Saturday, May 07, 2011

പാമ്പുപുരാണം -3

ഇതിന്റെ തുടര്‍ച്ച--

ചെക്കന്റെ ഒരു കയ്യില്‍ ഞാന്‍ കൊടുത്ത മുളവടി. മറുകയ്യില്‍ വെട്ടുകത്തി. സഹോദരി റ്റോര്‍ച്ച്‌ അടിച്ചു കൊടുക്കുന്നു.

അമ്മയും അച്ഛനും കുളിമുറിയ്ക്കകത്തു നിന്നു ശ്രദ്ധിക്കുന്നു. ശര്‍മ്മ ഒരു വശത്ത്‌. ഞാന്‍ ധൈര്യം കൂടുതലുള്ള ആളായതു കൊണ്ട്‌ അവന്റെ അച്ഛന്റെ പിന്നില്‍ നിന്നു അയാളുടെ തോളിനുമുകളിലൂടെ എത്തിനോക്കുന്നു.

അവന്‍ പതിയെ പതിയെ കട്ടളയുടെ അടിഭാഗം ദ്രവിച്ചതെല്ലാം വെട്ടിമാറ്റി.

അതിനടുത്തു പാകിയിരിക്കുന്ന കല്ലും പതിയെ പൊട്ടിച്ചു കൊണ്ടിരിക്കുന്നു.
മുളവടി അവന്‍ ഉലക്ക പിടിക്കുന്ന രീതിയില്‍ ആണ്‌ പിടിച്ചിരിക്കുന്നത്‌ അതിന്റെ താഴത്തെ അറ്റം , കൊത്തിപ്പൊളിക്കുന്ന ഭാഗത്തിനു തൊട്ടു മുകളില്‍ വരത്തക്കവണ്ണം.

ഏതായാലും കല്ലിന്റെ ഒരു കഷനം തെറിക്കലും അടിയില്‍ നിന്നും ചീറ്റിക്കൊണ്ട്‌ പാമ്പ്‌ മുകളിലേക്കു വരലും ഒന്നിച്ചു കഴിഞ്ഞു.

പക്ഷെ കോബ്ര ഫൈറ്റര്‍ എന്ന അവന്റെ പേര്‍ എത്ര അന്വര്‍ത്ഥമാണെന്ന് അപ്പോള്‍ ഞങ്ങള്‍ മനസിലാക്കി. ഒരു ഞൊടിയിടയില്‍ അവന്റെ കയ്യിലിരുന്ന മുളവടി ഉലക്ക ഇടിക്കുന്ന രീതിയില്‍ തന്നെ താഴേക്ക്‌ അവന്‍ ഇടിച്ചു. ആ പാമ്പിന്റെ തലയില്‍ തന്നെ. തല ചതഞ്ഞരഞ്ഞ അതിനെ അവന്‍ പിടിച്ചു വലിച്ചു മുഴുവന്‍ പുറത്തിട്ടു . അതേ ഏകദേശം ആറടി നീളമുള്ള ഒരു മൂര്‍ഖന്‍.

ശര്‍മ്മാജി ഏതായാലും മൂത്രം ഒഴിച്ചില്ല എന്നാണു തോന്നുന്നത്‌. അതെങ്ങനാ ഒന്നുകില്‍ തന്നെ പോയിക്കാണുമായിരിക്കും അല്ലെങ്കില്‍ ആവിയായി പോയിക്കാണും ആ ടെന്‍ഷനില്‍ അല്ലെ?

3 comments:

  1. പിന്നെയും ആരെങ്കിലും അന്വേഷിച്ചുവന്നോ ! (കൊന്ന പാമ്പിന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ മറ്റോ)

    ReplyDelete
  2. വന്‍ കിട പാമ്പുകളുടെ വരവ്‌ അതോടു കൂടി കഴിഞ്ഞു പക്ഷെ അവരുടെ ഒരു അളിയനോ മറ്റൊ ആയിരിക്കണം പിന്നീടു വന്നത്‌ അതാണല്ലൊ പൂച്ചപുരാണം തുടരാന്‍ പോകുന്നത്‌

    ReplyDelete
  3. എന്തായാലും അത് അങ്ങനെ പര്യവസാനിച്ചതു നന്നായി!

    (പാമ്പു പുരാണം എനിക്കുമുണ്ട് പറയാൻ!

    ഇനി പിന്നെപ്പറയാം അല്ലേ!?)

    ReplyDelete