Friday, December 30, 2016

നാളെ കാലത്ത് ഉണരണമൊ?

രാത്രി കിടക്കാൻ പോകുന്ന നേരം ആലോചിച്ച ഒരു കാര്യം ആണ്‌

ഉറങ്ങിക്കഴിഞ്ഞാൽ നാളെ കാലത്ത് ഉണരണമൊ? അതൊ?

ഒരുപാട് കാലം ആലോചിച്ചിട്ടുള്ള കാര്യം ആണ്‌

നാം ഉണർന്നിട്ട് എന്ത് ചെയ്യാൻ ആണ്‌?

ജിഷയെ കൊന്ന സംഭവം കണ്ടു - ഒരുപാടൊരുപാട് ആരോപണപ്രത്യാരോപണങ്ങൾ കണ്ടൂ
എന്തായി?

ദില്ലിയിൽ ഒരു പെൺകൊച്ച് -- അവളെ പീഡിപ്പിച്ച അവനു തയ്യൽ മെഷീൻ മാത്രമല്ല മറ്റു പാരിതോഷികങ്ങളും

എന്തായി?

ആലോചിച്ചോളൂ ഒരുപാട് ആലോചിച്ചോളൂ

ഈ ഞാൻ നാളെ എണീറ്റിട്ട് എന്ത് ചെയ്യാൻ? ആർക്കാണു എന്നെ കൊണ്ടു ഗുണം?

നിയോഗം എന്നൊരു കാര്യം ഉണ്ടത്രെ

അതുണ്ടെങ്കിലെ എന്തും നടക്കൂ

ഏതായാലും ഭാരതാംബയെ നന്നാക്കാനുള്ള നിയോഗം ഒന്ന്നും എനിക്കില്ല, അത് തല്ക്കാലം മോദിജിയുടെ കരങ്ങളിൽ ആണെന്ന് മാത്രം ആശ്വസിക്കാം.

അതിനെതിരെ കൊരക്കാൻ ധാരാളം നായ്ക്കൾ വേറെ ഉണ്ട്. അതു കൊണ്ട് അതും എന്റെ നിയോഗം അല്ല

പിന്നെ ഞാൻ എന്തിന്‌ നാളെ ഉണരണം?

വേണം ഉണരണം, കാരണം എനിക്കു വേണ്ടി , തന്റെ  അഛനെയും അമ്മയെയും ബന്ധുക്കളെയും ഒക്കെ മാറ്റി നിർത്തി , എന്റെ ഇഷ്ടങ്ങൾ അനുസരിച്ച്  എന്റെ കാര്യങ്ങൾ വേണ്ടവണ്ണം നോക്കി നടത്തി എന്റെ ഒപ്പം വിവാഹദിവസം മുതൽ കഴിഞ്ഞു വരുന്ന എന്റെ പ്രിയതമയ്ക്കു വേണ്ടി ഞാൻ ഉണരണം

വിവാഹം മുതൽ താൻ അതു വരെ ജീവിച്ചു വന്ന സാഹചര്യങ്ങൾ ഒക്കെ ഒഴിവാക്കി, തീരെ പരിചയം ഇല്ലാത്ത ഒരാളോടൊപ്പം താമസം തുടങ്ങുമ്പോൾ, സ്ത്രീധനം, അമ്മായിയമ്മ പോര്‌ തുടങ്ങി ഏറ്റൊരു രീതിയിൽ എങ്കിലും ആ സ്ത്രീയെ ബുദ്ധിമുട്ടിക്കുന്നവൻ, ആണ്‌ എന്ന പേരിനർഹൻ അല്ല എന്നു മാത്രം അല്ല - ഈ ലോകത്തിൽ ജീവിക്കുവാൻ പോലും അർഹനല്ല ആണൊ?

അപ്പൊ ഉറങ്ങട്ടെ


2 comments:

  1. ഈ ഞാൻ നാളെ എണീറ്റിട്ട് എന്ത് ചെയ്യാൻ? ആർക്കാണു എന്നെ കൊണ്ടു ഗുണം?

    നിയോഗം എന്നൊരു കാര്യം ഉണ്ടത്രെ

    അതുണ്ടെങ്കിലെ എന്തും നടക്കൂ


    വേണം ഉണരണം, കാരണം എനിക്കു വേണ്ടി , തന്റെ അഛനെയും അമ്മയെയും ബന്ധുക്കളെയും ഒക്കെ മാറ്റി നിർത്തി , എന്റെ ഇഷ്ടങ്ങൾ അനുസരിച്ച് എന്റെ കാര്യങ്ങൾ വേണ്ടവണ്ണം നോക്കി നടത്തി എന്റെ ഒപ്പം വിവാഹദിവസം മുതൽ കഴിഞ്ഞു വരുന്ന എന്റെ പ്രിയതമയ്ക്കു വേണ്ടി ഞാൻ ഉണരണം

    ReplyDelete
  2. വേണം തീര്ച്ചയായും. പറഞ്ഞത് വളരെ ശരി. എന്നും കൂടെയുള്ള ആ പ്രിയതമക്ക് വേണ്ടി.

    ReplyDelete