Sunday, December 11, 2016

ആ തേക്ക് and RDO

ഇന്ന് ഞായറാഴ്ചയല്ലെ
മറിമായം വന്നപ്പോൽ ഞാനും ഒന്നു കണ്ടു. നല്ല തീം

RDO  എന്നു കണ്ടപ്പോൾ മുഴുവനും കണ്ടേക്കാം എന്ന് വച്ചു

നല്ല ആൾ

പക്ഷെ എന്റെ ഒരനുഭവം ഈ ഡിസംബർ അഞ്ചിനു

മുവാറ്റുപുഴ മാറാടി പഞ്ചായത്തിൽ എന്റെ ഭാര്യയുടെ കുടൂംബസ്വത്തായി കിട്ടിയ വസ്തു ഉണ്ട് - അതിൽ ഒരു 120 കൊല്ലം പഴക്കം ഉള്ള കെട്ടിടം - അതിന്റെ ഒരു ഭാഗം ഉൾപ്പടെ 14 സെന്റ് സ്ഥലം എന്റെ ഭാര്യയ്ക്കാണ്‌. ആ പഴയ കെട്ടിടം ഒന്ന് നന്നാക്കി അതിൽ താമസിക്കാം എന്നു വിചാരിച്ച് അത് ചെയ്റ്റൃ

സ്വകാര്യ കമ്പനിയിലെ ജോലി ആയതു കാർണം വയസായപ്പോൾ പെൻഷൻ ഒന്നും ഇല്ല

പക്ഷെ മക്കൾ രണ്ടു പേരും അവരൗടെ സ്വന്തം കാലിൽ നില്ക്കാറായ്തു കൊണ്ട് വലിയ മോഹമൊന്നും ഇല്ല

എന്നാൽ വീടൂ നന്നാക്കി കഴിഞ്ഞാണ്‌ ഒരു പുലിവാൽ

വീടൂ നില്ക്കുന്നതിന്റെ തൊട്ടടുത്ത പറമ്പിൽ മൂന്നു തേക്കു മരങ്ങൾ ഉണ്ട്.  ഒരു കുഞ്ഞു പ്ലാവും

ഇവ വളർന്ന് അങ്ങ് നല്ല പൊക്കത്തിലായി

ഇവയുടെ തണൽ കാരണം ഞാൻ വച്ച മാവും കപ്ലവും ഒക്കെ ഏതായാലും ഒടിഞ്ഞു വീഴുകയും,
വച്ച വലിപ്പത്ഗ്തിൽ തന്നെ നില്ക്കുകയും ആണ്‌

പക്ഷെ ഭയം അതല്ല, കാറ്റു പിടീച്ച് ഇവനെങ്ങാനും വീണാൽ?

പൊക്കാം കാരണം പുരയുടെ മുകളിൽ തന്നെ വീഴും ഉറപ്പ്

അത് കാരനം  ആ സ്ഥലത്തിന്റെ ഉടമയെ  ഫോൺ ചെയ്ത് പറഞ്ഞു

ആദ്യ വർഷം അയാൾ അതിന്റെ ശിഖരം ഒക്കെ വെട്ടി നിർത്തി

പക്ഷെ കൊല്ലങ്ങൾ കഴിയും തോറും , മരം വളരുന്നു.

പിന്നീടൂ വിളിച്ചപ്പോൾ പറഞ്ഞു, ഞാൻ കെട്ടീടം പണീയുമ്പോൾ വെട്ടി മാറ്റും

അത് ശരി സാരമില്ല അത്രയും അല്ലെ ഉള്ളൂ

പക്ഷെ പിന്നീടും കൊല്ലം കഴിഞ്ഞു

കെട്ടിടം പണീയുന്നില്ല

അപ്പോൾ ഭൈമി പറഞ്ഞു, ഇത് ശരിയാവില്ല

RDO യ്‌ല്ലു പരാതി കൊടൂക്കാം

വിവരം പറഞ്ഞപ്പോൽ കിട്ടിയ മറുപടി “നിങ്ങളുടെ വീടിനു മുകളിൽ വീഴും,പോൾ പറഞ്ഞാൽ മതി, ഞാൻ ശരിയാക്കി തരാം”

ഹ ഹ ഹ നല്ല മറുപടി

അയാൾ  തുടർന്നു പറഞ്ഞു നിങ്ങൾ പരാതിയൊ കേസൊ എന്തോ വേണമെങ്കിലും കൊട്

സുഹൃത്തുക്കൾ മറ്റു പല വഴികളും പറഞ്ഞു, പക്ഷെ ആളെ ഉപദ്രവിക്കാൻ എനിക്കു താല്പര്യം ഇല്ലായിരുന്നു

അത് കൊണ്ട് RDO യ്ക്കു പ്[അരാതി കൊടുത്താൽ മതി എന്നു വച്ചു

കഴിഞ്ഞ്ന ഫെബ്രുവരിയിൽ പരാതി കൊടൂത്തു - അടുത്ത മഴക്കലം ആണു പേടി

RDO അത്  വില്ലേജിലേക്ക് വിട്ടു

വില്ലേജ് ആപ്പീസർ വന്നു നോക്കി

അത് വെട്ടി മാറ്റണം എന്നും ആ പ്ലാവു മുഴുവനും എന്റെ അല്പമുള്ള പറമ്പിനു മുകളില്ക് അണെന്നും അതും മുറിച്ചു മാറ്റണം എന്നും മറുപടി കൊടൂത്തു

ഞങ്ങൾ നാട്ടിൽ ഇല്ലാത്തതു കാരണം , നാട്ടിലുള്ള ഒരു ബന്ധുവിനെ ആണ്‌ ആതൊറൈസേഷൻ കൊടുത്ത ഏല്പ്പിച്ചത്

അന്നത്തെ RDO അത് വെട്ടിമാറ്റണം എന്ന് ഉത്തരവിട്ടു

പറഞ്ഞ സമയം കഴിഞ്ഞിട്ടും അല്പം ശിഖരങ്ങൾ വെട്ടി മാറ്റി ഒരു കമ്പിയും കെട്ടി വച്ചതെ ഉള്ളു.

വീണ്ടും പരിശോധിക്കുവാൻ  വില്ലേജ് ആപ്പീസർ വന്നു

മുറിച്ചു മാറ്റിയില്ല എന്ന മറുപടി കൊടൂത്തു അത്രെ

അപ്പോഴത്തേക്കും ആ RDO  സ്ഥലം മാറി പുതിയ ആൾ വന്നു

ഒന്നും സംഭവിക്കാതെ കുറെ മാസങ്ങൾ പോയി

പിന്നീട് അറിഞ്ഞു അദ്ദേഹം കൈക്കൂലയോ കേസിൽ പെട്ട്  അവിടന്നും പോയി എന്ന്

വീണ്ടും പുതിയ ആൾ വന്നു

അദ്ദേഹം വീണ്ടും ഹിയറിംഗ്  വച്ചു

ഹിയറിംഗ് സമയത്ത് തേക്കിന്റെ ഉടമ

പറഞ്ഞു ഞങ്ങൾ വില്ലേജ് ആപ്പീസറെ സ്വാധീനിച്ചു അത്രെ

അത് കൊണ്ട് അദ്ദേഹം തഹ്സീൽദാറെ അന്വേഷണത്തിന്‌ ഏല്പ്പിച്ചു

ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിന്‌ വിധി വന്നു. കുഴപ്പം ഒന്നും ഇല്ല
 
എനിക്ക് അല്ലേലും വിധിയിൽ വലിയ വിശ്വാസം ആണ്‌

1. മരം എന്റെ പുരയുടെ മുകളിൽ വീഴണം എന്ന് ഞാനൊ, അതിന്റെ ഉടമസ്ഥനൊ RDO യൊ തഹ്സീൽദാരൊ അല്ല തീരുമാനിക്കുന്നത്
ആണോ?

2. അഥവാ വീഴാനാണു വിധി എങ്കിൽ വീഴും, അല്ലെങ്കിൽ വീഴില്ല

3. ഇനി ആ തേക്ക് അങ്ങ് ഒരുപാടു വലിയതായി  ഭയങ്കര കാശു കിട്ടും എന്ന് അയാൾ വിചാരിച്ചിട്ടുണ്ടെങ്കിൽ അതും ഇതു പോലെ തന്നെ - ഒരു ശ്വാസം നിന്നു പോയാൽ ?
ആ തേക്ക് വല്ലവനും കൊണ്ടു പോകും

അതിനു മുന്നെ എന്റെയോ എന്റെ ഭൈമിയുടെയൊ കാറ്റു പോയാൽ? പിന്നെ അതും പ്രശ്നം അല്ല

:)

പക്ഷെ RDO, Tahsildar ഇവരൊക്കെ എല്ലാക്കാലവും ഇതുപോലെ സുഖമായി ജീവിക്കുമായിരിക്കും അല്ലെ?

ഏതായാലും ഇത്ര വായിച്ചില്ലെ ?

ഇനി ആ തേക്കു നില്ക്കുന്ന ചിത്രം കൂടീ കാണൂ!!!

ഏകദേശം നാലടി പൊക്കമുള്ള പുരയിടം, അതിന്റെ വക്കിലുള്ള കല്ലും ഒക്കെ ഇടിച്ചു കളഞ്ഞാണ്‌  പുള്ളിക്കാരന്റെ വളർച്ച!!!

ഇപ്പുറത്ത് പ്രതിരോധിക്കാൻ ഒന്നും ഇല്ല

6 comments:

  1. ശ്ശൊ,എന്തൊരു കഷ്ടാണെന്ന് നോക്കണേ!!ഇനിയെന്നാ ചെയ്യും സർ??

    ReplyDelete
    Replies
    1. ഹ ഹ ഹ എന്തോന്ന് കഷ്ടം? :) വരണ്ടതു പോലെ ഒക്കെയെ വരുകയുള്ളു

      Delete
  2. നമ്മുടെ നാട്ടിൽ നിയമത്തിന്റെ
    പിന്നാലെ പോയി ഇത്തരം കുണ്ടാമണ്ടി
    കേസുകൾ നടത്തി സമയം പാഴാക്കാതിരിക്കുന്നതാണ്
    ഭേദം ...
    ഇതുപോലുള്ള എന്റെ പെങ്ങളുടെ വീടിന്
    ഭീക്ഷണിയായ ഒരു പ്ലാവ് രായ്‌ക്കുരാമാനം മുറിച്ച്
    മാറ്റിയ ചരിത്രം എന്റെ പിന്നാമ്പുറ ചരിതങ്ങളിലുണ്ട് ..!

    ReplyDelete
  3. സർ പറഞ്ഞ പോലെ, വരാനുള്ളത് ഓട്ടോറിക്ഷ വിളിച്ചാണെങ്കിലും വരും. എന്നാലും, തേക്കൊന്നും അങ്ങനെ എളുപ്പത്തിൽ വീഴില്ല എന്നാണു എന്റെ ഒരു ഇത്.

    ReplyDelete
  4. ...ഹഹഹ വീഴല്ലെ എന്നു തന്നെ അല്ലെ എന്റെയും പ്രാർത്ഥന.

    ReplyDelete