Tuesday, November 07, 2006

അര്‍ജ്ജുനണ്റ്റെ പേരുകളെല്ലാം പര്യായപദമായുപയോഗിക്കുന്ന ഒരു വൃക്ഷമാണ്‌ നീര്‍മരുത്‌. ഇതിണ്റ്റെ തൊലി വിവിധരൂപത്തില്‍ പ്രയോഗിച്ചാല്‍ ഹൃദയത്തിണ്റ്റെ പ്രവര്‍ത്തനത്തിന്‌ താഴെപ്പറയുന്ന ഗുണങ്ങള്‍ ലഭിക്കുന്നു. a-v conduction time കൂടുന്നതു കൊണ്ട്‌ ഹൃദയനിരക്കു കുറയുന്നു, തന്‍മൂലം ventricular filling, myocardial perfusion etc മെച്ചപ്പെടുന്നു, തന്‍മൂലം stroke volume കൂടുന്നു, ഹൃദയത്തിണ്റ്റെ പ്രവര്‍ത്തനശേഷി positive inotropism കൂട്ടുന്നു. എന്നാല്‍ ആധുനിക വൈദ്യത്തിലുപയോഗിക്കുന്ന Digitalis ണ്റ്റെ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കാണുന്നുമില്ല.

ആയുര്‍വേദത്തില്‍ പാര്‍ത്ഥാദ്യരിഷ്ടം ഈ മരത്തിണ്റ്റെ തോല്‍ പ്രധാനമായുപയോഗിക്കുന്നു. ഈ മരത്തിനോടു സാമ്യമുള്ള മറ്റൊരു മരവും കൂടിയുണ്ട്‌. അതിണ്റ്റെ തോലിന്‌ വ്യത്യാസമുണ്ട്‌. ഇലകളും കായയും സ്വല്‍പം വലിപ്പം കൂടുതലും ആണ്‌. സ്വയം കയറി ചികിത്സ തുടങ്ങാനുള്ള ഒരു ഉപാധിയായി ഈയുപദേശം എടുക്കരുതെന്നപേക്ഷരണ്ടിണ്റ്റേയും പടം പോസ്റ്റ്‌ ചെയ്യുന്നു.

The last (bottom-most) picture is the duplicate variety. See the difference in the bark
5 comments:

 1. ആയുര്‍വേദത്തില്‍ പാര്‍ത്ഥാദ്യരിഷ്ടം ഈ മരത്തിണ്റ്റെ തോല്‍ പ്രധാനമായുപയോഗിക്കുന്നു. ഈ മരത്തിനോടു സാമ്യമുള്ള മറ്റൊരു മരവും കൂടിയുണ്ട്‌. അതിണ്റ്റെ തോലിന്‌ വ്യത്യാസമുണ്ട്‌. ഇലകളും കായയും സ്വല്‍പം വലിപ്പം കൂടുതലും ആണ്‌. സ്വയം കയറി ചികിത്സ തുടങ്ങാനുള്ള ഒരു ഉപാധിയായി ഈയുപദേശം എടുക്കരുതെന്നപേക്ഷരണ്ടിണ്റ്റേയും പടം പോസ്റ്റ്‌ ചെയ്യുന്നു.

  ReplyDelete
 2. എന്തു് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് എഴുതുന്നത്‌? ‘ന്റ’മുഴുവന്‍ ‘ണ്‍‌റ്റ’ ആവുന്നുണ്ടല്ലോ?

  ReplyDelete
 3. വരമൊഴിയുടെ പഴയ വേര്‍ഷന്‍ ആണ്‌ ആ PC യില്‍. ഇതു 1.4.1 ആണ്‌ പക്ഷെ ഇതു corrupted ആയിപ്പോയതു കൊണ്ട്‌ മറ്റതില്‍ ലോഡ്‌ ചെയ്യാന്‍ സാധിച്ചില്ല. ഇതിനു വേറൊരു കുഴപ്പം കൂടിയുണ്ട്‌. ഞാന്‍ മുമ്പു സൂചിപ്പിച്ച പോലെ ഒരു പേഗില്‍ കൂടിയാല്‍ ഹാങ്ങ്‌ ആകും പിന്നീടു ആദിയ്യെ എല്ലാം ചെയ്യേണ്ടി വരുന്നു. അതുകൊണ്ട്‌ instalment ആയിട്ട്‌ ആണ്‌ ഇതില്‍ ചെയ്യുന്നത്‌.

  ശ്രദ്ധിക്കുന്നതില്‍ സന്തോഷം

  ReplyDelete
 4. പണിക്കര്‍ മാഷേ,
  അര്‍ജ്ജുനം എന്നും ഗുഗ്ഗുല്‍ എന്നും ഒക്കെ വിളിക്കുന്നത്‌ നീര്‍മരുതിനെ ആണോ? സായിപ്പന്മാരുടെ "ആള്‍ട്ടര്‍നേറ്റ്‌" മരുന്നു ബ്രോഷറുകളിലെല്ലാം ഈ പേരു കാണുമ്പോള്‍ ഇതെന്തു ചെടി എന്നു ആലോചിച്ചിട്ടുണ്ട്‌.

  ReplyDelete
 5. അര്‍ജ്ജുനന്റെ പര്യായങ്ങളെല്ലാം നീര്‍മരുതിനെ സൂചിപ്പിക്കുന്നു.
  ഗുഗ്ഗുലു എന്നത്‌ വേറൊരു മരത്തിന്റെ കറയാണ്‌

  ReplyDelete