Tuesday, May 03, 2011

പാമ്പുപുരാണം -2

പാമ്പുപുരാണം-1 ഇവിടെ വായിക്കാം


അങ്ങനെ കട്ടിലില്‍ കാലും കയറ്റി വച്ച്‌ ഇരുന്ന കാര്യം എഴുതിയപ്പോഴാണ്‌ മറ്റു പലരും
ഉണ്ട്‌ ഇതുപോലെ എന്നോര്‍മ്മ വന്നത്‌

ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ , അന്ന്‌ എന്റെ മകന്‍ മഹേശ്‌ ചെറിയ കുട്ടിയാണ്‌,
അവനെ എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്റെ വീട്ടില്‍ വിട്ടു.

ചേട്ടത്തിയമ്മ ആണെങ്കില്‍ എന്നെക്കാള്‍ വളരെ ധൈര്യശാലി. രാത്രി കിടക്കുന്നതിനു
മുമ്പ്‌ മുറിയുടെ ജനാലയുടെ കതകിന്റെ ഇടയ്ക്കെ വിടവു മാത്രമല്ല വശത്തുള്ള ഓവു പോലും
തുണി വച്ച്‌ അടച്ചിട്ടെ കിടക്കൂ ഇനി അതില്‍ കൂടി എങ്ങാനും പാമ്പ്‌ വന്നാലോ?

അവര്‍ അന്നു വൈകിട്ട്‌ കാസെറ്റ്‌ എടുത്ത്‌ ആനക്കോണ്ടയുടെ പടം കണ്ടു.
പടം കണ്ടു കഴിഞ്ഞപ്പോള്‍ ചേട്ടത്തിയമ്മ മഹേശിനോടു പറഞ്ഞു മോന്‌ പേടി ആണെങ്കില്‍
വല്യമ്മയുടെ കൂടെ കിടന്നോ. ഒറ്റയ്ക്കു കിടക്കാതിരിക്കാന്‍ ഒരു വഴി നോക്കിയിരുന്ന
അവന്‍ സമ്മതിച്ചു.
പക്ഷെ ഒരുറക്കമായപ്പോള്‍ മഹേശ്‌ സ്വപ്നം കണ്ടിട്ട്‌ ചാടി എഴുനേറ്റിരുന്നു
ചേട്ടത്തിയമ്മയുടെ കാലില്‍ പിടികൂടിയിട്ട്‌ വിളിച്ചു കൂവി "വല്യമ്മെ ദാ ആനക്കോണ്ട
വന്നു."
ഞെട്ടിയുണര്‍ന്ന ചേട്ടത്തിയമ്മ കാലില്‍ പിടികൂടിയത്‌ ആനക്കോണ്ട തന്നെ എന്നു
വിചാരിച്ച്‌ വിയര്‍ത്തു കുളിച്ച്‌ നോക്കുമ്പോള്‍ കാലില്‍ നിന്നും പിടി വിടാതെ
പകുതിയുറക്കത്തില്‍ നമ്മുടെ മഹേശ്‌.

കാളരാത്രി എന്നായിരുന്നു അടുത്ത ദിവസം ചേട്ടത്തിയമ്മ ആ രാത്രിയെ പറ്റി എന്നോടു
പറഞ്ഞത്‌.

ആ അതിരിക്കട്ടെ

അങ്ങനെ എട്ടു മണി ആയി. ശര്‍മ്മാജി വന്നു. "ഹ ഇതെന്താ എന്റെ മുറിയില്‍ ലൈറ്റ്‌
ഇല്ലാത്തെ"?


നല്ല കാര്യം ഞാന്‍ പതുക്കെ പറഞ്ഞു "അതേ കാലത്തേതിന്റെ ബാക്കി വല്ലതും
അകത്തിരിപ്പുണ്ടൊ എന്നറിയില്ലല്ലൊ . അതുകൊണ്ട്‌ ഞാന്‍ അങ്ങോട്ടു പോയില്ല. ബാ
നമുക്കു രണ്ടു പേര്‍ക്കും കൂടി പോകാം എന്നു പറഞ്ഞ്‌ റ്റോര്‍ച്ചും തെളിച്ചു
പിടിച്ച്‌ പോയി സ്വിച്ചിട്ടു
ഭാഗ്യം യാതൊരു കുഴപ്പവും ഇല്ല.

ഇനി അടൂക്കള . അതിന്റെ കതകിന്റെ താഴത്തെ പടിയില്‍ നല്ല ഒരു വിടവുണ്ട്‌ അതിനകത്ത്‌
ഒരു പൂച്ചയ്ക്കു കയറിയിരിക്കാം പിന്നാ പാമ്പിന്‌. അതിനകത്തെല്ലാം റ്റോര്‍ച്ചടിച്ചു
നോക്കി അടൂക്കളയില്‍ എത്തി. ആഹാരം ഒക്കെ റെഡിയാക്കി അത്താഴം കഴിച്ചു. തിരികെ
പാത്രമെല്ലാം കഴുകിവച്ചിട്ട്‌ മുന്‍ വശത്തെത്തി.

അല്‍പം വാചകമടിയും വിശ്രമവും എല്ലാം കഴിഞ്ഞു. ശര്‍മ്മാജിക്കു പോകാറായി.

ശര്‍മ്മ പറഞ്ഞു ഞാന്‍ ഒന്നു മൂത്രമൊഴിച്കിട്ടു വരാം
പുള്ളിക്കാരന്‌ ഒരു സ്വഭാവം ഉണ്ട്‌ കക്കൂസില്‍ പോയേ മൂത്രമൊഴിക്കൂ.
ഞാന്‍ പറഞ്ഞു "താന്‍ പോകുന്ന വഴിക്ക്‌ വഴിയിലെവിടെയെങ്കിലും അങ്ങു സാധിക്ക്‌ . ഇനി
ഈ രാത്രിയില്‍ ആ കക്കൂസിന്റവിടെ പോകണ്ടാ"

എവിടെ ? പറഞ്ഞാല്‍ കേള്‍ക്കുന്ന സ്വഭാവം ഉണ്ടെങ്കിലല്ലെ.
പുള്ളി കക്കൂസിലേക്കു തന്നെ പോകും എന്ന് നിര്‍ബന്ധം.

ഞാന്‍ വീണ്ടും പിന്തിരിപ്പിക്കാന്‍ നോക്കി. അവസാനം പറഞ്ഞു "ഒരു കാര്യം ചെയ്യ്‌
റ്റോര്‍ച്ചു കൊണ്ട്‌ പോ സൂക്ഷിച്ച്‌ എല്ലായിടവും നോക്കിയേ പോകാവൂ."

അങ്ങനെ റ്റോര്‍ച്ചും പിടിച്ച്‌ ശര്‍മ്മ കക്കൂസു ലക്ഷ്യമാക്കി യാത്രയായി

കുളിമുറിയില്‍ എത്തിയ ശേഷം അവിടെ നിന്നൊരു വിളി "വൈദ്യരമ്മാവാ ഓടി വാ ദാ പാമ്പ്‌"

അതെന്നെ കളിയാക്കാനാണെന്ന് എനിക്കുടനെ തന്നെ മനസ്സിലായി. ഇത്രയധികം പേടിപ്പിച്ചാല്‍
ആരാണെങ്കിലും വിടുമോ. "ഒന്നു പോടെ" ഞാന്‍ പറഞ്ഞു "വേഗം മൂത്രമൊഴിച്ചിട്ടു വാ"

ശര്‍മ്മ വീണ്ടും പറഞ്ഞു "അല്ല വൈദ്യരമ്മാവാ സത്യമാ പാമ്പ്‌ ദാ ഇവിടുണ്ട്‌"

ഇനി വേറെ വല്ല വഴിക്കും കൂടി എന്റടുത്തേക്കും വരുന്നതിനു മുന്‍പ്‌ ശര്‍മ്മയുടെ
അടൂത്തു തന്നെ പോകുന്നതാണ്‌ നല്ലത്‌ എന്നെനിക്കു തൊന്നി. അവിടെ ചെന്നു
നോക്കുമ്പൊഴോ?

ഞങ്ങളുടെ കുളിമുറിയുടെ വാതിലിന്റെ കട്ടളയുടെ അടീഭാഗത്തെ തടി മുഴുവന്‍ ദ്രവിച്ചു
പോയതാണ്‌. കതകുകള്‍ താഴെ മുട്ടുകയില്ല. ശര്‍മ്മ റ്റോര്‍ച്ചടിച്ചു നോക്കുമ്പോള്‍
കതകിനു താഴെ സാധാരണ കാണേണ്ട വിടവില്ല. അവിടേയ്ക്കു തന്നെ റ്റോര്‍ച്ചടിച്ചു
പിടിച്ചിരിക്കയാണ്‌ ശര്‍മ്മ . സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ നീളം മുഴുവനും ഒരു
പാമ്പിനെ ശരീരം കൊണ്ടു നിറഞ്ഞിക്കുന്നു.


അശ്രദ്ധമായി അഥവാ അവിടെ ചെന്നു വാതില്‍ തുറന്നു ചവിട്ടി ഇരുന്നു എങ്കില്‍ !!!

ഞാന്‍ പറഞ്ഞു "ശര്‍മ്മാജി നോക്കി നിന്നൊ ഞാന്‍ ഇപ്പൊ പോയി അവനെ വിളിച്ചോണ്ടു വരാം"

പാമ്പ്‌ ഇപ്പോള്‍ അവിടെയാണ്‌ എന്നുറപ്പായതു കൊണ്ട്‌ എനിക്കു വെളിയിലേക്കിറങ്ങി
ഓടാന്‍ ഒരു ഭയവും ഇല്ല. ഞാന്‍ ഓടി വീണ്ടു അവനെ വിളിച്ചു.

അവന്‍ എന്തോ അതു കേള്‍ക്കാന്‍ കാത്തിരുന്നതു പോലെ എല്ലാവരും പഴയതു പോലെ ഓടി എത്തി .
ഇത്തവണ ഒരു വലിയ ലൈറ്റും കൂടി ഉണ്ട്‌ - പെട്ടിപോലെ നാലു ബാറ്ററി ഇട്ടു കത്തിക്കുന്ന
ഒരു ടോര്‍ച്ച്‌.

എല്ലാവരും കുളിമുറിയുടെ അകത്തെ വാതിലിനടുത്തെത്തി.

ശര്‍മ്മ ഇമവെട്ടാതെ റ്റോര്‍ച്ചണയ്ക്കാതെ അതിനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു
അതുവരെ.

മൂത്രം അവിടെ എങ്ങാനും പോയോ എന്ന് അറിയില്ല ആ തെരക്കില്‍ അതു ചോദിക്കാനും
വിട്ടുപോയി

വലിയ റ്റോര്‍ച്ചിന്റെ വെളിച്ചത്തില്‍ വ്യക്തമായി കണ്ടു ആ റ്റോര്‍ച്ചിന്റെ ബോഡിയോളം
മുഴുപ്പുള്ള പാമ്പിന്റെ ശരീരം. പക്ഷെ വാലും തലയും കാണാനില്ല.

അപ്പോള്‍ ചെക്കന്‍ തോക്ക്‌ അവന്റെ അച്ഛ്ഹന്റെ കയ്യില്‍ കൊടൂത്തു എന്നിട്ടു പറഞ്ഞു.
"ഞാന്‍ പുറമെ പോയി അതിനെ കമ്പു കൊണ്ടു കുത്തി ചാടിക്കാം അച്ഛന്‍ വെടിവച്ചോ"

തോക്ക്‌ അവന്‍ അവന്റെ അച്ഛന്റെ കയ്യില്‍ കൊടൂക്കുന്നതു കണ്ടപ്പോള്‍ തന്നെ
എനിക്കെന്റെ പാതി ജീവന്‍ പോയി.

ദൈവമേ കഞ്ചാവടിച്ച്‌ ലെവലില്ലാതെയാണ്‌ ഞാന്‍ അയാളെ മിക്കവാറും കണ്ടിട്ടുള്ളത്‌
ഇയാള്‍ ഇനി എന്താണാവൊ കാണിക്കുന്നത്‌.

ഏതായാലും ഞങ്ങള്‍ ആത്മരക്ഷാര്‍ത്ഥം - വല്ല പട്ടിയോ മറ്റൊ വന്നാല്‍ ഓടിക്കാന്‍ എന്നെ
അര്‍ത്ഥമുള്ളു - സൂക്ഷിച്ചിരുന്ന ഒരു രണ്ടര അടി നീളമുള്ള മുളവടിയും ലൈറ്റും കൊണ്ട്‌
ചെക്കന്‍ പുറമെ പോയി.

കതകു തുറന്നു കൊടൂത്ത്‌ അവിടെ എത്തിക്കാന്‍ ഞാനും കൂടെ പോയി എങ്കിലും
അവന്റെ കയ്യില്‍ തോക്കില്ലാത്തതുകൊണ്ട്‌ ഞാന്‍ തിരികെ അകത്തേക്കു തന്നെ പോന്നു.

ആ കതകിന്റെ പുറം ഭാഗത്ത്‌ പാകിയിരുന്ന കരിങ്കല്‍ പാളികള്‍ അല്‍പം ഉയര്‍ന്നിരുന്നതു
കൊണ്ട്‌ അവന്‌ എത്ര ശ്രമിച്ചിട്ടും ആ മുളവടിയുടെ അറ്റം പാമ്പിന്റെ ശരീരത്തോട്‌
അടുപ്പിക്കന്‍ കഴിഞ്ഞില്ല.
അവിടെ ഉള്ള വിടവ്‌ അതിനും മാത്രം വലിയതല്ലായിരുന്നു.

കുറച്ചു നേരം നോക്കിയിട്ടും ഒന്നും നടക്കുന്നില്ല എന്നു കണ്ടപ്പോള്‍ അവന്റെ അച്ഛന്‍
ചോദിച്ചു " എടാ ഞാന്‍ ഇവിടെ നിന്നു തന്നെ അങ്ങു കാച്ചിയേക്കട്ടെ . കതകിന്റെ
അടിയില്‍ കാണുന്ന ശരീരം ഛിന്നഭിന്നമായാലും മതിയല്ലൊ പാമ്പ്‌ ചാകില്ലെ?
"
അവന്‍ സമ്മതിച്ചു . കതകിനു പിന്നില്‍ നിന്നും മാറിയിട്ട്‌ അച്ഛന്‍ വെടിവച്ചൊ "
എന്ന് അനുവാദം കൊടുത്തു.

ഠേ-

പഴയതുപോലെ പുകയും ശബ്ദവും ബഹളവും . കതകുകള്‍ തമ്മില്‍ ചേരുന്നിടത്ത്‌ ഒരു പാളിയുടെ
മൂല പൊട്ടിത്തെറിച്ചു വെളിയില്‍ വീണു.


ഒപ്പം അടിയില്‍ കിടന്നിരുന്ന പാമ്പ്‌ ഇഴഞ്ഞിഴഞ്ഞ്‌ ആ കട്ടിളയുടെ അടീല്‍
ഉണ്ടായിരുന്ന ഒരു വിടവിലേക്ക്‌ ഇറങ്ങാനും തുടങ്ങി.

ആദ്യത്തെ വെടി കൊണ്ടില്ല എന്നു മനസ്സിലായപ്പോള്‍ തന്തപ്പടി രണ്ടാമത്തെ കുഴലില്‍
നിന്നും വെടി പൊട്ടിച്ചു

അതു തന്നെ മറ്റേ കതകിന്റെയും അടിയിലത്തെ മൂല തെറിച്ചു പോയി പാമ്പിനെ കാണാനും ഇല്ല.

പാമ്പ്‌ മറഞ്ഞു എന്നു കണ്ടപ്പോള്‍ ചെക്കാന്‍ അകത്തു വന്നു അവിടെ പോയി കതകു തുറന്നു.
അതിനടിയില്‍ ഒരു വലിയ അളയുണ്ട്‌ പക്ഷെ കരിങ്കല്ലു പാകിയിരിക്കുന്നതു കൊണ്ട്‌
പെട്ടെന്നൊന്നും ഒന്നും ചെയ്യാന്‍ പറ്റില്ല. അവന്‍ പറഞ്ഞു ആ അതു പോയല്ലൊ ഇനി പോയി
കിടന്നുറങ്ങിക്കൊ

അപ്പോള്‍ ഞാന്‍ ഇടപെട്ടു . ഒരു കാര്യം ചെയ്യ്‌ നിങ്ങള്‍ എല്ലാവരും ഇവിടെ കിടന്നൊ
ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ കിടന്നോളാം.

നല്ല കാര്യമായി ഒരെണ്ണത്തിനെ കൊന്നു അതിനെ അന്വേഷിച്ചു വന്നതിനെ വെടിവച്ചു
പേടിപ്പിച്ചു വിട്ടിരിക്കുന്നു ഇനി അവിടെ കിടന്നാലത്തെ കാര്യം


ഞാന്‍ തീര്‍ത്തു പറഞ്ഞു

ഒന്നുകില്‍ എന്തു ചെയ്താണെങ്കിലും അതിനെ ഇല്ലാതാക്കുക അല്ലെങ്കില്‍ താമസം മാറുക
.

അതോടു കൂടി അവനും വാശിയായി കോബ്ര ഫൈറ്റര്‍ അല്ലെ
അവന്‍ എന്നോട്‌ വെട്ടുകത്തിയും വാങ്ങി പതിയെ ആ കട്ടളയുടെ താഴ്ഭാഗം
കൊത്തിപൊട്ടിക്കാന്‍ തുടങ്ങി.

15 comments:

 1. പഴയതുപോലെ പുകയും ശബ്ദവും ബഹളവും . കതകുകള്‍ തമ്മില്‍ ചേരുന്നിടത്ത്‌ ഒരു പാളിയുടെ
  മൂല പൊട്ടിത്തെറിച്ചു വെളിയില്‍ വീണു.


  ഒപ്പം അടിയില്‍ കിടന്നിരുന്ന പാമ്പ്‌ ഇഴഞ്ഞിഴഞ്ഞ്‌ ആ കട്ടിളയുടെ അടീല്‍
  ഉണ്ടായിരുന്ന ഒരു വിടവിലേക്ക്‌ ഇറങ്ങാനും തുടങ്ങി.

  ReplyDelete
 2. അപ്പോ പാമ്പ് പോയില്ല.
  ശരി അടുത്ത ഭാഗം വരട്ടെ....

  ReplyDelete
 3. പാമ്പ്‌ അപ്പോള്‍ പോയി പക്ഷെ മാളത്തിലേക്കാണെന്നു മാത്രം. അതിനെന്താ ഫൈറ്റര്‍ അല്ലേ കൂടെ ഉള്ളത്‌

  ReplyDelete
 4. ഏറ്റവും ഇഷ്ടമില്ലാത്തതും അറപ്പുളവാക്കുന്ന ഒന്നാണ് പാമ്പ്.

  ReplyDelete
 5. പാമ്പുകള്‍ വളരെ സുന്ദരന്മാരല്ലെ മനോജ്‌

  പക്ഷെ അവരില്‍ ചിലരുടെ ചുംബനം മാരകമായതല്ലെ പ്രശ്നം ?

  ReplyDelete
 6. ഹ ഹ പുരാണം ഇവിടേയുമുണ്ടല്ലേ....:)

  ന്നിട്ട്??

  ReplyDelete
 7. അപ്പോ ഇതിവിടം കൊണ്ടും തീര്‍ന്നില്ലല്ല്ലേ?

  ReplyDelete
 8. എല്ലാവരും കുളിമുറിയുടെ അകത്തെ വാതിലിനടുത്തെത്തി.

  ശര്‍മ്മ ഇമവെട്ടാതെ റ്റോര്‍ച്ചണയ്ക്കാതെ അതിനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു
  അതുവരെ.

  മൂത്രം അവിടെ എങ്ങാനും പോയോ എന്ന് അറിയില്ല ആ തെരക്കില്‍ അതു ചോദിക്കാനും
  വിട്ടുപോയി

  ReplyDelete
 9. വാഴക്കോടന്‍ ജി ഇവിടെയും എത്തിയോ സന്തോഷം സ്വാഗതം. തുടര്‍ന്നും വരുമല്ലൊ അല്ലെ

  ReplyDelete
 10. മുരളി ജീ അതെങ്ങനാ പാമ്പ്‌ പ്രതികാരം തീര്‍ക്കാനാ വന്നതെന്നല്ലെ ഞങ്ങളുടെ വിചാരം അതുകൊണ്ട്‌ അളയിലിരിക്കാനും ഞങ്ങള്‍ സമ്മതിക്കില്ല

  ReplyDelete
 11. ശ്രീ തീരും തീരും ഇപ്പൊ തീര്‍ത്തു തരാം. അടൂത്ത പോസ്റ്റില്‍ ഈ പാമ്പിനെ തീര്‍ത്തുതരാം

  ReplyDelete
 12. പാമ്പിനെ നോവിച്ചുവിടരുതെന്നാ! ഇനിയിപ്പോ എന്താവുമോ എന്തോ.

  ReplyDelete
 13. പാമ്പിനു നൊന്തില്ല എന്നുള്ളതുറപ്പാ.
  ആ രണ്ടു കതകുകളുടെയും അടിയിലത്തെ മൂലകളെ പൊട്ടിപ്പോയുള്ളു.
  ഇനി അതിന്റെ വല്ല ഭാഗവും അതിന്റെ ദേഹത്ത്‌ കൊണ്ടൊ എന്നറിയില്ല

  അപ്പോള്‍ നോവിച്ചു വിട്ടിട്ടില്ല
  പക്ഷെ ഇണയെ തേടിയെത്തിയ കഥകള്‍ ഇല്ലേ അതാണു കൂടൂതല്‍ അലട്ടുന്നത്‌.
  കഥകളുണ്ടാക്കുന്നവര്‍ക്കറിയുമോ മറ്റു സാധുക്കളുടെ നൊമ്പരം അല്ലെ?

  ReplyDelete
 14. ഈ പാമ്പുകളെ കൊണ്ട് തോറ്റു.. അതിന്റെ കയ്യീന്നെങ്ങാന്‍ ഒരെണ്ണം കിട്ടിയാല്‍ പിന്നെ തമ്പുരാന്‍ പിടിച്ചാലും കിട്ടൂല്ല തന്നെ!

  എന്റെ വീട്ടില്‍ പാമ്പ് മാത്രമല്ല, തവളകളും വാവലുകളും എലികളും ഉണ്ടായിരുന്നു.. ആ കഥ ഇവിടെ - http://vishnulokam.com/?p=613

  ReplyDelete