Sunday, January 18, 2015

സ്നേഹം

പൂവ് ഇഷ്ടമായത് കൊണ്ടല്ലെ നാം പൂച്ചെടി വളർത്തുന്നത്. അത് ചെടീക്ക് മനസിലായി
രാത്രിയും കണ്ടൊ എന്നു പറഞ്ഞ് ദാ കിട്ടിയ വഴിയിലൂടെ അകത്ത് വന്ന് പൂത്തു :)
അത് പുറത്ത് ഇങ്ങനെ




കിട്ടിയ ഒരു വഴിയിൽ കൂടി അങ്ങു കയറി അത് തന്നെ

Thursday, January 15, 2015

മകരവിളക്കിന്റെ ഭജന


മകരവിളക്കിന്റെ  ഭജനയ്ക്കിത്തവണയും കൂടീ. ഇത്തവണപഴയത് പോലെ അല്ലായിരുന്നു  ഇക്കാണുന്ന സ്ഥലത്ത്. അവിടെ പൂജാരിമാർ പറയുന്ന സമയത്ത്  പാടിയാൽ മതി. ഭജന ക്രമത്തിലൊന്നും അല്ല. എന്തായാലും ആകട്ടെ - രണ്ടു പാട്ടിനെ സമയം ഉണ്ടായിരുന്നുള്ളു. ഏതായാലും ശ്രീയുടെ പാട്ടു തന്നെ ആകട്ടെ അയ്യപ്പന്റെ പേരിൽ എന്ന് വച്ചു


Friday, January 09, 2015

ഗർബ, ദാണ്ഡിയ

നമ്മുടെ നാട്ടിൽ പരിചയം ഇല്ലാത്ത നൃത്തരൂപം ആണല്ലൊ ഗർബ, ദാണ്ഡിയ  എന്ന പേരിൽ അറിയപ്പെടുന്നവ
സ്കൂളിലെ കുട്ടികൾ റെകോർഡ് ഡാൻസ് ആയി കളിച്ചത് ദാ കണ്ടോളൂ

സ്കൂളിലെ ആനുവൽ പരിപാടി

സ്കൂളിലെ ആനുവൽ പരിപാടിക്ക് പിള്ളേരുടെ പാട്ടിൻ അകമ്പടി സേവിക്കാൻ ക്ഷണം കിട്ടി അതിന്റെ ത്രില്ലിലാ

രാത്രി 8.30 ന് ഫോണിൽ വിളിച്ച് പറയുന്നു മറ്റന്നാൾ പ്രോഗ്രാം വരാമെന്നേറ്റവർക്ക് വരാൻ പറ്റില്ലത്രെ. സഹായിക്കണം. എന്ന്
അതിന്റെവ് വെപ്രാളമായിരുന്നു. ഭഗവാൻ കടാക്ഷിച്ചു

പരിപാടി എല്ലാം കഴിഞ്ഞപ്പോൾ നന്ദി പറഞ്ഞ അവർ ഒരു കാര്യം കൂടി പറഞ്ഞു. ഡോക്റ്ററായ എനിക്ക് ഇത്രയും സമയം ചെലവാക്കാൻ ഉണ്ടാകുമോ എന്നറിയിയാഞ്ഞത് കൊണ്ടാണ് അത്രെ അവർ നേരത്തെ എന്നെ വിളിക്കാതെ മറ്റുള്ളവരെ നോക്കി പോയത് എന്ന്


ഏകദേശം അതു പോലെ ഒരനുഭവം മുൻപ് ഉണ്ടായിട്ടുണ്ട്- ദാ ഇവിടെ പറഞ്ഞിരുന്നു