http://keralamotors.blogspot.in/2012/05/blog-post_7474.html
മറ്റൊരു വാഹനത്തെ ഓവര്‍ടേക് ചെയ്യുവാന്‍ വേണ്ടി താല്‍ക്കാലികമായി വേഗത കൂട്ടുന്ന അവസരത്തില്‍ ആ സംഭവം കാണാതെ വീട്ടില്‍ ഇരുന്നു കൊണ്ടു നിയന്ത്രിച്ചാല്‍ ചിലപ്പോള്‍ എതിരെ വരുന്ന വാഹാനത്തിനടിയില്‍ പെട്ടുപോകാം എന്ന ഒരപകടം കൂടി ഓര്‍ക്കുന്നതു നന്ന്
ഈ ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ് കണ്ടു അവിടെ കമന്റാന്‍ സാധിക്കില്ല. അതുകൊണ്ട് ഇത് ഇവിടെ ഇടുന്നു
ഗുണത്തോടൊപ്പം ദൂഷ്യവുമുണ്ട്..!
ReplyDelete100% കുറ്റമറ്റ ഒരു സംവിധാനവും ഈ ഭൂമിയിൽ കണ്ടെത്തിയിട്ടില്ലെന്നു പറയുന്നത് എത്ര ശരിയാ..!
സ്വയം നിയന്ത്രണമാണേറ്റവും നല്ല നിയന്ത്രണം...അല്ലേ?
ReplyDeleteഞാനും ഇതുവായിച്ചായിരുന്നു....ഈ കുറിപ്പിൽ അല്പം അപാകതയുണ്ടെന്നു തോന്നുന്നു....കണ്ടുപിടിത്തം ഇങനെയാണ് ...1,വേഗത ഒരു പരിധി കടന്നാൽ ഇഗ്നിഷൻ താനെ കട്ട് ആകും (ഇതു പുതിയ കാര്യമല്ല്ല, എല്ലാ വാഹനങ്ങളിലും ഇപ്പോൾ ഉള്ളതാണ്)
ReplyDelete..2, വേഗത ഒരു പരിധി കടന്നാൽ മാതാപിതാക്കൾക്ക് എസ്‌എംഎസ് പോകും..അല്ലാതെ അവർക്ക് നിയന്ത്രിക്കാനൊന്നും പറ്റില്ല...
ഇതാണ് ഞാൻ മനസിലാക്കിയത്...
എഞ്ചിൻ കണ്ട്രോൾ സിസ്റ്റത്തിൽ കഴിഞ്ഞ 8 വർഷമായി ജോലി ചെയ്യുന്ന ധൈര്യത്തിൽകാണ് ഈ വിശദീകരണക്കുറിപ്പ്...:))
ഹ ഹ ഹ പഥികന്‍ ജീ
ReplyDeleteഅതു നന്നായി.
വേഗത കൂടുമ്പോള്‍ ഇഗ്നിഷന്‍ വിഛേദിക്കുന്ന വിദ്യ പണ്ടെ ഉണ്ടെന്നറിയാം. തന്നെയല്ല അതിന്റെ തിക്തഫലം കുറെ അനുഭവിച്ചതുമ ആണ്
ആലപ്പുഴയില്‍ നിന്നും ഇന്റര്‍ മെഡികല്‍ യൂത് ഫെസ്റ്റിവല്‍ ന് കോഴിക്കോട് പോണം . അന്ന് കോളേജിന്‍ പുതിയ ഒരു ബസ് വാങ്ങിയിരുന്നു. അതില്‍ വേണം യാത്ര എന്ന് ഞങ്ങള്‍ തീരുമാനിച്ചു.
വളാഞ്ചേരിയില്‍ എത്തിയപ്പോഴല്ലെ വിവരം അറിയുന്നത്.
വണ്ടി കയറ്റം കയറില്ല. അവസാനം ഞങ്ങള്‍ എല്ലാവരും കൂടി ഇറങ്ങി തള്ളികയറ്റി, ഒപ്പം വണ്ടിയുടെ എഞ്ചിനും സഹായിച്ചു.
ഇവിടെ പുതിയതുണ്ടാക്കി എന്നു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഇനി വീട്ടില്‍ ഇരുന്ന് അഛനായിരിക്കും കണ്ട്രോള്‍ ചെയ്യുന്നത് എന്ന് തിരുത്തിയതിനു നന്ദി.
അതിന്റെ ഹെഡിംഗ് " മകന്റെ ബൈക്കിന്റെ വേഗം അഛന്റെ കയ്യില് " ആണ് പറ്റിച്ചത്