Thursday, November 21, 2013

ഒരു ഭാരതരത്നം ഇവർക്കു കൂടി










ഹൊ ഇപ്പൊ സമാധാനമായി





  എത്രയും വേഗം ആ ചുവന്ന വരകൾ കൊണ്ട് കാണിച്ചത് ഒന്നങ്ങു നടപ്പായിക്കിട്ടിയാൽ മതി



ഇനി പ്രവേശനപരീക്ഷയിൽ "ഒരു മാർക്ക്" കുറഞ്ഞ പാവങ്ങൾക്ക്  ഇതുപോലെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആയുർവേദം പഠിച്ചിട്ട് ഇതുപോലെ അയ്യൊപാവേന്ന് നിലവിളിക്കേണ്ടി വരില്ലല്ലൊ. ലോകവും രക്ഷപ്പെടൂം
അല്ല എനിക്കൊരു സംശയം

ഈ എന്റ്രൻസ് ആകെ ഒരു തവണയെ എഴുതാൻ പറ്റുകയുള്ളോ?

അല്ല ഒരു മാർക്ക് കുറഞ്ഞാൽ അടുത്ത തവണ ഒന്നു കൂടി എഴുതി നോക്കാമല്ലൊ അല്ലെ?

അതോ ഇനി എത്ര എഴുതിയാലും നമ്മൾ ആ ഒരു മാർക്ക് പിന്നിലെ നിൽക്കൂ എന്ന് നേരത്തെ അറിയാമൊ?

അത് നല്ലതാ അവനവനെ പറ്റി ഒരു ധാരണ നേരത്തെ ഉള്ളത് നല്ലതാ

പിന്നൊരു കാര്യം നമ്മളെക്കാൾ മിടുക്കന്മാർ അഞ്ച് കൊല്ലാം ആധുനികവും പഠിച്ചിട്ട് , പിന്നീട് അവർ പഠിക്കേണ്ട സാധനമാ
ഇപ്പൊ ഈ ഒരു മാർക്ക് കുറഞ്ഞ നമ്മൾ എടൂത്ത് പിടിച്ച് വച്ചിരിക്കുന്നത്

നാട്ടിൽ ഒരു ചൊല്ലുണ്ടല്ലൊ എന്തോന്ന് "പട്ടിക്ക് പൊതിയാ തേങ്ങ കിട്ടിയ പോലെ" അല്ലെ?

അതായിരിക്കും പലരും അവിടെ ചോദിക്കുന്നത് എങ്കിൽ പിന്നെ ഇപ്പണീ നിർത്തി പൊയ്ക്കൂടെ എന്ന്

പക്ഷെ ഒന്ന് എടുത്തു പറഞ്ഞെ തീരൂ

അവസാനം ഒരാഗ്രഹം ഉണ്ട്

നമ്മളെക്കാൾ മിടുക്കന്മാരായ പിള്ളേർ അഞ്ചു കൊല്ലം പഠിച്ച ആ സാധനം ഒരു ചെപ്പിലാക്കി ഞങ്ങൾക്കു കൂടി ഇങ്ങ് തന്നാൽ

ഞങ്ങൾ പിന്നെ വല്ല ഹൃദയം മാറ്റിവച്ചൊ തല മാറ്റി വച്ചൊ ഒക്കെ അങ്ങു സുഖിച്ചോളാം

പക്ഷെ മൊത്തം വായിച്ചിട്ട് ആകെ കൺഫ്യൂഷൻ

"രണ്ടായിരം കൊല്ലം പഴക്കമുള്ള ആരോഗ്യവിജ്ഞാനം പഠിക്കുന്ന ദുരവസ്ഥ"

ഇത് നല്ല വിജ്ഞാനം  അല്ലെങ്കിൽ പിന്നെ എന്തിനാണ് ആധുനികവൈദ്യപഠനത്തിൻ ശേഷം വേണം എന്നു പറയുന്നത്?

ഇനി അങ്ങനെ അവർ അവസാനമായി പഠിക്കേണ്ട സാധനം ഇപ്പോഴെ പഠിക്കാൻ കിട്ടുന്ന അവസരം എനഗ്നെ ആണ് ദുരവസ്ഥ ആകുന്നത്?

പിന്നൊന്ന് എന്തിനാണ് ആധുനികർ അവസാനമയി പഠിക്കേണ്ട സാധനത്തിനു മുൻപ് പഠിച്ചത് ഉരുട്ടി തരാൻ പറയുന്നത് നിങ്ങൾ പറഞ്ഞ 'ബ്രിട്ജ്' ആക്കി

ഏതായാലും ഒരു ഭാരതരത്നം  ഇവർക്കു കൂടി കൊടുത്തേക്കണെ

14 comments:

  1. ആധുനികവും ആയുര്‍വേദവും തമ്മില്‍ എന്താണ് വ്യത്യാസം?

    ഒന്ന് പഴഞ്ചന്‍ മറ്റൊന്ന് പുതിയത്.....

    പുതിയത് എല്ലാം ശരിയെന്ന് ഉറപ്പുണ്ടോ?

    ആധുനിക വിജ്ഞാനം കാലത്തിന് അനുസരിച്ച് നില്പാട് മാറ്റുന്നു. അതിന് പുറകേ പോകുന്നത് കൊണ്ട് ആയുര്‍വേദത്തിന് എന്ത് നേട്ടം!

    ആധുനികന്‍ എന്നും മാറുന്നു. അവന്‍റെ ശാസ്ത്രത്തിന്‍റെ അടിസ്ഥാന സ്വഭാവമതാണ്.. അവന്‍ ആയുര്‍വേദമരുന്നുകള്‍ പഠിക്കട്ടെ എന്നിട്ട് വല്ലതും സ്വീകരിക്കനുണ്ടേങ്കില്‍ സ്വീകരിക്കട്ടേ...

    അല്ലാതെ ആയുര്‍വേദക്കാരന്‍ ആധുനികന്‍റെ വാലില്‍തൂങ്ങി നില്‍ക്കുന്നതെന്തിന്! ആധുനിക ശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തങ്ങളെ ആയുര്‍വേദപ്രകാരം എന്താണ് വിശദീകരിച്ച് ആയുര്‍വേദത്തെ പരിപോഷിപ്പിക്കുകയാണ് ആയുര്‍വേദക്കാര്‍ ചെയ്യേണ്ടത്..

    സിരാവ്യധം അടക്കമുള്ള ചികിത്സാരീതികള്‍ ഒരുകാലത്ത് ലോകം മുഴുവന്‍ ചെയ്തിരുന്നു. എന്നാല്‍ അശാസ്ത്രീയമാണ് എന്ന് പറഞ്ഞ് അവര്‍അതിനെ പുറംതള്ളി. എന്നാല്‍ നമുക്കറിയാം സിരാവ്യധം ഇന്ന് ആയുര്‍വേദത്തില്‍ വിജയകരമായി ചെയ്യുന്ന ഭലപ്രദമായ ഒരു ചികിത്സാരീതിയാണ്. അതിന് ത്രിദോഷ ചിന്തയുടെ യുക്തിഭദ്രമായ ഒരു കാഴ്ചപ്പാട് ആവശ്യമാണ്.

    സിരാവ്യധം ചെയ്യേണ്ട കേസുകളില്‍ മാത്രമേ അത് ചെയ്തിട്ട് റിസള്‍ട്ട് കിട്ടൂ.. അല്ലാതെ ഗൃധ്രസിയില്‍ സിരാവ്യധം പറഞ്ഞിട്ടുണ്ട് എന്നുകരുതി എല്ലാ ഡിസ്ക് പ്രൊലാപ്സ് കേസിലും സിരാവ്യധം ചെയ്താല്‍ റിസള്‍ട്ട് കിട്ടില്ല. ആദ്യം ആയുര്‍വേദപ്രകാരം അത് ഗൃധ്രസി ആണോ എന്ന് നോക്കണം. എന്നിട്ട് അത് ആവരണജ്ന്യമാണോ ധാതുക്ഷയജന്യമാണോ എന്ന് നോക്കണം.. ധാതുക്ഷയജ ഗൃധ്രസിക്ക് സിരാവ്യധം ചെയ്തിട്ട് റിസള്‍ട്ട് കിട്ടിയില്ല എന്ന് ചിലര്‍ പരാതി പറയും..

    തൃദോഷചിന്തയില്ലാത്തവര്‍ ഈ മരുന്ന് ഈ അസുഖത്തിന് എന്ന് നോക്കിവയ്ക്കും. എന്നിട്ട് അല്ലാവര്‍ക്കും കൊടുക്കും. കാല്‍ഭാഗം ആള്‍ക്കാര്‍ക്ക് നല്ല റിസള്‍ട്ട് കിട്ടൂം. ബാക്കി കാല്‍ ഭാഗത്തിന് മോഡറേറ്റ് റിസള്‍ട്ട്, ബാക്കി കാല്‍ ഭാഗത്തിന് റിസള്‍ട്ടില്ല. അപ്പോള്‍ അവര് വിചാരിക്കും ഇതെല്ലാം അശാസ്ത്രീയമാണ്... എല്ലാം കളഞ്ഞ് ആധുനിക പ്രകാരം റിസര്‍ച്ച് നടത്തി ആധുനിക വൈദ്യത്തിലേ പോലെ തന്നാല്‍ നമുക്ക് എന്ത് എളുപ്പമായിരുന്നു എന്ന്

    ReplyDelete
  2. പണിക്കര്‍ സര്‍. ആ പറഞ്ഞത് ശരി. എല്ലാരും ഉപേക്ഷിച്ച കേസുകള്‍ പോലും ആയുര്‍വേദം കൊണ്ട് ചികിത്സിച്ചു നിശ്ശേഷം മാറ്റിയ വൈദ്യന്മാര്‍ ഉണ്ടായിരുന്നു. ഇപ്പൊ ആര്‍ക്കറിയാം എങ്ങനെയാ മരുന്നുകള്‍ ഉണ്ടാക്കേണ്ടത് എന്ന്.
    കഷായവും അരിഷ്ടവും ആസവവും ചൂര്‍ണ്ണവും തൈലവും കുഴമ്പും ഒക്കെ എങ്ങനെ ഏതു യോഗം അനുസരിച്ചാണ് ഉണ്ടാക്കുന്നത്‌ എന്ന്?.
    ചിലവ മണ്ണില്‍ പൊതിഞ്ഞു സൂക്ഷിക്കേണ്ടതുണ്ട്.
    ചില മരുന്നുകള്‍ സ്പുടം ചെയ്തു എടുത്താലെ അതിന്റെ സൈഡ് എഫ്ഫക്റ്റ്‌ മാറി അത് മനുഷ്യന് ഉപകാരപ്രദം ആവുള്ളു.
    ഇതൊക്കെ ആര് നോക്കുന്നു ഇക്കാലത്ത്. വേഗതയേറിയ ഈ കാലത്ത് വേഗം പോയി കടയില്‍ നിന്നു മരുന്നെടുത്ത് കഴിക്കണം അപ്പോള്‍ മാറണം അസുഖം .

    ReplyDelete
  3. ചേച്ചീ, 
     എന്റെ അച്ചന്റെയും അമ്മയുടെയും ഒക്കെ ചെറുപ്പത്തിൽ, ഇന്നത്തെ പോലെ വിദ്യാഭ്യാസസമ്പ്രദായം ആകുന്നതിൻ മുൻപ് പഠിക്കുന്ന ക്രമം സംസ്കൃതം തുടങ്ങും ആയുർവേദത്തിൽ അവസാനിക്കും എന്നായിരുന്നു അത്രെ.

    അമ്മയും അച്ഛനും  അഷ്ടാംഗഹൃദയം മനഃപാഠമായി വളരെ അധിക ശ്ലോകങ്ങൾ ചൊല്ലുന്നത് കേട്ടിട്ടുണ്ട്.

    വീട്ടിൽ ആവശ്യമുള്ള എണ്ണ കാച്ചുക കുഴമ്പുണ്ടാക്കുക ലേഹം ഉണ്ടാക്കുക കഷായം ഉണ്ടാക്കുക ഇവ എല്ലാം ഞങ്ങൾ തന്നെ ആയിരുന്നു ചെയ്തിരുന്നത്.

    ഒന്നും എങ്ങും കോളേജിൽ പോയി പഠിച്ചിട്ടല്ല.

    ചികിൽസക്കായി ഞാൻ ആശുപത്രിയിൽ പോകുന്നത് ഏകദേശം 19-20 വയസായിട്ടാണ് - അതായത് വൈദ്യം കോളേജിൽ പഠിക്കുമ്പോൾ

    ഒരു വിധപ്പെട്ട എന്ത് അസുഖങ്ങൾക്കും വീട്ടിൽ തന്നെ മരുന്നുണ്ടാക്കുകയായിരുന്നു പതിവ്.

    അതായത് ആയുർവേദം ജനകീയമായ ഒരു അറിവ് ആയിരുന്നു.

    ആ അറിവുകളെ ഒക്കെ തകിടം മറിക്കാനായിരുന്നല്ലൊ ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവന്നത്.

    കൂടാതെ ആളുകളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രങ്ങളും - അവർണ്ണസവർണ്ണക്കളികളും-  ഞങ്ങളൊന്നും ബ്രാഹ്മണരല്ലായിരുന്നു - പക്ഷെ ഞങ്ങൾക്ക് സംസ്കൃതം പഠിക്കാൻ ഒരു തടസവും ഉണ്ടായിരുന്നില്ല

    ഞങ്ങളുടെ അടുത്ത് ഗണക സമുദായത്തിൽ പെട്ട ഒരു കുടുംബം ഉണ്ടായിരുന്നു . അവർ പല ആയുർവേദ ഔഷധങ്ങളും വീട്ടിൽ ഉണ്ടാക്കി ചികിൽസിച്ചിരുന്നു - രസപ്രയോഗങ്ങൾ വരെ

    അതിന് ഓശാന പാടാൻ ഇത്തരക്കാരും കൂടി ആയപ്പോൾ പൂർത്തിയായി
     

    ReplyDelete
  4. ഞാന്‍ പതിവുപോലെ എത്തി വായിച്ച് മടങ്ങുന്നു.

    ReplyDelete
  5. ഹ ഹ ഹ അജിത് ജീ

    അത്ര എങ്കിലും സ്ഥിരമായി ചെയ്യുന്നതിലും കയ്യൊപ്പ് ചാർത്തുന്നതിലും എനിക്കഭിമാനം തോന്നുന്നു
    പക്ഷെ പ്രതികരിക്കാതിരിക്കുന്നതും  കുറ്റകൃത്യം ആയി ഞാൻ അടൂത്ത് തന്നെ പ്രഖ്യാപിക്കും :) 

    ReplyDelete
  6. പാശ്ചാത്യ വിദ്യാഭ്യാസവും കമ്മ്യൂണിസവും കു‌ടെ കേരളത്തിന്‍റെ തനിമയെ ഇല്ലാതെയാക്കി എന്നാണ് എന്‍റെ വിശ്വാസം.മറിച്ചൊരു ചിന്തയുടെ സമയം അതിക്രമിച്ചിരിക്കുന്നു.
    ആധുനികന്‍റെ പുറകേ പോയാല്‍ സ്വന്തം അസ്ഥിത്വം തന്നെ നഷ്ടപ്പെടും.
    ആശംസകള്‍.

    ReplyDelete
  7. നിങ്ങൾ രണ്ടു കൂട്ടർക്കും പരസ്പ്പരം ഒരു വിശ്വാസവും ബഹുമാനവും ഒന്നും ഇല്ലാത്തതെന്തേ...? രണ്ടു കൂട്ടരും മനുഷ്യരെത്തന്നെയല്ലെ ചികിത്സിക്കുന്നത്...!

    ReplyDelete
  8. അതെന്താ വി കെ ജി അങ്ങനെ ചോദിച്ചത്?

    ഞാൻ വളരെ ബഹുമാനത്തോടു കൂടി അല്ലെ ചോദിക്കുന്നത്

    അവനവൻ പഠിച്ച പണി വെറും വിഡ്ഢിത്തമാണ്, അതിലെ തിയറികൾ കാലഹരണപ്പെട്ടവ ആണ്, എണ്ട്രൻസിൽ വെറും ഒരു മാക്ക് കുറഞ്ഞു പോയതു കൊണ്ട് അബദ്ധത്തിൽ പഠിക്കേണ്ടി വന്നതാണ്. മരുന്നുകൾ എങ്ങനെ ആണ് രോഗിയിൽ പ്രവർത്തിക്കുന്നത് എന്നറിയില്ല

    ഇത്രയൊക്കെ സ്വയം പറയുന്നവർ ആ പണി ഇട്ടിട്ട് വല്ല ചെരക്കാനും പൊയ്ക്കൂടേ  എന്നായിരുന്നില്ലെ ചോദിക്കേണ്ടത്? 

    പക്ഷെ ഞാൻ അങ്ങനെ ചോദിച്ചൊ? 

    ഇല്ലല്ലൊ.

    അത് ബഹുമാനം ഉള്ളത്  കൊണ്ട് അല്ലെ? 

    ReplyDelete
  9. “On the subject of smallpox vaccination, it is well documented that before the British arrived, Indians had a system of immunisation against smallpox, in which cowpox was used inoculate against smallpox. The British doctor J Z Holwell wrote a book in 1767 describing the system, accepting that it was safe and effective. European medicine did not have any treatment against the disease at that time.
    Inoculation against smallpox became a part of Western medicine by 1840. No sooner did that happen that the British in India banned the older method of vaccination, denouncing it as barbaric, without making certain that sufficient number of inoculators in the new technique existed. Smallpox in India became a greater scourge than before. This is not the only example in which the British undermined and even banned indigenous systems of knowledge, particularly medicine, creating dire consequences“.
    Read More

    ReplyDelete
  10. ശ്രീ അബു ചെറിയാൻ ജി

    പാശ്ചാത്യവിദ്യാഭ്യാസവും - സമ്മതിച്ചു

    പക്ഷെ അത് കഴിഞ്ഞ് കമ്യൂണിസം മാത്രം പോരാ കാണ് ഗ്രസ് എന്താ മോശമാണോ?

    ഒരുദാഹരണം ഉണ്ടായിരുന്നു- പക്ഷെ നട്ടെല്ലില്ലാത്ത പാർട്ടി ആയത് കൊണ്ട് പുള്ളി ആ പൊസ്റ്റെല്ലാം  ഡെലീറ്റ് ചെയ്ത് കളയും
    ഞാൻ അതിൻ 
    ഇവിടെ മറുപടി കൊടൂത്തിരുന്നു

    പ്രസന്ന റ്റീച്ചർ ഇവിടെയും

    ReplyDelete
  11. ഇത് ആയുർവേദത്തിന് മാത്രമല്ല ഭാരതത്തിലെ പൌരാണിയ വിജ്ഞാനശേഖരത്തിന് മുഴുവൻ സംഭവിച്ച ദുർവിധിയാണ്.. ഇതിന് ഇന്നത്തെ തലമുറയെ കുറ്റം പറയേണ്ട കാര്യമില്ല. കാരണം, അവർ പഠിച്ചതാണ് അവർ പാടുന്നത്! ബ്രിട്ടീഷുകാർ കൊണ്ടുവന്ന പാഠ്യപദ്ധതിക്ക് മാറ്റം വരാത്ത കാലത്തോളം ഇത് തുടരും.. ആയുർവേദത്തെ പാശ്ചാത്യലോകം രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന ഈ കാലത്തും അതിന്റെ മാതൃരാജ്യത്ത് അത് വളരെ അധികം വിമർശനങ്ങളെ നേരിടേണ്ടി വരുന്നത് അത്യന്തം വേദനാജനകം തന്നെ..

    ReplyDelete
  12. വായിച്ചു.....
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  13. കാക്ക തിന്നുന്നത് കോഴിക്ക് കണ്ടൂടാ...

    ReplyDelete