Monday, September 08, 2014

ആ ചമ്മലിന്റെ ബാക്കി

തന്റെ ഇണയെ  മറ്റൊരാൾ താല്പര്യത്തോടെ കാണുന്നു എന്നത് ആണായി പിറന്ന മനുഷ്യനല്ല, മൃഗമോ പക്ഷിയോ ആയാൽ പോലും സഹിക്കുകയില്ല ഉവ്വൊ?

സംഗതി ശരിയാ. ഇനി താല്പര്യം ഇല്ലാതെ നോക്കിയാൽ പോലും ഇഷ്ടപ്പെടില്ല.

എന്താണിപ്പൊ ഇങ്ങനെ ഒക്കെ പറയാൻ എന്നല്ലെ?

ഇന്നലത്തെ  ചമ്മലിന്റെ ബാക്കി വായിക്കുമ്പോൾ അത് നിങ്ങൾക്ക് മനസിലാകും

യഥാർത്ഥ പേർ പറയാൻ പാടില്ലാത്തത് കൊണ്ട്, ഇനി നമുക്ക്  പെൺകുട്ടിയെ ശ്രീകുമാരി എന്ന് വിളിക്കാം.  കാരണം  ശ്രീകുമാരിയും അവളുടെ ശ്രീകുമാരനും ഇന്ന് വലിയ നിലയിൽ  സന്തോഷമായി കഴിയുന്നവരാണ്. ഇക്കഥകൾ അവർക്കൊക്കെ അറിയാമെങ്കിലും മറ്റുള്ളവർ അറിയുന്നത് ശരിയല്ലല്ലൊഅതു കൊണ്ട് മാത്രം പേരുകൾ മാറ്റി

അതെ  ശ്രീകുമാരിക്കന്ന് ശ്രീകുമാരനോട് ഇഷ്ടം ആയിരുന്നു. മുൻപ് ഞാൻ അവളെ കളിയാക്കിയപ്പോൾ ഇല്ല എന്ന് പറഞ്ഞെങ്കിലും അത് സത്യമായിരുന്നു അത്രെ.

എന്നാൽ ഇക്കാര്യം അവൾ ഇപ്പോഴും എന്നോടു പറഞ്ഞില്ല.

 കുമാരികുമാരന്മാർ രണ്ടും എന്നെക്കാൾ രണ്ട് ക്ലാസ് ജൂനിയർ ആണ്. കുമാരൻ ആണെങ്കിൽ ഒരു തൊട്ടാവാടി.

എന്റെ പ്രണയാഭ്യർത്ഥന ഒക്കെ കഴിഞ്ഞ് ഞാൻ ഹോസ്റ്റലിലെത്തിയപ്പോഴേക്കും അവിടെ മുഴുവൻ അത് പാട്ടായിക്കഴിഞ്ഞു.

ശ്രീകുമാരനാണെങ്കിൽ അതിന്റെ ആഘാതം താങ്ങാനാകാതെ ഹോസ്റ്റലിന്റെ പിന്നിലുള്ള മൊട്ടക്കുന്നിനു മുകളിൽ ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടുകൊണ്ട് മലർന്നു കിടക്കുന്നു.

എന്റെ സുഹൃത്തുക്കൾ എന്നോട് തട്ടിക്കയറി "എന്നാലും നീ കാണിച്ചത് ഒട്ടും ശരിയായില്ല. അവൾ അവന്റെ പെണ്ണല്ലെ. നീയെന്തിനാ അവളോട് പോയി ചോദിച്ചത്?"

ശ്ശെടാ ഇപ്പൊ കുറ്റം എന്റെതായൊഞാൻ അവളോട് നേരത്തെ ചോദിച്ചിട്ടുള്ളതാ ഇക്കാര്യം. അന്നവൾ പറഞ്ഞു അങ്ങനെ ഒന്നും ഇല്ലെന്ന്. പിന്നെ ഞാനെങ്ങനെ അറിയും?

കൂട്ടുകാർ എന്നോട് ശ്രീകുമാരന്റെ അവസ്ഥയെ പറ്റിയും അവന്റെ ഇപ്പോഴത്തെ കിടപ്പിനെപറ്റിയും പറഞ്ഞു

എനിക്കാകെ വിഷമം ആയി.

ഞാൻ കുന്നിപുറത്തെത്തി. ദാ കിടക്കുന്നു  ശ്രീകുമാരൻ. കണ്ണുകൾ ഒക്കെ കലങ്ങിയിട്ടുണ്ട്.

ഞാൻ വിളിച്ചിട്ട് എന്നെ നോക്കാൻ പോലും മടി.

നോക്കി നിന്ന ഞാൻ പോലും  കരഞ്ഞു പോകും എന്ന് എനിക്ക് തോന്നി.

ഞാൻ സാവകാശം പറഞ്ഞു. എടൊ താൻ വിഷമിക്കണ്ടാ. 

കിലുക്കത്തിൽ ജഗതി പറഞ്ഞ ഡയലോഗ് ഓർമ്മയുണ്ടല്ലൊ അല്ലെ അതിൻ ഇളകിയത് എന്റെ പല്ല്ഒടിഞ്ഞത് എന്റെ എല്ല് ------

 ഷേപ്പിലാണ്  കുമാരന്റെ കിടപ്പ്.

അടി എങ്ങാനും കിട്ടുമോ എന്നുള്ളിൽ ഭയമുണ്ട് എന്നാലും എനിക്കവനെ സമാധാനിപ്പിക്കാതിരിക്കാൻ പറ്റുമൊകോളേജിൽ ആകെ ഉള്ള 150 കുട്ടികൾ. അതിലെ ഏറ്റവും മൂത്ത ബാച്ചിലെ ആളുകൾ ഞങ്ങൾ. ഞങ്ങളല്ലെ ഇളയ തലമുയെ കാത്തു രക്ഷിക്കേണ്ടവർ. എല്ലാവരും ഒരു കുടുംബം പോലെ കഴിയുന്നവർ.

ഞാൻ അവനോട് പറഞ്ഞു "എടോ ഞാൻ അവളൊട് വിവാഹം ആലോചിക്കട്ടെ എന്ന് ചോദിച്ചെ ഉള്ളു. അവള് കയ്യോടെ തന്നെ വേണ്ട പോയി പണി നോക്കാൻ ആണ് പറഞ്ഞത് പിന്നെ തനിക്കെന്താ പ്രശ്നം?  താൻ സന്തോഷമായി ഇരിക്ക് നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് ഞാനറിഞ്ഞിരുന്നും ഇല്ല"

എന്തിനു പറയുന്നു. ഒരു ഒന്നൊന്നര മണിക്കൂർ  വിശദീകരിച്ച് വിശദീകരിച്ച് ശ്രീകുമാരനെ സമാധാനിപ്പിച്ചു. പിന്നെ കാര്യം അറിഞ്ഞ മറ്റു കൂട്ടുകാരും സംഭവം പറഞ്ഞതോടു കൂടി അവൻ സമാധാനത്തിലായി.

എന്നാലും അവന്റെ ഉള്ളിൽഞാൻ പറഞ്ഞത് -- പീറ്റർ വിടലിന്റെ വാക്ക് മാത്രമാണ് അല്ലാതെ അവളോട് എനിക്ക് യാതൊരു പ്രത്യേക മമതയും ഇല്ല -- എന്ന് പറഞ്ഞത് അത്രയ്ക്കങ്ങ് വിശ്വാസം ആയില്ല എന്നെനിക്ക് മനസിലായത് കുറച്ചുകാലം കഴിഞ്ഞ്


ഒരു കോളേജിലെ പരീക്ഷകരായി അവർ ഭാര്യാഭർത്താക്കന്മാർ രണ്ടും വന്നു. അന്നവിടെ അദ്ധ്യാപകനായി ഞാനും ഉണ്ട്. അന്നായിരുന്നു  സത്യം എനിക്ക് മനസിലായത്. അതു കൊണ്ട് അന്ന് പിന്നെ ശ്രീകുമാരിയെ കാണണ്ടാ  എന്ന് ഞാൻ തീരുമാനിച്ചു.    വെറുതെ ഞാനായിട്ട് എന്തിനാ അല്ലെ

13 comments:

 1. ഓ... എന്നാലും ഒന്ന് കാണാരുന്നു!!!!

  ReplyDelete
  Replies
  1. ഹ ഹ ഹ അന്ന് ഞാൻ കാണാൻ ശ്രമിച്ചിരുന്നെങ്കിൽ പരീക്ഷ കുളമായേനെ.  ബോഡി ലാംഗ്വേജ് എന്ന് കേട്ടിട്ട്ല്ലെ. അദ്ദന്നെ. വെറുതെ പിള്ളേരുടെ ഭാവി എന്തിനാ ഞാനായിട്ട് കുളമാക്കുന്നത് എന്ന് വിചാരിച്ച് മാറി പോയി 
   നമ്മുടെ മനസ് നമ്മൾ മാത്രം അറിഞ്ഞാൽ മതിയല്ലൊ പോരെ?

   Delete
 2. ഓര്‍മ്മകള്‍ അയവിറക്കുകയാണല്ലേ. നടക്കട്ടെ,നടക്കട്ടെ.അതിന്‍റെ സുഖം ഒന്നു വേറെ തന്നെ

  ReplyDelete
  Replies
  1. ശരിയാണ് വെട്ടത്താൻ ചേട്ടാ.
   അന്നൊക്കെ വിചാരം വല്ല വിധത്തിലും ഒന്ന് വലുതായാൽ മതി എന്നായിരുന്നു. പിന്നല്ലെ മനസിലായത് അക്കാലമായിരുന്നു  സുഖം; ഇതൊക്കെ പോക്കാണ് എന്ന് 

   Delete
 3. ഓർത്ത് രസിക്കാൻ എന്തെല്ലാം. അല്ലേ?

  അല്ല ഈ ശ്രീകുമാരൻ ഇപ്പോൾ നല്ല സൈസുള്ള ആളാണോ?(ശ്രീകുമാരിയെ കാണാതിരുന്നതുകൊണ്ട് ചോദിച്ചതാ...:)

  ReplyDelete
  Replies
  1. ഹ ഹ അതും ഒരു സാദ്ധ്യതയായിരുന്നേനെ പക്ഷെ  ഏയ് സൈസല്ല  പ്രശ്നം . അതായിരുന്നെകിൽ മുൻപിലത്തെ പോസ്റ്റിൽ എനിക്കടികിട്ടേണ്ടിയിരുന്നതല്ലെ.  പരീക്ഷകരാണ് അവർ, പുറത്ത് നിന്നു വന്നവർ. വെറുതെ എന്തിനാ പിള്ളേരെ കഷ്ട്പ്പെടൂത്തുന്നത് എന്ന് 

   Delete
 4. കാണാത്തത് ശരിയായില്ല. അതോ ആ പഴയ ചമ്മൽ അപ്പോഴും മനസ്സിലുള്ളതുകൊണ്ടായിരുന്നോ?

  ReplyDelete
  Replies
  1. അതെന്താ ആൾരൂപൻ ജീ  അങ്ങനൊരു ചോദ്യം?  ആ ചമ്മൽ അത്രയും നേരത്തെക്കല്ലെ ഉണ്ടായിരുന്നുള്ളൂ. ഞെക്കിപഴുപ്പിച്ചു എന്ന് പറഞ്ഞത് പോലെ ആരായിരിക്കും എന്നെ പ്രേമിക്കുന്നത് എന്ന് ആലോചിച്ചാലോചിച്ച് ഒരു സംദയം തോൻന്നിയതിനോടു ചോദിച്ചല്ലെ ഉള്ളു
   പക്ഷെ  ശ്രീകുമാരൻ അത് ഉള്ളിൽ തട്ടിയതാണെന്ന് വിചാരിച്ചു പോയി അവിടല്ലെ കുഴപ്പമായത്

   Delete
  2. മാത്രവുമല്ല പ്രായവും കൂടിയിരുന്നല്ലോ. അപ്പോൾ ചമ്മലിന്റെ ഹാങ്ങോവറിന് സ്ഥാനമില്ല.

   Delete
  3. ഹ ഹ എന്നാലും എന്റെ ആൾരൂപൻ ജീ അതും പഴയ കഥയാ പ്രായം ഇപ്പോഴല്ലെ 60 ആയ്ത് അന്ന് 34 - അതൊരു പ്രായമാ ?

   Delete
 5. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...........
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻ ചേട്ടാ വയസുകാലത്ത് ഓർത്ത് രസിക്കാനുള്ളതല്ലെ ചെറുപ്പത്തിലെ കുസൃതികൾ :)

   Delete