Thursday, March 29, 2007

മേഷശൃംഗി


ആട്ടുകൊട്ടപ്പാല, ആടുതീണ്ടാപാല എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഔഷധമാണ്‌ മേഷശൃംഗി. . ആടിന്റെ കൊമ്പുകള്‍ പോലെ ഉള്ള ഫലം ഉള്ളതു കൊണ്ട്‌ ഈ പേര്‍ സിദ്ധിച്ചു.
തണ്ടും ഇലകളും ഫലവും മുറിഞ്ഞാല്‍ പാല്‍ ഒലിക്കും.


കൂടുതല്‍ പടങ്ങള്‍

9 comments:

  1. ആട്ടുകൊട്ടപ്പാല, ആടുതീണ്ടാപാല എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഔഷധമാണ്‌ മേഷശൃംഗി.

    ReplyDelete
  2. ഏതു ചികിത്സയ്ക്കാണ് ഇതുപയോഗിക്കുന്നതെന്നു പറഞ്ഞില്ലല്ലൊ?

    ReplyDelete
  3. പ്രിയ അപ്പു (പ്രായം എന്നിലും കുറവാണെന്ന്‌ വിശ്വസിച്ച്‌ പെര്‌ വിളിക്കുന്നു , വിരോധമുണ്ടെങ്കില്‍ പറയുമല്ലൊ)

    മേഷശൃംഗി പല യോഗങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധമാണ്‌.

    ഉദാഹരണത്തിന്‌ അതിന്റെ കുരുവും മറ്റു ചില ഔഷധങ്ങളും ചേര്‍ത്ത്‌ ശ്വാസം മുട്ടലിന്‌ ധൂമപാനത്തിനുപയോഗിക്കുന്നു.

    ഒറ്റക്കൊരൗഷധമായി ഉപയോഗിച്ചു കാണുന്നില്ല.

    "ഔഷധം പേരറിഞ്ഞിട്ട്‌ തന്നെയങ്ങറിയായ്കിലോ

    ചികില്‍സിപ്പാന്‍ തുടങ്ങൊല്ലാ വിപരീതമതാം ഫലം "

    പേരറിയാം പക്ഷെ ചെടി ഏതാണെന്നറിയില്ല എങ്കില്‍ ചികില്‍സിക്കാന്‍ തുടങ്ങരുത്‌! എന്‍നു പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ട്‌. അതു കൊണ്ട്‌ എനിക്കറിയാവുന്നതും എന്റെ കയ്യില്‍ ചിത്രങ്ങളുള്ളതുമായ മരുന്നുകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തിയായാണ്‌ ഞാന്‍ ഇതുദ്ദേശിച്ചത്‌ .

    ഔഷധോപയോഗം വേണമെങ്കില്‍ ഉള്‍ക്കൊള്ളിക്കാം പക്ഷെ അതു ദുരുപയോഗത്തിനിടവരുത്തും എന്ന ഭയമുണ്ട്‌
    ഏതായാലും അഭിപ്രായം പറഞ്ഞതിനു നന്ദി

    ReplyDelete
  4. പണിക്കര്‍ സാറേ,

    പടം കാണുന്നില്ലല്ലോ. എന്തായിരിക്കാം എന്നു നോക്കുമല്ലോ.

    വളരെ പ്രയോജനകരമായ പോസ്റ്റുകള്‍. ഇനിയും പ്രക്ഷേപിക്കൂ.

    സസ്നേഹം

    ആവനാഴി

    ReplyDelete
  5. ആവനാഴി ജീ,
    പോസ്റ്റില്‍ ഒരു പറ്റവും , picasaweb ലിങ്ക്‌ ല്‍ അഞ്ചു പടങ്ങളും ആണുള്ളത്‌ അത്‌ ഇവിടെ തുറക്കുന്നുണ്ടല്ലൊ. ഇനി അങ്ങയുടെ internet options ല്‍ show picture -untick അതു പോലെ മറ്റു വല്ല പ്രശ്നവുമാണൊ എന്നു നോക്കി അറിയിക്കുമോ?

    ReplyDelete
  6. പണിക്കര്‍ സാറേ,
    മേഷശൃംഗിയുടെ പടം കാണുന്നില്ലല്ലോ?

    ReplyDelete
  7. Dear Mahesh
    picasaweb ലിങ്ക്‌ ല്‍ അഞ്ചു പടങ്ങളും ആണുള്ളത്‌ അത്‌ ഇവിടെ തുറക്കുന്നുണ്ടല്ലൊ
    I don't know why the first picture is not opening here also.
    your neighbour from ayaparampu

    ReplyDelete
  8. ചെറുതന ആയാപറമ്പു എന്നൊക്കെ കേട്ടു വന്നതാ.....
    ഞാനൊരു ഹരിപ്പാട്ടുകാരന്‍ ......ഹരിപ്പാട്....വീയപുരം റോഡിനരുകില്‍ വീട് ..
    ബ്ളൊഗുലഗത്തില്‍ കണ്ടതില്‍ സന്തോഷം ...

    ReplyDelete
  9. ഹായ്‌, അപ്പോള്‍ അയല്‌വക്കക്കാര്‍ ഇനിയും കാണും,അല്ലേ സന്തോഷം

    ReplyDelete