Saturday, June 20, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -5

"കാളിന്ദിപുളിനങ്ങളില്‍--"
എന്ന
ഗാനം കഴിഞ്ഞ്‌, അടുത്ത ഗാനം ഇതായിരുന്നു

"മാന്മിഴികൊണ്ടൊരു കവിത രചിച്ചെന്റെ
മാനസവീണയില്‍ പകരൂ
മരാളനൃത്തങ്ങള്‍ വെല്ലും നിന്റെ
മനോഹര നൃത്തം തുടരൂ
(മാന്മിഴി--

മന്ദാരമലര്‍ പോലെ നിന്‍ മന്ദഹാസം
മനസ്സിലുഷസ്സായ്‌ വിടര്‍ന്നുവെങ്കില്‍
മന്മഥനായിന്നു മാധവമാസത്തില്‍
മണിത്തേരേറി നടക്കും ഞാന്‍ നടക്കും ഞാന്‍.

(മാന്മിഴി--

മന്ദം തഴുകിയുണര്‍ത്തൂ നീ എന്നിലെ
മധുരമനോഹരസ്വപ്നങ്ങള്‍

മധുമഴ ചൊരിയൂ നീ മനസ്സിലെ മലര്‍ക്കാവിൽ
മഴവിൽക്കൊടീയായ് ഒഴുകിയെത്തൂ ഒഴുകിയെത്തൂ


(മാന്മിഴി---



അതെങ്ങനാ 2009 ല്‍ ഇങ്ങനൊരു പാതകം കാണിക്കും എന്ന്‌ അന്ന് (1974-75)ല്‍ അറിയില്ലല്ലൊ എങ്കില്‍ അന്നേ അതെവിടെ എങ്കിലും ഒന്നെഴുതി വച്ചേനേ)

ഇതു സംവിധാനം ചെയ്ത ഡൊ രാധാകൃഷ്ണനുമായി ഫോണിൽ ബന്ധപ്പെടാൻ ഇന്നേ കഴിഞ്ഞുള്ളു. അദ്ദേഹം പറഞതനുസരിച്ച് വരികൾ മുഴുവനായി ലഭിച്ചു
ഈ വരികള്‍ ആദ്യം കണ്ടപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചു ഈ ഭയങ്കരനെ ഈണത്തില്‍ ഒതുക്കുവാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല.

അതു കൊണ്ട്‌ ഇതു പോക്ക്‌ കേസ്‌.

പാട്ടെഴുതുന്നത്‌ ഇങ്ങനെ ആണോ?. ഇതു വല്ല കവിതാ മല്‍സരത്തിനു കൊടൂക്കാന്‍ കൊള്ളാം എന്നൊക്കെ.

എങ്കിലും രാധാകൃഷ്ണന്‍ ഇതിനെ എങ്ങനെ കൈകാര്യം ചെയ്തു എന്നറിയണമല്ലൊ.

ആദ്യത്തെ പാട്ടു കഴിഞ്ഞ്‌ രാധാകൃഷ്ണന്‍ തുടര്‍ന്നു.

പണിക്കരേ ഹമീര്‍കല്ല്യാണി രാഗം അറിയുമോ?

എവിടെ എനിക്കുണ്ടൊ രാഗം താനം വല്ലതും അറിയുന്നു.

അദ്ദേഹം പറഞ്ഞു നമ്മുടെ ചക്രവര്‍ത്തിനീ കേട്ടിട്ടില്ലേ അവന്‍ തന്നെ ഇവന്‍. ഞാന്‍ ഈ ഗാനത്തിനെ അതില്‍ ഒന്നു ഒരുക്കിയിട്ടുണ്ട്‌. കേള്‍ക്കണ്ടെ.

അദ്ദേഹം പാടിത്തുടങ്ങി
"സസ മഗ പാമ ധാ പ മപധ നി സാ
സാധ നീ ധ മാ പാ
രി ഗമാ രി സ ---

മാന്‍ മിഴി കൊണ്ടൊരു കവിത രചിച്ചെന്റെ---

"

വല്ലഭനു പുല്ലും ആയുധം എന്നു കേട്ടിട്ടുണ്ടോ? ഇല്ലാത്തവര്‍ ഇപ്പോള്‍ കേട്ടോളൂ.

രാധാകൃഷ്ണന്‍ എന്ന ആ അസാമാന്യപ്രതിഭ ആ കവിതയെ അനവദ്യമായ ഒരു സംഗീതശില്‍പമാക്കി മാറ്റി.

എനിക്കതിന്റെ പശ്ചാത്തലസംഗീതം ഓര്‍മ്മയില്ല പക്ഷെ ഈണത്തിന്റെ ഒരു ഏകദേശ രൂപം ഓര്‍മ്മയുണ്ട്‌. അത്‌ ശ്രുതി ഇട്ട്‌ പാടി കേള്‍പ്പിക്കാം

ഡോ ധനഞ്ജയന്‍(പാലക്കാട്ടുകാരന്‍) ആയിരുന്നു ഈ ഗാനം അന്ന്‌ പാടിയത്‌.

4 comments:

  1. എങ്കിലും രാധാകൃഷ്ണന്‍ ഇതിനെ എങ്ങനെ കൈകാര്യം ചെയ്തു എന്നറിയണമല്ലൊ.

    ആദ്യത്തെ പാട്ടു കഴിഞ്ഞ്‌ രാധാകൃഷ്ണന്‍ തുടര്‍ന്നു.

    പണിക്കരേ ഹമീര്‍കല്ല്യാണി രാഗം അറിയുമോ?

    എവിടെ എനിക്കുണ്ടൊ രാഗം താനം വല്ലതും അറിയുന്നു.

    അദ്ദേഹം പറഞ്ഞു നമ്മുടെ ചക്രവര്‍ത്തിനീ കേട്ടിട്ടില്ലേ അവന്‍ തന്നെ ഇവന്‍. ഞാന്‍ ഈ ഗാനത്തിനെ അതില്‍ ഒന്നു ഒരുക്കിയിട്ടുണ്ട്‌. കേള്‍ക്കണ്ടെ.

    അദ്ദേഹം പാടിത്തുടങ്ങി
    "സസ മഗ പാമ ധാ പ മപധ നി സാ
    സാധ നീ ധ മാ പാ
    രി ഗമാ രി സ ---

    മാന്‍ മിഴി കൊണ്ടൊരു കവിത രചിച്ചെന്റെ---

    ReplyDelete
  2. രാധാകൃഷ്ണനാണു പാടിയതെങ്കില്‍... ഹീമര്‍ കല്യാണിയാവില്ല...
    ശുഭ പന്തുവരാളിയാവും !
    ഹ ഹ ഹ....

    ReplyDelete
  3. പ്രിയ കൊട്ടോട്ടിക്കാരാ, എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല കേട്ടൊ. ഇനി ഞാൻ പാടിയത് എങാനും തെറ്റിപോയോ? അല്ല അതു ശരിയാണെന്നൊന്നും പറയുന്നില്ല കേട്ടോ. പഴയ കാലം ഒന്നയവിറക്കി എന്നേ ഉള്ളെ രാധാക്ര്ഷ്ണനെ അറിയുമോ?

    ReplyDelete
  4. എനിക്ക് ഈ രാഗം താനം പല്ലവി ഒന്നും അറിയില്ല.ഒന്നറിയാം പാട്ട് നല്ലതായിരുന്നു.കേൾക്കാൻ ഇമ്പമുണ്ടായിരുന്നു

    ReplyDelete