Monday, November 29, 2010

മഹത്തരം കൂശ്മാണ്ഡം

മൂന്നാം ക്ലാസും ഗുസ്തിയും ആണ്‌ യോഗ്യത എന്നു പണ്ടൂള്ളവര്‍ കളിയായി പറയാറുണ്ട്‌.

അവനവനു വിവരം ഇല്ലാത്ത വിഷയങ്ങളെ പറ്റി വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്നവരെ കളിയാക്കാനാണ്‌ ഈ പ്രയോഗം. പക്ഷെ നാണം ഉള്ളവരെയെ ഇതു ബാധിക്കൂ.

നാണം ഇല്ലെങ്കില്‍ എന്തു ചെയ്യും?

നമ്മുടെ ശരീരത്തില്‍ കടക്കുന്നതോ, നാം കഴിക്കുന്ന വസ്തുക്കളുടെ ദഹനപ്രക്രിയയില്‍ സ്വാഭാവികമായി ഉണ്ടാകുന്നതോ ആയ വിഷവസ്തുക്കളെ കൈകാര്യം ചെയ്യാന്‍ നമ്മുടെ കരള്‍ പെടുന്ന പാട്‌ ഇത്തരകാര്‍ക്ക്‌ അറിയില്ലല്ലൊ. അവരുടെ വിചാരം വിഷം അങ്ങോട്ടു ചെയ്യുന്നു , കരള്‍ വലയിട്ടു പിടിച്ചു കിഡ്നിയില്‍ കൂടി ഒറ്റ ഏറ്‌ ആഹാ എന്തെളുപ്പം എന്നാണെന്നു തോന്നുന്നു ചില ബ്ലോഗുകള്‍ വായിക്കുമ്പോള്‍ തോന്നുന്നത്‌.

അല്ല വന്‌കുടലിന്റെ സുഷിരത്തില്‍ കൂടി ആഹാരം വലിച്ചെടുക്കുമ്പോള്‍ പിന്നെ എന്താ പറ്റാത്തത്‌ അല്ലേ?

സുഹൃത്തുക്കളെ ഇതൊക്കെ വായിച്ചു സന്തോഷിക്കുമ്പോള്‍ ഒന്നോര്‍ക്കുക.

ചില വിഷങ്ങള്‍ Bio Accumulation എന്ന ഒരു അപകടം ഉണ്ടാക്കുന്നവയാണ്‌.

ശരീരത്തില്‍ നിന്നും പുറംതള്ളുന്നതിന്റെ വേഗതയെക്കാള്‍ കൂടുതല്‍ ആണ്‍ അതിന്റെ Biological Half Life എങ്കില്‍ അന്തരീക്ഷത്തില്‍ ഇതിന്റെ അളവു അപകടനിലയില്‍ താഴെയാണെകില്‍ പോലും ശരീരത്തിന്‌ അപകടം ഉണ്ടാക്കാം.

ഇനി ഇത്‌ വിഷപദാര്‍ത്ഥം തന്നെ ആകണം എന്നും ഇല്ല

ശരീരത്തിന്‌ വേണ്ട vitamins പോലും ചിലപ്പോള്‍ ഇങ്ങനെ ആണ്‌ ഉദാഹരണം vitamin A, or Vit D

അപ്പൊ ചിലേടത്തൊക്കെ പോയി ആഹാ സുന്ദരം മഹത്തരം കൂശ്മാണ്ഡം എന്നൊക്കെ പറഞ്ഞോളൂ പക്ഷെ അവനവന്റെ കാര്യം നോക്കാന്‍ അല്‍പം ശ്രദ്ധ കൂടി കാണിക്കണേ, ഇല്ലെങ്കില്‍ ബാക്കിയുള്ളവനെ പറ്റിച്ചു പറ്റിച്ച്‌ അവസാനം അവനവന്‍ ഇല്ലാതായിപ്പോകും.

ഇത്‌ വായിക്കുമ്പോള്‍ ഞാന്‍ ദാ ഈ പോസ്റ്റിനേ കുറിച്ചാണു പറഞ്ഞത്‌ എന്നൊന്നും പറഞ്ഞേക്കല്ലെ ഞാന്‍ അതു വായിച്ചു കൂടി ഇല്ല.
അതിന്റെ കമന്റുകള്‍ മാത്രമേ വായിച്ചുള്ളു.

അതും എന്റെ ഈ പോസ്റ്റും ആയി യാതൊരു ബന്ധവും ഇല്ല ഇതു സത്യം സത്യം സത്യം

4 comments:

  1. പത്താം ക്ലാസ്സോടു കൂടി നിന്നതാണ് സയൻസ് പഠിപ്പ്. അതോണ്ട് ഞമ്മക്ക് ഇതൊന്നും തലേല് കേറ്ണ്‌‌ല്ല. ആമാശയത്തിൽ വെച്ച് ഒന്നും സംഭവിക്കുന്നില്ലെങ്കിൽ, ചെറു കുടലിൽ വെച്ചും ഒന്നും സംഭവിക്കുന്നില്ലെങ്കിൽ, കഴിക്കുന്ന മരുന്നുകളുടെ ഫലം ഏകദേശം 10 മണിക്കൂറിനുശേഷമെ നൊക്കേണ്ടതുള്ളൂ. അതുവരെ വിശ്രമിക്കാം

    ReplyDelete
  2. അപ്പൊ ചിലേടത്തൊക്കെ പോയി ആഹാ സുന്ദരം മഹത്തരം കൂശ്മാണ്ഡം എന്നൊക്കെ പറഞ്ഞോളൂ പക്ഷെ അവനവന്റെ കാര്യം നോക്കാന്‍ അല്‍പം ശ്രദ്ധ കൂടി കാണിക്കണേ, ഇല്ലെങ്കില്‍ ബാക്കിയുള്ളവനെ പറ്റിച്ചു പറ്റിച്ച്‌ അവസാനം അവനവന്‍ ഇല്ലാതായിപ്പോകും.

    ReplyDelete
  3. ഇതപ്പോൾ വെറും പത്താം ക്ലാസ്സും ഗുസ്തിയുമല്ലാ..അല്ലേ

    ReplyDelete