ടി വിയില്‍ പേസ്റ്റിന്റെ പരസ്യം കാണുമ്പോള്‍ അവര്‍ വയറ്റു പിഴപ്പിനു വേണ്ടി ചെയ്യുന്നതല്ലെ എന്നോര്‍ത്ത് അതില്‍ വല്ലകലയും ഉണ്ടൊ എന്നു മാത്രം നോക്കിയിരിക്കും.
പക്ഷെ കാണുന്നത് കൊച്ചു പെണ്‍പിള്ളേര്‍ വന്നുകെട്ടിപ്പിടിക്കുന്നത്. വായ്‌നാറ്റം ഇല്ല എങ്കില്‍ ഓടിവന്നു കെട്ടിപ്പിടിക്കും.
എന്തരോ എന്തൊ
വായനാറ്റം വായില്‍ പുണ്ണ് ഇവയും കൊണ്ട് ധാരാളം ആളുകള്‍ വരാറുണ്ട്.
ആരോട് ചോദിച്ചാലും ലോകത്തുള്ള മിക്ക പേസ്റ്റുകളും ഉപയോഗിച്ചതായി പറയും.
വായില്‍ പുണ്ണിനു പലകാരണങ്ങള്‍ ഉണ്ട്. അതിനൊക്കെ അതിന്റേതായ ചികില്‍സയും വേണം പക്ഷെ ആശുപത്രിയില്‍ പോകുന്നതിനു മുമ്പ് - പറ്റുമെങ്കില്‍ വായില്‍ പുണ്ണ് വരുന്നതിനും മുമ്പു തന്നെ ഉപയോഗിക്കാം അതായിരിക്കും കൂടുതല്‍ നല്ലത് - ഇതൊന്നു പരീക്ഷിച്ചു കൂടേ?
ത്രിഫല എന്നു കേട്ടിട്ടുണ്ടോ?
ശാസ്ത്രീയമായി പഠിക്കുന്ന പുതിയ ശാസ്ത്രീയ തലമുറ കേട്ടുകാണാന്‍ സാധ്യത കുറവാണ് അല്ലെ. സാരമില്ല ഇപ്പോള്‍ കേട്ടോളൂ
നെല്ലിക്ക താന്നിക്ക കടൂക്ക ഇവ മൂന്നും കൂട്ടി ഉപയോഗിക്കുന്നതിന്റെ പേരാണ് ത്രിഫല.
ത്രിഫലപ്പൊടി കൊണ്ട് കുറച്ചു ദിവസം രണ്ടു നേരം പല്ലു തേയ്ക്കുക. - കാലത്തും രാത്രി കിടക്കാന്‍ നേരവും.
ത്രിഫലപ്പൊടി തന്നെ ഓരോ സ്പൂണ്‍ വീതം രണ്ടു നേരവും സേവിക്കുകയും ചെയ്യുക. തേനില്‍ ചേര്‍ത്തും കഴിക്കാം.
ശാസ്ത്രീയക്കാരാരും ചെയ്യല്ലെ അവര്‍ക്കു വേണ്ട സ്പെഷ്യല്‍ പേസ്റ്റുകള്‍ കടകളില്‍ കിട്ടും അവര്‍ അതു വച്ചു തേച്ചുകൊള്ളൂക- ഇതൊക്കെ വെറും പഴഞ്ചന്‍ മൂരാച്ചി സ്വഭാവങ്ങള്‍ ആണ്. നിങ്ങള്‍ അതു കഴിഞ്ഞ് ആശുപത്രികളില്‍ വരിക ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഞങ്ങള്‍ക്കും ജീവിക്കണ്ടേ?
നാളെ മുതല്‍ നിങ്ങളുടെ പേസ്റ്റില്‍ ത്രിഫലയുണ്ടോ? എന്നു ചോദിക്കുന്ന സുന്ദരിയെ കണ്ടാല്‍ അത്ഭുതപ്പെടേണ്ട കേട്ടൊ
"നിങ്ങളുടെ പേസ്റ്റില്‍ ത്രിഫലയുണ്ടോ?"
ReplyDeleteശാസ്ത്രീയക്കാരാരും ചെയ്യല്ലെ അവര്‍ക്കു വേണ്ട സ്പെഷ്യല്‍ പേസ്റ്റുകള്‍ കടകളില്‍ കിട്ടും അവര്‍ അതു വച്ചു തേച്ചുകൊള്ളൂക- ഇതൊക്കെ വെറും പഴഞ്ചന്‍ മൂരാച്ചി സ്വഭാവങ്ങള്‍ ആണ്. നിങ്ങള്‍ അതു കഴിഞ്ഞ് ആശുപത്രികളില്‍ വരിക ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഞങ്ങള്‍ക്കും ജീവിക്കണ്ടേ?
ReplyDeleteനിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?
ReplyDeleteഉണ്ടേല്‍?
ഉണ്ടേല്‍ കണക്കായി പ്പോയി.
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം.
കുടിക്കണ്ടേ?
കുടിക്കാലെ?
കുടിച്ചു..
ത്രിഫല അല്ല, അസ്സല്‍ വയമ്പും
പൊന്നും ചേര്‍ത്ത് മിനുക്കിയാലും ഇതുങ്ങളുടെ നാവില്‍ നിന്നും
സരസ്വതി അല്ല വിളയാടുക..
Colgateഡെന്റല്‍ ക്രീം..
നല്ല മത്തിക്കറി, ബസ്മതി RICE കൂട്ടി ഉണ്നുനവന്‍ പാവം ടീ വീക്ക് മുന്നില്‍
ഈ പല്ല് തേപ്പു കാണുന്ന അവസ്ഥ..
ശിവ ശംഭോ...
പോസ്റ്റുകള്‍ ഇനിയും നന്നാകട്ടെ..
"പോസ്റ്റുകള്‍ ഇനിയും നന്നാകട്ടെ.."
ReplyDeleteഅപ്പൊ ഇതു നന്നായില്ലെന്ന് ആ ഇനിയും നോക്കാം ഹ ഹ ഹ :)
നാളെ മുതല്‍ നിങ്ങളുടെ പേസ്റ്റില്‍ ത്രിഫലയുണ്ടോ? എന്നു ചോദിക്കുന്ന സുന്ദരിയെ കണ്ടാല്‍ അത്ഭുതപ്പെടേണ്ട കേട്ടൊ
ReplyDeleteഇപ്പോളോക്കെ പേസ്റ്റ് നന്നായില്ലെങ്കിലും
ReplyDeleteപോസ്റ്റ് നന്നാക്കാനാണ് ശ്രമിക്കാറ് കേട്ടൊ വൈദ്യരേ
മുരളി ജീ ആവശ്യം വരും അടൂത്ത രാജകുമാരന്റെ കല്ല്യാണത്തിനു :)
ReplyDeleteപേസ്റ്റു കമ്പനിക്കാര്‍ ആരും അറിയാതെ പോലും ത്രിഫലയെ പറ്റി പറയല്ലെ
ReplyDeleteനമ്മുടെ രണ്ടു കൂട്ടരുടെയും വയറ്റുപിഴപ്പുമുട്ടുമേ
പറഞ്ഞില്ലെന്നു വേണ്ടാ
പേസ്റ്റുകളില്‍ ഉപ്പും കുരുമുളകും മസാലയുമൊക്കെ വേണ്ടുവോളമുണ്ട് എന്നാല്‍ ആള്‍ക്കാരുടെ വായില്‍ പല്ല്...........ഊ ഹും മഷിയിട്ടു നോക്കിയാല്‍ കാണില്ല. എങ്ങനെ കാണാനാ? ഇല്ലാത്തതൊക്കെ പറയുമെങ്കിലും അതിലുള്ള അബ്രസീവ്സിനെക്കുറിച്ച് ഒരു പേസ്റ്റുകമ്പനിയും പറയില്ല ബ്രഷിട്ട് രാകി രാകി കടമുറിഞ്ഞ് പോയവര്‍ക്ക് ഇ'ദെന്താ'ശുപത്രിയുണ്ടല്ലോ.
ReplyDeleteപട്ടിയുടെയും പന്നിയുടെയും പശുവിന്റെയും പോത്തിന്റെയും -- എല്ലാം എല്ലു പൊടിച്ചു വച്ചിട്ട് - അയ്യയ്യോ എല്ലാം പകാരാന്തം അല്ല പകാരാദ്യം ആണല്ലൊ --
ReplyDeleteകാല്‍സിയം എന്നു പറഞ്ഞാല്‍ മതിയല്ലൊ
ആധുനിക ചാത്രജ്ഞന്മാര്‍ വാരി തേച്ചോളും-തിന്നോളും. പിള്ളേരാകുമ്പം കുറച്ചു വയറ്റിലും പൊക്കോളും സുഖം paediatrician മാര്‍ക്കും കിട്ടും കുറച്ച്
രാംദേവ് ബാബയുടെ എല്ലുപൊടി പിടിക്കാന്‍ എന്തുത്സാഹമായിരുന്നു