Sunday, May 01, 2011

പാമ്പുപുരാണം 1

ആദ്യഭാഗം ഇവിടെ വായിക്കാം പാമ്പുപുരാണം 2 ഇവിടെ വായിക്കാം

പൂച്ചപുരാണം രണ്ടാംഭാഗത്തിനു മുന്‍പ്‌ വേറൊരു പാമ്പുപുരാണം ഉണ്ട്‌

ഞങ്ങള്‍ താമസിച്ചിരുന്ന വീടിനെ കുറിച്ചല്‍പം. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാനും ഒരു ശര്‍മ്മയും -(ഒരു കമ്പനിയില്‍ എഞ്ജിനീയര്‍) ഒന്നിച്ചായിരുന്നു താമസം

ആ വീടിന്റെ മുന്‍ വശം മതില്‍ ഉണ്ടാക്കിയിരിക്കുന്നത്‌ പലക പോലെ ഉള്ള കരിങ്കല്‍ പാളികള്‍ കുത്തി നിര്‍ത്തിയാണ്‌ (സ്ഥലം കര്‍ണ്ണാടകയില്‍ ആയിരുന്നു കേട്ടൊ) ഏകദേശം ഇരുപതടി നീളം മതില്‍ അതിനു പിന്നില്‍ ഒരു പത്തടി വീതിയില്‍ മുറ്റം ആ മുറ്റം മുഴുവനും കറുത്ത കല്ല്‌ പാകിയിരിക്കുന്നു.

ഈ മതിലിന്റെ കല്ലുകള്‍ക്കിടയിലും പാകിയിരിക്കുന്ന കല്ലുകള്‍ക്കിടയിലും ആവശ്യത്തിനു വിടവും ഉണ്ട്‌.

വീടിന്റെ മുന്‍ വശം net അടിച്ചു മറച്ച ഒരു കോലായ. അതിന്റെ ഒരു വശത്തായി ഒരു മുറി - ഞാന്‍ ഉപയോഗിക്കുന്നത്‌.

കോലായയ്ക്കു പിന്നില്‍ വലിയ ഒരു മുറി ശര്‍മ്മയ്ക്ക്‌ അതിനു പിന്നില്‍ സ്റ്റോര്‍ . ഞാന്‍ ഉപയോഗിക്കുന്ന മുറിയ്ക്കു പിന്നില്‍ ശര്‍മ്മയുടെ മുറിയ്ക്കു സമമായ സ്ഥലം ഒരു മുറിയും അടൂക്കളയും ആയിതിരിച്ചിരിക്കുന്നു. അടുക്കളക്കു പിന്നില്‍ കുളിമുറി

കുളിമുറിയില്‍ നിന്നും വെളിയിലേയ്ക്ക്‌ ഒരു വാതില്‍ ഉണ്ട്‌ അതില്‍ നിന്നും പത്തടി പോയാല്‍ കക്കൂസ്‌

ആ പത്തടി വരുന്ന സ്ഥലത്തിന്റെ വശം ഒരു പൊക്കമുള്ള മതില്‍

നിലം മുഴുവന്‍ കടപ്പ കല്ലു പാകിയിരിക്കുന്നു.

വാതിലുകളുടെ കട്ടളയുടെ എല്ലാം താഴത്തെ പടികള്‍ ദ്രവിച്ചത്‌- അതില്‍ തന്നെ ദ്വാരങ്ങള്‍ ഉള്ളത്‌. കെട്ടിടത്തിന്റെ തറയിലും അതുപോലെ പല പല ദ്വാരങ്ങള്‍ അങ്ങനെ ഭാര്‍ഗ്ഗവീ നിലയം എന്നു വിളിക്കാന്‍ പറ്റില്ല അത്തരം ഒരു വീട്‌.

അങ്ങനെ ഒരു ദിവസം ഞാന്‍ കാലത്ത്‌ വൈദ്യശാലയിലേക്കു പോകാന്‍ തുടങ്ങുന്നു.

ശര്‍മ്മാജി Night Duty കഴിഞ്ഞു വന്ന്‌ കിടന്നുറങ്ങാന്‍പോകുന്നു

എന്നെ യാത്രയാക്കി വാതില്‍ അടയ്ക്കാന്‍ ശര്‍മ്മ പുറത്തെ വാതിലിനടൂത്തു നില്‍ക്കുന്നു ഞാന്‍ ഗേറ്റിനടൂത്തു നിന്ന് വെറുതെ ചുറ്റും നോക്കിയതാണ്‌. അപ്പോള്‍ ഞങ്ങളുടെ മുറ്റത്തിന്റെ കിഴക്കുവശത്തെ മതിലായി നാട്ടിയിരിക്കുന്ന കരിങ്കല്‍പാളികളുടെ ഇടയില്‍ എന്തോ ഒന്നനങ്ങുന്നു.

സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു വലിയ മഞ്ഞച്ചേരയുടെ തലപോലെ തോന്നി.

ഞാന്‍ ശര്‍മ്മയെ വിളിച്ചു പറഞ്ഞു " ശര്‍മ്മാജി ഞാന്‍ എന്നാല്‍ പോട്ടെ തന്റെ കൂട്ടുകാരന്‍ വന്നു. ഇനി നിങ്ങള്‍ സൊറ പറഞ്ഞോണ്ടിരി"

ഇതും പറഞ്ഞ്‌ ഞാന്‍ അതിനെ ശര്‍മ്മയ്ക്കു കാണിച്ചു കൊടൂത്തു.

പതിയെ ആ പാമ്പ്‌ ഇഴഞ്ഞിഴഞ്ഞ്‌ മുറ്റത്തേക്കിറങ്ങി.

പക്ഷെ തലയുടെ പിന്‍ഭാഗം കണ്ടപ്പോഴല്ലെ നെഞ്ചിനകത്ത്‌ ഒരാന്തല്‍. എന്റമ്മോ മൂര്‍ഖന്‍ . അതിനു മുന്‍പ്‌ ഞാന്‍ മൂര്‍ഖനെ കണ്ടിരിക്കുന്നത്‌ ഏകദേശം ഒരു പെന്‍സിലിന്റെ വലിപ്പമുള്ളതായിരുന്നു. ഇതോ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ മഞ്ഞച്ചേരയെക്കാള്‍ വലുത്‌.

പെട്ടെന്നു ശര്‍മ്മയെ വിളിച്ചു പറഞ്ഞു എടോ കതകടച്ച്‌ ചാടി വെളിയില്‍ പോരെ

ഞങ്ങളുടെ വീട്ടുടമസ്ഥന്‍ താമസിക്കുന്നത്‌ ഞങ്ങളുടെ വീടിന്റെ വശത്തു തന്നെ ഉള്ള സ്വന്തം വീട്ടില്‍ ആണ്‌.

അവര്‍ നാലുപേര്‍ - അച്ഛനും അമ്മയും മകനും മകളും.

അച്ഛന്‍ ഒരു വ്യാജ ഡോക്റ്റര്‍ . പക്ഷെ അതിന്റെ അഹംഭാവം ഒന്നുമില്ല. കഞ്ചാവടിച്ച്‌ മിക്കവാറൂം നല്ല നിലയില്‍ ആയിരിക്കും.

പക്ഷെ മകന്‍ മിടുക്കന്‍ അവനെ ആ നാട്ടുകാര്‍ വിളിച്ചിരുന്നത്‌ "കോബ്ര ഫൈറ്റര്‍" എന്നായിരുന്നു. കാരണം മൂര്‍ഖന്‍ പാമ്പിനെ കാണിച്ചു കൊടുത്താല്‍ പിന്നെ അതിനെ കൊല്ലാതെ അവന്‍ ആ ഭാഗത്തു നിന്നു പോരികയില്ല.

ഒരിക്കല്‍ ഒരു പാടത്ത്‌ രണ്ടു ദിവസം തുടര്‍ച്ചയായി ഇരുന്നു . അവന്റെ പെങ്ങള്‍ ആഹാരവും മറ്റും കൊണ്ടു കൊടുക്കും - അവസാനം ആ കണ്ട പാമ്പിനെയും കൊണ്ടെ തിരികെ പോന്നുള്ളു.

പിന്നെ കാശിനു പഞ്ഞമില്ലാത്തവര്‍ ആയതു കൊണ്ട്‌ അവര്‍ക്ക്‌ അതൊക്കെ തമാശകള്‍ മാത്രം.

ഇവരുടെ വീട്ടില്‍ ആണ്‌ താമസം എന്നതുകൊണ്ട്‌ കോബ്ര ഞങ്ങള്‍ക്കും ഒരു പ്രശ്നമല്ലായിരുന്നു.

അപ്പോള്‍ ഞാന്‍ ശര്‍മ്മയെ വിളിച്ചു പറഞ്ഞു "ശര്‍മ്മാജി താന്‍ ഇവിടെ നിന്നു നോക്കിക്കോ അതെങ്ങോട്ടാ പോകുന്നത്‌ എന്ന്. ഞാന്‍ പോയി അവനെ വിളിച്ചോണ്ടു വരാം"

പറയലും ഓട്ടവും എല്ലാം ഒപ്പം കഴിഞ്ഞു. ശര്‍മ്മ കതകടച്ചിട്ടിട്ട്‌ പാമ്പിനു കാവലായി നിന്നു.

ഉടമസ്ഥന്റെ വീട്ടിലെത്തിയ ഞാന്‍ കതകില്‍ മുട്ടി.

8.45 ആയിട്ടും ഉറക്കം തെളിഞ്ഞിട്ടില്ല. ചെറുക്കന്‍ (അന്നവന്‌ ഏതാണ്ട്‌ 16-17 വയസ്‌) കതകു തുറന്നു

ഞാന്‍ കിതച്ചു കൊണ്ട്‌ പറഞ്ഞു വീട്ടില്‍ പാമ്പ്‌

അവന്‍ പറഞ്ഞു വല്ല ചേരയുമായിരിക്കും അങ്ങു പൊക്കോളും - അവന്‍ ഉറക്കം തുടരാനുള്ള തിരക്കാണേ


അല്ല മൂര്‍ഖനാ ഞാന്‍ പറഞ്ഞു

"മൂര്‍ഖന്‍" എന്ന ശബ്ദം കേട്ടതും അവനിലെ ഫൈറ്റര്‍ ഉണര്‍ന്നു.
ഒരു ചാട്ടത്തിന്‍ അവരുടെ ഇരട്ടക്കുഴല്‍ തോക്കും കയ്യിലാക്കി അവന്‍ എന്നെക്കാള്‍ മുന്നില്‍ എന്റെ വീട്ടിലെത്തി. എവിടെ പാമ്പ്‌ ?

ഞാനും പിന്നാലെ
ഞങ്ങളുടെ രണ്ടുപേരുടെയും പിന്നാലെ അവന്റെ പെങ്ങളും അമ്മയും അച്ഛനും എല്ലാം.

ഞങ്ങള്‍ ഗേറ്റിലെത്തുമ്പോഴേക്കും നമ്മുടെ പാമ്പന്‍ ചേട്ടന്‍ ഇഴഞ്ഞിഴഞ്ഞ്‌ മുറ്റത്തിന്റെ പകുതിയോളം എത്തിയിരുന്നു.

ചെക്കന്‍ തോക്ക്‌ അലസമായി പിടിച്ച്‌ ഒരു വെടി

അതിനു മുമ്പ്‌ ഞാന്‍ കണ്ടിട്ടുള്ളത്‌ ചൂരല്‍ കൊണ്ട്‌ വെടിമരുന്നു നിറച്ച്‌ മുണ്ടിയെ വെടിവയ്ക്കുന്ന പരിപാടി മാത്രം. അതുകാരണം ഈ ശബ്ദം കേട്ടപ്പോള്‍ ഒരടി ചാടിപ്പോയി എന്റെ തൊട്ടടുത്തു നിന്നാണെ.

ശബ്ദത്തോടൊപ്പം പുകകാരണം ഒന്നും കാണാനും വയ്യ
ദൈവമേ വെടി അതിനിട്ടു കൊണ്ടിട്ടില്ലെങ്കില്‍ - കാണിച്ചു കൊടൂത്തവന്‍ ഞാനായതു കൊണ്ട്‌ അതെന്റെ നേരെ തന്നെ വരുമല്ലൊ എന്നു പേടിച്ചു ഞാന്‍ റോഡിലേക്കോടി.

വെടിവച്ച ചെക്കനാകട്ടെ ഒരു കൂസലുമില്ലാതെ പാമ്പിനെ കണ്ടഭാഗത്തേക്കും.

റോഡിലേക്കു ചാടിയ ഞാന്‍ തിരികെ വന്ന് അവനെ പിന്നോട്ട്‌ വലിച്ചു.

എവിടെ? അവന്‍ എന്റെ പിടി വിടുവിച്ച്‌ മുന്നോട്ടു തന്നെ

അപ്പോഴേക്കും പുക അടങ്ങിത്തുടങ്ങി. അവന്‍ നേരെ ചെന്ന് പാമ്പിന്റെ വാലില്‍ പിടിച്ചു തൂക്കി കൊണ്ടു വന്നു.

പൊക്കി കാണിച്ചു അതിന്റെ തല ഇല്ല

കഴുത്തിന്റെ ഭാഗം വിടര്‍ത്തി ആ പത്തിയുടെ അടയാളം ഞങ്ങളെ ഒക്കെ കാണിച്ചു തന്നു.

ങാ ഇനി എല്ലാവര്‍ക്കും പോകാം

പക്ഷെ എനിക്കൊരു സംശയം.

ഇതിനെകൊണ്ട്‌ ഇനി കുഴപ്പം ഇല്ല പക്ഷെ കഥകളില്‍ കേട്ടിരിക്കുന്നത്‌ ഇതിന്റെ ഇണ വരുമെന്നല്ലേ?

അതിനെന്തു ചെയ്യും ദയനീയമായി ഞാന്‍ അവനോടു തന്നെ ചോദിച്ചു.

അവന്‍ എന്നെ ആക്കിയ ഒരു നോട്ടം നോക്കി.

എന്നിട്ട്‌ ഉറക്കെ ഒരു ചിരിയും

മറ്റു നിവൃത്തികള്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ട്‌ ഞാന്‍ അതൊക്കെ അങ്ങു സഹിച്ചു പക്ഷെ പിന്നെയും ചോദിച്ചു അല്ല അങ്ങനെ എങ്ങാനും ഇനി വന്നാലൊ?

ഓ വന്നാല്‍ അപ്പൊ വിളിച്ചാല്‍ മതി
അങ്ങനെ പറഞ്ഞ്‌ അവര്‍ പോയി

അന്നത്തെ പകല്‍ അങ്ങനെ കഴിഞ്ഞു പകല്‍ ധൈര്യമായി ഞങ്ങള്‍ അടുക്കളയില്‍ പോയി ചോറു
വച്ചു വിളമ്പി ഉണ്ടു. രാത്രിയിലേക്കുള്ള ഭക്ഷണം എല്ലാം തയ്യാറാക്കി വച്ചു.

വൈകുന്നേരം നാലുമണിയ്ക്കു ശര്‍മ്മാജി ജോലിക്കു പോകും പിന്നീട്‌ 8 മണിക്ക്‌ ഊണു കഴിക്കാന്‍ വരും അതു കഴിഞ്ഞു പോയാല്‍ പിന്നെ കാലത്തു വരും അതാണ്‌ പതിവ്‌
ഉച്ചയ്ക്കു ശേഷം 3 മണീയ്ക്ക്‌ വൈദ്യശാലയില്‍ പോയാല്‍ 7 മണിയ്ക്കു ഞാന്‍ തിരികെ വരും.

പകല്‍ വെളിച്ചം ഒക്കെ ഉണ്ടായിരുന്നതു കൊണ്ട്‌ എനിക്ക്‌ അപാര ധൈര്യം ആയിരുന്നു. പക്ഷെ 7 മണിക്കു വീട്ടില്‍ വന്നു കയറിയശേഷം ഒരു ചെറിയ ഭയം

ചെറിയ എന്നു പറഞ്ഞാല്‍ വളരെ ചെറിയത്‌ അതായത്‌ കോലായ്ക്കു പിന്നിലുള്ള മുറിയില്‍ കയറാന്‍ തോന്നുന്നില്ല അതിന്റെ സ്വിച്ച്‌ മുറിയുടെ നടൂക്കാണ്‌ അവിടം വരെ ഇരുട്ടത്തു പോണം. അതു പറ്റുന്നില്ല അല്ലാതെ വല്യ പേടി ഒന്നും ഇല്ല.

അതുകൊണ്ട്‌ സാധാരണ ചെയ്യുന്നതുപോലെ ഉച്ചയ്ക്കലത്തെ ആഹാരം ഒന്നുകൂടി ശരിയാക്കി വിളമ്പി വയ്ക്കുന്ന പതിവു വേണ്ട തല്‍ക്കാലം 8 മണീയ്ക്ക്‌ ശര്‍മാജി കൂടെ വന്നിട്ട്‌ ആഹാരമൊക്കെ തയ്യാറാക്കിയാല്‍ മതി എന്നു തീരുമാനിച്ച്‌ കട്ടിലിനു മുകളില്‍ കാലുകള്‍ കയറ്റി വച്ച്‌ കാത്തിരുന്നു അതും പേടിച്ചിട്ടൊന്നും അല്ല വെറുതെ എന്തിനാ നമ്മളായി ഓരോ ജോലി ഉണ്ടാക്കുന്നത്‌ എന്നു വിചാരിച്ച്‌.

എങ്ങനെ എങ്കിലും ഒന്ന്‌ 8 മണീയാകണെ എന്നായിരുന്നു അപ്പോഴത്തെ പ്രാര്‍ത്ഥന - ശര്‍മ്മാജി വരുമല്ലൊ, പക്ഷെ അതു കഴിഞ്ഞ്‌ ഊണും കഴിച്ച്‌ ശര്‍മ്മാജി പോകുമല്ലൊ എന്നുള്ളത്‌ പിന്നത്തേക്കു വച്ചതായിരുന്നു. പിന്നെ പേടിക്കേണ്ടത്‌ എന്തിനാ ഇപ്പോഴേ പേടിച്ചു തീര്‍ക്കുന്നത്‌ അല്ലെ?

തുടരും

13 comments:

 1. പൂച്ചപുരാണം രണ്ടാംഭാഗത്തിനു മുന്‍പ്‌ വേറൊരു പാമ്പുപുരാണം ഉണ്ട്‌

  ReplyDelete
 2. ഉം... സമ്മതിച്ചു, ന്താ ഒരു ധൈരിയം.......

  ReplyDelete
 3. 8 മണീയ്ക്ക്‌ ശര്‍മാജി കൂടെ വന്നിട്ട്‌ ആഹാരമൊക്കെ തയ്യാറാക്കിയാല്‍ മതി എന്നു തീരുമാനിച്ച്‌ കട്ടിലിനു മുകളില്‍ കാലുകള്‍ കയറ്റി വച്ച്‌ കാത്തിരുന്നു അതും പേടിച്ചിട്ടൊന്നും അല്ല വെറുതെ എന്തിനാ നമ്മളായി ഓരോ ജോലി ഉണ്ടാക്കുന്നത്‌ എന്നു വിചാരിച്ച്‌.

  ReplyDelete
 4. സമ്മതിച്ചു...
  അപ്പോൾ ധൈര്യവാനായിരുന്നൂ...!

  ReplyDelete
 5. എച്മൂ, മുരളി ജീ

  ആ ചെക്കന്‍ ആ പാമ്പിന്റെ വാലില്‍ പിടിച്ചു തൂക്കി അവന്റെ കൈകള്‍ മൊത്തം പൊക്കി പ്പിടിച്ചിട്ടും നിലത്തുനിന്നും മുഴുവന്‍ പൊങ്ങിയില്ല ആത്തരം മൂര്‍ഖന്റെ മുന്‍പിലാ ധൈര്യം കാണീക്കണ്ടത്‌ എന്റമ്മോ

  കട്ടിലില്‍ നിന്നു കാലു താഴെ ഇട്ടാല്‍ അടൂത്തതു വന്നു കടീക്കുമെന്നായിരുന്നു രാത്രിയിലത്തെ ഭയം കട്ടിലില്‍ കൊതുകുവലയക്കകത്തു നമ്മള്‍ സേഫ്‌

  ReplyDelete
 6. പാമ്പിനെ കാണുന്നതുതന്നെ എനിക്ക് പേടിയാ,,
  കുട്ടിക്കാലത്ത് ഒരു വയൽക്കരയിലായിരുന്നു എന്റെ വീട്. മഴ പെയ്താൽ പാമ്പുകൾ മുറ്റത്ത് കയറിവരും. ഞാൻ പേടിച്ച് അകത്ത് ഒളിക്കും.
  പാമ്പുപുരാണം കൽക്കി.

  ReplyDelete
 7. മിനിറ്റീച്ചറെ ശരിക്കുള്ള പുരാണം വരുന്നേ ഉള്ളു

  ReplyDelete
 8. എന്താ മാഷേ... പാമ്പും പൂച്ചയും മറ്റുമാണല്ലൊ രംഗത്തു വരുന്നത്....!!?

  ReplyDelete
 9. വി കെ ജി കഥ അനുഭവം പോലെ എഴുതുന്നത്‌ വായിച്ചപ്പോള്‍ അനുഭവം കഥ പോലെഴുതാമോ എന്നൊരു ശ്രമം
  അടിക്കണ്ടാ വെരുട്ടിയാല്‍ മതി :)

  ReplyDelete
 10. പാമ്പുപുരാണം

  ReplyDelete
 11. പേടിക്കാതെ പിന്നെ. പാമ്പിനെ അതും മൂർഖനെ ആർക്കാ പേടിയില്ലാത്തതു്?

  ReplyDelete
 12. എങ്ങനെ എങ്കിലും ഒന്ന്‌ 8 മണീയാകണെ എന്നായിരുന്നു അപ്പോഴത്തെ പ്രാര്‍ത്ഥന - ശര്‍മ്മാജി വരുമല്ലൊ, പക്ഷെ അതു കഴിഞ്ഞ്‌ ഊണും കഴിച്ച്‌ ശര്‍മ്മാജി പോകുമല്ലൊ എന്നുള്ളത്‌ പിന്നത്തേക്കു വച്ചതായിരുന്നു.

  പിന്നെ പേടിക്കേണ്ടത്‌ എന്തിനാ ഇപ്പോഴേ പേടിച്ചു തീര്‍ക്കുന്നത്‌ അല്ലെ?

  ReplyDelete
 13. ഈ പാമ്പുകളെ കൊണ്ട് തോറ്റു.. അതിന്റെ കയ്യീന്നെങ്ങാന്‍ ഒരെണ്ണം കിട്ടിയാല്‍ പിന്നെ തമ്പുരാന്‍ പിടിച്ചാലും കിട്ടൂല്ല തന്നെ!

  എന്റെ വീട്ടില്‍ പാമ്പ് മാത്രമല്ല, തവളകളും വാവലുകളും എലികളും ഉണ്ടായിരുന്നു.. ആ കഥ ഇവിടെ - http://vishnulokam.com/?p=613

  ReplyDelete