വയല്‍ച്ചുള്ളി
ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന ഒരു ചെടി . രണ്ടു രണ്ടര അടി ഉയരത്തോളം വളരും. മൃദുവായ തണ്ടാണ്. മുള്ളുകളുണ്ട്.
അമൃതും വയല്‍ച്ചുള്ളിവേരും ചേര്‍ത്തുണ്ടാകുന്ന കഷായം വാതരക്തത്തിന് വളരെ ഫലപ്രദമാണ്
Thursday, December 14, 2006
Monday, December 11, 2006
സൂ,പാടത്താളിയും (ഇതിന്റെ മറ്റൊരു പേര് പാടക്കിഴങ്ങ് എന്നാണ്)താളിയായി ഉപയോഗിക്കുന്നുണ്ടായിരിക്കാം അറിയില്ല,
എന്നാല്‍ സാധാരണ താളിയായി ഉപയോഗിക്കുന്നത് ചെമ്പരുത്തിയുടെ ഇല, അല്ലെങ്കില്‍ വെള്ളില- (അമ്മ കറുത്തത് മോളു വെളുത്തത് മോടെ മോളതിസുന്ദരി -എന്നു പറയുന്ന ചെടി, അതുമല്ലെങ്കില്‍ ഐവിരളന്‍ താളി എന്നു പറയുന്ന അഞ്ചു വിരലുകള്‍ പോളെ ഇലകളുള്ള ചെടി ഇവയാണ് ഇവയുടെ പടം ദെ
aiviraLan thaaLi
Vellila the plant with green mature leaves (mother), white more beautiful tender leaves (daughter), and the most beautiful flower (daughter's daughter)

Sunday, December 10, 2006
പാഠാ , പാടത്താളി
പാഠാ എന്നു സംസ്കൃതത്തിലും, പാടത്താളി എന്നു മലയാളത്തിലും പറയുന്ന ഒരു വള്ളിച്ചെടിയുണ്ട്.
ഇതിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുത്ത് അല്‍പസമയം വച്ചാല്‍ അതു കൊഴുത്ത് ആദ്യം കഞ്ഞിവെള്ളം പോലെയാകുകയും പിന്നീട് കട്ടിയായിത്തീരുകയും ചെയ്യും.ഈ പ്രത്യേകതകാരണം ഇത് കുട്ടികള്‍ക്ക് വയറിളക്കം പോലെയുള്ള അസുഖം വരുമ്പോള്‍ നാട്ടുചികില്‍സയിലുപയോഗിച്ചിരുന്നു.
എങ്കില്‍ ആ ചെടി ഏതാണെന്നറിയണ്ടേ?

Saturday, December 09, 2006
അര്‍ശസ്സിന്റെ അസുഖമുള്ളവര്‍ക്ക് ഒരു വലിയ വിഷമമുണ്ടാക്കുന്നതാണ് കോഴിയിറച്ചി കഴിച്ചാല്‍ അസുഖം കൂടും എന്നത്. അവര്‍ക്കൊരു സന്തോഷവര്‍ത്തമാനം തരട്ടേ?
ആനച്ചുവടി എന്ന ചെടി സമൂലം എടുത്ത് കൂട്ടാനുണ്ടാക്കുന്ന അരപ്പില്‍ ചേര്‍ക്കുക. എന്നാല്‍ രക്തം പോക്കുണ്ടാവുകയില്ല. അതുകൊണ്ട് ആ കോഴിയിറച്ചിയുടെ കോഴിത്തം പോകുമോ എന്നൊന്നും എന്നോടു ചോദിക്കല്ലേ.
ഇനി ഏതാണ് ആനച്ചുവടി എന്നു കാണിച്ചു തരാം. നിലത്തു പറ്റി പരന്നു കിടക്കുന്ന രീതിയില്‍ ഇലകളുള്ള താഴെ കാണുന്നതാണ് അവന്‍

Monday, December 04, 2006
ആവണക്ക്
ആവണക്ക് മൂന്നു തരത്തില്‍ എന്റെ അറിവില്‍ ഉണ്ട്.
വെളുത്തത്, കറുപ്പ്, ചുവപ്പ്. പിന്നീടുള്ളത് കടലാവണക്ക് അതിന് പേരു കൊണ്ട് മാത്രമെ ഇതിനോട് സാമ്യമുള്ളു.
വെളുത്താവണക്കിന്റെ തണ്ടും , ഇലയും, കായയും എല്ലാം നല്ല ഇളം പച്ച നിറം ആയിരിക്കും, കറുപ്പിന്റെ തണ്ടും , ഇലയും കായയും ഒരു നീല നിറം കലര്‍ന്നതായിരിക്കും, ചുവപ്പിന്റെ അതുപോലെ ചുവപ്പും. പൂവിന് മഞ്ഞ നിറം. കുലകളായി ഉണ്ടാകുന്നു.മരുന്നിനുപയോഗയോഗ്യം വെളുത്തതാണ്.
മഞ്ഞപ്പിത്തത്തിന് ( - surgical jaundice ന് അല്ല) ഇതിന്റെ ഇലയും മഞ്ഞളും, ജീരകവും ചേര്‍ന്ന് വളരെ വിശിഷ്ടമായ ഫലം ചെയ്യുന്നു. അരച്ചു കൊടുക്കുന്ന മരുന്നുകള്‍ പലതുണ്ടെങ്കിലും - കീഴാര്‍നെല്ലി, ചെറുകറുക തുടങ്ങി- ഇതു വളരെ ശ്രേഷ്ഠമാണ്. മഞ്ഞപ്പിത്തത്തിന്റെ വാക്ക്സിനേഷന്‍ തുടങ്ങി പലതും ആലോചിക്കുമ്പോള്‍ നമ്മുടെ പഴയ അറിവുകള്‍ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും
VeluththaavaNakk - used as medicine
Aavanakk Karupp see the bluish tinted stem and leaves
Aavanakk Karupp
AavaNakk chuvapp
ila

Thursday, November 30, 2006
ചിറ്റരത്ത
Monday, November 27, 2006
പലാശം എന്നു സംസ്കൃതത്തിലും പ്ലാശ് എന്നു മലയാളത്തിലും
ആയുര്‍വേദത്തില്‍ ക്ഷാരപ്രയോഗങ്ങളും ശസ്ത്രക്രിയകളും മറ്റും പണ്ടുണ്ടായിരുന്നു. എന്നാല്‍ ബുദ്ധമതത്തിന്റെ പിടിയില്‍ പെട്ട് അവ ലുപ്തപ്രചാരമായിത്തീര്‍ന്നു- അഹിംസയാണത്രെ വേണ്ടത്. ക്ഷാരങ്ങളില്‍ വച്ച് പലാശക്ഷാരം ഉണ്ടാക്കുന്നത് പലാശം എന്നു സംസ്കൃതത്തിലും പ്ലാശ് എന്നു മലയാളത്തിലും വിളിക്കപ്പെടുന്ന മരം ഉപയോഗിച്ചാണ്. ഇത് രണ്ടു തരം ഉണ്ട് ചുവപ്പു പൂക്കളുള്ളതും , വെളുത്ത പൂക്കളുള്ളതും. വെളുത്തതാണ് ശ്രേഷ്ഠം. ഇവയുടെ പടങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. (ചിത്രങ്ങള്‍ അത്ര മെച്ചമല്ലാത്തതില്‍ ക്ഷമിക്കുക)പൂക്കാലത്ത് ഇവ മുരുക്കിനെ പ്പോലെ മുഴുവനും പൂക്കളെ കൊണ്ടു നിറയുന്നു.
Stem and mature Leaf
Tender Leaf
white flower
white flower
Red Flower
Stem and mature Leaf
Tender Leaf
white flower
white flower
Red Flower
Sunday, November 26, 2006
താന്നിമരവും ഇലയും കായയും
നെല്ലിക്ക , കടുക്ക എന്നിവയുടെ കൂടെ താന്നിക്കയും കൂടി ചേര്‍ന്നാല്‍ 'ത്രിഫല' ആയി.
ചേര്‍മരത്തിന്റെ പൊള്ളലേറ്റാല്‍ താന്നിമരത്തിനടിയില്‍ നിന്നാല്‍ മതിയത്രെ.
താന്നിക്കയയുടെ ഉള്ളിലെ കുരു ആട്ടി എണ്ണ എടുത്ത് ഉപയോഗിക്കുന്നത് പനങ്കുല പോലെയുള്ള മുടിയുണ്ടാകാന്‍ സഹായിക്കും. ( ഇതു തന്നെ പരീക്ഷിക്കല്ലേ- ഒരാള്‍ സര്‍വശരീരവും വീങ്ങിയ നിലയില്‍ നീരു വന്നത് അറിയാം വൈദ്യന്റെ മേല്‍നോട്ടത്തിലേ ചെയ്യാവൂ)
"ത്രിഫലാ സര്‍വരോഗഘ്നീ മേധായുസ്മൃതിബുദ്ധിദാ" സര്‍വരോഗശമനകരവും, ധാരണാശക്തി, ദീര്‍ഘായുസ്സ്, ബുദ്ധി ഇവ ഉണ്ടാക്കുന്നതുമാണ്
താന്നിമരവും ഇലയും കായയും കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി പടം പോസ്റ്റ് ചെയ്യുന്നു
The tree
Stem of the tree
Leaves and fruits
Fruits and seed

Saturday, November 25, 2006
കുമാരി / ALOE VERA
കുമാരി എന്നു സംസ്കൃതത്തിലും, കറ്റാര്‍വാഴ എന്നു മലയാളത്തിലും വിളിക്കുന്ന ഇവ(?നെ ?ളെ) aloe vera എന്ന പേരില്‍ സായിപ്പ് നമ്മുടെ സ്ത്രീജനങ്ങളുടെ സൗന്ദര്യ വര്‍ദ്ധകനാണെന്നു പറഞ്ഞു വിറ്റു കാശുണ്ടാക്കുന്നു.
കുന്തളകാന്തിക്കും ചര്‍മ്മസൗന്ദര്യത്തിനും ഉള്ള ഔഷധമാണെന്നതിനു പുറമേ ഗര്‍ഭാശയരോഗങ്ങള്‍ക്കുള്ള ഒരു ദിവ്യൗഷധം കൂടിയാണിത്

Sunday, November 12, 2006
ബ്രഹ്മി മണ്ഡൂകപര്‍ണ്ണീ ( മുത്തിള്‍, കുടങ്ങല്‍)
ബ്രഹ്മി എന്നു കേട്ടിട്ടുണ്ടാകും. ബുദ്ധിമാന്ദ്യത്തിനൊക്കെ ശ്രേഷ്ഠമാണെന്നു പറയുന്നു. ബ്രഹ്മീ ഘൃതം തുടങ്ങിയ മരുന്നുകള്‍ ഉണ്ടാക്കുന്നത് ഈ ചെടി ഉപയോഗിച്ചാണ്.
മിനിറ്റീച്ചര്‍ പൂവുള്ള ബ്രഹ്മി ദാ ഇവിടെ കാണിച്ചിരിക്കുന്നു
ബുദ്ധിമാന്ദ്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. മണ്ഡൂകപര്‍ണ്ണീ ( മുത്തിള്‍, കുടങ്ങല്‍) എന്ന ചെടിയും നല്ലതാണ് ഇടിച്ചു പിഴിഞ്ഞു നീരെടുത്തു കഴിക്കുന്നതും, മോരുകൂട്ടാന്‍ വച്ചു കൂട്ടുന്നതും ഒക്കെ നാട്ടില്‍ പതിവുണ്ടായിരുന്നു.
ബ്രഹ്മി
മണ്ഡൂകപര്‍ണ്ണീ ( മുത്തിള്‍, കുടങ്ങല്‍)
Friday, November 10, 2006
ഉമ്മം അഥവാ ഉമ്മത്ത്
"ഉമ്മം അഥവാ ഉമ്മത്ത് എന്നു പേരുള്ള ചെടിയും വിഷവര്‍ഗ്ഗത്തില്‍ പെടുന്നു. മദകരിയുമാണ്. മറ്റുപയോഗങ്ങളും ഉണ്ട്.
എന്നാല്‍ വിഷചികിത്സയില്‍ തേള്‍ പഴുതാര എന്നിവയുടെ ദംശമുണ്ടായാല്‍, ആഭാഗത്തു പുരട്ടുവാനായി വിഷചികിത്സയില്‍ ഇതിണ്റ്റെ കായ ഉപയോഗിക്കാറുണ്ട്. കായ രണ്ടായി പകുത്ത്, ഒരു പകുതിക്കകത്തുള്ള കുരു നീക്കം ചെയ്ത ശേഷം, അവിടെ ഇന്തുപ്പു നിറച്ചു കറൂകനാമ്പു കൊട്ടു രണ്ടു പകുതികളും കൂട്ടി ചുറ്റിക്കെട്ടി കാടിവെള്ളത്തില്‍ പുഴുങ്ങി അരച്ചിടുന്നത് വിഷഹരവും വ്രണശോധകവുമണ്.
രണ്ടു തരം ചെടികളുണ്ട്. വെള്ള പൂവുണ്ടാകുന്നതില്‍ പൂവിതള്‍ ഒരു നിര മാത്രം, നീല യുടെ പൂവിന് മൂന്നു നിരകളായി ഇതളുകളുണ്ട്. അവയുടെ പടം ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു.

Ummathin kaaya
By name this seems to belong to the ummam family-- name " PONNUMMAM" called as "SwarNNaksheeri in samskr^tham; many people have lost lots of money believing that gold can be made from the milk of this plant
Tuesday, November 07, 2006
കൂവ
കുട്ടികള്‍ക്ക് വയറിനസുഖം വന്നാല്‍ കുറുക്കി കൊടുക്കുമായിരുന്ന ഒരു വസ്തു ആണ് കൂവപ്പൊടി അഥവാ കൂവനൂറ്.
ഇന്ന് arrowroot powder എന്ന പേരില്‍ വാങ്ങിക്കാന്‍ കിട്ടൂന്ന പൊടിയുടെ പുറമെയുള്ള ലേബലില്‍ വളരെ ചെറിയ അക്ഷരത്തില്‍ വ്യക്തമായി എഴുതിക്കാണാം made from pure tapioca എന്ന്. കൂവ എന്നത് കപ്പ അല്ല, അതില്‍ നിന്നുണ്ടാക്കുന്നതും അല്ല. കുട്ടികള്‍ക്കെന്നാല്ല വലിയവര്‍ക്കും വയറിനസുഖമുണ്ടായാല്‍ കുറുക്കി കഴിക്കാന്‍ നല്ലതാണ്.
അതിണ്റ്റെ ചെടി ഏകദേശം മഞ്ഞള്‍ പോലെ ഉള്ളതാണ്. പക്ഷെ ഇലയില്‍ നീല രേഖകള്‍ കാണാം. മഞ്ഞളിണ്റ്റെ ഇലയില്‍ അതില്ല. കിഴങ്ങു വെളുത്തതാണ് ആകൃതി മഞ്ഞള്‍ പോലെ തന്നെ. രണ്ടിണ്റ്റെയും ചെടിയുടെ പടം കൊടുക്കുന്നു
The manjal plant Note the plain green leaves - no bluish tint
The white stem of koova
The koova plant - note the bluish tint on the leaves

അര്‍ജ്ജുനണ്റ്റെ പേരുകളെല്ലാം പര്യായപദമായുപയോഗിക്കുന്ന ഒരു വൃക്ഷമാണ് നീര്‍മരുത്. ഇതിണ്റ്റെ തൊലി വിവിധരൂപത്തില്‍ പ്രയോഗിച്ചാല്‍ ഹൃദയത്തിണ്റ്റെ പ്രവര്‍ത്തനത്തിന് താഴെപ്പറയുന്ന ഗുണങ്ങള്‍ ലഭിക്കുന്നു. a-v conduction time കൂടുന്നതു കൊണ്ട് ഹൃദയനിരക്കു കുറയുന്നു, തന്‍മൂലം ventricular filling, myocardial perfusion etc മെച്ചപ്പെടുന്നു, തന്‍മൂലം stroke volume കൂടുന്നു, ഹൃദയത്തിണ്റ്റെ പ്രവര്‍ത്തനശേഷി positive inotropism കൂട്ടുന്നു. എന്നാല്‍ ആധുനിക വൈദ്യത്തിലുപയോഗിക്കുന്ന Digitalis ണ്റ്റെ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കാണുന്നുമില്ല.
ആയുര്‍വേദത്തില്‍ പാര്‍ത്ഥാദ്യരിഷ്ടം ഈ മരത്തിണ്റ്റെ തോല്‍ പ്രധാനമായുപയോഗിക്കുന്നു. ഈ മരത്തിനോടു സാമ്യമുള്ള മറ്റൊരു മരവും കൂടിയുണ്ട്. അതിണ്റ്റെ തോലിന് വ്യത്യാസമുണ്ട്. ഇലകളും കായയും സ്വല്‍പം വലിപ്പം കൂടുതലും ആണ്. സ്വയം കയറി ചികിത്സ തുടങ്ങാനുള്ള ഒരു ഉപാധിയായി ഈയുപദേശം എടുക്കരുതെന്നപേക്ഷരണ്ടിണ്റ്റേയും പടം പോസ്റ്റ് ചെയ്യുന്നു.
The last (bottom-most) picture is the duplicate variety. See the difference in the bark

Sunday, November 05, 2006
അരളി
അരളി എന്നത് വിഷമുള്ള ചെടിയാണ് അതിന് അഞ്ചു തരങ്ങള്‍ എനിക്കറിയാവുന്നവയുണ്ട്. അവയില്‍ മൂന്നിനങ്ങള്‍ക്ക് പൂവ് കോളാമ്പി ആകൃതിയിലും, കായ ഒരെപോലെ (സായിപ്പിങ്കാ എന്നു പറയുന്ന - ചട്ടിത്തൊപ്പി വച്ചപോലെ)യുള്ളതുമാണ് . മറ്റു രണ്ടെണ്ണത്തിന് പൂവ് മറ്റൊരു തരമാണ്, കായ ഇല്ല. എല്ലാത്തിണ്റ്റെയും പടം കൊടുക്കുന്നു.
Friday, November 03, 2006
നാല്‌പാമരം
നാല്‌പാമരം എന്ന പേരില്‍ അറിയപ്പെടുന്ന നാലു മരുന്നുകളാണ് അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവ. ഇവ നാലും തൊലിയിലും ഇലയിലും മുറിവുണ്ടായാല്‍ പാല്‍ ഒഴുകുന്ന മരങ്ങളാണ്. ഇവയുടെ തോല്‍ കൊണ്ടുള്ള കഷായം വ്രണശുദ്ധിക്കുപയോഗിക്കുന്നു. പുറമെ പുരട്ടാനുള്ള ( not all) തൈലങ്ങളും (നാല്‍പാമരാദി) ഇവ പ്രധാനമായി ഉപയോഗിച്ചുണ്ടാക്കുന്നവയാണ്.
Aththi maravum aththippazhavum
Aththi maravum aththippazhavum
Subscribe to:
Posts (Atom)