Friday, July 22, 2011

വണ്ടിപുരാണം തുടര്‍ച്ച ഒന്ന്‌

എഞ്ചിന്‍ പണി കഴിഞ്ഞിറക്കിയ വണ്ടി കണ്ടാല്‍ സുന്ദരന്‍.
പക്ഷെ ഓട്ടത്തില്‍ നിന്നു പോകും. അതൊരു പതിവായി. ഒരിക്കലും സമയത്ത്‌ എത്തിച്ചേരേണ്ടിടത്ത്‌ എത്തുകയില്ല.

അതോടൊപ്പം മറ്റൊരു കുഴപ്പം കൂടി കാണിച്ചു തുടങ്ങി.

ഒരു ദിവസം തിരികെ വരുന്ന വഴി റോഡിനു നടൂവില്‍ വച്ച്‌ സര്‍ക്കസ്‌ കളിക്കുന്നതു പോലെ ഒരു ഡാന്‍സ്‌. പാളിപ്പാളി ഒടുവില്‍ നിന്നു. വീണില്ല ദൈവാധീനം. തല്‍ക്കാലം രണ്ടു വശത്തു നിന്നും മറ്റു വണ്ടികളൊന്നും വരാഞ്ഞതു കൊണ്ട്‌ NH 47 ല്‍ വച്ച്‌ രക്ഷപെട്ടു എന്നുതന്നെ പറയാം


നോക്കിയപ്പോള്‍ പിന്നിലത്തെ ടയര്‍ പഞ്ചര്‍.

അവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്ത്‌ ഒരു സൈക്കിളില്‍ പോയി ആളെ വിളിച്ചു കൊണ്ടു വന്ന് ശരിയാക്കി എടൂത്തു. സാധാരണ ആണികയറിയാലാണ്‌ പെട്ടെന്നു കാറ്റു പോകുക. ഇതില്‍ എത്ര നോക്കിയിട്ടും ആണിയുടെ ലക്ഷണമൊന്നും ഇല്ല.

അങ്ങനെ സമാധാനമായി പോകുന്ന കാലം. സമാധാനം എന്നു പറഞ്ഞാല്‍ എന്നെടുത്താലും വണ്ടി ഒന്നുകില്‍ വഴിയില്‍ പഞ്ചര്‍ ആകും അല്ലാത്ത ദിവസം എഞ്ചിന്‍ നിന്നു പോകും പിന്നെ ഒരു അര മണിക്കൂര്‍ അതും ഇതും ഒക്കെ ചെയ്തു തന്നെ സ്റ്റാര്‍ട്ടാകും.

അതോടു കൂടി വണ്ടിയുടെ പെട്ടിയില്‍ ചക്രം അഴിക്കാനുള്ള ടൂള്‍സ്‌ കൂടി ഞാന്‍ കരുതാന്‍ തുടങ്ങി.

വെറുതെ രണ്ടു തവണ വര്‍ക്‌ ഷോപ്പുകാരനെ ബുദ്ധിമുട്ടിക്കേണ്ടല്ലൊ. എവിടെ വച്ചു പഞ്ചറകുന്നുവോ അവിടെ നിന്നും ചക്രം അഴിക്കുക അടുത്ത കടയില്‍ നിനും സൈക്കിള്‍ എടൂത്ത്‌ അതും, കൊണ്ട്‌ വര്‍ക്‌ ഷോപ്പ്‌ അന്വേഷിക്കുക

ആഹാ എന്തു സുന്ദര ജീവിതം അല്ലെ

അതെ ഞാന്‍ അങ്ങനെ ഒരുപാട്‌ സുഖിച്ചു

അങ്ങനെ ഇരിക്കുമ്പോള്‍ ആ വണ്ടിയുടെ ആദ്യത്തെ ഉടാസ്ഥന്‍ തിരികെ ആല്ലപ്പുഴയില്‍ സ്ഥലം മാറ്റം കിട്ടി എത്തി.

വന്നതിന്റെ അടുത്ത ദിവസം അയാള്‍ എന്നെ കാണാന്‍ വന്നു.

ആ വണ്ടി അയാള്‍ക്കു തിരികെ കൊടുക്കുന്നോ എന്നറിയാന്‍. ഞാന്‍ കൊടൂത്ത വില തന്നേക്കാം എന്നും.

പാവം അയാള്‍ക്കുണ്ടോ വണ്ടിയുടെ അപ്പൊഴത്തെ സ്ഥിതി വല്ലതും അറിയുന്നു.

ഞാന്‍ പറഞ്ഞു
"ഹേയ്‌ ഞാന്‍ ആ വണ്ടി പണിതു കുട്ടപ്പനാക്കി."

അപ്പോള്‍ അയാള്‍ അതിനു ചെലവായ തുക പറഞ്ഞാല്‍ മതി അതും തരാം എന്നായി

അയാളെ അറിഞ്ഞു കൊണ്ട്‌ പറ്റിക്കുവാന്‍ എനിക്കിഷ്ടമായിരുന്നില്ല അതു കൊണ്ട്‌ ഞാന്‍ പറഞ്ഞു "ഇല്ല ഞാന്‍ ആ വണ്ടി വില്‍ക്കുന്നില്ല"

അയാള്‍ എന്തു വിചാരിച്ചൊ എന്തൊ തിരികെ പോയി.

ഏതായാലും അതോടു കൂടി ഒരു കാര്യം ഉറപ്പായി

ജീവിക്കാന്‍ നാലു ചക്രം ഉണ്ടാക്കാന്‍ ഒരു വഴി ആകുമല്ലൊ എന്നു കരുതി ആണ്‌ ഈ പൊല്ലാപ്പ്‌ എടുത്തു തലയില്‍ വച്ചത്‌. ആ പണി ഏതായലും നടക്കില്ല.

ഇനി എന്തു ചെയ്യും കയ്യിലിരുന്നതല്ല കഷ്ടപ്പെട്ട്‌ കടം വാങ്ങിയുണ്ടാക്കിയ കാശും പോയിക്കിട്ടി.

അക്കാലത്ത്‌ എന്റെ ഒരു ചേട്ടന്‌ ജോലിയില്‍ ചെറിയ ഉയര്‍ച്ച ഉണ്ടായി. ഒരു ഇരുകാലിവണ്ടിക്കുള്ള അലവന്‍സ്‌ കിട്ടാന്‍ അര്‍ഹത ആയി.

ഞങ്ങള്‍ ആലോചിച്ചു.

ഈ വണ്ടി ചേട്ടന്റെ പേരിലാക്കി അവിടെ വയ്ക്കാം. അപ്പോള്‍ മാസം തോറും 200 രൂപ കിട്ടുമല്ലൊ. അത്‌ എനിക്കു തരാം എന്നു ചേട്ടന്‍. (നന്ദിയോടു കൂടി ഓര്‍ക്കട്ടെ - അദ്ദേഹം ഇല്ലായിരുന്നു എങ്കില്‍ ഈ ഞാനൊന്നും ഒന്നും ആകില്ലായിരുന്നു- ഈ വണ്ടി കൊടൂക്കാത്തപ്പോഴും അദ്ദേഹം മാസാമാസം തരുമായിരുന്ന രൂപ കൊണ്ടാണ്‌ അതു വരെ എത്തിയതും)

ചേട്ടന്‍ FACT യില്‍ ആണ്‌ ജോലി ചെയ്യുന്നത്‌.

അദ്ദേഹം അവധിക്കു വന്നിട്ട്‌ പോകുമ്പോള്‍ ആ വണ്ടിയില്‍ പോകാം എന്നും അതവിടെ എത്തിച്ചിട്ട്‌ ഞാന്‍ തിരികെ പോരാം എന്നും പ്ലാനിട്ടു - കാരണം പഴയതു തന്നെ ചേട്ടന്‍ ജാവ ഓടിക്കാന്‍ അറിയില്ല സ്കൂട്ടറെ ഓടിച്ചിട്ടുള്ളു.

അങ്ങനെ ഒരു ദിവസം കാലത്ത്‌ നാലു മണിക്ക്‌ ഞങ്ങള്‍ ഹരിപ്പാടു നിന്നും യാത്ര തിരിച്ചു . 8 മണിക്ക്‌ കമ്പനിയില്‍ ഡ്യൂട്ടിയ്ക്കെത്താനുള്ള യാത്ര

അതൊരു ഒന്നൊന്നര യാത്ര ആയിരുന്നു അത്‌ അടുത്തതില്‍

10 comments:

  1. അതോടു കൂടി വണ്ടിയുടെ പെട്ടിയില്‍ ചക്രം അഴിക്കാനുള്ള ടൂള്‍സ്‌ കൂടി ഞാന്‍ കരുതാന്‍ തുടങ്ങി.

    വെറുതെ രണ്ടു തവണ വര്‍ക്‌ ഷോപ്പുകാരനെ ബുദ്ധിമുട്ടിക്കേണ്ടല്ലൊ. എവിടെ വച്ചു പഞ്ചറകുന്നുവോ അവിടെ നിന്നും ചക്രം അഴിക്കുക അടുത്ത കടയില്‍ നിനും സൈക്കിള്‍ എടൂത്ത്‌ അതും, കൊണ്ട്‌ വര്‍ക്‌ ഷോപ്പ്‌ അന്വേഷിക്കുക

    ReplyDelete
  2. അതിന്റെ പഴയ ഉടമസ്ഥൻ തിരിച്ചു ചോദിച്ചപ്പോൾ സന്തോഷപൂർവ്വം അങ്ങു കൊടുത്താൽ മതിയായിരുന്നു. എങ്കിൽ അതു മര്യാദക്ക് ഓടിയേനേ..!

    ReplyDelete
  3. വി കെ ജി

    അതു ചിലപ്പോള്‍ ശരിയായിരുന്നിരിക്കാം , ഒരു പക്ഷെ ഞാന്‍ മുമ്പെഴുതിയതു പോലെ ആ വണ്ടിയുടെ ശുക്രദശ മാറി ശനി ദശ തുടങ്ങിയതാണെങ്കിലൊ?

    ReplyDelete
  4. ശോ !
    ഇതെന്താ സസ്പെൻസ് ത്രില്ലറോ?
    :)

    ReplyDelete
  5. അപ്പോ ഈ പുരാണവും കുറെ നീളും അല്ലേ

    ReplyDelete
  6. അനില്‍ ജീ അതിന്റെ ത്രില്ല് കുറെ ഏറെ അനുഭവിച്ചേ

    ദാ അടുത്ത കഥ

    മുരളി ജീ

    കുറേ ഇല്ല കുറെ

    ഹ ഹ :)

    ReplyDelete
  7. ജാവ എന്നോകെ കേട്ടിട്ട് എന്നിക്ക് അങ്ങോട്ട്‌ പിടികിട്ടുനില്ല ഒരു ചിത്രം കൂടി ഒപ്പിച്ചു കൊടുക്കാം ആയിരുന്നു സാറേ ....... ആ സുന്ദരനെ ഒന്ന് കാണണ്ടേ

    ReplyDelete
  8. ജാവയുടെ പടം ദാ ഇവിടെ ഇനി അതിനു വല്ല കോപ്പിറൈറ്റൊ ലെഫ്റ്റൊ വല്ലൊ കാണുമൊ ന്നു പേടിച്ച്‌ ലിങ്ക്‌ തരുന്നു

    ReplyDelete
  9. ഹ ഹ ഹ ...... ഈ പണിക്കര്‍ സാറിന്റെ ഓരോ തമാശകള്‍ എന്തായാലും നോക്കട്ടെ

    ReplyDelete
  10. ഭേഷ്‌ .. ചുള്ളന്‍ തന്നെ. ഇതിനെയും തങ്ങി നടന്നു വയ്യാണ്ടായി അല്ലെ ഹ ഹ ഹ

    ReplyDelete