Friday, November 03, 2006

നാല്‌പാമരം

നാല്‌പാമരം എന്ന പേരില്‍ അറിയപ്പെടുന്ന നാലു മരുന്നുകളാണ്‌ അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവ. ഇവ നാലും തൊലിയിലും ഇലയിലും മുറിവുണ്ടായാല്‍ പാല്‍ ഒഴുകുന്ന മരങ്ങളാണ്‌. ഇവയുടെ തോല്‍ കൊണ്ടുള്ള കഷായം വ്രണശുദ്ധിക്കുപയോഗിക്കുന്നു. പുറമെ പുരട്ടാനുള്ള ( not all) തൈലങ്ങളും (നാല്‍പാമരാദി) ഇവ പ്രധാനമായി ഉപയോഗിച്ചുണ്ടാക്കുന്നവയാണ്‌.


Aththi maravum aththippazhavum




iththiyute ila---->




Iththi maram--->



Arayaal------>




Peraal--->


14 comments:

  1. സുനില്‍ പറഞ്ഞതു പോലെ മരുന്നു ചെടികളുടെ ആദ്യത്തെ പടം പോസ്റ്റ്‌ ചെയ്യുന്നു വിഡിയൊഗ്രാഫില്‍ നിന്നും ഒറ്റ ഒറ്റ പടമാക്കാനും എഡിറ്റ്‌ ചെയ്യാനും താമസമുണ്ടായി. പുരാവസ്തുവാണേ എണ്റ്റെ പി സി. ഏതായലും കണ്ട്‌ കമണ്റ്റുമല്ലൊ അല്ലേ

    ReplyDelete
  2. നാലപാമര വിശേഷം വിജ്ഞ്ഞാനപ്രദമായിരുന്നുവെന്ന് പറയാതെ വയ്യ...നന്നായിരിയ്ക്കുന്നു...

    ReplyDelete
  3. ഹോ അപ്പോ നാല്പാമരം എന്നാല്‍ 4 മരം ആണല്ലേ. എന്തോരം മണ്ടത്തരങ്ങളായിരുന്നു മനസ്സില്‍.
    അത്തി ഇവിടെ ധാരാളം ഉണ്ട്. അതിന്റെ കായ മരത്തിനോട് ഇങ്ങനെ ചേര്‍ന്നല്ല കണ്ടിരിക്കണെ. ഇപ്പോള്‍ കായ ഉണ്ടായി കഴിഞ്ഞു. അല്ലെങ്കില്‍ ഒരു ഫോട്ടൊ ഇടാമായിരുന്നു. ഇല ഇതില്‍ ഇല്ലാത്തതൊണ്ട് എനിക്കൊരു ധാരണ കിട്ടിണില്ല. ഇത്തി കേട്ടിട്ടേ ഇല്ല. (ഇത്തിള്‍ കണ്ണി കേട്ടിരിക്കുണു)

    മരുന്ന് ചെടികള്‍ ഇങ്ങനെ തുടരനായി കൊടുക്കാന്‍ ഉദ്ദേശിക്കുണുണ്ടൊ? എങ്കില്‍ അടുത്തത് നീലോല്‍പ്പലം ഇടാമൊ? ഈ നീലോല്‍പ്പലം ആണൊ ഞങ്ങടെ നാട്ടിലെ ചെങ്ങഴി എന്നറിയാനാ. ഒരിക്കല്‍ അങ്ങനെ ആരോ പറയണ കേട്ടു.

    ReplyDelete
  4. പ്രിയ ഡാലിക്ക്‌,
    പടങ്ങള്‍ സശ്രദ്ധം കാണുന്നുണ്ടെന്നറിഞ്ഞ്‌ സന്തോഷം.

    നീലോല്‍പലം എന്നത്‌ സാഹിത്യത്തിലും ശാസ്ത്രത്തിലും രണ്ടും രണ്ടാണ്‌. സാഹിത്യത്തില്‍ നല്ല ഭംഗിയുള്ള നീല പൂവുള്ള കരിങ്കൂവളം എന്ന നീര്‍പ്രദേശത്തുണ്ടാകുന്ന ഒരു ചെടിയെ ആണ്‌ സാധാരണ വ്യവഹരിക്കുക.


    എന്നാല്‍ ആയുര്‍വേദത്തില്‍ ചെങ്ങഴുന്നീര്‍ എന്ന ചെടിയാണ്‌ അതിന്റെ പടം അടുത്ത പോസ്റ്റില്‍ ഇടുന്നു.

    ReplyDelete
  5. നാല്പാമരം എന്നു കുറെ കേട്ടിട്ടുണ്ടു
    അത്തി, ഇത്തി, അരയാല്‍, പേരാല്‍ ഇവയൊക്കെ കണ്ടിട്ടുമുണ്ട് (അത്തിപ്പഴം കണ്ടതായി ഓര്ക്കുന്നില്ല..ഇനി മറക്കില്ല ). ഇവയൊക്കെ ഇവിടെ
    വരി വരി വരിയായി
    നിര നിര നിരയായി
    കാണിച്ചു തന്നതിനു നന്ദി...നാല്പാമരാദി എണ്ണ എന്നൊക്കെ കേട്ടതോര്‍മ്മയുണ്ടു. ഉപയോഗം എന്താണെന്നറിയണമെങ്കില്‍ അമ്മയോടൊക്കെ ചോദിക്കണം ...
    ഗുഡ് പോസ്റ്റ്...ഇന്ഫോര്‍മറ്റീവ്....താങ്ക്സ് ഫോര്‍ ഷേറിങ്ങ് :)

    ReplyDelete
  6. ത്വഗ്രോഗങ്ങള്‍ക്കുപയോഗിക്കുന്ന തൈലമണ്‌ നാല്‍പാമരാദി തൈലം.

    അത്തിയുടെപഴം പഞ്ചസാരയുമായി ചേര്‍ത്തുണക്കി പരത്തിയ രീതിയില്‍ വടക്കെ ഇന്‍ഡ്യയില്‍ കയറില്‍ കോര്‍ത്തു വില്‍ക്കുന്നതു കണ്ടിട്ടുണ്ട്‌. അതു രക്തത്തിലെ കൊളസ്റ്റെറോളിനെ കുറക്കും എന്നിവിടത്തു കാരുടെ വിശ്വാസം. 'അഞ്ജീര്‍' എന്ന പേരിലാണതു വില്‍ക്കുന്നത്‌.

    പക്ഷെ രക്തത്തിലെ കൊളെസ്റ്റെറോളിന്റെ അളവിനെ നിയന്ത്രിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം വ്യായാമമാണ്‌. (ഇതു യഥാര്‍ഥ്യം)

    ReplyDelete
  7. നാല്പാമരാദി തൈലം പൊതുവെ കുട്ടികള്‍ക്ക് ശരീരത്തില്‍ പുരട്ടാന്‍ നല്ലതാണ്. കടും മഞ്ഞ നിറത്തിലുള്ള ഈ തൈലം ചര്‍മ്മകാന്തിയ്ക്കും നല്ലതാണ്. ചൊറി, ചിരങ്ങ് മുതലായ് ത്വക് രോഗങ്ങള്‍ക്കും വ്രണശുദ്ധിയ്ക്കും ഈ തൈലം ഉപയോഗിയ്ക്കുന്നതായി അറിയാം. നല്ലെണ്ണയിലും വെളിച്ചെണ്ണയിലും ഉണ്ടാക്കാവുന്ന തൈലം ശരീരപ്രകൃതിയനുസരിച്ച് ഉപയോഗിയ്ക്കണം. നല്ലെണ്ണ തണുപ്പും വെളിച്ചെണ്ണ ചൂടുമാണ്. വാത രോഗമുള്ളവര്‍ ശ്രദ്ധിയ്ക്കണം എന്ന് തോന്നുന്നു.

    ReplyDelete
  8. ഹെന്റമ്മേ നാല്പാമരം എന്നു പറഞ്ഞാല്‍ നാലു മരമാണല്ലേ. എനിക്കിത്ര കാലവും ഇതറിയുന്നുണ്ടായിരുന്നില്ല.

    ReplyDelete
  9. കരിങ്കൂവളം എന്നത്‌ വളരെ ചെറിയ ഏകദേശം ഒരടിയോളം മാത്രം വളരുന്ന ചെടിയാണ്‌ , പാടത്തിന്റെ ഒക്കെ വരമ്പില്‍ ധാരാളം ഉണ്ടാകും. ഇളം നീല നിറത്തില്‍ ഭംഗിയുള്ള പൂവുണ്ടാകും. ഇപ്പോള്‍ എന്റെ കയ്യില്‍ അതിന്റെ പടമില്ല അടുത്ത തവണ നാട്ടില്‍ പോയി വരുമ്പോള്‍ ഇടാം

    ReplyDelete
  10. ദില്‍ബൂ പറഞ്ഞത്‌ വളരെ ശരിയാണ്‌. സാധാരണ എള്ള്:എണ്ണയാണുപയോഗിക്കുന്നത്‌ എന്നാല്‍ കുട്ടികള്‍ക്ക്‌ വെളിച്ചെണ്ണയിലാണ്‌ നല്ലത്‌, എങ്ങനെയായാലും പ്രകൃതി നോക്കി വേണം ഉപയോഗിക്കാന്‍. തുടര്‍ന്നും ഇതുപോലെയുള്ള നിര്‍ദ്ദേശങ്ങള്‍ എഴുതുമല്ലൊ

    ReplyDelete
  11. പച്ചാനയ്ക്ക് ചെറുപ്പത്തില്‍ കരപ്പന്‍ വന്നിട്ട് നല്പാമര എണ്ണ പുരട്ടി നാല്പാമര തൊലിയിട്ട വെള്ളത്തില്‍ കുളിപ്പിച്ചിട്ടാണ്‌ മാറിയത്.നല്ല ഉദ്യമം പണിക്കര്‍ സാറേ

    ReplyDelete
  12. നാല്പാമരം = ‍അത്തി+ ഇത്തി+ അരയാല്‍+പേരാല്‍
    ദൈവമെ ..അറിയാന്‍ ഇനിയും എന്തൊക്കെ കിടക്കുന്നു ?!!!

    ReplyDelete
  13. ഹെറിറ്റേജ് ചേട്ടാ,
    നിര്‍ദ്ദേശം തരാനൊന്നും ഞാന്‍ ആരുമല്ല. ഈ വക അറിയുന്ന എന്തെങ്കിലും നുറുങ്ങുകള്‍ പങ്ക് വെയ്ക്കാന്‍ സന്തോഷമേയുള്ളൂ.

    (ഓടോ: ആയുര്‍വേദമരുന്നുകളുടെ മണമുള്ള കോട്ടക്കലിലെ കുട്ടിക്കാലത്തിന് നന്ദി):-)

    ReplyDelete
  14. nalpamaram,ramacham,dahasamini, cheruthen koovapodi buy onlinehttp://www.natureloc.com/collections/all

    ReplyDelete