Thursday, June 16, 2011

മാങ്ങ

ഈ മാന്തോട്ടത്തില്‍ മാങ്ങ വാങ്ങുവാന്‍ പോയതായിരുന്നു - അവിടെ കണ്ട കാവല്‍ക്കാരനായിരുന്നു മുന്‍പു കണ്ട പട്ടിക്കുട്ടി

12 ഏക്കര്‍ സ്ഥലത്ത്‌ 1200 മാവുകള്‍





ഇടയ്ക്കു കൂടി നടന്നപ്പോള്‍ പുല്ലിനിടയില്‍ പാമ്പു വല്ലതും കാണുമോ എന്നു ഭയന്നു പക്ഷെ ഒന്നും കണ്ടില്ല അതെങ്ങനാ സാക്ഷാല്‍ പരമശിവനല്ലെ നടൂക്ക്‌ ഇരിക്കുന്നത്‌.

ആമ്രഫലി, ഗിരിജ, ദസേറി, അച്ചാര്‍മാങ്ങ, ബൈംഗന്‍ ഫലി, തോത്താഫലി എന്നു തുടങ്ങി ഒരുപാടു പേരുകള്‍ പറഞ്ഞുതന്നു ഓരോന്നും പടം പിടിക്കുമ്പൊ വിചാരിച്ചു ഓര്‍ത്തിരിക്കും എന്ന് ഏതായാലും ഇപ്പോള്‍ പേരു മാത്രം ഇത്രയും ഓര്‍മ്മയുണ്ട്‌.



എല്ലാതരവും കൂട്ടിക്കുഴച്ച്‌ 10 കിലോ 300 രൂപ എന്തായാലെന്താ വിഷം പുരട്ടാത്ത മാങ്ങ തിന്നാമല്ലൊ



നിലം മുട്ടി മാങ്ങകള്‍ കിടക്കുന്നതുകാണുമ്പോള്‍ കൊതി.

മാവിനും ഉയരം അധികം ഇല്ല ഒരാള്‍ക്ക്‌ നിന്നു പറിക്കാവുന്ന അത്ര ഉയരമെ ഉള്ളു.

വിളവെടുപ്പ്‌ മിക്കവാറും കഴിഞ്ഞ ഘട്ടമാണ്‌ ഇത്‌.
ഇനി ഒരു ഒന്നരലക്ഷം രൂപയുടെമാങ്ങയെ ഉള്ളു എന്നാണു പറഞ്ഞത്‌

ആണുങ്ങള്‍ അധ്വാനിക്കുമെങ്കില്‍ നമുക്കു മാങ്ങയും തിന്ന് സിന്ദാബാദ്‌ വിളിച്ചു നടന്നാല്‍ മതിയല്ലൊ അല്ലെ?











17 comments:

  1. ആണുങ്ങള്‍ അധ്വാനിക്കുമെങ്കില്‍ നമുക്കു മാങ്ങയും തിന്ന് സിന്ദാബാദ്‌ വിളിച്ചു നടന്നാല്‍ മതിയല്ലൊ അല്ലെ?

    ReplyDelete
  2. അധ്വാനം കൊണ്ടു മാത്രം മാങ്ങയാകുമോ മാഷേ ?
    മാവിന്‍ തോട്ടം ഇഷ്ടപ്പെട്ടു.

    ReplyDelete
  3. അനില്‍ ആ പറഞ്ഞതിലും കാര്യമുണ്ട്‌ അദ്ധ്വാനം കൊണ്ടു മാത്രം മാങ്ങയുണ്ടാകുമോ?

    അങ്ങനെ ആയിരുന്നെങ്കില്‍ തൂമ്പ എടുത്തു കിളക്കുമ്പോള്‍ അവിടെയും, വെള്ളത്തില്‍ അദ്ധ്വാനിച്ചു നീന്തിയാല്‍ അവിടെയും ഒക്കെ മാങ്ങ ഉണ്ടാകണം അല്ലേ ഹ ഹ ഹ :)

    ReplyDelete
  4. ഉടമസ്ഥന്‍ ദൂരെ ആണെങ്കിലും ഒരു മൂന്നാലു കുടുംബങ്ങള്‍ ഈ തോട്ടം രക്ഷിച്ചു നോക്കി അവരുടെയും വയറ്റുപിഴപ്പു നടത്തുന്നുണ്ട്‌.

    ഒരു കൊടി കിട്ടിയിരുന്നെങ്കില്‍ അതൊന്നു കുളമാക്കി കൊടുക്കാമായിരുന്നു - അവരെയും വഴിയാധാരമാക്കാമായിരുന്നു. സാരമില്ല മാവോയിസ്റ്റുകള്‍ വലിയ ദൂരത്തല്ലാതെ ഉണ്ട്‌. അവര്‍ നോക്കിക്കോളുമായിരിക്കും അല്ലെ

    ReplyDelete
  5. എവിടെയാണു ഈ തോട്ടം മാഷെ?

    ReplyDelete
  6. ഇതു നമ്മുടെ ഛത്തിസ്ഗഢിലെ ഒരു ഗ്രാമം

    ReplyDelete
  7. കുള്ളന്‍ മാവുകളുടെ അധിനിവേശം അവസാനിപ്പിക്കുക.
    ബിനാമി മാവിന്‍ തോട്ടങ്ങള്‍ വെട്ടിനിരത്തുക

    കുത്തക മാങ്ങാബൂര്‍ഷ്വാ മൂര്‍ദ്ദാബാദ്
    മൂവ്വാണ്ടന്‍ മാങ്ങാ സിന്ദാബാദ്.

    ഇതു മതിയാവുമോ മാഷേ? :)

    ReplyDelete
  8. Triippadikkan mohamillanjittalla, thalkkalam nadakkilla. Njan ividannu oru kashanam vaangikazhicholam, thannimathjaney!

    ReplyDelete
  9. കാവലാന്‍ ജി ഇടയില്‍ ഒരു ശിവലിംഗം കണ്ടില്ലെ ഒരു സംഘപരിവാര്‍ കൂടി ചേര്‍ത്താലോ ഇപ്പൊ അതിനല്ലെ നല്ല മാര്‍കറ്റ്‌

    ReplyDelete
  10. റ്റൈപിസ്റ്റ്‌

    ആ തോപ്പില്‍ നിന്നും പോരാന്‍ വിഷമമായിരുന്നു എന്തു മനഃസുഖമായിരുന്നു അതിനുള്ളില്‍ ചുറ്റി നടക്കാന്‍

    മുരളീമുകുന്ദന്‍ ജി ആ പറഞ്ഞതു സത്യം

    ReplyDelete
  11. ഇത്തരം മാന്തോപ്പുകൾ കൊയമ്പത്തൂരിൽ ഞാൻ കണ്ടിട്ടുണ്ട്. കുറ്റിച്ചെടിപോലെ തോന്നുന്ന മാവുകളിൽ നിലം തൊട്ട് തൂങ്ങിക്കിടക്കുന്ന മാങ്ങകൾ കാണാൻ നല്ല് രസമാണ്.

    ReplyDelete
  12. കേരളം വിട്ടു പോന്നാല്‍ മിക്കവാറും എല്ലായിടത്തും ഇതുപോലെ കാണാം .
    നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിലം മുട്ടി കൊടികള്‍ അല്ലെ കിടക്കുന്നത്‌.

    സിന്ദാബാദ്‌ വിളിച്ചു പിന്നാലെ നടന്നു തല്ലു മേടിക്കാനും ചാകനും, പറയുന്നിടത്ത്‌ വോട്ടു ചെയ്യാനും വിഡ്ഢികള്‍ ഉള്ളപ്പോള്‍ നമുക്കങ്ങു ഭരിച്ചാല്‍ മാത്രം പോരായൊ :)

    ReplyDelete
  13. മാങ്ങയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെ. കാണുമ്പോള്‍ കൊതിയാവുന്നു. പണ്ടൊക്കെ വീട്ടുവളപ്പില്‍ നിറയെ പല തരത്തിലുള്ള മാവുകള്‍ ഉണ്ടായിരുന്നു. ഇന്ന് അതൊക്കെ പോയി. മാര്‍ക്കറ്റില്‍ എവിടെ പോയാലും നല്ല മഞ്ഞ നിറത്തില്‍ മാങ്ങകള്‍ സമൃദ്ധമായി കാണാം. ബാംഗ്ലൂരിയാലും നാട്ടിലായാലും. സീസണില്‍ എവിടെയും മാങ്ങകള്‍ തന്നെ. കാശ് കൊടുത്ത് വാങ്ങാമെന്നേയുള്ളൂ. തിന്നാന്‍ പറ്റില്ല. എല്ലാം Artificial ripeners ഉപയോഗിച്ച് നിറം വരുത്തിക്കുന്നതല്ലേ. നാട്ടില്‍ ഇപ്പോഴത്തെ അവസ്ഥ പറമ്പ് കിളയ്ക്കാനും ഒന്നും ആരെയും കിട്ടില്ല. എല്ലാ ജോലിയും അവനവന് തന്നെ ചെയ്യാന്‍ പറ്റില്ലല്ലൊ. അത്കൊണ്ട് ഉള്ള ഭൂമിയെല്ലാം കാട്‌ പിടിച്ച് കിടപ്പാണ്.

    ReplyDelete
  14. KPS said
    "കാശ് കൊടുത്ത് വാങ്ങാമെന്നേയുള്ളൂ. തിന്നാന്‍ പറ്റില്ല. എല്ലാം Artificial ripeners ഉപയോഗിച്ച് നിറം വരുത്തിക്കുന്നതല്ലേ. "

    എന്നാലും അടിയങ്ങളെ കെ പി എസ്‌ ഇങ്ങനെ ചതിക്കും എന്ന് ഒരിക്കലും കരുതിയില്ല.

    എന്‍ഡൊസള്‍ഫാന്‍ വേണം, കൃത്രിമ ബീജം വേണം ജനിതകപരിവര്‍ത്തനം നടത്തിയ വിത്തു വേണം തേങ്ങാക്കൊല വേണം, അല്ലാതെ നാടനെന്നു പറയുന്നതൊക്കെ കോടയാണ്‌ എന്നെല്ലാം പറഞ്ഞ കെ പി എസ്‌ എന്ന ഒരാളെ മാത്രം വിശ്വസിച്ചായിരുന്നു ഞങ്ങള്‍ ആ ശാസ്ത്രീയ വിഷമൊക്കെ എടുത്ത്‌ മാങ്ങയുടെ പുറത്തു പുരട്ടിയത്‌. പത്താം ക്ലാസിലെ പുസ്തകത്തില്‍ പറഞ്ഞിട്ടില്ലായൊ ഇതെല്ലാം.
    എന്നിട്ടിപ്പൊ

    ReplyDelete
  15. കെ പി എസ്‌ മാഷെ
    തൊലിപ്പുറത്തു കൂടി ഒന്നും ആഗിരണം ചെയ്യുകയില്ല , അഥവാ അങ്ങനെ ആയിരുന്നു എങ്കില്‍ എരുമയുറെ അകം മുഴുവന്‍ ചെളി ആയിരുന്നിരിക്കണം എന്നു ഒരിക്കല്‍ എനിക്കുപദേശം തന്നിരുന്നതോര്‍മ്മയുണ്ടല്ലൊ അല്ലെ?


    അപ്പോള്‍ ഈ മാങ്ങയുടെ തൊലിയില്‍ കൂടി ഉള്ളില്‍ പോകുമോ? -- ഈ artificial എന്തോന്നാ അത്‌?

    ഓ അതിന്‌ ഈ കാര്‍ബണും ഓക്സിജനും നൈറ്റ്രജനും ഹൈഡ്രജനും മാത്രം -- എന്നു പറഞ്ഞാല്‍ മാത്രം -- ഉള്ള അമിനൊ ആസിഡൊന്നും ഇല്ലായിരിക്കും അല്ലെ?

    ReplyDelete