Saturday, December 24, 2016

How people become hindu Conscious

1960കളുടെ രണ്ടാം പകുതി
ഒരിക്കൽ ഖാൻ അബ്ദുൾ ഗാഫർ ഖാൻ ഹരിപ്പാട്ടു കൂടി എർണാകുളത്തേക്ക് പോകുന്നുണ്ട് എന്നൊരറിയിപ്പു വന്നു. വൈകുന്നേരം നാലു മണിയടുപ്പിച്ച് ഹരിപ്പാട് കടക്കും
സാധാരണ ഹരിപ്പാട്ടമ്പലത്തിലെ ഉൽസവത്തിനു പോലും ഒറ്റയ്ക്കു പോകാൻ സമ്മതിക്കാത്ത അഛൻ പറഞ്ഞു അതിർത്തി ഗാന്ധിയാണു വരുന്നത് പോയി കാണ്‌
കണ്ട കഥയും കൂടി എഴുതാം
ഉച്ചയ്ക്ക് രണ്ടു മണിയ്ക്കു തന്നെ ഹരിപ്പാട്ടെത്തി. ഇപ്പോഴത്തെ മാധവ ജങ്ക്ഷൻ ( അന്ന് അവിടെ ഒന്നും ഇല്ല വെറും ചതുപ്പ് നിലവും വെറും പറമ്പും)
ആ ഭാഗത്ത് റോഡിന്റെ തെക്കെ വശത്ത് നീളത്തിൽ വടം കെട്ടിയിട്ടുണ്ട്. ആളുകൾ ഓരോരുത്തരായി വന്നു കൊണ്ടിരിക്കുന്നു. പോലീസുകാർ ഇടവിട്ടിടവിട്ട് നില്ക്കുന്നുണ്ട്. ഞാൻ നില്ക്കുന്നതിനു മുന്നിൽ ഒരല്പം പ്രായമുള്ള പോലിസുകാരൻ ഉണ്ട്. അയാൾക്കും ബോറടിച്ചു കാണും, അയാൾ എന്റെ അടൂത്ത് വന്ന് കുശലപ്രശ്നം തുടങ്ങി
കൂട്ടത്തിൽ ഉപദേശവും മോനെ അദ്ദേഹം വരുമ്പോൽ ഇവിടെ തന്നെ സമാധാനമായി നിന്നാൽ മതി തള്ളി റോഡിലേക്ക് കയറാനൊന്നും നോക്കരുത് കേട്ടൊ
ഃഏയ് എവിടെ ഞാൻ അത്തരാക്കാരനൊന്നും അല്ല നിക്കറും ഉടുപ്പും ഇട്ട ഒരു രണ്ടടി പൊക്കക്കാരൻ, പാവം
അങ്ങനെ നിന്നു നിന്ന് ആളുകളുടെ തെരക്കും കൂടി ഞാൻ കയറോട് ഒട്ടി നില്ക്കുന്നു എന്റെ പിന്നിലും ഒരു മൂന്നു നാലു വരി ആളുകളായി. പോലീസുകാരൻ റോഡിലേക്ക് നോക്കി നില്ക്കുന്നു. പോലീസുകാരുടെ എണ്ണവും കൂടി അവരും നിരയായി ഞങ്ങളുടെ മുന്നിൽ
എനിക്കെന്തായാലും സന്തോഷം നല്ല സ്നേഹമുള്ള പോലീസുകാരൻ , ഞാനണേങ്കിൽ ഏറ്റവും മുന്നിലും. നന്നായി കാണാമല്ലൊ
പെട്ടെന്ന് വണ്ടികൾ സൈറണും അടിച്ച് ഓരോന്നായി വരുന്നു , വേഗതയ്ക്ക് ഒരു കുറവും ഇല്ല, ജനം ഒക്കെ കൂടി പിന്നിൽ നിന്നു മുന്നോട്ടു തള്ളുന്നു
രണ്ടടി പൊക്കം ഉള്ള ഞാൻ കയറോടൊപ്പം മുന്നോട്ട്
വണ്ടി ഞങ്ങൾ നിന്ന സ്ഥലം വരുന്നതിൻ അല്പം മുന്നെ
 പോലീസുകാരെല്ലാം ഞങ്ങൾക്കു നേരെ തിരിഞ്ഞ് കയ്യിലുള്ള മുളവടി രണ്ടു കൈ കൊണ്ടും പിടിച്ച് ഒരു കാൽ പിന്നിലും മറ്റെ കാൽ മടക്കിയും വച്ച് സർവ ശക്തിയും ഉപയോഗിച്ച് പിന്നോട്ട് ഒന്നിച്ചൊരു തള്ള്
പോലീസുകാർക്ക് ഇത്ര ബലമുണ്ടെ അന്നു മനസിലായി, ഞങ്ങളെല്ലാവരും കൂടി പിന്നോട്ടു മലച്ച് വീണ്ടും ഒന്നാടി മുന്നോട്ട്
ഇതെല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു
എന്താണെന്ന് മനസിലായി വരുമ്പോഴേയ്ക്കും അതിർത്തി ഗാന്ധി അതിരും കഴിഞ്ഞ് നാരകത്തറ എത്തിയിരുന്നു.
അന്നത്തെ ആ അവസ്ഥയൊക്കെ മാറ്റി വരുന്നത് മുസ്ലിം ആണൊ എന്നു തോന്നിപ്പിക്കാനുള്ള ശ്രമം കമലുമാരും ഒക്കെ നടത്തുന്നു അല്ലെ ഭംഗിയായി

2 comments:

  1. അന്നത്തെ ആ അവസ്ഥയൊക്കെ
    മാറ്റി വരുന്നത് മുസ്ലിം ആണൊ എന്നു
    തോന്നിപ്പിക്കാനുള്ള ശ്രമം കമലുമാരും ഒക്കെ
    നടത്തുന്നു അല്ലെ ഭംഗിയായി ...!

    ReplyDelete
  2. മനുഷ്യരെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന വർഗ്ഗങ്ങൾ !!!

    ഈ ലോകം എത്ര കാലം നിലനില്ക്കും?



    ReplyDelete