Monday, November 01, 2010

മനോരോഗികള്‍ അഥവാ - സൂപര്‍നോര്‍മല്‍?

നാം ഓരോരുത്തരും വിചാരിക്കുന്നു നാം വളരെ പെര്‍ഫക്റ്റ്‌ ആണ്‌ എന്ന്. പ്രശ്നങ്ങള്‍ എല്ലാം മറ്റുള്ളവര്‍ക്കാണ്‌. അവര്‍ ചെയ്യുന്നതെല്ലാം ആണ്‌ തെറ്റുകള്‍

ശരി എന്താണെന്നു നമ്മെ നോക്കി പഠിക്കുക , നാം എന്തു ചെയ്യുന്നോ അതൊക്കെ ആണ്‌ ശരികള്‍.
ഇത്‌ ഒരു ശരാശരി മനുഷ്യന്റെ വിചാരമാണ്‌. എത്രമാത്രം ശരി ആണ്‌ ഇത്‌ എന്ന് അവരവര്‍ തീരുമാനിച്ചുകൊള്ളുക.

നാം ഒഴികെ മറ്റു സാധാരണ മനുഷ്യര്‍ ചെയ്യുന്നതിനെയും നാം അംഗീകരിക്കാറില്ല, അവ നമ്മുടെചിന്താഗതിക്കനുസൃതമല്ലെങ്കില്‍. അപ്പൊ പിന്നെ മനോരോഗികള്‍ എന്നു മുദ്രകുത്തപ്പെട്ടവരുടെ ചെയ്തികളോ?

ഇതെഴുതുവാന്‍ കാരണം, ഞാന്‍ ആയുര്‍വേദം പഠിച്ചു കൊണ്ടിരുന്ന കാലത്തു കണ്ട രണ്ടു ചെറിയ സംഭവങ്ങള്‍ ആണ്‌

സംഭവം ഒന്ന്

കഥാപാത്രങ്ങള്‍ രണ്ട്‌.
രംഗം കോട്ടക്കല്‍

കഥാപാത്രം ഒന്ന്

ഏകദേശം നാലു നാലര അടി ഉയരമുള്ള അന്‍പത്‌ വയസിനടുത്തു പ്രായം വരുന്ന ഒരു മനുഷ്യന്‍. മുണ്ടും ഉടുപ്പും സാധാരണ വേഷം.

ഞങ്ങള്‍ കാണാറുള്ള ദിനചര്യ, പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തന്റെ പോലെ.

കാലത്ത്‌ ഈ മനുഷ്യന്‍ റോഡരികില്‍ ഇരുന്ന് ഒരു കമ്പു കൊണ്ട്‌ കുത്തിയിളക്കി ആ കല്ലും മണ്ണും റോഡിലേക്കു എറിഞ്ഞു കൊണ്ടിരിക്കും. പലപ്പോഴും ഞങ്ങളുടെ ഹോസ്റ്റലിനും ( ധര്‍മ്മാശുപത്രിയുടെ എതിരില്‍ ആയിരുന്നു അന്ന്) കോളേജിനും ഇടയ്ക്കുള്ള ഏതെങ്കിലും ഒരു ഭാഗത്ത്‌ കാണാം. ഉച്ചയാകുമ്പോഴെക്കും തിരികെ അതെല്ലാം റോഡില്‍ നിന്നും വാരി വശത്തേക്കിടും പിന്നെ എങ്ങോട്ടൊ പോകും.

കഥാപാത്രം രണ്ട്‌

ഏകദേശം ആറര ഏഴടി ഉയരമുള്ള മെലിഞ്ഞ അന്‍പതിനടുത്തു പ്രായം വരുന്ന ഒരാള്‍
ഒരു ചെറിയ തോര്‍ത്തുമുണ്ട്‌ മാത്രം അരയ്ക്കു ചുറ്റിയിരിക്കും.

ഞങ്ങള്‍ കാണാറുള്ള ദിനചര്യ-

കാലത്ത്‌ നേരത്ത്‌ മഞ്ചേരി - തിരൂര്‍ റൂട്ടില്‍ അതിവേഗത്തില്‍ കാല്‍നടയാത്ര. ഇടയ്ക്കുള്ള ഒരു സ്റ്റോപ്പ്‌ ആയുര്‍വേദ കോളെജ്‌. കോളേജ്‌ കന്റീനു പിന്വശം അല്‍പനേരം ഇരിക്കും. ആരെങ്കിലും എന്തെങ്കിലും കൊടൂത്താല്‍ അതു കഴിക്കും അല്ലെങ്കില്‍ കുറച്ചു നേരം അവിടെ ഇരുന്നിട്ട്‌ അവിടെ ഉള്ള പൈപ്പില്‍ നിന്നും വെള്ളം കുടിക്കും പിന്നീട്‌ യാത്ര തുടരും.

ചിലര്‍ പറഞ്ഞു കേട്ടതാണ്‌ മഞ്ചേരിയില്‍ നിന്നാണു യാത്രയുടെ തുടക്കം എന്നും തിരൂര്‍ വരെ പോകും എന്നും അതിന്റെ സത്യാവസ്ഥ അറിയില്ല. പക്ഷെ യാത്രയുടെ ദിശ അതാണ്‌.

തിരികെ വരുന്നതും അതിവേഗത്തില്‍ തന്നെ.

പല വര്‍ഷങ്ങള്‍ ഇവരെ കണ്ടു എങ്കിലും ഇവര്‍ രണ്ടു പേരും തമ്മിലോ മറ്റ്‌ ആരോടെങ്കിലുമോ സംസാരിക്കുന്നതായി കണ്ടിട്ടില്ല. മേലെഴുതിയതില്‍ കവിഞ്ഞ്‌ ആകെ കണ്ട മറ്റൊരു സംഭവം ആണ്‌ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്‌.

സംഭവം.

മേല്‍പറഞ്ഞതുപോലെ ഒന്നാമന്‍ റോഡരികില്‍ ഇരിക്കുന്നു. പക്ഷെ ഇന്നത്തെ ദിവസം ഒരു പ്രത്യേകതയുണ്ട്‌. അദ്ദേഹം ഉടുത്തിരിക്കുന്നത്‌ തൂവെള്ള മുണ്ട്‌, , അണിഞ്ഞിരിക്കുന്നത്‌ തൂവെള്ള ഉടൂപ്പ്‌. കാരണം നോമ്പു കാലം ആണ്‌ ആ ഭാഗത്തുള്ള പല വീട്ടുകാരും അദ്ദേഹത്തിനു പുതിയ ഉടുപ്പും മുണ്ടും കൊടുത്തു. അണിഞ്ഞിരിക്കുന്നതൊഴികെ ബാക്കി എല്ലാം ഒരു ഭാണ്ഡക്കെട്ടിലാക്കി അടുത്തു വച്ചിട്ടും ഉണ്ട്‌.

ഈ സമയം രണ്ടാമന്‍ തന്റെ യാത്രയുടെ ഭാഗമായി അതിവേഗത്തില്‍ അവിടെ കൂടി കടന്നു പോകുന്നു, അദ്ദേഹത്തിന്റെ വേഷം പഴയതു പോലെ മുഷിഞ്ഞ തോര്‍ത്ത്‌ അതും മുട്ടിനു മുകളില്‍ വരെ മാത്രം.

മണ്ണ്‍ എറിയുന്ന കൂട്ടത്തില്‍ ആദ്യത്തെ ആള്‍ രണ്ടാമനെ കണ്ടു.
പെട്ടെന്നു മണ്ണെറിയല്‍ നിര്‍ത്തി കൈകള്‍ കൂട്ടിയടിച്ചു clap clap

രണ്ടാമന്‍ കയ്യടി ശബ്ദം കേട്ടു. സഡന്‍ ബ്രേക്കിട്ടപോലെ നിന്നു, തിരിഞ്ഞു നോക്കി.

ആദ്യത്തെയാള്‍ കയ്യു കൊണ്ട്‌ ആംഗ്യം കാട്ടി വിളിച്ചു.

രണ്ടാമന്‍ അരികിലെത്തി.
ആദ്യത്തെ ആള്‍ തന്റെ ഭാണ്ഡം തുറന്ന് ഒരു ജോടി മുണ്ടും ഉടുപ്പും രണ്ടാമനു നേരെ നീട്ടി. അയാള്‍ അതു വാങ്ങി ഒരു നിമിഷം പോലും താമസിക്കാതെ യാത്ര തുടര്‍ന്നു.

ആദ്യത്തെ ആള്‍ ഭാണ്ഡം കെട്ടി വച്ചു മണ്ണെറിയല്‍ തുടര്‍ന്നു

കണ്ടു നിന്ന ഞങ്ങള്‍ മിഴുങ്ങസ്യ എന്നു വായ പൊളിച്ചു നിന്നു.

ആ റോഡില്‍ കൂടി ഒറ്റ തോര്‍ത്തു മാത്രം ഉടുത്ത്‌ മേല്‍ പറഞ്ഞ രണ്ടാമന്‍ മാത്രമല്ല പോയിരുന്നത്‌, ദാരിദ്യ്‌രമുള്ള അനേകരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്‌.
കയ്യടി ശബ്ദം ആ ഒരു പ്രാവശ്യം മാത്രമല്ല കേള്‍ക്കുന്നത്‌ പലരും പലരെയും കയ്യടിച്ച്‌ വിളിക്കാറുണ്ട്‌ ഒരു കയ്യടിയ്ക്കും മേല്‍പറഞ്ഞ ആള്‍ തിരിഞ്ഞു നോക്കി കണ്ടിട്ടില്ല.

പൊളിഞ്ഞ വായില്‍ ഈച്ച കേറണ്ടാ എന്നു കരുതി ഞങ്ങള്‍ വായടച്ചു.

ഞങ്ങള്‍ നോര്‍മല്‍ ആള്‍ക്കാരല്ലെ!!

സംഭവം രണ്ട്‌

കഥാപാത്രങ്ങള്‍ രണ്ട്‌ ഇത്തവണ രണ്ടും സ്ത്രീകള്‍.

ഞാന്‍ ഉച്ചകഴിഞ്ഞ്‌ ക്ലാസില്‍ പോകുവാനായി ബസു കാത്ത്‌ , ഹോസ്റ്റലിനു മുന്നിലുള്ള മാടക്കടയുടെ അടുത്തുള്ള ആലിന്റെ തണലില്‍ നില്‍ക്കുന്നു.
അടുത്തായി ഒരു സ്ത്രീ - ഏകദേശം നാല്‍പതിനടൂത്തു പ്രായം കാണും നാലുനാലര അടി ഉയരം ഉള്ള ഒരു ഉമ്മ - നില്‍പ്പുണ്ട്‌. അവരും ബസ്‌ കാത്തു നില്‍ക്കുകയായിരിക്കും എന്നു ഞാന്‍ വിചാരിച്ചു , അവരെ അതിനു മുന്‍പ്‌ ഞാന്‍ കണ്ടിട്ടില്ല.

നേരിയ ചാറ്റല്‍ മഴയുണ്ട്‌. അപ്പോള്‍ അതാ ഞങ്ങള്‍ക്കു പരിചയം ഉള്ള ഒരു ഉമ്മ - ഏകദേശം അഞ്ച്‌ അഞ്ചര അടി ഉയരമുള്ള മെലിഞ്ഞ ഒരു സ്ത്രീ പാട്ടും പാടി, കൈകള്‍ കൊണ്ട്‌ താളവും അടീച്ച്‌ - ഏകദേശം കൈകൊട്ടിക്കളി കളിക്കുന്നതുപോലെ വരുന്നു. പ്രത്യേകിച്ചു മറ്റൊരു പണിയും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ രണ്ടു പേരും അതു നോക്കി നില്‍ക്കുന്നു.

എന്നാല്‍ ആടിക്കളിച്ചു കൊണ്ട്‌ ആ സ്ത്രീ ഞങ്ങളുടെ മുന്നില്‍ എത്തിയതും, എന്റെ അടുത്തു നിന്ന സ്ത്രീ അട്ടഹസിച്ചു കൊണ്ട്‌ ഒരു ചാട്ടം റോഡിലേക്ക്‌, തുടര്‍ന്നു കളി രണ്ടു പേരും കൂടി ആയി.

എന്റെ നെഞ്ചില്‍ നിന്നും ഒരു തീ ഉയര്‍ന്നു താന്നു വീണ്ടും വായ പൊളിച്ച്‌ അവിടെ കുറച്ചു നേരം നിന്നു.

ഈ സംഭവങ്ങള്‍ കണ്ട്‌ എനിക്കൊരു സംശയം
ഇവര്‍ തമ്മില്‍ സംവദിക്കുന്നത്‌ നാം സംവദിക്കുന്നതില്‍ നിന്നും വ്യത്യസ്ഥമായി ആയിരിക്കുമൊ?

ഇനി മനോരോഗം എനിക്കായിരിക്കുമൊ? അവര്‍ ആയിരിക്കുമോ നോര്‍മല്‍

ആ അല്ലെ

added later in response to Dr Jayan's comment

ഡോ. ജയന്‍ അത്ര പെട്ടെന്നു പറഞ്ഞൊഴിയാന്‍ സാധിക്കുമോ?

നമ്മള്‍ ഉണ്ടാക്കിയ സൂചികകള്‍ക്കു നിരക്കുന്നില്ല എന്നതു കൊണ്ട്‌ അവര്‍ നോര്‍മല്‍ അല്ലാതെ ആകുമോ?

അവരുടെ സൂചിക എന്താണാവോ?

ചെസ്‌ കളിക്കുന്നതു കണ്ടിട്ടില്ലേ?

നാം രണ്ട്‌ പേര്‍ കളിച്ചാല്‍ കളിയുടെ തീരുമാനം - ജയം അല്ലെങ്കില്‍ തോല്‌വി അല്ലെങ്കില്‍ ഡ്രോ ഇവയി ഏതെങ്കിലും ഒന്ന് അറിയുന്നതു വരെ തുടരും അല്ലെ?

ലോകചാമ്പ്യന്‍ഷിപ്‌ കണ്ടിട്ടില്ലെ?

കുറെ നീക്കങ്ങള്‍ കഴിയുമ്പോള്‍ ഒരാള്‍ resign ചെയ്യും. കാരണം ഇനി കളിച്ചാലും എന്തൊക്കെ വരാം എന്ന് അവര്‍ക്ക്‌ നേരത്തെ അറിയാം

പക്ഷെ അവര്‍ resign ചെയ്യുന്നതിനു മുമ്പ്‌ അത്രയും നീക്കങ്ങള്‍ അഥവാ അതുപോലെ ഒരു അവസ്ഥ സംജാതം ആകുന്നതു വരെ കളിക്കണം. അതു കഴിഞ്ഞാല്‍ അവര്‍ക്കറിയാം

ഇനി ഒരു വട്ടു ചോദ്യം ചോദിക്കട്ടെ?

നമ്മുടെ കഥാപാത്രങ്ങള്‍ ഇതു പോലെ ചെസ്‌ കളിക്കാത്തത്‌ , കളിക്കാതെ തന്നെ അവര്‍ക്ക്‌ അതിന്റെ ഫലം നേരത്തെ അറിയാവുനതു കൊണ്ടായിരിക്കുമോ?

ചെസ്‌ ഒരു ഉദാഹരണം ആയി പറഞ്ഞു എന്നെ ഉള്ളു

ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി സത്യത്തിനും നീതിക്കും നിരക്കാത്ത അനേകമനേകം കൊള്ളരുതാഴികകള്‍ ദിവസേണ കാട്ടിക്കൂട്ടുന്ന , ലോകം മുഴുവന്‍ മലീമസം ആക്കുന്ന , നോര്‍മല്‍ എന്നഭിമാനിക്കുന്ന നാം ചെയ്യുന്ന വികൃതികള്‍ ഒന്നും ഇവര്‍ ചെയ്യാറില്ല

16 comments:

  1. അങ്ങനെയാവും എന്നു തോന്നുന്നില്ല സർ.

    കാരണം മനോരോഗികളുടെ സാമാന്യാവസ്ഥകൾ ഒക്കെയും - ആധുനിക വൈദ്യത്തിലായാലും, ആയുർവേദത്തിലായാലും - വിവരിച്ചിട്ടുണ്ട്. ഓരോ രോഗത്തിലും ഉള്ള സ്വഭാവ സവിശേഷതകൾക്ക് ഒരു കോമൺ പാറ്റേണൂം ഉണ്ട്. അതുകൊണ്ടാണല്ലോ രോഗം നിർണയിക്കാനും ചികിത്സ നിർദേശിക്കാനും കഴിയുന്നത്.

    അവരെ സൂപ്പർ നോർമൽ എന്നു വിളിക്കുകയും, ഭ്രാന്ത് നമുക്കാണോ എന്നു സംശയിക്കുഅക്യും ചെയ്യേണ്ടതില്ല.

    ഉന്മാദം ഉന്മാദം തന്നെ.

    സർവസാധാരണമായി കാണുന്നതാണല്ലോ പ്രകൃതി. വികൃതി അതിൽ നിന്നുൾല വ്യതിയാനവും. അല്ലേ?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. സച്ചിദാനന്ദന്റെ ഭ്രാന്തര്‍ എന്ന കവിതയുടെ ഇംഗ്ലീഷ്‌ വിവര്‍ത്തനവും ഇവിടെ കിടക്കട്ടെ.

    ReplyDelete
  4. മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായാൽ എല്ലാം മനസ്സിലാവും.

    ReplyDelete
  5. ഡോ. ജയന്‍ അത്ര പെട്ടെന്നു പറഞ്ഞൊഴിയാന്‍ സാധിക്കുമോ?

    നമ്മള്‍ ഉണ്ടാക്കിയ സൂചികകള്‍ക്കു നിരക്കുന്നില്ല എന്നതു കൊണ്ട്‌ അവര്‍ നോര്‍മല്‍ അല്ലാതെ ആകുമോ?

    അവരുടെ സൂചിക എന്താണാവോ?

    ചെസ്‌ കളിക്കുന്നതു കണ്ടിട്ടില്ലേ?

    നാം രണ്ട്‌ പേര്‍ കളിച്ചാല്‍ കളിയുടെ തീരുമാനം - ജയം അല്ലെങ്കില്‍ തോല്‌വി അല്ലെങ്കില്‍ ഡ്രോ ഇവയി ഏതെങ്കിലും ഒന്ന് അറിയുന്നതു വരെ തുടരും അല്ലെ?

    ലോകചാമ്പ്യന്‍ഷിപ്‌ കണ്ടിട്ടില്ലെ?

    കുറെ നീക്കങ്ങള്‍ കഴിയുമ്പോള്‍ ഒരാള്‍ resign ചെയ്യും. കാരണം ഇനി കളിച്ചാലും എന്തൊക്കെ വരാം എന്ന് അവര്‍ക്ക്‌ നേരത്തെ അറിയാം

    പക്ഷെ അവര്‍ resign ചെയ്യുന്നതിനു മുമ്പ്‌ അത്രയും നീക്കങ്ങള്‍ അഥവാ അതുപോലെ ഒരു അവസ്ഥ സംജാതം ആകുന്നതു വരെ കളിക്കണം. അതു കഴിഞ്ഞാല്‍ അവര്‍ക്കറിയാം

    ഇനി ഒരു വട്ടു ചോദ്യം ചോദിക്കട്ടെ?

    നമ്മുടെ കഥാപാത്രങ്ങള്‍ ഇതു പോലെ ചെസ്‌ കളിക്കാത്തത്‌ , കളിക്കാതെ തന്നെ അവര്‍ക്ക്‌ അതിന്റെ ഫലം നേരത്തെ അറിയാവുനതു കൊണ്ടായിരിക്കുമോ?

    ചെസ്‌ ഒരു ഉദാഹരണം ആയി പറഞ്ഞു എന്നെ ഉള്ളു

    ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി സത്യത്തിനും നീതിക്കും നിരക്കാത്ത അനേകമനേകം കൊള്ളരുതാഴികകള്‍ ദിവസേണ കാട്ടിക്കൂട്ടുന്ന , ലോകം മുഴുവന്‍ മലീമസം ആക്കുന്ന , നോര്‍മല്‍ എന്നഭിമാനിക്കുന്ന നാം ചെയ്യുന്ന വികൃതികള്‍ ഒന്നും ഇവര്‍ ചെയ്യാറില്ല

    ReplyDelete
  6. ഈ പോസ്റ്റിലെ അവസാന പാരഗ്രാഫ് ഒരു സത്യമാണ്. നോര്‍മല്‍ എന്നു ഞെളിയുന്നവര്‍ ചെയ്യുന്ന യാതൊരു തോന്നിവാസവും അവര്‍ ചെയ്യാറില്ല. അവര്‍ അവരുടേതായ ലോകത്തില്‍ സ്വസ്ഥത തേടുന്നു. അവരുടെ സമാന ചിന്താഗതിയുള്ളവരുമായുള്ള സം‌വേദനത്തില്‍ യാതൊരു ഒരശ്നങ്ങളും ഉണ്ടാകുന്നുമില്ല. പക്ഷേ നമുക്ക് അവരെ മനസ്സിലാകാത്തതിനാല്‍ നാം അവരെ മാനസികരോഗികള്‍ എന്നു വിളിക്കുന്നു. ഒരു പക്ഷേ ഐ ക്യു ലെവലിലെ വലിയ വ്യത്യാസമാകാം ഇത്തരം സ്വഭാവ സവിശേഷതകള്‍ക്കു പിന്നില്‍. ഇതും മാനസികരോഗവുമായി ബന്ധപ്പെടുത്തുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ ഒബ്സസീവ് കമ്പത്സീവ് ഡിസോര്‍ഡര്‍ (ഒ സി ഡി) എന്ന മാനസിക രോഗവുമായി താരതമ്യം ചെയ്യാവുന്നതാണെന്നു തോന്നുന്നു.

    ReplyDelete
  7. മനസ്സിന്റെ നോര്‍മാലിറ്റി എന്നത് ആപേക്ഷികം തന്നെ. എന്നിരുന്നാലും ബഹുഭൂരിപക്ഷ സമൂഹത്തിനു വിപരീതമായി പെരുമാറുന്നവരെ അബ്നോര്‍മല്‍ എന്ന് വിളിക്കാം.അബ്നോര്‍മല്‍ എന്നത് മോശം അവസ്ഥയാണെന്ന് കരുതരുതെന്ന് മാത്രം.

    ReplyDelete
  8. അനില്‍

    അപ്പോള്‍ അബ്‌നോര്‍മല്‍ മാറ്റി 'അബ്‌ ഭൂരിപക്ഷം' എന്നാകാം അല്ലെ :)

    ഭൂരിപക്ഷം ചെയ്യുന്നതാണ്‌ ശരി എന്നൊരു തെറ്റിദ്ധാരണ എങ്ങനെയോ നമ്മില്‍ കടന്നുകൂടി.

    അനേകകോടി മണ്ടന്മാര്‍ക്കിടയിലും ഐന്‍സ്റ്റെയിന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു

    ReplyDelete
  9. ഭൂരിപക്ഷം ചെയ്യുന്നത് ശരി എന്ന് വിചാരിയ്ക്കുന്നതാണല്ലോ സൌകര്യം.
    പോസ്റ്റ് നന്നായി.

    ReplyDelete
  10. ഒരേ വേവ്‌ലെങ്ത് ഉള്ളവർ (ഉണ്ടെന്നു കരുതുന്നവർ) തമ്മിൽ ഒരു ആത്മബന്ധം ഉണ്ടാവുന്നതു സാധാരണമാണു്. ഉദാഹരണത്തിനു്, അധികം ആരോടും ഒരിക്കലും സംസാരിക്കാത്ത രണ്ടു പേർ ഒരു വിരുന്നിലോ മറ്റോ കണ്ടുമുട്ടിയാൽ പരസ്പരം വളരെ സംസാരിക്കുന്നതു കാണാം. അവനവനു പറ്റിയ ആളുകളെ എല്ലാവരും തിരഞ്ഞെടുക്കുന്നു എന്നാണു തോന്നുന്നതു്. ഈ കഥകളിൽ പറഞ്ഞ ആളുകൾ മുമ്പേ മറ്റേ ആളെ കണ്ടിട്ടുണ്ടാവാം. അല്ലെങ്കിൽ ആദ്യം കാണുകയാണെങ്കിൽത്തന്നെ തന്നെപ്പോലെയുള്ള ഒരാളാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവാം.

    ഒരാളും 100% നോർമൽ അല്ല. പല ജീനിയസുകളും അരവട്ടന്മാരാണു്. നമ്മൾ എല്ലാവരിലും മാനസികവൈകല്യങ്ങൾ ഉണ്ടു്. സമൂഹവുമായി യോജിച്ചു പോകാത്ത വിധം വൈകല്യങ്ങൾ ആകുമ്പോൾ നമ്മൾ അവർക്കു ഭ്രാന്തുണ്ടെന്നു പറയുന്നു. അത്ര മാത്രം.

    ചെസ്സുകളിയെപ്പറ്റി പറഞ്ഞ ഉദാഹരണം അത്ര ശരിയായോ എന്നു സംശയം. നേരത്തേ റിസൈൻ ചെയ്യുന്നതു് ലോകചാമ്പ്യൻഷിപ്പ് കളിക്കുന്നവർ മാത്രമല്ല. കേരളത്തിലെ ഒരു ജില്ലാ ചാമ്പ്യൻഷിപ്പിൽ പോയാലും ഇതു കാണാം. മറ്റേ കളിക്കാരനെപ്പറ്റിയുള്ള ബഹുമാനവും സമയം വെറുതേ കളയാനുള്ള മടിയുമാണു് അതിനു പിന്നിൽ. ഒരു ചെസ്സുകളിക്കാരന്റെ കളി കണ്ടാൽ അയാളുടെ മിനിമം സ്കിൽ മനസ്സിലാവും. ജയിക്കാനുള്ള അഡ്‌വാന്റേജ് ഉണ്ടായാൽ ഏതു പ്രതികൂലസാഹചര്യത്തിലും (ടൈം ലിമിറ്റ് മറികടക്കുന്നതു് ഒഴിച്ചാൽ) അയാൾ ജയിക്കും എന്നു കണ്ടാൽ റിസൈൻ ചെയ്യുകയാണു പതിവു്. ഉദാഹരണമായി, പ്രത്യേകിച്ചു് ഒരു ഗുണവുമില്ലാതെ ഒരു പീസ് (ആന, കുതിര, തേരു്, മന്ത്രി) നഷ്ടപ്പെട്ടാൽ മിക്കവാറും കളിക്കാർ റിസൈൻ ചെയ്യും. കാരണം, അല്പസ്വല്പം കളിച്ചിട്ടുള്ള കളിക്കാർക്കു് അതെങ്ങനെ ജയിക്കണം (പീസുകൾ കഴിയുന്നത്ര പരസ്പരം വെട്ടിമാറ്റുക, കാലാളുകളെ കഴിയുന്നത്ര നിലനിർത്തുക, എൻഡ് ഗെയിം എത്തിയാൽ കൂടുതലുള്ള പീസ് കാലാളുകളിലൊന്നിനെ മന്ത്രിയാക്കാൻ സഹായിക്കും) എന്നു് അറിയാം. അതാണു കാരണം. ഒന്നോ രണ്ടോ കാലാളുകളെ നഷ്ടപ്പെടുകയോ, മറ്റേയാൾക്കു ടൈം പ്രെഷർ ഉണ്ടാവുകയോ ഒക്കെയാണെങ്കിൽ റിസൈൻ ചെയ്യാറില്ല.

    അതേ സമയം, 10 കളികളിൽ അഞ്ചര പോയിന്റ് കിട്ടുന്നവൻ ജയിക്കുന്ന ഒരു മാച്ചിൽ ആദ്യത്തെ അഞ്ചു കളിയും തോറ്റ ഒരാൾ മാച്ച് റിസൈൻ ചെയ്തിട്ടു പോവില്ല. കാരണം, ഇനിയുള്ള അഞ്ചു കളിയും ജയിക്കാൻ സാദ്ധ്യത ഉണ്ടു്.

    ഒരു പക്ഷേ, മറ്റു കളികളിലുള്ള "സ്പോർട്ട്സ്മാൻ സ്പിരിറ്റ്" ചെസ്സിൽ ഇല്ലാത്തതാവാം കാരണം. ഉദാഹരണത്തിനു് തോൽ‌വി ഒഴിവാക്കാൻ 70 റൺസ് വേണ്ട ഒരു ക്രിക്കറ്റ് മാച്ചിൽ ഒരു ഓവർ മാത്രമേ ബാക്കിയുള്ളൂ എങ്കിൽ ഇതു പോലെ റിസൈൻ ചെയ്യേണ്ടതാണു്. എന്തു കൊണ്ടോ ആരും ചെയ്യാറില്ല. അതു സ്പോർട്ട്സ്‌മാൻ സ്പിരിറ്റ്. അവസാനനിമിഷം വരെ പൊരുതുക.

    ReplyDelete
  11. ഉമേഷ്‌
    "കാരണം ഇനി കളിച്ചാലും എന്തൊക്കെ വരാം എന്ന് അവര്‍ക്കു നേരത്തെ അറിയാം. പക്ഷെ അവര്‍
    റിസൈന്‍ ചെയ്യുന്നതിനു മുന്‍പ്‌ അത്രയും നീക്കങ്ങള്‍ അഥവാ അതുപോലെ ഒരു അവസ്ഥ സംജാതം
    ആകുന്നതു വരെ കളിക്കണം, അതു കഴിഞ്ഞാല്‍ അവര്‍ക്കറിയാം"
    ഈ വാചകം വായിക്കുമ്പോള്‍ വായിക്കുന്ന ആള്‍ക്ക്‌
    കളിക്കാരില്‍,ഒരാള്‍ക്ക്‌ നിശ്ചയമായും ജയം ഉറച്ചിരിക്കുന്നു, അതുകൊണ്ട്‌ മറ്റേ ആള്‍
    തോല്‌വി സമ്മതിക്കുന്നു എന്നു മനസ്സിലാകും എന്നാണ്‌ ഞാന്‍ കരുതിയത്‌.
    ഇനി അങ്ങനെ അല്ല മനസ്സിലായത്‌ എങ്കില്‍ ഒന്നു കൂടി പറയട്ടെ-
    മല്‍സരത്തില്‍ തനിക്കു ജയിക്കുവാനോ, സമനില പിടിക്കുവാനോ സാധ്യത തീരെ ഇല്ല എന്നു
    മനസ്സിലാകുന്ന ആള്‍ കളിയില്‍ നിന്നും വിരമിക്കുന്നു - അഥവാ തോല്‌വി സമ്മതിക്കുന്നു.
    ഇതു സാധാരണ കാണുന്നത്‌ ഉന്നത നിലവാരങ്ങളില്‍ കളിക്കുന്നവര്‍ക്കിടയിലും , അതു തന്നെ
    കൂടുതല്‍ പരസ്യമാകുന്നതും സാമാന്യജനങ്ങള്‍ക്കു കൂടൂതല്‍ അറിയാവുന്നതും
    ലോകചാമ്പ്യന്‍ഷിപ്‌ പോലെ ഉള്ള മല്‍സരങ്ങളില്‍ ആയതു കൊണ്ടും, ഉദാഹരണം കാണിക്കുന്നത്‌
    കൂടൂതല്‍ പ്രസിദ്ധമായ വസ്തു ആയിരിക്കുന്നതാണ്‌ നല്ലത്‌ എന്നതു കൊണ്ടാണ്‌
    ലോകചാമ്പ്യന്‍ഷിപ്‌ പറഞ്ഞത്‌.
    അങ്ങനെ പറഞ്ഞ്‌ പോയി എന്നതു കൊണ്ട്‌ ജില്ലാമല്‍സരങ്ങളില്‍ ആരും റിസൈന്‍ ചെയ്യില്ല
    എന്നര്‍ത്ഥം ഇല്ല.
    എതിരാളിയോടുള്ള ബഹുമാനം കൊണ്ട്‌ റിസൈന്‍ ചെയ്യും എന്നതു പുതിയ അറിവാണ്‌. സമയം
    വെറുതെ കളയാന്‍ മടിയുള്ള ആര്‍ക്കെങ്കിലും ബഹുമാനം തോന്നിപ്പിക്കാനുള്ള വല്ല അടവും
    മനസ്സിലായിരുന്നെങ്കില്‍ ഒന്നു പോയി നോക്കാമായിരുന്നു ചുളുവില്‍ ഒരു ഗപ്പ്‌ ഒത്താലോ
    !!!
    ആദ്യം താങ്കള്‍ പറഞ്ഞ ഒരെ വേവ്‌ലെങ്ങ്‌ത്‌ പോലെ ഉള്ള ഏതെങ്കിലും സങ്കേതം
    പ്രവര്‍ത്തിക്കുന്നു എങ്കില്‍, അത്തരക്കാര്‍ തമ്മില്‍ ആ ലെവെലില്‍ തന്നെ
    കാര്യങ്ങളും തീരുമാനം ആകുന്നുണ്ടോ, അതുകൊണ്ടാണൊ അവര്‍ സാമാന്യജനങ്ങള്‍
    ഏര്‍പ്പെടുന്ന പ്രവര്‍ത്തികളിലൊന്നും അതുപോലെ പ്രവര്‍ത്തിക്കാത്തത്‌? - ചെസ്സില്‍
    തനിക്കു തോല്‌വി ഉറപ്പാകുന്നതു വരെ ഉള്ള നീക്കങ്ങള്‍ കളിക്കുന്നതിനു മുന്നെ തന്നെ
    രണ്ടു കളിക്കാര്‍ക്കും മനസ്സില്‍ കാണുവാന്‍ കഴിഞ്ഞാല്‍ എന്നതുപോലെ എന്ന ഒരു വട്ടു
    ചോദ്യം അല്ലെ ഞാന്‍ പറഞ്ഞത്‌?
    ഓടൊ
    ആനന്ദിന്റെ കളി വിശകലനം ചെയ്ത പിഡി എഫ്‌ കണ്ടു നന്നായിരുന്നു
    നന്ദി

    ReplyDelete
  12. എതിരാളിയോടുള്ള ബഹുമാനം കൊണ്ട്‌ റിസൈന്‍ ചെയ്യും എന്നതു പുതിയ അറിവാണ്‌.

    സമയം വെറുതെ കളയാന്‍ മടിയുള്ള ആര്‍ക്കെങ്കിലും ബഹുമാനം തോന്നിപ്പിക്കാനുള്ള വല്ല അടവും മനസ്സിലായിരുന്നെങ്കില്‍ ഒന്നു പോയി നോക്കാമായിരുന്നു

    ചുളുവില്‍ ഒരു ഗപ്പ്‌ ഒത്താലോ
    !!!

    ReplyDelete
  13. ഡോ. പണിക്കർ,

    നമ്മൾ തമ്മിൽ പല കാര്യങ്ങളിലും വലിയ തർക്കങ്ങളുണ്ടായിട്ടുണ്ടു്. തരക്കേടില്ലാത്ത വഴക്കുകളും ഉണ്ടായിട്ടുണ്ടു്. ഞാൻ ഇവിടെ ഒരു കമന്റ് ചെയ്തതിനെ ആ മുൻ‌വിധികളും വിരോധവും വെച്ചു് ഇങ്ങനെ പ്രതിരോധിക്കുന്നതു് വളരെ ബാലിശമാണെന്നു പറഞ്ഞുകൊള്ളട്ടേ.

    ഒരു ചെസ്സുകളിയിൽ ഒരാൾക്കു മന്ത്രി നഷ്ടമായെന്നിരിക്കട്ടേ. ഒരു ടൂർണമെന്റിൽ കളിക്കുന്ന മിക്കവാറും എല്ലാ കളിക്കാരും ആ ഘട്ടത്തിൽ റിസൈൻ ചെയ്യും. കാരണം, എതിരാളിക്കു് അതു ജയിക്കാൻ കഴിയും എന്ന ബഹുമാനം തന്നെ. (ഒരു ക്വീൻ ഡൗണായി പിന്നെയും കളിച്ചുകൊണ്ടിരിക്കുന്നവനെ നോക്കി ആളുകൾ ചിരിക്കും. അതു മറ്റൊരു കാര്യം.) 0-14-നു പുറകിൽ നിൽക്കുന്ന ഒരു വോളിബാൾ ഗെയിം (ഇപ്പോൾ 15 അല്ല 21 ആണെന്നു തോന്നുന്നു, അല്ലേ?) നാം റിസൈൻ ചെയ്യാറില്ല. കാരണം, അടുത്ത 16 പോയിന്റ് എടുക്കാൻ ഒരു ചാൻസുണ്ടു്. (ഞാൻ ക്രിക്കറ്റ് മാച്ചിന്റെ കാര്യം പറഞ്ഞതു് ചാൻസില്ലാത്ത കളിയുടെ കാര്യം പറയാനാണു്.) പക്ഷേ, ക്വീൻ ഡൗണായ ഒരു ചെസ്സ് കളിക്കാരൻ മറ്റേയാൾ അത്ര വലിയ മണ്ടത്തരം കളിക്കും എന്നു പറഞ്ഞു തുടരാറില്ല.

    ഇത്രയുമേ ഞാൻ പറഞ്ഞുള്ളൂ. താങ്കൾ പറഞ്ഞതിനോടു കാര്യമായ എതിർപ്പു് ഞാൻ പറഞ്ഞതിൽ ഉണ്ടായിരുന്നുമില്ല. അതിനു് ഇത്രയും വികാരം കൊള്ളേണ്ട കാര്യം എന്തെന്നു മനസ്സിലാവുന്നില്ല. ഇനി ഇതും പറഞ്ഞു് മറ്റൊരു പോസ്റ്റു കൂടി എഴുതണമെന്നു താങ്കൾക്കു തോന്നില്ല എന്നു പ്രതീക്ഷിക്കുന്നു. പഴയ ട്രാഫിക് ബോർഡു നോക്കി തമിഴ് പഠിച്ച ഉദ്ധരിണി ഇടയ്ക്കിടെ ഇപ്പോഴും കാണുന്നതു കൊണ്ടു പറഞ്ഞതാണു് :)

    ReplyDelete
  14. "പഴയ ട്രാഫിക് ബോർഡു നോക്കി തമിഴ് പഠിച്ച ഉദ്ധരിണി ഇടയ്ക്കിടെ ഇപ്പോഴും കാണുന്നതു കൊണ്ടു പറഞ്ഞതാണു് :)"

    റോഡരികിലെ തമിഴ്‌ ബോര്‍ഡിന്റെ കാര്യം ഞാന്‍ ഇതിലൊന്നും പറഞ്ഞില്ലല്ലൊ

    എന്റെ വാചകങ്ങളെയോ സംസ്കൃതവാചകങ്ങളെയോ ശുദ്ധമായ വിവരക്കേട്‌ രീതിയില്‍ വ്യാഖ്യാനിക്കുമ്പോഴല്ലേ അതു പറയേണ്ടി വരുന്നത്‌. അതു നിങ്ങള്‍ക്കു വിഷമം ഉണ്ടാക്കുന്നു എങ്കില്‍ ഇനി നിര്‍ത്തിയേക്കാം :)

    "ഉദാഹരണത്തിനു് തോൽ‌വി ഒഴിവാക്കാൻ 70 റൺസ് വേണ്ട ഒരു ക്രിക്കറ്റ് മാച്ചിൽ ഒരു ഓവർ മാത്രമേ ബാക്കിയുള്ളൂ എങ്കിൽ ഇതു പോലെ റിസൈൻ ചെയ്യേണ്ടതാണു്. എന്തു കൊണ്ടോ ആരും ചെയ്യാറില്ല. അതു സ്പോർട്ട്സ്‌മാൻ സ്പിരിറ്റ്. അവസാനനിമിഷം വരെ പൊരുതുക."

    ക്രിക്കറ്റ്‌ കളിയുടെ സ്പോണ്‍സര്‍മാര്‍ കൂമ്പിടിച്ചു വാട്ടും അതുകൊണ്ടല്ലെ അവര്‍ അവസാനനിമിഷം വരെ കളിക്കുന്നത്‌
    :))

    ചെസ്സിനും അതുപോലെ ഒന്നു കാശു കൊടുത്തു നോക്കിയെ അപ്പോള്‍ കാണാം

    ReplyDelete