Monday, July 25, 2011

വണ്ടിപുരാണം തുടര്‍ച്ച 2

അങ്ങനെ കാലത്തു നാലു മണിയ്ക്കു ഞങ്ങള്‍ ഹരിപ്പാടു നിന്നും പുറപ്പെട്ടു. അന്നു തോട്ടപ്പള്ളി മുതല്‍ കരുവാറ്റ വഴിയമ്പലം വരെ ഉള്ള റോഡ്‌ നന്നാക്കുന്നതു കാരണം ആകെ ചളിപുളി ആയി കിടക്കുന്നു. കുണ്ടും കുഴിയും തന്നെ.

അവിടമെല്ലാം കഴിഞ്ഞ്‌ ഞങ്ങളുടെ വണ്ടാനം അടുത്തപ്പോള്‍ വീണ്ടും ദാ വണ്ടി പാളുന്നു ശീ ശീ നിന്നു. പിന്നിലത്തെ ടയറില്‍ കാറ്റു ശുംഭം

സമയം നാലര കഴിഞ്ഞെ ഉള്ളു. അവിടം എനിക്കറിയാവുന്ന സ്ഥലം ആയതു കൊണ്ട്‌ വണ്ടിയും ഉരുട്ടി അടുത്തുള്ള ഒരു ഐസ്‌ ഫാക്റ്ററിയില്‍ എത്തി. ഒരരികില്‍ വച്ച്‌ പതിയെ വീല്‍ അഴിച്ചു.

ഇനി അതും കൊണ്ട്‌ അമ്പലപ്പുഴ എത്തണം. അതിന്‍ ഒരു സൈക്കിള്‍ വേണം

ഐസ്‌ ഫാക്റ്ററികാരന്‍ അതിനടുത്തുള്ള ഒരു മാടക്കട പറഞ്ഞു തന്നു. അദ്ദേഹം ഇപ്പോള്‍ ഉണര്‍ന്നിട്ടുണ്ടാകും, കടപ്പുറമല്ലെ ഐസ്‌ എടുക്കാന്‍ വരുന്നവര്‍ക്കു വേണ്ട സാധനങ്ങള്‍ അപ്പൊഴെ കച്ചവടം തുടങ്ങിയിരിക്കും. അദ്ദേഹത്തിന്റെ പക്കല്‍ വാടകയ്ക്കു കൊടുക്കുന്ന സൈക്കിള്‍ കിട്ടും

അദ്ദേഹത്തിനടുത്തെത്തി. സൈക്കിള്‍ കിട്ടി അതില്‍ വീലും പിടിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി അമ്പലപ്പുഴ എത്തി അവിടെ ഉള്ള ഒരു ചെറിയ കടയില്‍ പഞ്ചര്‍ ഒട്ടിച്ചു.

അപ്പൊഴാണ്‌ ഒരു ഐഡിയ

an idea can change your life എന്നല്ലെ

ഒട്ടിച്ച ട്യൂബ്‌ മാറ്റി പകരം പുതിയ ഒരെണ്ണം വാങ്ങി ഇട്ടാലൊ. ഇവനും വഴിയില്‍ ചതിച്ചാല്‍?

അതു തന്നെ ആ കടക്കാരനോടു അന്വേഷിച്ചു പുതിയ ട്യൂബ്‌ എവിടെ കിട്ടും?

അടൂത്തുള്ള പെട്രോള്‍ ബങ്കില്‍ കിട്ടും , അവിടെക്കു പോയി

പുതിയ റ്റ്യൂബ്‌ ടയറില്‍ ഇട്ടു, പഴയത്‌ ഒരു സ്റ്റെപ്പിനി ആയി സൂക്ഷിച്ചു.

വീണ്ടും സൈക്കിളില്‍ ഐസ്‌ ഫാക്റ്ററിയിലെത്തി.

വീല്‍ പിടിപ്പിച്ചു. വീണ്ടും യാത്ര ആയി.

ആലപ്പുഴ ഇരിമ്പു പാലം കഴിഞ്ഞു അല്‍പം പോയപ്പോഴാണ്‌ ചേട്ടനൊരു സംശയം
എടാ നീ ആ സൈക്കിള്‍ തിരികെ കൊണ്ടു കൊടുത്തോ

ഇല്ല ചേട്ടന്‍ കൊണ്ടു കൊടുത്തൊ?

ഇല്ല

ദൈവമെ.

വണ്ടി തിരികെ വിട്ടു വീണ്ടും ഐസ്‌ ഫാക്റ്ററിയില്‍ എത്തി.

അവിടെ എവിടെ കാണാന്‍ സൈക്കിള്‍.

ഫാക്റ്ററിക്കാരനോട്‌ അന്വേഷിച്ചു.
മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നവനാണെന്നറിയാമായിരുന്നതു കൊണ്ടോ അയാളുടെ നല്ല സ്വഭാവം കാരണമൊ അയാല്‍ ആ സൈക്കിള്‍ കടക്കാരനു കൊടുത്ത വിവരം മാത്രമെ പറഞ്ഞുള്ളു

ഒരു പൂരപ്പാട്ടു കേള്‍ക്കുവാന്‍ തയ്യാറായിരുന്നു ഞങ്ങള്‍ രണ്ടു പേരും

തിരികെ മാടക്കടക്കാരനെ കണ്ടു ക്ഷമ പറയാതെ പോകുന്നതു ശരിയല്ല എന്നു തോന്നിയതു കൊണ്ട്‌ അവിടെ ചെന്നു.

അയാളും വളരെ മാന്യമായി തന്നെ പെരുമാറി. സൈക്കിള്‍ വാടകയ്ക്കൊപ്പം ഒരു പത്തു രൂപ കൂടി പ്രായശ്ചിത്തമായി നല്‍കിയിട്ട്‌ വീണ്ടും യാത്ര.

8 മണിയ്ക്കു ജോലിയില്‍ കയറേണ്ടതാണ്‌ ചേട്ടന്‌.
പക്ഷെ ഈ പ്രകടനങ്ങള്‍ ഒക്കെ കഴിഞ്ഞപ്പോള്‍ തന്നെ മണി 8 ആയി. ഞങ്ങള്‍ എത്തിയത്‌ ആലപ്പുഴ വരെയും

അവിടെ നിന്നും നല്ല റോഡ്‌.

ആലപ്പുഴ ടൗണ്‍ വിട്ടു കലവൂര്‍ എത്തി.
അപ്പോള്‍ ചേട്ടന്‍ ചോദിച്ചു. ഇനി ഞാന്‍ ഒന്ന്‌ ഓടിക്കട്ടെ ഒരു പരിചയവും ആകുമല്ലൊ

ചേട്ടനും പണ്ട്‌ സ്കൂട്ടര്‍ ഓടിച്ച പരിചയമെ ഉള്ളു

അങ്ങനെ ഡ്രൈവര്‍ മാറി ചേട്ടന്‍ ഡ്രൈവറായി ഞാന്‍ പിന്നിലിരുന്നു.

സുഖകരമായി വണ്ടി പോകുന്നു.
ചേര്‍ത്തല ബൈപാസ്‌ എത്തി.

ക്രമേണ എന്നിലെ ഗുരു ഉണര്‍ന്നു. ചേട്ടനെ പഠിപ്പിക്കുവാന്‍ തുടങ്ങി

പഞ്ചറായാല്‍ വണ്ടി പാളും , പക്ഷെ പേടിക്കരുത്‌ പേടിച്ചാല്‍ വീഴും ഇല്ലെങ്കില്‍ തനിയെ വേഗത കുറയുമ്പോള്‍ കാലു കുത്താന്‍ പാകം നോക്കിയാല്‍ മാത്രം മതി എന്നെല്ലാം ക്ലാസെടുത്തു കൊണ്ടിരിക്കുന്നു.

ചേട്ടന്‍ എല്ലാം മൂളിക്കേട്ടു തലകുലുക്കുന്നു
പിന്നെ എന്താണുണ്ടായതെന്നു ഇപ്പോഴും വലിയ പിടുത്തമൊന്നും ഇല്ല. പക്ഷെ പിന്നെ ഉള്ള ഓര്‍മ്മ ഞാന്‍ റോഡിന്റെ ഒരരികില്‍ കിടക്കുന്നു ചേട്ടന്‍ മറ്റൊരിടത്തു കിടക്കുന്നു വണ്ടി ഇനിയും ഒരിടത്തു കിടക്കുന്നു.

വേഗത അധികം ഇല്ലാതിരുന്നതു കൊണ്ട്‌ ശരീരത്തിനു കേടുപാടൂകളൊന്നും സംഭവിച്ചില്ല.

മുന്നില്‍ നിന്നൊ പിന്നില്‍ നിന്നൊ മറ്റു വാഹനങ്ങള്‍ ഒന്നും വരാതിരുന്നതു കൊണ്ട്‌ ജീവനും അപകടമൊന്നും സംഭവിച്ചില്ല.

വണ്ടി പൊക്കി എടുത്ത്‌ നോക്കി . പിന്നെയും പഞ്ചര്‍.

പുതിയ റ്റ്യൂബ്‌ അതും പഞ്ചര്‍.

ചേര്‍ത്തല ബൈപാസ്‌ 82 ല്‍ ഓര്‍ത്തു നോക്കിയേ, ആഭാഗത്തെങ്ങുമൊരു കുന്തവും ഇല്ല. നല്ല വെയിലും.

വീല്‍ അഴിച്ചു വച്ചിട്ട്‌ ഓടൊ നോക്കി നിന്നു.

കുറെ നേറം കഴിഞ്ഞപ്പോള്‍ ഒരെണ്ണം കിട്ടി അതില്‍ ചേര്‍ത്തല ടൗണിലെത്തി.
വീണ്ടും പന്ഴര്‍ ഒട്ടിച്ചു. പഴയ റ്റ്യൂബ്‌ തിരികെ ഇട്ടു.

അടുത്ത ഓടൊയില്‍ ബൈക്കിനടൂത്തെത്തി.

അത്‌ ഇട്ടു കഴിഞ്ഞ്‌ പക്ഷെ ചേട്ടനും ഓടിക്കണം എന്നുള്ള താല്‍പര്യം നഷ്ടപ്പെട്ടിരുന്നു.

വിജയകരമായ യാത്ര പൂര്‍ത്തിയാക്കി വൈകുന്നേരം 4 മണീയ്ക്ക്‌ ഞങ്ങള്‍ ചേട്ടന്റെ Quarters ല്‍ എഹ്തിയപ്പോള്‍ ചേട്ടത്തിയമ്മയ്ക്കൊരു സംശയം ഇതെന്താ കാലത്തു വരുമെന്നു പറഞ്ഞിട്ട്‌ ഇത്ര താമസിച്ചെ

ഹേയ്‌ ഞങ്ങള്‍ അങ്ങനെ ആസ്വദിച്ചു വരികയല്ലായിരുന്നൊ.

പക്ഷെ എന്റെ പാന്റിന്റെ ഒരു ഭാഗം എന്താ കീറിയത്‌ എന്നതിനു മാത്രം ഉത്തരം അതായിരുന്നില്ല

പിന്നെ കുറെ നാളത്തേയ്ക്ക്‌ ആ വണ്ടി ചേട്ടന്റെ ക്വാര്‍ട്ടടിലിരുന്ന് എനിക്കു പൈസ
ഉണ്ടാകുകയായിരുന്നു - എന്തിനാ പിന്നീട്ട്‌ ഒന്നിച്ചു വിഴുങ്ങാന്‍
അക്കഥ അടുത്തതില്‍

17 comments:

 1. ചേട്ടന്‍ എല്ലാം മൂളിക്കേട്ടു തലകുലുക്കുന്നു
  പിന്നെ എന്താണുണ്ടായതെന്നു ഇപ്പോഴും വലിയ പിടുത്തമൊന്നും ഇല്ല.

  പക്ഷെ പിന്നെ ഉള്ള ഓര്‍മ്മ ഞാന്‍ റോഡിന്റെ ഒരരികില്‍ കിടക്കുന്നു ചേട്ടന്‍ മറ്റൊരിടത്തു കിടക്കുന്നു വണ്ടി ഇനിയും ഒരിടത്തു കിടക്കുന്നു.

  ReplyDelete
 2. പക്ഷെ എന്റെ പാന്റിന്റെ ഒരു ഭാഗം എന്താ കീറിയത്‌ എന്നതിനു മാത്രം ഉത്തരം അതായിരുന്നില്ല

  പിന്നെ കുറെ നാ:അത്തേയ്ക്ക്‌ ആ വണ്ടി ചേട്ടന്റെ ക്വാര്‍ട്ടടിലിരുന്ന് എനിക്കു പസ ഉണ്ടാകുകയായിരുന്നു - എന്തിനാ പിന്നീട്ട്‌ ഒന്നിച്ചു വിഴുങ്ങാന്‍
  അക്കഥ അടുത്തതില്‍

  @ അനില്‍@ബ്ലോഗ് // anil
  :)

  ReplyDelete
 3. ആലപ്പുഴ ഇരിമ്പു പാലം കഴിഞ്ഞു അല്‍പം പോയപ്പോഴാണ്‌ ചേട്ടനൊരു സംശയം
  എടാ നീ ആ സൈക്കിള്‍ തിരികെ കൊണ്ടു കൊടുത്തോ

  ഇല്ല ചേട്ടന്‍ കൊണ്ടു കൊടുത്തൊ?

  ഇല്ല

  ദൈവമെ.

  ReplyDelete
 4. pantinte ethu bhagama keeriyathu ennu paranjilla ... ethayalum ethiyallo ...

  ReplyDelete
 5. ഹ ഹ ഹ കുഴപ്പമില്ലാത്ത ഭാഗമായിരുന്നെ :)

  ReplyDelete
 6. നല്ല ബെസ്റ്റ് പാര്‍ട്ടീസ്.

  ReplyDelete
 7. @ Typist | എഴുത്തുകാരി
  ഞാന്‍ ആലോചിക്കുവായിരുന്നു കാണുന്നില്ലല്ലൊ കാണുന്നില്ലല്ലൊ എന്ന്
  സന്തോഷം :)

  ReplyDelete
 8. വിജയകരമായ യാത്ര പൂര്‍ത്തിയാക്കി വൈകുന്നേരം 4 മണീയ്ക്ക്‌ ഞങ്ങള്‍ ചേട്ടന്റെ Quarters ല്‍ എഹ്തിയപ്പോള്‍ ചേട്ടത്തിയമ്മയ്ക്കൊരു സംശയം ഇതെന്താ കാലത്തു വരുമെന്നു പറഞ്ഞിട്ട്‌ ഇത്ര താമസിച്ചെ

  ഹേയ്‌ ഞങ്ങള്‍ അങ്ങനെ ആസ്വദിച്ചു വരികയല്ലായിരുന്നൊ.

  ReplyDelete
 9. പല പല പ്രശ്നങ്ങൾ. വല്ലപ്പോഴുമൊന്നു് എത്തിനോക്കാനേ പറ്റുന്നുള്ളൂ.

  ReplyDelete
 10. ചില സാധനങ്ങൾ ചിലനേരങ്ങളിൽ അങ്ങനാ..
  ചിലപ്പോൾ നമ്മളെ കുത്തുപാള എടുപ്പിക്കും..
  എന്നാൽ മറ്റു ചിലത് വാരിക്കോരി തരികയും ചെയ്യും.

  ReplyDelete
 11. വി കെ ജി

  അതു സാധനങ്ങളുടെ മാത്രം കുഴപ്പം അല്ല നമ്മുടെ സമയവും കൂടി ഒത്തതാണെങ്കില്‍ ഒത്തതു തന്നെ അങ്ങനെ ഒക്കെ ആയിരിക്കും

  എന്റെ അനുഭവങ്ങള്‍ വച്ചു നോക്കുമ്പോള്‍ അതാകാനാ വഴി

  സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദി

  ReplyDelete
 12. ഈ പുരാണം എന്തായിന്നൊത്തി നോക്കിയാതാ ..ഈ മുടിഞ്ഞ തിരക്കിനുള്ളിലും കേട്ടൊ ഭായ്

  ReplyDelete
 13. ഇതൊക്കെ ഓർത്ത് പറയാനുള്ള അനുഭവം നമ്മളെപോലുള്ള വയസന്മാർക്കല്ലെ ഉണ്ടാവുക,
  വണ്ടി പുരാണം ഇനിയും ഓടട്ടെ,

  ReplyDelete
 14. മുരളി ജീ ഈ പുനര്‍സന്ദര്‍ശനത്തിനു വളരെ നന്ദി
  അടുത്തതു വരുന്നെ ഉള്ളു

  ReplyDelete
 15. റ്റീച്ചറെ അതു കലക്കി. ഇനിയും ഓടന്‍ കുറെ ഏറെ ഉണ്ട്‌ ഇക്കഥ. ഇടയ്ക്കു തെരക്കായി പോയി
  അതിനിടയ്ക്ക്‌ പാട്ടും മറ്റു ബ്ലോഗിലെ കമന്റും ഒക്കെ കൂടി താമസിച്ചതാ നന്ദി

  ReplyDelete
 16. നന്നായി ! ഇതുപോലെ “ആക്സിഡന്റ് കഥകൾ” ഒത്തിരി ഉണ്ട്‌..റിട്ടയർ ആകട്ടെ ഇരുന്നെഴുതാം..
  :)

  ReplyDelete