Tuesday, August 12, 2008

ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ

ഇന്നു രാവിലെ ജോലിസംബന്ധമായി പുറത്തു പോകുവാന്‍ ഇറങ്ങി, ആംബുലന്‍സില്‍ കയറി ഇരുന്നു.

അതിനകത്തു ദാ ഒരു ചിത്രശലഭം പറന്നു നടക്കുന്നു.

പണ്ട്‌ സഹയുടെ കയ്യില്‍ ഒരു ചിത്രശലഭം വന്നിരുന്നത്‌ ഓര്‍മ്മയുണ്ടോ?
അതിവിടെ പോസ്റ്റ്‌ ചെയ്തിരുന്നു


അന്നു തോന്നി- നമ്മുടെ കയ്യിലും ഇവന്‍ വന്നിരിക്കുമൊ? എവിടേ? വയസ്സന്മാരുടെ കയ്യില്‍ ചിത്രശലഭം? ഏതായാലും ഒന്നു പരീക്ഷിക്കാം എന്നു വിചാരിച്ച്‌ കാത്തിരുന്നു.
പക്ഷെ അവസാനം അവന്‍ വന്നു.
ഏതായാലും കുറേ പടങ്ങള്‍ എടുത്തു. അത്‌ ദാ നിങ്ങള്‍ക്കായി വച്ചു നീട്ടുന്നു. സഹയ്ക്ക്‌ കിട്ടിയ വിമര്‍ശനവും മറ്റും ഓര്‍മ്മയിലുള്ളതുകൊണ്ട്‌ എല്ലാം ആദ്യമേ പോസ്റ്റുകയാണ്‌. പിന്നെ ഞാന്‍ എടുത്ത പടം കണ്ടാല്‍ ഏതായാലും ആരും അടിച്ചു മാറ്റുകയുമില്ല, അതുപോലൊരെണ്ണം കൊള്ളാവുന്നവര്‍ ആരും പണ്ട്‌ പോസ്റ്റിയിട്ടുണ്ടാവുകയും ഇല്ല എന്നതുകൊണ്ട്‌ ധൈര്യമായി അങ്ങു പോസ്റ്റുന്നു.












അതുകഴിഞ്ഞ്‌ അവനെ (ളെ) ദേ ഇങ്ങനെ വെളിയിലേക്ക്‌ കാണിച്ചു
നന്ദി പറഞ്ഞിട്ട്‌ അവന്‍(ള്‍ ) അങ്ങു ദൂരേക്ക്‌ പറന്നു പോയി

29 comments:

  1. നമ്മുടെ കയ്യിലും ഇവന്‍ വന്നിരിക്കുമൊ? എവിടേ? വയസ്സന്മാരുടെ കയ്യില്‍ ചിത്രശലഭം? ഏതായാലും ഒന്നു പരീക്ഷിക്കാം എന്നു വിചാരിച്ച്‌ കാത്തിരുന്നു.
    പക്ഷെ അവസാനം അവന്‍ വന്നു.

    ReplyDelete
  2. ബാല്യം കൈവിട്ടുപോയിട്ടില്ല.. പുറംപൂച്ചുകള്‍ക്കുള്ളില്‍ നമ്മളൊളിച്ചുവെച്ചിരിക്കുന്നു അതിനെ :)

    ReplyDelete
  3. ഇതു രണ്ടാം ബാല്യം, അതിന്റെ ചാപല്യവും അല്ലെ ചിത്രശലഭത്തിനെ കണ്ടതിനും അഭിപ്രായത്തിനും നന്ദി

    ReplyDelete
  4. യേയ്, ഇതിനിപ്പോ ബാല്യമൊന്നും വേണ്ടാ മാഷേ, ചിത്രശലഭവും നമ്മളെപ്പോലെ മനുഷ്യന്‍ തന്നെയല്ലേ, അവനോട് ഇത്തിരി വര്‍ത്തമാനം മുതിര്‍ന്നവര്‍ക്കും ആകാം .

    (ഇത്തവണ നാട്ടില്‍ പോയിട്ട് മുടങ്ങാതെ ചെയ്ത ഒരു പരിപാടി കൂക്കിവിളിയായിരുന്നു. രാവിലേ ഞാനും മകനും കൂടി പുരയിടത്തില്‍ ഇറങ്ങി നിന്ന് ആ ഏരിയയിലെ സകല കുയിലിനെയും കൂവി തോല്പ്പിച്ച ശേഷമേ പ്രാതലുള്ളൂ. ലവന്മാരുടെ വാശിയൊന്നു കാണണം, മമ്മൂട്ടിപ്പടത്തിനു കയറിയ ലാലേട്ടന്‍ ഫാന്‍സ് തോറ്റുപോകും.)

    ReplyDelete
  5. ദേവന്‍ ജീ, അങ്കത്തിനു ബാല്യം എന്നെഴുതിയപ്പോള്‍ അകത്തുണ്ടായിരുന്നത്‌ സഹയ്ക്കെതിരെ പടവെട്ടിയ കാര്യമായിരുന്നു - ഇനി അതു എനിക്കിട്ടും വരുമോ എന്ന്‌ പിന്നെ എന്റെ പടങ്ങള്‍ ഒന്നു കൂടി നോക്കിയപ്പോള്‍ ആ സംശയം അങ്ങു മാറിക്കിട്ടി

    കുയിലിനെ കൂവി തോല്‍പ്പിക്കാനോ നല്ല കാര്യമായി. ഇത്തവണ പഠിക്കുവാന്‍ പോയപ്പോള്‍ താമസിച്ചിരുന്ന സ്ഥലത്ത്‌ കാലത്ത്‌ നാലുമണീക്ക്‌ രണ്ടു കുയിലുകള്‍ കൂവ്ന്ന പതിവുണ്ടായിരുന്നു

    അതിനെതിരെ ഞാനൊന്നു കൂവി നോക്കി - പക്ഷെ പുറത്തുവന്ന ശബ്ദം - ഏകദേശം ഉപമിക്കാന്‍ പറ്റിയത്‌ - ഈ കൊല്ലന്റെ ആലയിലെ ഉല ഇല്ലേ അതിന്റെ ശബ്ദത്തോട്‌ കിടനില്‍ക്കുമായിരുന്നു. സംഭവം അതുകൊണ്ട്‌ കുയിലിനും മനസ്സിലായില്ല:))

    ReplyDelete
  6. മാഷേയ് നല്ല ചിത്രം,ബാല്യം നഷ്ടപ്പെടാതരിക്കട്ടെ.

    ബാല്യത്തെക്കുറിച്ച് എനിക്കു പറയാനുള്ളത് വ്യക്തമായി പാമരന്‍ പറഞ്ഞു.

    ReplyDelete
  7. ഹാഹാ...പണിക്കരു സാറേ,
    ചിത്രങ്ങള്‍ കേമം.
    നമ്മളിലൊക്കെ ഒരു ബാല്യം ഒളിച്ചിരിപ്പില്ലേല്‍ പിന്നെന്തു കഥ.
    ദേവരാജന്‍ പിള്ളയോടൊപ്പം കൂവുന്ന മറ്റൊരു കൂവല്‍ക്കാരനാണേ ഞാനും.പക്ഷേ മകന്‍ കൂടെ നടക്കുന്നെങ്കില്‍ പറയും. പപ്പാ എന്താ, കൊച്ചു പിള്ളാരെ പോലെ. ഹഹഹാ... അതു കേള്‍ക്കാന്‍ സുഖമാണു്.
    ഓ.ടോ. വിരലില്‍ പശ തേച്ചിരുന്നു എന്ന് ബൂ.അക്കാഡമിയുടെ ആരോപണം ഞാന്‍ തള്ളികളയുന്നു. പക്ഷേ അവനെന്ന സംബോധനയ്ക്കു് തെളിവു കാണുന്നില്ല. അവളായിക്കൂടേ. എനിക്കതൊരു കറുത്ത കൊച്ചു സുന്ദരിയായി തോന്നി.:)

    ReplyDelete
  8. താഴെ നിന്നും 1, 3 & 4 ചിത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. :-)

    ReplyDelete
  9. പൊറാടത്ത്‌ ജീ നന്ദി

    കാവലാന്‍ ജീ നന്ദി. ചെറുപ്പത്തിന്റെ ഓര്‍മ്മ തന്നെ പുളകമണിയിക്കുന്നതല്ലേ ആ ഓണപ്പാട്ടു കലക്കി കേട്ടോ- അടുത്ത ഈണം അതു വേണോ എന്നാലോചിച്ചിരിക്കുകയായിരുന്നു

    ഹ ഹ ഹ വേണു ജീ, കയ്യില്‍ പശയില്ലെന്നു അരക്കിട്ടുറപ്പിക്കുവാനല്ലേ പല പല വിരലുകളില്‍ പല പല പോസുകളിലേ പടങ്ങള്‍ പോസ്റ്റ്‌ ചെയ്തത്‌. സഹയുടെ അനുഭവം മറന്നിട്ടില്ല. പിന്നെ ന്‍ ഉം ള്‍ ഉം അവസാനം ചേര്‍ത്തത്‌ ഉറപ്പില്ലാത്തതുകൊണ്ടാണേ

    ചതിച്ചല്ലൊ ശ്രീവല്ലഭന്‍ ജീ, അത്‌ കയ്യൊഴിവില്ലാത്തതുകൊണ്ട്‌ എന്റെഡ്രൈവറെ കൊണ്ടെടുപ്പിച്ചവയായിരുന്നു. സാരമില്ല അടുത്തതവണ ശരിയാക്കാം

    ReplyDelete
  10. ഉള്ളിന്റെയുള്ളിലെ കുട്ടിയെ പൂമ്പാറ്റക്ക് മനസ്സിലായി...അതല്ലേ വന്നിരുന്നു തന്നതു...:)

    ReplyDelete
  11. ഇതുപോലെ Rare ആയ Rose കള്‍ ഇവിടെ കമന്റിടും എന്നും മനസ്സിലായില്ലേ പൂമ്പാറ്റയ്ക്ക്‌ എന്നും സംശയം :)

    നന്ദി

    ReplyDelete
  12. ഓ ആ അങ്കം! അതെനിക്കിപ്പഴാ മനസ്സിലായത് മാഷേ :)

    വേണുമാഷേ, ചിത്രത്തില്‍ നിന്നും ആണാണോ പെണ്ണാണോ എന്നു മനസ്സിലായില്ല (ചിത്രശലഭവിദഗ്ദ്ധന്‍ വിഷ്ണുപ്രസാദ് മാഷെ വിളിക്കേണ്ടിവരും അതിന്‌) പക്ഷേ കണ്ടിട്ട് നല്ല സൗന്ദര്യമുള്ളതുകൊണ്ട് ആണാണെന്ന് കരുതിയതാ, പൊതുവേ സൗന്ദര്യം ആണുങ്ങള്‍ക്കല്ലേ. (സ്ത്രീകള്‍ ദയവായി കല്ലെടുത്ത് എന്നെ കീച്ചരുത്- പൂവന്‍ കോഴി, മയില്‍, ആണ്‍മീന്‍, കരിങ്കുയില്‍ , ആണ്‍ന്തത്ത, സിംഹം, കൊമ്പനാന ഒക്കെ കൂടി എന്നെ അനങനെ ധരിപ്പിച്ചുകളഞ്ഞു)

    ReplyDelete
  13. മനസ്സില്‍ ചെറുപ്പം കാത്തുസൂക്ഷിയ്ക്കുന്നവര്‍ക്ക്‌ പ്രായത്തിനേപ്പറ്റി ആധി പിടിയ്ക്കേണ്ട കാര്യമുണ്ടോ....വളരെ നന്നായിട്ടുണ്ട്‌...

    ReplyDelete
  14. ദേവന്‍ ജി അപ്പറഞ്ഞത്‌ കാര്യം. ആടയാഭരണങ്ങള്‍ അഴിച്ചു വച്ചാല്‍ സൗന്ദര്യം ആണുങ്ങള്‍ക്കു തന്നെ ആണെന്നാണ്‌ എന്റെയും, അഭിപ്രായം ഞാന്‍ ഒന്നൊളിച്ചിരിക്കട്ടെ ഏറു വന്നാല്‍ ദേവന്‍ ജി ഏറ്റോണം

    മയില്‍പീലി ആധിയോ എനിക്കോ ഹേയ്‌ ഇതൊക്കെ ഒരു തമാശയല്ലേ നന്ദി

    ReplyDelete
  15. പക്കിയെം പിടിച്ചു നടക്ക്..!

    നല്ല ചിത്രങ്ങളും വിവരണവും..:)

    ReplyDelete
  16. അയ്യോ എന്റെ പ്രയാസി ജീ, പക്കി എന്നെ അല്ലേ പിടിച്ചിരിക്കുന്നത്‌?

    ReplyDelete
  17. നല്ല ചിത്രം..ഭാഗ്യവാന്‍..ചിതശലഭം കൈയില്‍ വന്നിരുന്നല്ലോ..!!

    ReplyDelete
  18. അതു ശരിയാ സ്മിതാ,

    ആ ശലഭം പോകുന്നതുവരെ മനസ്സിനുണ്ടായിരുന്ന ഒരു അനുഭൂതിയും അതുപ്പോയിക്കഴിഞ്ഞപ്പോള്‍ തോന്നിയ നഷ്ടബോധവും വാക്കുകള്‍ക്ക്‌ അതീതമാണ്‌

    ReplyDelete
  19. മനസ്സിൽ എപ്പോഴെല്ലാം ബാല്യം തിരിച്ചു വരുന്നുവോ, അതിൽ പരം സംത്രൂപ്തി വേറെ ഏതു നിമിഷത്തിനാണു ലഭിക്കുക!

    ReplyDelete
  20. പ്രിയ ദേശാഭിമാനി ജീ, മനസ്സും ശരീരവും ആധാരാധേയ ബന്ധത്തിലാണ്‌ എന്ന്‌ ആയുര്‍വേദം പറയും.
    മനസ്സിനുണ്ടാകുന്ന വികാരങ്ങള്‍ ശരീരത്തേയും ശരീരത്തിനുണ്ടാകുന്ന വികാരങ്ങള്‍ മനസ്സിനേയും ബാധിക്കും.
    അപ്പോള്‍ മനസ്സിനെ സ്വസ്ഥമാക്കി വച്ചാല്‍ ശരീരത്തിനുണ്ടാകാവുന്ന പല കേടൂകളും തടയുവാന്‍ തന്നെ സാധിക്കും. ആധുനികര്‍പറയുന്ന psychosomatic disorders ആലോചിച്ചാല്‍ ഇതു കൂടൂതല്‍ വ്യക്തമാകും

    ദൈവമേ ഇനി ഇവിടെ ഒരടി നടക്കുമോ?

    ReplyDelete
  21. ശ്യോ കൊതിയാവുന്നു..ഒരു പൂമ്പാറ്റയെ പിടിക്കാനായി പൂമ്പാറ്റയുടെ പുറകേ നടന്നിട്ടുണ്ട് പലപ്പോഴും ..ഇവിടെ ദേ പൂമ്പാറ്റ കൈയ്യില്‍ വന്നിരിക്കുന്നു..ഇതെന്റെ സ്വന്തം ലോകം എന്ന മട്ടില്‍..

    ReplyDelete
  22. കാന്താരികുട്ടീ - (പച്ചക്കാന്താരീ ):) അടുത്ത തവണ ചിത്രശലഭം വരുമ്പോള്‍ ഞാന്‍ ഒരെണ്ണത്തിനെ നാട്ടിലോട്ടും ഒരെണ്ണത്തിനെ കുവൈറ്റിലോട്ടും പറഞ്ഞു വിട്ടേക്കാം പോരേ?

    ReplyDelete
  23. മാഷെ,
    എനിയ്ക്കിഷ്ടമായത്‌ 5-ാ‍മത്തെ ഫോട്ടോ ആണ്‌. UV റിഫ്ലക്‍ഷന്‍ തോന്നുന്നു.

    മനസ്സിന്‌ എന്നും നിത്യയൗവ്വനമല്ലെ മാഷെ.
    പിന്നെ കുറച്ചു കഴിയുമ്പോള്‍ വൃദ്ധനാവാം, വയസ്സനാവണ്ട.

    ReplyDelete
  24. പാര്‍ത്ഥന്‍ ജീ,

    വാഹനത്തിനകത്ത്‌ ആവശ്യത്തിന്‌ വെളിച്ചമില്ല, പടം പിടിച്ചത്‌ മൊബെയില്‍ കൊണ്ട്‌ , അല്ലായിരുന്നെങ്കില്‍ ആ ശലഭത്തിന്റെ യഥാര്‍ത്ഥ നിറം കാണുവാന്‍ സാധിച്ചേനേ . ശരിക്കും കറുപ്പല്ല അത്‌ കടും നീലയും പിന്നീട്‌ തിളക്കമുള്ള (പണ്ടത്തെ ക്ലോക്കിലെ റേഡിയം പോലെ തിളങ്ങുന്ന) സ്പോട്ടുകളും. ആയിരുന്നു.

    ReplyDelete
  25. അതുശരി!
    ഇത് പണിക്കര് മാഷുടെ കൈ ആണെന്ന് മാഷിനെ കാണാത്തവരോട് പറഞ്ഞാല്‍ മതി.

    ഇത് ഒരു ചെറുപ്പക്കാരന്റെ കയ്യല്ലെ.

    സത്യമായിട്ടും പറ!ഇതെവിടുന്ന് അടിച്ച് മാറ്റിയതാണ്?
    ആ സൈറ്റിന്റെ പേര് പറഞ്ഞാല്‍ മതി.ബാക്കിയൊക്കെ
    കുളമാക്കുന്ന കാര്യം ഞാനേറ്റു!

    ഓ:ടോ:ഇങ്ങനെ എന്റെ കയ്യില്‍ ഇടക്കിടെ ഒരു ‘ചിത്ര’ശലഭം വന്ന് ഉമ്മവെക്കുമായിരുന്നു...കോളെജില്‍ പഠിക്കുന്ന കാലത്ത്..:)

    ReplyDelete
  26. അതുശരി!
    ഇത് പണിക്കര് മാഷുടെ കൈ ആണെന്ന് മാഷിനെ കാണാത്തവരോട് പറഞ്ഞാല്‍ മതി.

    ഇത് ഒരു ചെറുപ്പക്കാരന്റെ കയ്യല്ലെ.

    സത്യമായിട്ടും പറ!ഇതെവിടുന്ന് അടിച്ച് മാറ്റിയതാണ്?
    ആ സൈറ്റിന്റെ പേര് പറഞ്ഞാല്‍ മതി.ബാക്കിയൊക്കെ
    കുളമാക്കുന്ന കാര്യം ഞാനേറ്റു!

    ഓ:ടോ:ഇങ്ങനെ എന്റെ കയ്യില്‍ ഇടക്കിടെ ഒരു ‘ചിത്ര’ശലഭം വന്ന് ഉമ്മവെക്കുമായിരുന്നു...കോളെജില്‍ പഠിക്കുന്ന കാലത്ത്..:)

    ReplyDelete
  27. ശ്ശെടാ ഈ അനംഗാരിജിയെകൊണ്ട്‌ തോറ്റു അതും കണ്ടു പിടിച്ചു അല്ലേ?
    രസായനചികില്‍സയാ രസായനം
    ഉമ്മ വച്ചത്‌ ഏതു ചിത്ര എന്നാ പറഞ്ഞത്‌?

    ReplyDelete