി അയാള്‍ പോയി. ഞങ്ങള്‍ അയാള്‍ പറഞ്ഞ സീറ്റില്‍ ഇരുന്നു.
ദൈവമേ ആ വണ്ടിയില്‍ എ സി പോയിട്ട് നേരെ ചൊവ്വെ ഒരു ബെര്‍ത് പോലുമില്ല.
കാളരാത്രി എന്നൊക്കെ കേട്ടിട്ടുണ്ടൊ അതനുഭവിച്ചു. ഗ്രാമീണര്‍ കുറച്ചു പേര്‍ ഉണ്ട് അതില്‍ യാത്രക്കാരായിട്ട് . എല്ലാവരും തോപ്പം തോപ്പം ബീഡി വലിച്ചു വിടൂന്നു. തണൂപ്പുകാലമായതിനാല്‍ ചൂടുകിട്ടാനായിരിക്കും.
പക്ഷെ എനിക്കു ശ്വാസം മുട്ടി തുടങ്ങി.
പറഞ്ഞാലോ അലോചിച്ചു.
പിന്നെ ഓര്‍ത്തു ഇവിടത്തെ കമ്പനിയിലെ പേഴ്‌സനല്‍ മാനേജരെയാണ് വെട്ടിയത്. വേണ്ട
പിന്നെ ആലോചിച്ചു ഏതായാലും പറഞ്ഞു നോക്കാം
പക്ഷെ ആ ഗ്രാമീണര്‍ വളരെ നല്ല മനുഷ്യരായിരുന്നു.
ഞാന്‍ ഒന്നു പറഞ്ഞതേ ഉള്ളു പിന്നെ കട്‌നിയില്‍ എത്തുന്നതു വരെ അവരില്‍ ഒരാളും ബീഡി വലിച്ചില്ല.
"നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം" എന്നു പറയുന്നത് നേരാണെന്ന് ഉറപ്പിക്കുന്ന് ഒരനുഭവം. നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒന്നു പറഞ്ഞു നോക്കിയെ.
അങ്ങനെ കട്‌നിക്കു തൊട്ടു മുന്‍പുള്ള സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഞാന്‍ പോയി റ്റിറ്റിയെ കണ്ടു. അയാള്‍ 8 രൂപയുടെ ടികറ്റ് തന്നെ രണ്ടുപേര്‍ക്ക് ലോക്കലില്‍ അവിടെ നിന്നും കട്‌നി വരെ ഉള്ള കാശ്. ആ റ്റിറ്റി കട്‌നി വരെയേ ഉള്ളു. അവിടെ എത്തുമ്പോള്‍ വല്ല സ്ക്വാഡും വന്നാലത്തേക്ക് ഒരു മുങ്കരുതല്‍. ഞങ്ങള്‍ കൊടുത്ത കാശ് പോകറ്റില്‍
ഏതായാലും സുഹൃത്തിന് ആ സ്ഥലങ്ങള്‍ ഒക്കെ നല്ല പരിചയം ആയിരുന്നതു കൊണ്ട് ഞങ്ങളുടെ പഴയ ടികറ്റ് സ്റ്റേഷനില്‍ കൊടുത്ത് അതിനുള്ള ഒരു ഭാഗം തിരികെയും കിട്ടി.
കട്നി സ്റ്റേഷനില്‍ നിന്നും ഞങ്ങള്‍ക്കു പോകേണ്ട സ്ഥലത്തേക്കുള്ള ടികറ്റും എടുത്ത് സുഖമായി തിരികെ എത്തി.
ആ സുഹൃത്ത് അന്നു കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്തു ചെയ്തേനെ എന്ന് ഇന്നും ഒരു രൂപവും ഇല്ല.
അതുകൊണ്ട് നിങ്ങള്‍ ടികറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇതു ശ്രദ്ധിക്കണേ 26 ആം തീയതി രാത്രി പന്ത്രണ്ടരയ്ക്കുള്ള വണ്ടി 26 ആം തീയതി വെളുപ്പിനു തന്നെ പോയിരിക്കും
ഇത് 26 അല്ല ഏതു ദിവസമാണെങ്കിലും പറ്റാം സൂക്ഷിക്കുക
ഇത് പലര്‍ക്കും പറ്റിയിട്ടുള്ള ഒരു വീഴ്ച്കയാണ്. ഫ്ലൈറ്റില്‍ പോകാന്‍ പെട്ടിയുമൊക്കെയായി എയര്‍പോര്‍ട്ടില്‍ വരുമ്പോഴാവും അറിയുക അത് പറന്ന് പോയ വിവരം.
ReplyDeleteസൂക്ഷിക്കുക,,, പന്ത്രണ്ടരയുടെ വണ്ടികൾ
ReplyDeleteപിന്നെയും പിന്നെയും പണിക്കര്‍ സാറിന്റെ അബദ്ധങ്ങള്‍ ,,,,
ReplyDeleteപുതിയ അറിവാണല്ലോ..ഇത്...
ReplyDelete