Monday, November 18, 2013

പാരമ്പര്യക്കാർക്ക് ചികിൽസാ അനുവാദം

ആയുർവേദം പഠിച്ച ഡിഗ്രിക്കാർ പണ്ട് ബഹളം ഉണ്ടാക്കിയിരുന്നു - പാരമ്പര്യവൈദ്യന്മാരെ ചികിൽസിക്കാൻ സമ്മതിക്കരുത് എന്നു പറഞ്ഞ്

പരമ്പരാഗതമായി ചികിൽസ ചെയ്തു വരുന്നവർ ചികിൽസിക്കുന്നതിൽ കുഴപ്പമില്ല എന്ന അഭിപ്രായക്കാരൻ ആയിരുന്നു ഞാൻ.

ആരോ ഒരാൾ എന്നെ കഴിഞ്ഞ കൊല്ലം നാട്ടറിവുകളും നുറുങ്ങുവൈദ്യവും എന്ന ഗ്രൂപ്പിൽ ചേർത്ത് വച്ചിരുന്നു. ഇടക്കൊക്കെ ഒന്നു കാണും എന്നല്ലാതെ അങ്ങോട്ട് അധികം ശ്രദ്ധിച്ചിരുന്നില്ല.

എന്നാൽ ഗതികേടിൻ കഴിഞ്ഞ കുറച്ച് ദിവസം അവിടെ ആയിരുന്നു.

അവിടെ http://indiaheritage1.blogspot.in/2013/11/blog-post_12.html ഒരാൾ പറയുന്നു മഞ്ഞപ്പിത്തത്തിൻ "പ്രെഡ്നിസോളോൺ" കൊടൂക്കണം
എന്ന്
വേറൊരാൾ പറയുന്നു അടീവസ്ത്രം ധരിച്ചില്ലെങ്കിൽ വൃഷണങ്ങൾക്ക് അതിഗംഭീരമായ  ദോഷഫലങ്ങൾ ഉണ്ടാകും എന്ന്

ദൈവമെ ആടും കാളയും ഒക്കെ എന്തു ചെയുമൊ ആവൊ?

ഇപ്പോൾ അവസാനം ചരകസംഹിത എഴുതിയത് ചരകനാണത്രെ. അങ്ങനെ ചരകം സൂത്രസ്ഥാനത്തിൽ എഴുതിയിട്ടുണ്ടത്രെ

"ഇത്യഗ്നിവേശകൃതെ തന്ത്രെ ചരകപ്രതിസംസ്കൃതേ ദൃഢബലപൂരിതെ-" ഇപ്രകാരം അഗ്നിവേശനാൽ എഴുതപ്പെട്ടതും ചരകനാൽ പ്രതിസംസ്കരണം ചെയ്യപ്പെട്ടതും ദൃഢബലനാൽ പൂർത്തിയാക്ക്പ്പെട്ടതും ആയ തന്ത്രത്തിലെ --"

ഇതാണ്  ചരകസംഹിതയിൽ ഉള്ളത്.


ഇനി ഇതിനു വല്ലതും നമ്മൾ ഒരു കുറിപ്പിട്ടാലൊ ആ കമന്റ് നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷം ആകും.

 "കാകകോലഹലത്തിങ്കൽ കുയിൽനാദം വിളങ്ങുമോ"

നമ്മൾ കുയിൽ ഒന്നും അല്ലെങ്കിലും അത് കോലാഹലം ആണെന്നറിയാവുന്നത് കൊണ്ട് ഇങ്ങ് പുറത്ത് പോന്നു അകത്തുള്ളവർ സൂക്ഷിക്കണെ



പാരമ്പര്യക്കാർക്ക് ചികിൽസാ അനുവാദം കൊടുത്താൽ ഇനി എന്തൊക്കെ സംഹിതകൾ വച്ചായിരിക്കുമൊ ചികിൽസിക്കുന്നത്?

13 comments:

  1. നമ്മൾ കുയിൽ ഒന്നും അല്ലെങ്കിലും അത് കോലാഹലം ആണെന്നറിയാവുന്നത് കൊണ്ട് ഇങ്ങ് പുറത്ത് പോന്നു അകത്തുള്ളവർ സൂക്ഷിക്കണെ

    ReplyDelete
  2. എന്റേത് വളരെ കേള്‍വികേട്ട ഒരു വൈദ്യ കുടുംബം ആയിരുന്നു. അച്ഛന്റെ തറവാട്ടിലും അമ്മയുടെ തറവാട്ടിലും (കടത്തനാട്ടും കൊയിലാണ്ടിയിലും ചോക്ളിയിലും കോടിയേരിയും ഒക്കെഉള്ള ആളുകള്‍ക്ക് ചികിത്സ ചെയ്തിരുന്നു.)രണ്ടു തറവാട്ടിലും ഇപ്പോള്‍ ഉള്ളത് MBBS എടുത്തചികിത്സകര്‍ മാത്രമാണ്.
    എന്നാലും പണ്ട് 50 വര്‍ഷങ്ങള്‍ക്കു മുന്പ് കാന്‍സര്‍ പോലും ചികിത്സിച്ചു സുഖപ്പെടുത്തിയിരുന്നത്രേ എന്റെ അച്ഛന്‍.ഇപ്പോള്‍ അത്ര ആത്മാര്‍ഥതയോടെ ചികില്സിക്കുന്നവര്‍ തുലോം കുറവായിരിക്കാം. എന്നാലും പാരമ്പര്യ വൈദ്യത്തെ അടച്ചു കുറ്റം പറഞ്ഞുകൂടല്ലോ പണിക്കര്‍ സര്‍.

    ReplyDelete
  3. ചേച്ചി ആ ഗ്രൂപ്പിൽ ഞാൻ കണ്ട കാഴ്ച്ചകൾ ആണ് ഈ പടത്തിൽ

    മനുഷ്യൻ തെറ്റു പറ്റും. പക്ഷെ ആ തെറ്റ് മനസിലാക്കുകയും അത് തിരുത്തുകയും ചെയ്യുമ്പോഴാണ് അവൻ മനുഷ്യനാകുന്നത്

    അല്ലാതെ ആ തെറ്റ് ചൂണ്ടിക്കാണിക്കുന്നവന്റെ കമന്റ് മുക്കുമ്പൊഴല്ല

    അത്തരക്കാർ ചികിൽസിച്ചാൽ ചേച്ചി വിചാരിക്കുന്ന ഫലം അല്ല കിട്ടുക
    ആണോ?

    ReplyDelete
  4. സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ് വൈദ്യം!തെറ്റുപറ്റിയാല്‍ തീര്‍ന്നു...!
    കമന്‍റ് മുക്കിയാലും അവര്‍ മനസ്സിലാക്കിയിരിക്കും ഡോക്ടര്‍....
    ആശംസകള്‍

    ReplyDelete
  5. മൂഢന് ബുദ്ധിയുപദേശിക്കുന്നതിനെക്കാള്‍ നല്ലത് വടികൊണ്ട് അടി കൊടുക്കുകയാണെന്ന് ഒരു സുഭാഷിതമുണ്ട്!

    ReplyDelete
  6. തങ്കപ്പൻ ചേട്ടാ നന്ദി
    ആ കമന്റ് ഞാൻ പലരീതിയിൽ മൂന്ന് തവണ ഇട്ടു നിമിഷങ്ങൾക്കകം അപ്രത്യക്ഷമാകും. പക്ഷെ അങ്ങനെ ആകും എന്നെനിക്കറിയാമായിരുന്നത് കൊണ്ട് ഞാൻ അതിന്റെ സ്ക്രീൻ ഷോട് നേരത്തെ എടൂത്തു വച്ചിരുന്നു

    അവസാനം ഞാൻ ഇത് ബ്ലോഗിൽ ഇട്ടശേഷം ആണ് അവർ അവർക്കു പറ്റിയ തെറ്റുള്ള കമന്റ് മാറ്റിയത്

    അത് നേരത്തെ ചെയ്യാമായിരുന്നു- എങ്കിൽ എനിക്കീ ബ്ലോഗൊന്നും ഇടേണ്ട ആവശ്യം വരുമായിരുന്നില്ലല്ലൊ

    ReplyDelete
  7. അജിത് ജീ അടി എന്നൊന്നും പറയല്ലെ. ജീവിച്ചു പോകണ്ടെ. ഇപ്പോൾ കാലം വേറെയാ :)

    ReplyDelete
  8. തർക്കം നല്ലതാണ്. സത്യം പുറത്തുവരും. അതിനെ മുക്കുന്നത് ‘കിടുവ’യെ ഭയന്നിട്ടാവും...!

    ReplyDelete
  9. മൌനം വിദ്വാനു ഭൂഷണം... അറിവില്ലായ്മ തെറ്റല്ല, പക്ഷേ അതംഗീകരിക്കാന്‍ കഴിയാത്തവരോട് മിണ്ടാതിരിക്കുകയേ രക്ഷയുള്ളൂ...

    ReplyDelete
  10. ഇട്ട കമ്മെന്റ് മുക്കിയിട്ടു എന്ത് കാര്യം?
    അത് അവര്‍ക്ക് മനസ്സിലായല്ലോ അത് മതി.

    ReplyDelete
  11. ജയകൃഷ്ണൻ ജി അതാ ശരി നാം മിണ്ടാതിരിക്കണം എന്നാലെ മനഃസമാധാനം കാണൂ. പക്ഷെ ചിലതൊക്കെ കാണുമ്പോൽ എത്രയാ മിണ്ടാതിരിക്കുക?

    ചേച്ചീ  :)

    ReplyDelete
  12. "കാകകോലഹലത്തിങ്കൽ കുയിൽനാദം വിളങ്ങുമോ"

    ReplyDelete
  13. തെറ്റാണെന്ന് ബോധ്യമായത് കൊണ്ടാവും കമന്റ്‌ മുങ്ങിയത് ..

    "കാകകോലഹലത്തിങ്കൽ കുയിൽനാദം വിളങ്ങുമോ"..:)

    ReplyDelete