Saturday, November 25, 2006

കുമാരി / ALOE VERA

കുമാരി എന്നു സംസ്കൃതത്തിലും, കറ്റാര്‍വാഴ എന്നു മലയാളത്തിലും വിളിക്കുന്ന ഇവ(?നെ ?ളെ) aloe vera എന്ന പേരില്‍ സായിപ്പ്‌ നമ്മുടെ സ്ത്രീജനങ്ങളുടെ സൗന്ദര്യ വര്‍ദ്ധകനാണെന്നു പറഞ്ഞു വിറ്റു കാശുണ്ടാക്കുന്നു.

കുന്തളകാന്തിക്കും ചര്‍മ്മസൗന്ദര്യത്തിനും ഉള്ള ഔഷധമാണെന്നതിനു പുറമേ ഗര്‍ഭാശയരോഗങ്ങള്‍ക്കുള്ള ഒരു ദിവ്യൗഷധം കൂടിയാണിത്‌

4 comments:

  1. കുന്തളകാന്തിക്കും ചര്‍മ്മസൗന്ദര്യത്തിനും ഉള്ള ഔഷധമാണെന്നതിനു പുറമേ ഗര്‍ഭാശയരോഗങ്ങള്‍ക്കുള്ള ഒരു ദിവ്യൗഷധം കൂടിയാണിത്‌

    ReplyDelete
  2. ആഹാ!
    നല്ല സംരംഭം മാഷേ. എല്ലാം പെറുക്കി വായിച്ചു. അക്ഷരശാസ്ത്രം മുടക്കിയിട്ടില്ലല്ലോ?

    ഇവനെ ഉപയോഗിച്ചു് നിര്‍മ്മിച്ചതു് എന്നവകാശപ്പെടുന്ന ഒരു ടൂത്ത് പേസ്റ്റ് ഇവിടെ വിപണിയിലുണ്ടു്. alloe dent എന്നാണു പേരു്. ആ സംഗതിയുപയോഗിച്ചു് രണ്ടു ദിവസത്തിനകം എനിക്കു് മോണയില്‍ പഴുപ്പായി. അതുപയോഗിച്ച വീട്ടിലെ മറ്റാറ്ര്ക്കും ഇങ്ങനെ ഒരു പ്രശ്നമുണ്ടായതുമില്ല. അതു കൊണ്ടു വീണ്ടുമൊന്നു കൂടെ പരീക്ഷിച്ചു. ഫലമതു തന്നെ.

    പമ്പുവിഷത്തിനിതരച്ചു തേക്കുന്നതു നല്ലതാണെന്നു് നാട്ടില്‍ ചിലരു പറയുന്നതു ശരിയാണോ?

    ReplyDelete
  3. സിദ്ധാര്‍ഥന്‌,

    ആയുര്‍വേദത്തിന്റെ പാഠപുസ്തകങ്ങളിലൊന്നും കറ്റാര്‍വാഴ വിഷചികില്‍സക്കുപയോഗിക്കാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ചില പുസ്തകങ്ങളിലില്ലാത്തതുകൊണ്ട്‌ മാത്രം അങ്ങനെ പറയാനും സാധിക്കില്ല. പരമ്പരാഗതമായും, ഗുരൂപദേശത്തിലും കിട്ടിയ പല അറിവുകളും പുസ്തകങ്ങളില്‍ കാണാനില്ല.
    അക്ഷരമായ ശാസ്ത്രം ഞാന്‍ നിര്‍ത്തിയാലും ഇല്ലാതാവുകയില്ല. കാരണം അത്‌ അക്ഷരമാണ്‌.

    പക്ഷെ ഇവിടത്തെ ചര്‍ച്ചകളുടെ പലതിന്റെയും പോക്കു കണ്ടിട്ട്‌ "ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ സ്‌ആധിക്കില്ല" എന്നു പണ്ടു പറഞ്ഞത്‌ ഓര്‍മ്മ വരുന്നു. ആടുകള്‍ തമ്മില്‍ ഇടിക്കുമ്പോള്‍ അതില്‍ നിന്നും വീഴുന്ന ചോര കുടിക്കാന്‍ നില്‍ക്കുന്ന കുറുക്കന്റെ പോലെയുള്ള കഥകളും ഒര്‍മ്മ വരുന്നു. അവനവന്‍ കാണണമെന്നു വിചാരിക്കുന്നതേ അവനവന്‍ കാണൂ. അതുകൊണ്ട്‌ ഞാന്‍ ആദ്യം തന്നെ എഴുതിയിരുന്നതുപോലെ ഒരു വൃഥാവ്യായാമത്തിനില്ല.

    ReplyDelete
  4. സിദ്ധാര്‍ത്ഥാ,
    ആരാണ്ടും ഗ്രാന്റു വിലോലന്‍ സായിപ്പ്‌ നടത്തിയ ഗവേഷണത്തിന്റെ പേരില്‍
    അലോ ഇപ്പോ പെട്ടെന്നൊരു പിരാന്തായി ഇളകിയിട്ടുണ്ട്‌. അലോവേരാ ജ്യൂസ്‌ വരെ എതു പെട്ടികടയിലുമുണ്ട്‌ പെപ്സിക്കുപ്പീടെ കൂടെ. ആറുമാസം കഴിയുമ്പോ മത്തിയുടെ കുടല്‍ ആണു നല്ലതെന്ന് അടുത്തത്‌ ഇറങ്ങും.

    ReplyDelete