Friday, November 10, 2006

ഉമ്മം അഥവാ ഉമ്മത്ത്‌

"ഉമ്മം അഥവാ ഉമ്മത്ത്‌ എന്നു പേരുള്ള ചെടിയും വിഷവര്‍ഗ്ഗത്തില്‍ പെടുന്നു. മദകരിയുമാണ്‌. മറ്റുപയോഗങ്ങളും ഉണ്ട്‌.

എന്നാല്‍ വിഷചികിത്സയില്‍ തേള്‍ പഴുതാര എന്നിവയുടെ ദംശമുണ്ടായാല്‍, ആഭാഗത്തു പുരട്ടുവാനായി വിഷചികിത്സയില്‍ ഇതിണ്റ്റെ കായ ഉപയോഗിക്കാറുണ്ട്‌. കായ രണ്ടായി പകുത്ത്‌, ഒരു പകുതിക്കകത്തുള്ള കുരു നീക്കം ചെയ്ത ശേഷം, അവിടെ ഇന്തുപ്പു നിറച്ചു കറൂകനാമ്പു കൊട്ടു രണ്ടു പകുതികളും കൂട്ടി ചുറ്റിക്കെട്ടി കാടിവെള്ളത്തില്‍ പുഴുങ്ങി അരച്ചിടുന്നത്‌ വിഷഹരവും വ്രണശോധകവുമണ്‌.

രണ്ടു തരം ചെടികളുണ്ട്‌. വെള്ള പൂവുണ്ടാകുന്നതില്‍ പൂവിതള്‍ ഒരു നിര മാത്രം, നീല യുടെ പൂവിന്‌ മൂന്നു നിരകളായി ഇതളുകളുണ്ട്‌. അവയുടെ പടം ഇതോടൊപ്പം പോസ്റ്റ്‌ ചെയ്യുന്നു.








Ummathin kaaya


By name this seems to belong to the ummam family-- name " PONNUMMAM" called as "SwarNNaksheeri in samskr^tham; many people have lost lots of money believing that gold can be made from the milk of this plant


10 comments:

  1. ഉമ്മം അഥവാ ഉമ്മത്ത്‌ എന്നു പേരുള്ള ചെടിയും വിഷവര്‍ഗ്ഗത്തില്‍ പെടുന്നു. മദകരിയുമാണ്‌.

    മറ്റുപയോഗങ്ങളും ഉണ്ട്‌. എന്നാല്‍ വിഷചികിത്സയില്‍ തേള്‍ പഴുതാര എന്നിവയുടെ ദംശമുണ്ടായാല്‍, ആഭാഗത്തു പുരട്ടുവാനായി വിഷചികിത്സയില്‍ ഇതിണ്റ്റെ കായ ഉപയോഗിക്കാറുണ്ട്‌.

    കായ രണ്ടായി പകുത്ത്‌, ഒരു പകുതിക്കകത്തുള്ള കുരു നീക്കം ചെയ്ത ശേഷം, അവിടെ ഇന്തുപ്പു നിറച്ചു കറൂകനാമ്പു കൊട്ടു രണ്ടു പകുതികളും കൂട്ടി ചുറ്റിക്കെട്ടി കാടിവെള്ളത്തില്‍ പുഴുങ്ങി അരച്ചിടുന്നത്‌ വിഷഹരവും വ്രണശോധകവുമണ്‌.

    രണ്ടു തരം ചെടികളുണ്ട്‌. വെള്ള പൂവുണ്ടാകുന്നതില്‍ പൂവിതള്‍ ഒരു നിര മാത്രം, നീല യുടെ പൂവിന്‌ മൂന്നു നിരകളായി ഇതളുകളുണ്ട്‌. അവയുടെ പടം ഇതോടൊപ്പം പോസ്റ്റ്‌ ചെയ്യുന്നു.

    ReplyDelete
  2. ഉമ്മത്തിന്‍ കായയുടെ ചിത്രം (ഉണ്ടെങ്കില്‍ )കൂടി ഉള്‍പ്പെടുത്താമായിരുന്നു.സസ്യങ്ങളെ പരിചയപ്പെടുത്തുന്ന ഈ പോസ്റ്റുകള്‍ നിലയ്ക്കാതിരിക്കട്ടെ.

    ReplyDelete
  3. വിഷ്ണു പ്രസാദ്‌ ഉമ്മത്തിണ്റ്റെ പടത്തില്‍ നീല പൂവുള്ളതിണ്റ്റെ കൂടെ കായയും ഉണ്ടായിരുന്നു. (right side lower half)
    എന്നാലും പ്രത്യേകം കായയുടെ പടം ചേര്‍ക്കാം അതേ പോസ്റ്റില്‍.

    കൂട്ടത്തില്‍ താങ്കള്‍ക്ക്‌ ശലഭങ്ങളേ ഇഷ്ടമാണെന്നു തോന്നുന്നു. എണ്റ്റെ മുറിയില്‍ വന്നു പെട്ട രണ്ടു ശലഭങ്ങളുടെയും പടം ചേര്‍ക്കുന്നു. വേറെ നല്ല ഭംഗിയുള്ള ഒരെണ്ണം വന്നു പക്ഷെ ഫോട്ടൊക്കു പോസ്‌ ചെയ്യുന്നില്ല പറന്നു നടക്കുകയാണ്‌ ഇരുന്നു കിട്ടിയാല്‍ അവനേയും പോസ്റ്റാം.

    ReplyDelete
  4. Dear Vishnuprasad, i tried to edit and add the neww images but they are not seen , anyway the 'kaaya' is seen on the right lower part of blue variety

    ReplyDelete
  5. ഉമ്മത്തിന്‍ കായ ഞാന്‍ കണ്ടിട്ടുണ്ട്. രൂപത്തിലുള്ള അതിന്റെ പ്രത്യേകത കൊണ്ടാണ് ചേര്‍ത്തിരുന്നെങ്കില്‍ എന്ന് പറഞ്ഞത്.പിന്നെ, ഇതൊന്നും കാണാത്തവര്‍ക്ക് ഉപകാരമാവുമല്ലോ എന്നും കരുതി.സസ്യ സംബന്ധിയായ പോസ്റ്റുകള്‍ക്ക് ഒരു പൊതുവായ ഇടം ഉണ്ടാവുന്നത് നന്ന്. അങ്ങനെയാണെങ്കില്‍ ഞാനും ചിലത് പോസ്റ്റാം.ഒരിക്കല്‍ ദേവരാഗത്തിന്റെ ബ്ലോഗില്‍ ഞാന്‍ പറഞ്ഞതാണ്. അന്ന് സപ്പോര്‍ട്ട് ചെയ്യാന്‍
    കൂമന്‍സും ഉണ്ടായിരുന്നു. ഇപ്പോള്‍ കൂമന്‍സിന്റെ ഒരഡ്രസ്സും ഇല്ല.എവിടെപ്പോയോ എന്തോ?

    ReplyDelete
  6. പണിക്കര്‍ സാറെ,ആയുര്‍വേദത്തിന്റെ ഒരു ആരാധകനാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇവിടെ വരുന്നതെല്ലാം ഞാന്‍ പ്രിന്റ് എടുത്ത് വെച്ചിട്ടുണ്ട്, കമന്റാറില്ലെങ്കിലും.ഈ പംക്തി മുടക്കരുത്. കൂ‍ടുതല്‍ വിവരങ്ങളുമായി ഇനിയും വരട്ടെ.

    ReplyDelete
  7. പണ്ടുള്ള തറവാടുകള്‍ക്കൊക്കെ ഒരു സര്‍പ്പക്കാവ്‌, ഒരു കുളം ഇതെല്ലാം ഒഴിച്ചു കൂടാത്തവയായിരുന്നു. പാമ്പിനെ ആരാധിക്കുക എന്ന "അന്ധവിശ്വാസ"ത്തില്‍ കൂടി പ്രകൃതിയെ സംരക്ഷിക്കുക കൂടിയായിരുന്നു. അന്നൊക്കെ പറമ്പുകള്‍ക്ക്‌ വേലിയുണ്ടായിരുന്നു. ഇന്ന്‌ അതിന്റെ സ്ഥാനത്ത്‌ മതിലുകള്‍ കൂടി വന്നതോടെ മരുന്നു ചെടികള്‍ മിക്കവാറും അപ്രത്യക്ഷമാകുന്നു എന്നു പറയാം.

    അനിലിന്‌ നന്ദി യാഹുവില്‍ വന്നില്ല പക്ഷെ ആല്‍ബത്തില്‍ നിനു കിട്ടി. സന്തോഷം.

    അനംഗാരീ സന്തോഷമായി. എന്റെ കയ്യിലുള്ളത്രയും പടങ്ങള്‍ പോസ്റ്റ്‌ ചെയ്യാം.

    വിഷ്ണുപ്രസാദ്‌ പറഞ്ഞതുപോലെ കൂട്ടത്തില്‍ മറ്റുള്ളവര്‍ കൂടി പങ്കെടുക്കുകയാണെങ്കില്‍ വളരെ നന്നായേനേ എന്നു തോന്നുന്നു.

    ReplyDelete
  8. പല സസ്യങ്ങളും അപൂര്‍വ്വമായിക്കൊണ്ടിരിയ്ക്കുന്നു.ചെടികളെ പരിചയപ്പെടുത്തുന്ന ഇതുപോലുള്‍ല പോസ്റ്റുകള്‍ വളരെ നല്ലതുതന്നെ.താല്പര്യന്മുള്ളവര്‍ ധാരാളമുണ്ടാകും.
    ഇവിടെ കുറെ ചെടികളും പൂക്കളുമൊക്കെയുണ്ട്..
    ഒന്നു പോയി നോക്കൂ:
    http://www.flickr.com/groups/kearala_clicks/discuss/72157605774735583/

    ReplyDelete
  9. Hi sir. Ithintte ila ittu velichanna undaki ubayogikkunnath kondu kuzhappam undo

    ReplyDelete