Sunday, July 31, 2011

സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ -7

കാലത്ത്‌ ടിവിയില്‍ നിന്നും "ലീലാതിലകം ചാര്‍ത്തീ"
എന്ന ഗാനം കേട്ടപ്പോള്‍ ഓര്‍മ്മകള്‍ പഴയ കാലത്തേക്കു പറന്നു.

ഇടയ്ക്കു മുടക്കം വന്ന സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ ഓര്‍മ്മ വന്നു. അതിലെ അടുത്ത എപിസോഡില്‍ വരുന്ന വിഷയം ഈ പാട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.
എങ്ങനെ എന്നല്ലെ?
പറയാം

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അന്നു ഞാന്‍ ഫൈനല്‍ ഈയര്‍ ആണ്‌

ആശുപത്രിയില്‍ ജോലിക്കാരുടെ ഒരു ക്ലബ്‌ ഉണ്ട്‌ HERC Hospital Employees Recreation Club
ആ വര്‍ഷം അതിന്റെ വാര്‍ഷിക പരിപാടിയ്ക്ക്‌ ഒരു നാടകം ഒരു ഗാനമേള പിന്നെ വേറെ ചില പരിപാടികള്‍ ഇവ ഉണ്ട്‌

ഗാനമേളയ്ക്ക്‌ അകമ്പടി വാദ്യസംഗീതം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ.

കൂട്ടത്തില്‍ നാടകത്തിനു രണ്ടു പാട്ടുകള്‍ വേണം അതിന്റെ വരികള്‍ എന്നെ ഏല്‍പ്പിച്ചു. ചിട്ടപ്പെടൂത്തി കൊടുക്കണം

ഫൈനല്‍ ഈയര്‍ അറിയാമല്ലൊ. പഠിക്കാന്‍ തന്നെ സമയം തികയാത്ത അവസ്ഥ.

പക്ഷെ എനിക്കാണെങ്കില്‍ ഇതൊഴിവാക്കാനും സാധിക്കില്ല - എന്റെ ജീവിതം അത്രമേല്‍ സംഗീതവുമായി ഇണങ്ങിയിരിക്കുന്നു.

ഗാനങ്ങള്‍ രണ്ടും പോക്കറ്റില്‍ ഇട്ടു കൊണ്ടു തന്നെ നടന്നു
ഈണം എപ്പൊഴാ വരുന്നത്‌ എന്നറിയില്ലല്ലൊ

ഗാനമേളയ്ക്ക്‌ ആരൊക്കെ ഏതൊക്കെ പാട്ടുകള്‍ ആണു പാടുന്നത്‌ എന്ന്‌ നേരത്തെ പറയണം പാട്ടുകളുടെ കാസറ്റും തരണം എന്ന് അറിയിപ്പു കൊടുത്തു.
ഏകദേശം രണ്ടു മാസം മുന്‍പു തന്നെ.
കാരണം എല്ലാ ദിവസവും കുറച്ചു സമയം മാത്രം ചെലവാക്കിയാല്‍ മതിയല്ലൊ. ജോലിയിലുള്ളവര്‍ക്കും എല്ലാവര്‍ക്കും ഒന്നിച്ചു റിഹേഴ്സലിനു വരാനും സാധിക്കില്ല അപ്പോള്‍ ഓരോരുത്തരുടെ ഭാഗം ഓരോ ദിവസം നടത്താം

അങ്ങനെ ആദ്യസമാഗമം ഉണ്ടായി. അന്നു ഒരു വിധം എല്ലാവരും ഒത്തുകൂടി

ഞാന്‍ ഈ വിഷയം അവതരിപ്പിച്ചു.

പാട്ടുകാര്‍ ഏതു പാട്ടാണ്‌ പാടൂന്നത്‌ എന്നു നേരത്തെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ അതിന്റെ BGM പഠിച്ചെടുക്കാന്‍ പറ്റും അതുകൊണ്ട്‌ നേരത്തെ എല്ലാവരും, അവരവരുടെ പാട്ടുകള്‍ ഞങ്ങള്‍ക്കു തരിക. ഞങ്ങള്‍ professionals അല്ല ഞങ്ങള്‍ക്ക്‌ അതു പഠിച്ചെടുക്കാന്‍ സമയം വേണം എന്നൊക്കെ.

കൂട്ടത്തില്‍ ഒരു നെഴ്സിന്റെ ഭര്‍ത്താവുണ്ട്‌ അദ്ദേഹം ഒരു മൃഗഡോക്റ്ററാണ്‌. നല്ല ഗായകന്‍ ആണ്‌. അദ്ദേഹത്തിനു ഞങ്ങള്‍ ആണ്‌ വാദ്യസംഗീതം നടത്തുന്നത്‌ എന്നതും പിടിച്ചില്ല എന്നു തോന്നുന്നു.

അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഏതു പാട്ടും പാടും അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ അറിയാവുന്നത്‌ അങ്ങു വായിച്ചാല്‍ മതി അതു ഞങ്ങള്‍ പാടിക്കോളാം.

ഒന്നു രണ്ടു തവണ കാര്യം വിശദീകരിച്ചിട്ടും അദ്ദേഹം അടുക്കുന്നില്ല അദ്ദേഹത്തിന്റെ വിചാരം അദ്ദേഹം യേശുദാസിനെക്കാളൊക്കെ വളരെ ഉയരത്തില്‍ ഉള്ള ആളാണെന്നൊ മറ്റൊ ആയിരുന്നിരിക്കണം.

ഇനി നിങ്ങള്‍ പഠിച്ചെടുക്കുന്നതിനെക്കാള്‍ നല്ലത്‌ നിങ്ങള്‍ക്ക്‌ ഏറ്റവും നന്നായി അറിയാവുന്നത്‌ അങ്ങു മാറ്റിവച്ചൊ എനിക്ക്‌ എന്ന അര്‍ത്ഥതില്‍ ആണ്‌ അദ്ദേഹത്തിന്റെ സംസാരം.

അങ്ങനെ അദ്ദേഹത്തിന്റെ (ഇനി കഥാനായകന്‍ എന്നു വിളിക്കാം) പാട്ട്‌ ഞങ്ങള്‍ തീരുമാനിക്കണം ബാക്കി ഉള്ളവര്‍ അവരവരുടെ പാട്ടുകള്‍ തന്നു.

തിരികെ ഹോസ്റ്റലില്‍ എത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പാട്ടിന്റെയും BGM അറിയില്ല എല്ലാം ഒന്നെ എന്നു പഠിക്കനം.

എന്നാല്‍ പിന്നെ കഥാനായകനിട്ട്‌ ഒരു പണി കൊടുത്തില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു വിദ്യാര്‍ത്ഥികള്‍?

ആയിടയ്ക്കു പുറത്തു വന്ന പല കാസറ്റുകളും വച്ചു കേട്ടു കേട്ട്‌ രണ്ടു പാട്ടുകള്‍ തെരഞ്ഞെടുത്തു

അവയില്‍ ഒന്നായിരുന്നു ഇത്‌. കഥാനായകന്‍ തോല്‌വി സമ്മതിച്ചാല്‍ കൊടുക്കാന്‍ ഉള്ളത്‌.
മറ്റവന്‍

"ആകാശനീലിമ മിഴികളിലുണരും അനുപമ സൗന്ദര്യമെ" എന്നു തുടങ്ങുന്ന ഒരു ഗാനം.

ആ ഗാനം തെരഞ്ഞെടുക്കാന്‍ ഉള്ള കാരണം അതില്‍ ഒരു വരി ഉണ്ട്‌ "വിശ്വം തരിച്ചു നില്‍ക്കും" എന്ന്‌

യേശുദാസിന്റെ അനുഗൃഹീത കണ്ഠത്തില്‍ നിന്നും തരിച്ചു എന്ന വാക്ക്‌ മൂന്നു കഷണങ്ങളായി ത -രി - ച്ചു എന്നു കേള്‍ക്കുന്നത്‌ ഒരു സുഖം തന്നെ പക്ഷെ നമ്മളെ പോലെ ഒരു തുക്കടാ പാട്ടുകാരന്‍ ആ വാക്ക്‌ അങ്ങനെ പറഞ്ഞാല്‍ കൂവല്‍ കിട്ടും എന്ന് ഉറപ്പ്‌

അതുകൊണ്ട്‌ ആ പാട്ടിന്റെ BGM ഞങ്ങള്‍ ഹൃദിസ്ഥമാക്കി

അങ്ങനെ റിഹേഴ്സല്‍

കഥാനായകനെ തന്നെ ആദ്യം വിളിച്ചു. പാട്ട്‌ ഇതാണ്‌ എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അതു കേട്ടിട്ടില്ല എന്നു പറഞ്ഞു. ഞങ്ങള്‍ കാസറ്റിട്ടു കേള്‍പ്പിച്ചു കൊടൂത്തു.

ഒന്നു രണ്ടു തവണ കേട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എരി കേറ്റി. സാറൊക്കെ വലിയ പാട്ടുകാരല്ലെ ഇതൊക്കെ ഇത്ര കേള്‍ക്കാനെന്താ നമുക്കൊന്നു പാടിനോക്കാം
പറഞ്ഞതും ഞങ്ങള്‍ BGM തുടങ്ങിക്കൊടൂത്തു. അദ്ദേഹം ആപ്പിലായി എന്നാലും തോല്‍ക്കാന്‍ പാടില്ലല്ലൊ . ചെറുതായി പാടിത്തുടങ്ങി.
ത -- രി -- ച്ചു

ചിരിച്ചു
ഞങ്ങള്‍ അല്ല ഞങ്ങള്‍ ചിരിക്കാന്‍ പാടില്ലല്ലൊ. ചുറ്റും ഇരുന്നവര്‍ ചിരിച്ചു. കഥാനായകനും മനസിലായി.

കഥാനായകന്‍ പറഞ്ഞു ഒരു കാര്യം ചെയ്യ്‌ ആ കാസറ്റിങ്ങു താ ഞാന്‍ അതു വീട്ടില്‍ കൊണ്ടു പോയി ഒന്നു കേള്‍ക്കട്ടെ

ഞങ്ങള്‍ വിടുമോ "ഹ സാറിനൊക്കെ ഇതിനും മാത്രം കേള്‍ക്കാനെന്ത്‌ സാറൊക്കെ വല്യ പാട്ടുകാരല്ലെ. നമുക്ക്‌ ഒന്നു കൂടി നോക്കാം "

പൊക്കിയാല്‍ പൊങ്ങാത്ത --ഉണ്ടോ"

സാറു വീണ്ടും പാടി ചുറ്റുമുള്ളവര്‍ വീണ്ടും ചിരിച്ചു

അതോടു കൂടി കഥാനായകന്‍ തീരുമാനിച്ചു ഇനി വീട്ടില്‍ കൊണ്ടുപോയി പഠിച്ചിട്ടെ പാടൂ.

എന്നാല്‍ ഒരു ഡോസ്‌ കൂടി ഇരിക്കട്ടെ എന്നു ഞങ്ങള്‍

"അല്ല സാറിനു ഇതു പറ്റില്ലെങ്കില്‍ നമുക്കു വേറെ നോക്കാം ഏതാണെന്നു പറഞ്ഞാല്‍ മതി"

ആദ്യത്തെ ദിവസം ഞങ്ങളോടു പറഞ്ഞതു നല്ല ഓര്‍മ്മയുള്ളതു കൊണ്ട്‌ അദ്ദേഹം അതിന്‌ സമ്മതിച്ചില്ല. ഇതു തന്നെ പാടും

അങ്ങനെ മൂന്നു നാലു ദിവസം ശ്രമിച്ചിട്ടും ശരിയാകില്ല എന്ന് അദ്ദേത്തിനു മനസ്സിലായില്ല. ബാക്കി എല്ലാവര്‍ക്കും മനസിലായി താനും.

അപ്പോള്‍ ഞങ്ങള്‍ പതിയെ പറഞ്ഞു "സാര്‍, സാര്‍ ഏതായാലും ഈ പാട്ടു കൂടി ഒന്നു നോക്കിയേ ലീലാതിലകം ചാര്‍ത്തീ" ഒരാള്‍ക്കു രണ്ടു പാട്ടു വേണമെങ്കിലും പാടാമല്ലൊ
ആകാശനീലിമ ഒഴിവാക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ അതിനു കൂവല്‍ കിട്ടിയാലും ഒരെണ്ണം നന്നായിരിക്കുമല്ലൊ, എന്നു കരുതി.

വാശി കളയാന്‍ തയ്യാറല്ലാതിരുന്നതു കൊണ്ട്‌ നല്ല കൂവല്‍ വാങ്ങി അദ്ദേഹം ആകാശനീലിമയും കയ്യടി വാങ്ങിക്കൊണ്ട്‌ ലീലാതിലകവും അന്നു പാടി.

നാടക പാട്ടിന്റെ കഥ അടുത്തതില്‍

6 comments:

  1. പണി കൊടുത്തു അല്ല്? ഈ പുള്ളിക്ക് ഇപ്പോൾ എന്തു പ്രായം വരും?
    :)

    അകാശനീലിമ ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ്, ഇടക്കിടക്ക് കേൾക്കുന്നതും.

    ReplyDelete
  2. അനില്‍ ജീ പ്രായമായി വരുമ്പോഴാണ്‌ നാം ചെയ്ത വിവരക്കേടൊക്കെ മനസിലായി വരുന്നത്‌

    ഇത്‌ ഏകദേശം 38 കൊല്ലങ്ങള്‍ക്കു മുന്‍പുള്ള ചരിത്രം അന്ന്‌ അദ്ദേഹത്തിന്‌ ഒരു 50 വയസ്സെങ്കിലും ഉണ്ടായിരുന്നിരിക്കും.

    (പ്രായമായവര്‍ക്ക്‌ Rigidity എന്ന ദോഷവും ചെറുപ്പക്കാരായ ഞങ്ങളെ പോലെ ഉള്ളവര്‍ക്ക്‌ അഹങ്കാരവും)

    അതിനു മുന്‍പും അതിനു ശേഷവും അദ്ദേഹത്തെ കണ്ടിട്ടില്ല.
    നല്ല ഒരു ഗായകന്‍ ആയിരുന്നു

    ReplyDelete
  3. ഇനി ഒന്ന് പാടൂ ഹൃദയമേ പണിക്കര്‍ സാറേ
    ഞാനും കൂടുകായ ......

    ReplyDelete
  4. മണ്‍സൂണ്‍ ജി
    നാടക പാട്ട്‌ അടൂത്തതില്‍ വരുന്നു. അത്‌ റെകോര്‍ഡ്‌ ചെയ്യാന്‍ ഉള്ള താമസം ആണ്‌
    കേള്‍ക്കണെ മറക്കാതെ
    നന്ദി

    ReplyDelete
  5. പിന്നെ ഞാന്‍ ഇല്ലെ .... അടിപൊളിയായി എല്ലാം ശരിയാകി ഇങ്ങു പോരെ

    ReplyDelete