Wednesday, June 15, 2011

50 രൂപ മൂ--



മാര്‍കറ്റില്‍ വലിയ കുമ്പളങ്ങ കണ്ടപ്പോള്‍ വല്യ സന്തോഷം ആയി കാരണം ഇവിടങ്ങളില്‍ ആളുകള്‍ കുമ്പളങ്ങ വില്‍ക്കാറില്ല . അത്‌ അവര്‍ ബഡി എന്നു പറയുന്ന ഒരു മധുരപദാര്‍ത്ഥം ഉണ്ടാക്കാന്‍ വച്ചേക്കും.
പലയിടത്തും നോക്കി കൊതിച്ചു തിരികെ പോരേണ്ടി വന്നു.

ഇതിപ്പോള്‍ കിട്ടിയതില്‍ സന്തോഷിച്ചതില്‍ തെറ്റില്ലല്ലൊ അല്ലെ
വീട്ടില്‍ കൊണ്ടുവന്നു മുറിച്ചു അപ്പൊഴോ



ദാ ഇങ്ങനെ

അബദ്ധങ്ങള്‍ ഇങ്ങനെയും പറ്റുമോ?

50 രൂപ മൂ--
മൂക്കിപ്പൊടി മേടിച്ചാല്‍ മതിയായിരുന്നു

11 comments:

  1. വെളിയിൽ നിന്ന് നോക്കിയപ്പോൾ അസ്സൽ ലീഗ്, ഉള്ളിലാണെങ്കിൽ ശരിക്കും മാർക്സിസ്റ്റ്,
    ഇതാണ് ലോകം.

    ReplyDelete
  2. ദിദാണ്‌ പറഞ്ഞത്‌ റിട്ടയര്‍ ആയി നാട്ടില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത്‌ റ്റീച്ചറുടെ പോലെ ഒരു പച്ചക്കറിത്തോട്ടം
    20 രൂപയുടെ തണ്ണിമത്തന്‍ 50 രൂപയ്ക്കു കുമ്പളങ്ങ ആയി വാങ്ങേണ്ടി വരില്ലല്ലൊ പിന്നെ

    ReplyDelete
  3. (തണ്ണി)മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ സഖാവേ?

    ReplyDelete
  4. ഇപ്പൊ ഞാനും ഏതാണ്ട്‌ അതേ സംശയത്തിലാ
    :)

    ReplyDelete
  5. ചൂടൊക്കെ കുറഞ്ഞു തുടങ്ങി ഇവിടെ ഒരു ട്രിപ്പടിച്ചോ ഇങ്ങോട്ട്‌ ഇപ്പൊ വന്നാ തരാം :)

    ReplyDelete
  6. തണ്ണീമത്തനും കുമ്പളവും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ലേ....? അതിനായി 50 രൂപ മുടക്കിയാലെന്താ....?!! ഹാ ഹാ ഹാ ...!!

    ReplyDelete
  7. ചിരിച്ചോ വി കെ ചിരിച്ചൊ
    കാശു പോയത്‌ എന്റെ അല്ലെ?
    ഇതിനാണെങ്കില്‍ ഒരു സ്വാദും ഇല്ല മഴ പിടിച്ചാല്‍ പിന്നെ തണ്ണിമത്തന്‍ എന്തിനു കൊള്ളാം :(

    ReplyDelete
  8. കുമ്പളം മുറിച്ചാൽ തണ്ണിമത്തനാകുമോ...

    ReplyDelete
  9. ഇതാണു പറയുന്നത്, കണ്ടാലറിയാത്തവൻ കൊണ്ടാലറിയും എന്ന്,

    കൊള്ളാം..50 രൂപ സ്വാഹ

    ReplyDelete
  10. മുരളി ജീ,

    ഇവിടെ കടല്‍ മീന്‍ കാണാനില്ല
    പുഴമീന്‍ വരുന്നതിനു മുന്നെ ബംഗാളികള്‍ കൊത്തിപ്പറിച്ചു കൊണ്ടു പോകും എന്നാല്‍ ഒരു കിച്ചടി വച്ചു കഴിക്കാന്‍ കുമ്പളം നോക്കിയപ്പോള്‍ അതിങ്ങനെ

    ഹാ എന്തു ചെയ്യാം

    കമ്പര്‍ ജീ അമ്പതില്ല മുപ്പതു രൂപ സ്വാഹ 20 രൂപയ്ക്കുള്ള മുതല്‍ കിട്ടിയല്ലൊ

    ReplyDelete