Tuesday, November 07, 2006

കൂവ

കുട്ടികള്‍ക്ക്‌ വയറിനസുഖം വന്നാല്‍ കുറുക്കി കൊടുക്കുമായിരുന്ന ഒരു വസ്തു ആണ്‌ കൂവപ്പൊടി അഥവാ കൂവനൂറ്‌.

ഇന്ന്‌ arrowroot powder എന്ന പേരില്‍ വാങ്ങിക്കാന്‍ കിട്ടൂന്ന പൊടിയുടെ പുറമെയുള്ള ലേബലില്‍ വളരെ ചെറിയ അക്ഷരത്തില്‍ വ്യക്തമായി എഴുതിക്കാണാം made from pure tapioca എന്ന്‌. കൂവ എന്നത്‌ കപ്പ അല്ല, അതില്‍ നിന്നുണ്ടാക്കുന്നതും അല്ല. കുട്ടികള്‍ക്കെന്നാല്ല വലിയവര്‍ക്കും വയറിനസുഖമുണ്ടായാല്‍ കുറുക്കി കഴിക്കാന്‍ നല്ലതാണ്‌.

അതിണ്റ്റെ ചെടി ഏകദേശം മഞ്ഞള്‍ പോലെ ഉള്ളതാണ്‌. പക്ഷെ ഇലയില്‍ നീല രേഖകള്‍ കാണാം. മഞ്ഞളിണ്റ്റെ ഇലയില്‍ അതില്ല. കിഴങ്ങു വെളുത്തതാണ്‌ ആകൃതി മഞ്ഞള്‍ പോലെ തന്നെ. രണ്ടിണ്റ്റെയും ചെടിയുടെ പടം കൊടുക്കുന്നു

The manjal plant Note the plain green leaves - no bluish tint

The white stem of koova



The koova plant - note the bluish tint on the leaves

8 comments:

  1. കുട്ടികള്‍ക്ക്‌ വയറിനസുഖം വന്നാല്‍ കുറുക്കി കൊടുക്കുമായിരുന്ന ഒരു വസ്തു ആണ്‌ കൂവപ്പൊടി അഥവാ കൂവനൂറ്‌.

    ഇന്ന്‌ arrowroot powder എന്ന പേരില്‍ വാങ്ങിക്കാന്‍ കിട്ടൂന്ന പൊടിയുടെ പുറമെയുള്ള ലേബലില്‍ വളരെ ചെറിയ അക്ഷരത്തില്‍ വ്യക്തമായി എഴുതിക്കാണാം made from pure tapioca എന്ന്‌. കൂവ എന്നത്‌ കപ്പ അല്ല, അതില്‍ നിന്നുണ്ടാക്കുന്നതും അല്ല.

    കുട്ടികള്‍ക്കെന്നാല്ല വലിയവര്‍ക്കും വയറിനസുഖമുണ്ടായാല്‍ കുറുക്കി കഴിക്കാന്‍ നല്ലതാണ്‌. അതിണ്റ്റെ ചെടി ഏകദേശം മഞ്ഞള്‍ പോലെ ഉള്ളതാണ്‌. പക്ഷെ ഇലയില്‍ നീല രേഖകള്‍ കാണാം. മഞ്ഞളിണ്റ്റെ ഇലയില്‍ അതില്ല. കിഴങ്ങു വെളുത്തതാണ്‌ ആകൃതി മഞ്ഞള്‍ പോലെ തന്നെ. രണ്ടിണ്റ്റെയും ചെടിയുടെ പടം കൊടുക്കുന്നു

    ReplyDelete
  2. കൂവപ്പൊടി കുറുക്കി കഴിക്കുന്നത് നല്ലതാണ്. തിരുവാതിരയ്ക്ക് കൂവ കാച്ചിയത് ഉണ്ടാക്കാറുണ്ട്. ശര്‍ക്കരയും, തേങ്ങയും ഇട്ട്.

    ReplyDelete
  3. ഒരാഴ്ച മുമ്പ് കുറച്ച് കൂവക്കിഴങ്ങ് കിട്ടിയിരുന്നു.
    പുഴുങ്ങിത്തിന്നിട്ട് 24 മണിക്കൂറെങ്കിലും പല്ലിന്റെയിടയീന്ന് നാരെളക്കലായിരുന്നു ജോലിയെങ്കിലും സംഗതി നാട്ടില്‍ കിട്ടുന്നപോലത്തെ രുചി തന്നെയായിരുന്നു.

    പടം ലിങ്ക് കുറച്ചു കഴിഞ്ഞ് തരാം.

    ReplyDelete
  4. കൂവയുടെ നല്ല കിഴങ്ങിണ്റ്റെ പടം കിട്ടിയാല്‍ പോസ്റ്റുമല്ലൊ, കാത്തിരിക്കുന്നു

    ReplyDelete
  5. യാഹു ഐഡിയിലേയ്ക്ക് അയച്ചിരുന്നല്ലോ കൂവക്കെഴങ്ങ്സ്.
    കിട്ടിയില്ലങ്കില്‍ ദാ ഇവിടെ ( http://picasaweb.google.com/sudhanil/Koova4heritage )

    ReplyDelete
  6. കണ്ടാല്‍ കൂവ പോലെ തന്നെ ഇരിക്കുന്ന എന്നാല്‍ ഭക്ഷ്യയോഗ്യമല്ലാത്ത "ചണ്ണ" എന്നൊരു ചെടിയുണ്ട്‌. കൂവയും ചണ്ണയും എങ്ങനെ തിരിച്ചറിയും എന്ന് പണിക്കരുമാഷോ അനിലേട്ടനോ ഒന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

    ReplyDelete
  7. പ്രിയ ദേവരാഗം,
    ചണ്ണക്കൂവ എന്നത്‌ പച്ചക്കും പുഴുങ്ങിയും തിന്നുന്നതാണ്‌. നല്ല വെളുത്ത കിഴങ്ങു. പടം മുമ്പു അനില്‍ കാണിച്ചത്‌. ചണ്ണയുടെ ഇല നല്ല പച്ച , നീല രേഖകളില്ല. കപ്പ പോലെ നീണ്ട കിഴങ്ങുകളുണ്ടാകും.

    കൂവനൂറുണ്ടാക്കുന്ന കൂവയാണ്‌ ഞാന്‍ പോസ്റ്റ്‌ ചെയ്തത്‌. അതിന്റെ കിഴങ്ങ്‌ , ചേമ്പിനെപോലെ ഒരു തടയും അതില്‍ നിന്നും വളരെ വിത്തുകളും ഉണ്ടാകുന്നു. കൈപ്പാണ്‌, തിന്നാന്‍ സധിക്കില്ല. അതില്‍ നിന്നും ഈ സമയത്ത്‌-ആ കിഴങ്ങിനും ഒരു നീല നിറമുണ്ടാകും- വൃശ്ചികം ധനുമാസകാലത്ത്‌ നൂറുണ്‍ടാക്കുന്നു- കിഴങ്ങ്‌ ഉരച്ചുരച്ച്‌ വെള്ളത്തില്‍ കലക്കി പിഴിഞ്ഞരിച്ച്‌ (7 തവണ) ഉണക്കി എടുക്കുമ്പോള്‍ അതിന്റെ നൂറ്‌ അടിയില്‍ കിട്ടും. അതാണ്‌ ശരിക്കും മരുന്നായും, ച്യവനപ്രാശം പോലെയുള്ള ലേഹ്യമുണ്ടാക്കാനും ഉപയോഗിക്കുന്നത്‌.

    ReplyDelete
  8. “സ്വന്തം നാട്ടില്‍ മഞ്ഞളാണെങ്കില്‍ മറ്റൊരു നാട്ടില്‍ കൂവ“ എന്നൊരു പഴഞ്ചൊല്ലാണ് കൂവ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്‌.

    പണിക്കര്‍ മാഷെ,
    എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ട വിജ്ഞാനം പകര്‍ന്നു നല്‍കുന്നതിന് ഒരായിരം നന്ദി.

    ReplyDelete