Thursday, July 21, 2011

വണ്ടിപുരാണം

മനോജ്‌ വണ്ടി വാങ്ങാന്‍ ഉപദേശം കൊടുത്ത പോസ്റ്റ്‌ ഇട്ടതു കണ്ടില്ലേ?

അതു വായിച്ചപ്പോള്‍ തോന്നിയതാണ്‌ എന്റെ അനുഭവം ഒന്ന് എഴുതാം എന്ന്

ഇതെന്റെ സ്വന്തം അനുഭവം ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെ.

ഹരിപ്പാട്ട്‌ താമസം വണ്ടാനം വരെ പോയി വരണം ദിവസവും. കുടുംബം പോറ്റാന്‍ വരുമാനം വേണം എങ്കില്‍ വീടിനടുത്ത്‌ ഒരു ചെറിയ ചികില്‍സാസ്ഥാപനം നടത്തണം.

അതുണ്ടായാലും സര്‍ക്കാരിന്റെ ആനവണ്ടിയില്‍ യാത്ര തുടരുന്നിടത്തോളം കാലം പ്രവര്‍ത്തനം അസാധ്യം

അറിയാമല്ലൊ ഞങ്ങളുടെ ദിനചര്യ

കാലത്ത്‌ ആറര മണിക്കെങ്കിലും വീട്ടില്‍ നിന്നും പുറപ്പെടണം. ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയാല്‍ എങ്ങനെ എങ്കിലും ഒരു ബസ്‌ കിട്ടും അതില്‍ 8 മണിയാകുമ്പോഴേക്കും വണ്ടാനത്ത്‌ എത്താം

പക്ഷെ തിരികെ വരവ്‌ ആണ്‌ പ്രശ്നം

നാലു മണിക്ക്‌ റോഡില്‍ ഇറങ്ങി നില്‍ക്കും.

മെഡിക്കല്‍ കോളേജിനു മുന്നിലുള്ള ഏകദേശം അര കിലോമീറ്റര്‍ നീളം റോഡിന്റെ വടക്കു മുതല്‍ തെക്കു വരെയും പിന്നെ തെക്കു മുതല്‍ വടക്കു വരെയും ഓരോ ബസ്‌ വരുമ്പോഴും ഓടുക എന്നതാണ്‌ പിന്നെ ഏഴു മണി വരെ ജോലി.

എന്താ ഒരു ആരോഗ്യം അതൊരു കാലമായിരുന്നെ? നമ്മുടെ സര്‍ക്കാരിനു നമ്മുടെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധയുണ്ടായിരുന്നെന്നു അന്ന് അറിയില്ലായിരുന്നു ഇപ്പൊഴല്ലെ പിടി കിട്ടിയത്‌

അങ്ങനെ എപ്പൊഴെങ്കിലും ഒരു ബസ്‌ കിട്ടും എട്ടു മണിയോടു കൂടി വീട്ടിലെത്തും

പിന്നെ എവിടെ ചികില്‍സാ സമയം

അതു കൊണ്ട്‌ ഒരു ഇരുകാലി വാങ്ങണം എന്നു തീരുമാനിച്ചു.

പുതിയതു വാങ്ങാനുള്ള നിവൃത്തി ഇല്ലാത്തതു കൊണ്ട്‌ ഒരു പഴയവനെ തപ്പി.

ഒരു തരത്തില്‍ ഒരു സുഹൃത്ത്‌ 64 മോഡല്‍ ജാവ സംഘടിപ്പിച്ചു.

അതിന്റെ ഉടമസ്ഥന്‍ സ്ഥലം മാറ്റം കിട്ടി ആലപ്പുഴയില്‍ നിന്നും പാലക്കാടിനു പോകുന്നു. അതുകാരണം ആണ്‌ വില്‍ക്കുന്നത്‌.

കണ്ടാല്‍ ഭംഗിയൊന്നും ഇല്ല. വാഹനത്തിന്റെ ആദ്യ ഉടമസ്ഥന്‍ അദ്ദേഹം തന്നെ. അതു തുടയ്ക്കുന്ന തരം വൃത്തികെട്ട സ്വഭാവം ഒന്നും അദ്ദേഹത്തിനില്ലായിരുന്നു.

തുരുമ്പിച്ച്‌ പിന്നിലത്തെ മഡ്ഗാര്‍ഡ്‌ പകുതിയെ ഉള്ളു. മറ്റു പലയിടവും അപ്പോള്‍ എങ്ങനെ ആയിരുന്നിരിക്കും എന്നൂഹിക്കാമല്ലൊ.

പക്ഷെ പുറമെ നിന്നുള്ള കാഴ്ച്ച പോലെ അല്ല അകം

എഞ്ജിന്‍ പക്കാ കണ്ടിഷന്‍. സുഹൃത്തിനു നേരിട്ടറിയാവുന്ന വണ്ടി.
അന്നു വരെ യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത വണ്ടി

ഞാന്‍ ഏതായാലും അതു വാങ്ങിക്കുവാന്‍ തന്നെ തീരുമാനിച്ചു.

അതിനു മുന്‍പ്‌ എനിക്ക്‌ ആകെ സ്കൂട്ടര്‍ ഓടിച്ച പരിചയമെ ഉള്ളു. അതും വളരെ കുറച്ച്‌.

അതിനാല്‍ എന്നെ പിന്നില്‍ ഇരുത്തി സുഹൃത്ത്‌ ഓടിച്ച്‌ കോളേജ്‌ കാമ്പസില്‍ എത്തിച്ചു.

ഒരു ദിവസം അവിടെ വച്ച്‌ ഞാന്‍ ഒന്ന് ഓടിച്ചു . ഇനി വൈകുന്നേരം അത്‌ ഹരിപ്പാട്ടെത്തിക്കണം.

എനിക്കു ലൈസന്‍സ്‌ ഇല്ല.
എന്തു ചെയ്യും?
ഒരു കൂട്ടുകാരനെ തപ്പി. അയാള്‍ക്കു ലൈസന്‍സ്‌ ഉണ്ട്‌ പക്ഷെ ഓടിക്കാന്‍ അറിയില്ല.

സന്തോഷം

അയാളെ തന്നെ പിടികൂടി . നീ പോരെ, പിന്നില്‍ ഇരുന്നാല്‍ മതി ഞാന്‍ ഓടിച്ചോളാം.

ഒരു എല്ലും ഒക്കെ വച്ച്‌ പോയാല്‍ മതിയല്ലൊ പോലീസ്‌ പിടിച്ചാലും രക്ഷപ്പെടാം

അങ്ങനെ ഞങ്ങള്‍ യാത്രയായി. അപകടമൊന്നും കൂടാതെ വീട്ടിലെത്തി.

അടുത്ത ദിവസം മുതല്‍ അതില്‍ തന്നെ യാത്രയാക്കാന്‍ തീരുമാനിച്ചു.

കാലത്ത്‌ കുളിച്ചു കുട്ടപ്പനായി വണ്ടിയില്‍ കയറി ഇരുന്നു.

ഒരു ചവിട്ട്‌, രണ്ടു ചവിട്ട്‌, മൂന്നു, നാല്‌

ങേ ഹേ വണ്ടി സ്റ്റാര്‍ട്ടാകാന്‍ ഉള്ള മട്ടൊന്നും ഇല്ല

സ്കൂട്ടര്‍ ചവിട്ടുന്നതു പോലെ ചവിട്ടുന്നതു കണ്ട ഭൈമി കളിയാക്കി
" ഇതെന്തോന്നാ ഈ കാണിക്കുന്നത്‌? പമ്പ്‌ ചെയ്തു ചവിട്ട്‌ അപ്പോള്‍ സ്റ്റാര്‍ട്ടാകും"
അവരുടെ ചിറ്റപ്പന്‌ ജാവ ബൈക്കുണ്ടായിരുന്നു അതു സ്റ്റാര്‍ട്‌ ചെയ്യുന്നതു കണ്ട്‌ പരിചയം ഉണ്ട്‌ പോലും

ഹും എന്നെ പഠിപ്പിക്കാനോ?

ഞാന്‍ ആര്‌

"പൂരുവംശത്തില്‍ പിറന്നു വളര്‍ന്നോരു
പൂരുഷശ്രേഷ്ഠന്‍ വൃകോദരനെന്നൊരു
ധീരനെ കേട്ടറിവില്ലെ നിനക്കെടൊ
വീരനാമദ്ദേഹമിദ്ദേഹമോര്‍ക്ക നീ"

എന്നു പറഞ്ഞതു പോലെ ഞാന്‍ ഞെളിഞ്ഞു നിന്നു പിന്നെയും ഒറ്റ ഒറ്റ ചവിട്ടുകള്‍ പാസാക്കി കൊണ്ടിരുന്നു

അല്‍പനേരം കഴിഞ്ഞപ്പോഴേക്കും ഇട്ടിരുന്ന വേഷമൊക്കെ വിയര്‍പ്പില്‍ നനഞ്ഞ്‌ ഒട്ടി, ശ്വാസം പതുക്കെ കൂടൂതല്‍ കൂടൂതല്‍ തള്ളിത്തുടങ്ങി

എന്നാലും സ്ത്രീകള്‍ പറയുന്നതു അനുസരിക്കാനുള്ള ഒരു മടി. അല്ല അവര്‍ക്കുണ്ടൊ വിവരം. കൊക്കെത്ര കുളം കണ്ടതാ അല്ലെ

ഞാന്‍ തീരുമാനിച്ചു ഈ വണ്ടി പ്രശ്നക്കാരനാ
അതിന്റെ ഡോക്റ്ററെ തന്നെ കാണാം

ഒരു സൈക്കിളും എടുത്ത്‌ വര്‍ക്ക്‌ ഷോപ്പ്‌ നോക്കി യാത്രയായി.

ഹരിപ്പാട്‌ ബസ്‌ സ്റ്റാന്റിനു തെക്കു വശം ഒരു മുരുകന്‍ ഉണ്ടായിരുന്നു അന്ന്

അവിടെ എത്തി

പ്രശ്നം അവതരിപ്പിച്ചു.
അവനെയും കൂട്ടി വീട്ടിലെത്തി

എത്തിയ ഉടന്‍ തന്നെ അദ്ദേഹം വണ്ടിയുടെ കാര്‍ബൊറേറ്റര്‍ അഴിച്ചു

കൂട്ടത്തില്‍ എനിക്കു വണ്ടിയെ കുറിച്ചു കുറെ ഏറെ ഉപദേശങ്ങളും തന്ന്‌ ഒപ്പം കാര്‍ബൊറേറ്റര്‍ വൃത്തിയാകി തിരികെ പിടിപ്പിച്ചു.

പമ്പ്‌ ചെയ്തു സ്റ്റാര്‍ട്ടാക്കി കയ്യില്‍ തന്നു

ഭാര്യയെ നോക്കി ഇപ്പൊ കണ്ടോടീ എന്നൊരു ആക്കിയ ചിരിയും ചിരിച്ചിട്ട്‌ ഞാന്‍ യാത്രയായി

അടുത്ത ദിവസവും കാലത്ത്‌ ഇതു തന്നെ വണ്ടി എന്തു ചെയ്താല്‍ സ്റ്റാര്‍ട്ടാവില്ല.
അപ്പൊഴും ഭാര്യ ഉപദേശിച്ചു ചേട്ടാ പമ്പ്‌ ചെയ്തു അടിക്കൂ --

എവിടെ ഞാന്‍ വീണ്ടും വര്‍ക്‌ ഷോപ്പിലേക്ക്‌

വീണ്ടും പയ്യന്‍ വന്നു കാര്‍ബൊറേറ്റര്‍ അഴിച്ചു ഉപദേശിച്ചു

ഇത്തവണ ഉപദേശം അല്‍പം കൂടി നീണ്ടു "സാറെ വണ്ടിയുടെ എഞ്ചിന്‍ പണിയാറായി അതാ"

അതു ശരി അതാ കാരണം
ഏതായാലും ഇപ്പൊ വേണ്ടാ കാശുണ്ടാകട്ടെ. ഞാനും വിചാരിച്ചു.

ഞാന്‍ എന്തു പൊട്ടനാ

കാലത്തു കൊണ്ടുപോയാല്‍ വൈകുന്നേരം തിരികെ എടുക്കുമ്പോഴും ഒരു പ്രശ്നവും ഇല്ല, ഓട്ടത്തിലും ഒരു പ്രശ്നവും ഇല്ല കാലത്തു മാത്രമേ പ്രശ്നമുള്ളു
ഇതൊന്നും ആലോചിക്കാനുള്ള ബുദ്ധി ഭഗവാന്‍ തന്നില്ലല്ലൊ

അതുകൊണ്ട്‌ ഏകദേശം ഒരു മാസത്തോളം ഇപ്പരിപാടി തുടര്‍ന്നപ്പോള്‍ ഞാനും വിശ്വസിച്ചു വണ്ടിയുടെ എഞ്ചിന്‍ പണിയണം.
എങ്ങനെ വിശ്വസിക്കാതിരിക്കും
എല്ലാ ദിവസവും കാര്‍ബൊറേറ്റര്‍ അഴിക്കുന്ന മേസ്തിരി ഉരുവിട്ടു തരുന്നതല്ലെ.

അത്‌ അവന്റെ വയറ്റിപ്പ്പാടിനുള്ള വഴിയാണെന്ന്‌ എന്റെ കൊച്ചു ബുദ്ധിയില്‍ തോന്നിയില്ല. എന്നാല്‍ അത്രയും കാലവും അതൊന്നു പമ്പ്‌ ചെയ്തു അടിക്കാനുള്ള ബുദ്ധി ഉദിച്ചും ഇല്ല. പ്രത്യേകിച്ചും ഭാര്യ പറഞ്ഞ അണി ചെയ്താല്‍ നമ്മുടെ അഭിമാനം ഇടിഞ്ഞു പൊളിഞ്ഞ്‌ വീഴുന്ന ആ വീഴ്ച്ച താങ്ങാന്‍ പറ്റുമൊ?


അങ്ങനെ കുറച്ചു നാള്‍ കൂടി കൊണ്ടു നടന്ന - കാശ്‌ ഒക്കുന്നതു വരെ -- വണ്ടി പണീയാന്‍ കൊടൂത്തു. കൂട്ടത്തില്‍ പറഞ്ഞു അതിന്റെ പൊളിഞ്ഞ സാധനങ്ങള്‍ ഒക്കെ മാറ്റി കുട്ടപ്പനാക്കിയേരെ

അന്ന് 1500 രൂപ മുടിച്ച്‌ അവന്‍ അതു പണിഞ്ഞു.

1982 ല്‍ അഴിച്ചപ്പോള്‍ അതിനകത്തുള്ള ബെയറിംഗ്‌ Made in czeckozlovakia 1964. ഞാന്‍ നോക്കിയിട്ട്‌ അതിന്‌ ഒരു കുഴപ്പവും ഇല്ല. പക്ഷെ അവന്‍ പറഞ്ഞു ഹെയ്‌ സാറെ എഞ്ചിന്‍ അഴിച്ചാല്‍ ബെയറിംഗ്‌ മാറണം. രണ്ട്‌ ബെയറിങ്ങും മാറ്റി. പക്ഷെ പഴയത്‌ അവനു ഞാന്‍ കൊടൂത്തില്ല വീട്ടില്‍ കൊണ്ടു വന്നു ഒന്നുകില്‍ Paper Weight ആയെങ്കിലും ഉപയോഗിക്കാമല്ലൊ.

പഴയ പൊളിഞ്ഞ സാധനം ഒക്കെ മാറ്റി കുട്ടപ്പനാക്കി വണ്ടി തന്നു.
ആഹാ കണ്ടാല്‍ എന്തു ചന്തം

പക്ഷെ ആ വണ്ടി പിന്നീട്‌ ഒരിക്കലും ഓടിച്ച്‌ എനിക്ക്‌ ഉദ്ദേശിച്ച സ്ഥലത്ത്‌ എത്താന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ ഒരു സത്യം മാത്രം. ( അക്കഥകള്‍ പിന്നെഴുതാം)

അതു വരെ എന്റെ വിവരക്കേടു കൊണ്ട്‌ ചവിട്ടി സ്റ്റാര്‍ട്ടാക്കാന്‍ പറ്റിയില്ല എന്നെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇതിനു ശേഷം വണ്ടി ഓടത്തില്ല് എന്നെ ഉള്ളു മറ്റൊരു കുഴപ്പവും ഇല്ല

അപ്പൊ പറഞ്ഞു വന്നത്‌ വണ്ടി ഓടിക്കാന്‍ അറിയാവുന്ന സുഹൃത്തുക്കളുടെ വാക്കുകളൊ ഭാര്യയുടെ വാക്കുകളൊ പോലും വളരെ കാര്യമായി ശ്രദ്ധിക്കുക അനുസരിക്കുക

14 comments:

 1. അപ്പൊ പറഞ്ഞു വന്നത്‌ വണ്ടി ഓടിക്കാന്‍ അറിയാവുന്ന സുഹൃത്തുക്കളുടെ വാക്കുകളൊ ഭാര്യയുടെ വാക്കുകളൊ പോലും വളരെ കാര്യമായി ശ്രദ്ധിക്കുക അനുസരിക്കുക

  ReplyDelete
 2. ഇന്നത്തെ കാലത്ത് മുക്കിലും മൂലയിലും വരെ വര്‍ക്ക്ഷോപ്പ് ഉണ്ട്, അതുകൊണ്ട് ഭാര്യയോട്‌ പിണങ്ങിയാലും കുറച്ചു കാലം ഒക്കെ തട്ടി മുട്ടി ജീവിക്കാം.

  അനുഭവം ഗുരു എന്നല്ലേ.

  ഇന്നത്തെ കാലത്ത് വിചാരിച്ച സമയത്ത് എത്തണം എങ്കില്‍ ഏറ്റവും നല്ലത് വഴി അറിയും എങ്കില്‍ സ്വന്തം വണ്ടിയുള്ളത് അല്ലെ.

  ReplyDelete
 3. ഹ ഹ!!
  ഇതൊരു പുലിവാലു പിടിച്ച വണ്ടിയാണെന്ന് തോന്നുന്നു. എനിക്ക് ഇന്നു വരെ ഇതിനെ സ്റ്റാർട്ടാക്കാനോ ഒടിക്കാനോ പറ്റിയിട്ടില്ല. ബാക്കി എല്ലാ സാധനങ്ങളും ഒടിക്കും.
  ഒരിക്കൽ കിക്കർ തിരിച്ചടിച്ച് എറ്റെ ടാർസൽ ബോണുകൾ പഞ്ചറായി, ഒരു മാസം ബാൻഡേജ് ചുറ്റി നടക്കണ്ടി വന്നു.

  ReplyDelete
 4. മനോജ്‌ ജി

  സ്വന്തമായി വണ്ടി ഉള്ളതു കൊണ്ടു മാത്രം കര്യമില്ല . അതു സ്റ്റാര്‍ട്ടാക്കാന്‍ അറിയണം ഓടിക്കാന്‍ അറിയണം.

  പക്ഷെ ഇതു എല്ലാം ഉണ്ടെങ്കിലും തലവര എന്നൊരു സാധനം കൂടി വേണം

  അനില്‍ ജീ

  ജാവ വളരെ നല്ല വണ്ടി ആണ്‌. ഞാന്‍ പറഞ്ഞില്ലെ 64 മുതല്‍ 82 വരെ എഞ്ചിന്‍ അഴിക്കാതെ സുഖമായി അയാള്‍ ഓടിച്ചു കൊണ്ടു നടന്നിരുന്ന വണ്ടി ആണ്‌. അത്‌ എനിക്കു നേരിട്ടറിയാവുന്നതും ആണ്‌.
  ചിലര്‍ പറയില്ലെ ജാതകം എന്നൊക്കെ ഇനി വണ്ടിക്കും ശനിദശ ഒക്കെ ഉണ്ടായിരുന്നിരിക്കും

  അതായിരിക്കും കാലം കെട്ട എന്നെ തേടി അതു വന്നത്‌.
  കഥകള്‍ തുടര്‍ന്നു വായിക്കുമ്പോള്‍ വ്യക്തമാകും

  ReplyDelete
 5. നാലു മണിക്ക്‌ റോഡില്‍ ഇറങ്ങി നില്‍ക്കും.

  മെഡിക്കല്‍ കോളേജിനു മുന്നിലുള്ള ഏകദേശം അര കിലോമീറ്റര്‍ നീളം റോഡിന്റെ വടക്കു മുതല്‍ തെക്കു വരെയും പിന്നെ തെക്കു മുതല്‍ വടക്കു വരെയും ഓരോ ബസ്‌ വരുമ്പോഴും ഓടുക എന്നതാണ്‌ പിന്നെ ഏഴു മണി വരെ ജോലി.

  ReplyDelete
 6. ഇപ്പം മനസ്സിലായില്ലേ...
  ഉപദേശം...!
  അത് ഭാര്യയുടേതാണെങ്കിൽ പോലും ഒരു ‘ചെവി’ കൊടുക്കണമെന്ന്..!!

  ReplyDelete
 7. എന്റെ വി കെ ജി

  ഈ ജന്മം അതു ഞാന്‍ മറക്കില്ല
  ഭാര്യ പറയുന്നതു കഴിഞ്ഞെ ഉള്ളു ബാക്കി എന്തും

  അനുഭവമല്ലെ ഗുരു
  ദാ ബാക്കി ഒരെണ്ണം കൂടി ഇത്‌ അത്ര പെട്ടെന്നൊന്നും തീരില്ല എന്നെയും കൊണ്ടെ പോകൂ എന്നല്ലായിരുന്നൊ

  ReplyDelete
 8. "പൂരുവംശത്തില്‍ പിറന്നു വളര്‍ന്നോരു
  പൂരുഷശ്രേഷ്ഠന്‍ വൃകോദരനെന്നൊരു
  ധീരനെ കേട്ടറിവില്ലെ നിനക്കെടൊ
  വീരനാമദ്ദേഹമിദ്ദേഹമോര്‍ക്ക നീ"

  ReplyDelete
 9. മുരളി ജീ
  :)
  ചിലപ്പോള്‍ വിവരക്കേടു കൊണ്ടും അഹന്ത കൊണ്ടും നമ്മള്‍ ചില ജാടകളൊക്കെ കാണിക്കും വേണ്ടിയിരുന്നില്ലെന്നു മനസിലാകുമ്പോഴെക്കും വൈകിപ്പോകും എന്താ ചെയ്യ :(

  ReplyDelete
 10. ഞാന്‍ പണ്ടൊരു പഴയ സ്കൂട്ടര്‍ വാങ്ങി(വിജയ് സൂപ്പര്‍) നല്ല കണ്ടീഷന്‍ സാധനം..!അര കിക്കിനു സ്റ്റാര്‍ട്ട്..!നല്ല സ്മൂത്ത് റണ്ണിംഗ്..!അല്ലറ ചില്ലറ പണികളൊക്കെ സ്വന്തമായി ചെയ്ത് ഏറെക്കാലം കൊണ്ടു നടന്നു.
  വാങ്ങിയപ്പോള്‍ സുഹ്യത്ത് പറഞ്ഞത് ഇപ്പോഴുമോര്‍ക്കുന്നു. “തെങ്ങിന്റെ ചോട്ടില്‍ വണ്ടിവക്കരുത് കേട്ടോ...മോളീന്ന് വെള്ളക്കാ കിക്കറേല് വീണാല്‍ തനിയേ സ്റ്റാര്‍ട്ടായാലോ...!”

  ഹൊ..! എനിക്കും വണ്ടി പുരാണം എഴുതാന്‍ മുട്ടുന്നു..!!

  ReplyDelete
 11. പ്രഭന്‍ ജീ
  എന്റെ വണ്ടിയുടെ കുഴപ്പം അല്ലായിരുന്നു. എനിക്കത്‌ പമ്പ്‌ ചെയ്ത്‌ അടിക്കാനുള്ള വിയാരം ഇല്ലാത്തതായിരുന്നു പ്രശ്നം പക്ഷെ അതു മനസിലായപ്പോഴെക്കും വളരെ താമസിച്ചു പോയി എന്നു മാത്രം,

  ബാക്കി കണ്ടില്ലെ
  ഇതും


  ഇതും അവയും കൂടി വായിക്കുമല്ലൊ അല്ലെ?

  ReplyDelete
 12. പ്രഭന്‍ ജിയുടെ പുരാണം പോരട്ടെ
  വേഗം വേഗം

  ReplyDelete
 13. ജാവ ഉണ്ടായിട്ടു കാര്യമില്ല.
  അതിനു ജീവന്‍ വയ്ക്കണമെങ്കില്‍
  പമ്പ് വേണം (പെട്രോള്‍ പമ്പ്)
  പമ്പിംഗ് വേണം (സ്റ്റാര്‍ട്ടിങ്ങിന്)

  ReplyDelete
 14. "ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

  ജാവ ഉണ്ടായിട്ടു കാര്യമില്ല.
  അതിനു ജീവന്‍ വയ്ക്കണമെങ്കില്‍
  പമ്പ് വേണം (പെട്രോള്‍ പമ്പ്)
  പമ്പിംഗ് വേണം (സ്റ്റാര്‍ട്ടിങ്ങിന്)
  "

  പക്ഷെ പമ്പറിന്‌ അത്‌ അറിയാതെ പോയല്ലൊ ഹ ഹ ഹ
  :(

  ReplyDelete