Tuesday, November 12, 2013

ചക്രപാണിയും മഞ്ഞപ്പിത്തവും



ചക്രപാണി നാട്ടറിവുകളും നുറുങ്ങുവൈദ്യവും എന്ന ഗ്രൂപ്പിൽ മഞ്ഞപ്പിത്തം വന്നവർക്ക് പ്രേഡ്നിസൊളൊൺ കൊടുക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു കമന്റ് കണ്ടു. അത് ശരിയല്ല എന്ന് പറഞ്ഞപ്പോൾ വീണ്ടും വീണ്ടും അതിനു വേണ്ടി വാദിക്കുന്നു

തന്നെയുമല്ല ആധുനിക ഡൊക്റ്റർമാർ അത് ചെയ്ത് രോഗിയെ രക്ഷപ്പെടുത്തണം എന്ന് ഉപദേശവും

പ്രെഡ്നിസൊളോൺ കഴിച്ചാൽ മഞ്ഞപ്പിത്തം ഭേദമാകും ഉറപ്പ് എന്നാണ് അദ്ദേഹത്തിന്റെ വാദം.

അത് വായിച്ച് അകപ്പെട്ടു പോകാതിരിക്കാൻ ശാസ്ത്രലോകം എന്താണു പറയുന്നത് എന്നു കാണണ്ടേ?

മുകളിലത്തെ പടത്തിൽ കണ്ടോളൂ

ഇത്തരം വിഡ്ഢിത്തങ്ങൾ കേട്ട് ആരും സ്വയം ചികിൽസിച്ച് അപകട്പ്പെടരുത് എന്നു കരുതി ദാ ഇത് അങ്ങ് പോസ്റ്റ് ചെയ്യുവാ

15 comments:

  1. സ്റ്റിറോഇഡ് കൊടുത്ത പതിനാലു പേരിൽ 7 പേരും മരിച്ചു,  പ്ലസിബൊ കൊടുത്ത പതിനഞ്ചിൽ 2 പേർ മരിച്ചു

    എന്റെ ചക്രപാണീ - നാട്ടുകാരുടെ ശാപം വലിച്ച് തലയിൽ വക്കല്ലെ

    ReplyDelete
  2. കിഴാര്നെല്ലി സമൂലം അരച്ചു പച്ചപ്പാലിൽ ചേര്ത്ത് സേവിച്ചു മഞ്ഞപ്പിത്തം മാറിയ അനുഭവം ഉണ്ടു എനിക്ക്...ചക്രപാണിയല്ല, മറ്റേതു വക്രബുദ്ധി പറഞ്ഞാലും മഞ്ഞപ്പിത്തത്തിനു അലോപ്പതി മരുന്ന് കഴിക്കാൻ പോകുന്നവരുടെ ആയുസ്സ് അവസാനിക്കാറായി എന്നേ ഞാൻ കരുതുള്ളു. അലോപ്പതി ഡൊക്ടർമാരെഴുതുന്ന Liv 50 ടോണിക് ഇംഗ്ലീഷു മരുന്നല്ല എന്നോര്ക്കണേ.

    ReplyDelete
  3. പഥ്യമില്ലെങ്കിൽ രോഗിക്കു
    ഫലമെന്തൗഷധത്തിനാൽ

    ReplyDelete
  4. മഞ്ഞപ്പിത്തത്തിന് വെളുത്ത ആവണക്കില - മുകളിൽ പറഞ്ഞതു പോലെ,പച്ചമഞ്ഞൾ - ഒരിഞ്ച് നീളം, ഒരു നുള്ള് ജീരകം ഇവ വെള്ളം തൊടാതെ അരച്ച് ധാരോഷ്ണമായ പശുവിൻ പാൽ കൂട്ടി കാലത്ത് സൂര്യോദയത്തിൻ കഴിക്കുക

    ഇത് എട്ടുരുളകൾ ആക്കി ഉരുട്ടണം അതിൽ ആദ്യത്തെ ഉരുള സൂര്യദേവനു സമർപ്പിച്ച് ബാക്കി ഏഴെണ്ണം കഴിക്കണം ഇതായിരുന്നു പണ്ടത്തെ വിധി.

    ഇത് ഒരു നേരം കൊടുത്താൽ മതി

    എന്റെ അമ്മയ്ക്ക് ഏകദേശം 90 വയസ് ആകുന്നതു വരെ ഞാൻ അനുഭവിച്ചറിഞ്ഞ ചികിൽസ.
    ഇനി തുടക്കത്തിലാണെങ്കിൽ ചുക്കുപൊടീ ഒരു ടീസ്പൂൺ ധാരോഷ്ണമായ പശുവിൻ പാലിൽ കലക്കി രണ്ടു നേരം 14 ദിവസം

    പക്ഷെ ഇതിനൊക്കെ ഉപ്പ് കൂട്ടരുത് എന്ന് ഒരു നിബന്ധന ഉണ്ട്.

    നസ്യം ചെയ്യാൻ ഉപയോഗിക്കുന്നത് കാട്ടുപീച്ചിലിന്റെ മജ്ജ മുലപ്പാലിൽ.

    ഇതൊക്കെ കേട്ട് തന്നത്താനെ ചികിൽസിക്കരുത്. ചികിൽസ എപ്പോഴും വൈദ്യന്റെ മേൽനോട്ടത്തിലെ ആകാവൂ

    Thanks Madhuraj ji for the visit and comment

    ReplyDelete
  5. ഞങ്ങളുടെ കുടുംബത്തില്‍ ഒരു ചികില്‍സയുണ്ടായിരുന്നു.ചുണ്ണാംബ് അടക്കം കുറെ മരുന്നുകള്‍ അരച്ച് ഗുളികയാക്കി പൂവങ്കൂറുന്നില നീര് ,പാല്, കരിക്കിന്‍ വെള്ളം തുടങ്ങിയവയില്‍ അരച്ച് കഴിക്കുന്ന മരുന്ന്. രോഗിയുടെ കയ്യില്‍ നിന്നു പൈസ വാങ്ങാന്‍പാടില്ല എന്നാണ് ചട്ടം. എനിക്കു 17 വയസ്സുള്ളപ്പോള്‍ കഠിനമായ മഞ്ഞപ്പിത്തം പിടിപെട്ടു. വല്യപ്പന്‍ മരുന്നുണ്ടാക്കി തന്നു. രോഗം ഭേദമാകുകയും ചെയ്തു.

    ReplyDelete
  6. വെട്ടത്താൻ ജീ - അങ്ങനെ ഒക്കെയായിരുന്നു വൈദ്യൻ എന്നാൽ ദൈവതുല്യൻ ആണ് എന്ന സങ്കല്പം ഉടലെടുത്തത്. 

    അതു മുതലാക്കി ഇന്ന് കോടികൾ കൊയ്യാനുള്ള ഉപായമാക്കി മാറ്റിയില്ലെ.
    ആ മരുന്നുകൾ ഓർമ്മയുണ്ടെങ്കിൽ അതു കൂടി കുറിക്കുമൊ?

    ReplyDelete
  7. പഴയ കടലാസുകള്‍ തപ്പി നോക്കണം

    ReplyDelete
  8. കീഴാർനെല്ലി ,കടുക്ക മുതലായ കൂട്ടുകളുമായി രോഗം 100 % ഭേദമാക്കികൊണ്ടിരുന്ന ... പണ്ട് ഞങ്ങളുടെ നാട്ടിലുള്ള അണ്ട്യമ്മൂമ്മയായിരുന്നു ഇത്തരം രോഗങ്ങളുടെ ചികത്സക ..!(കശിനണ്ടി ചുട്ട് തല്ലി പരിപ്പെടുത്തുകൊടുക്കുന്ന തൊഴിൽ)

    ReplyDelete
  9. അന്നൊക്കെ എല്ലാ നാട്ടിലും ആരെങ്കിലും ഒക്കെ ധർമ്മമായി തന്നെ ഈ ചികിൽസകൾ ഒക്കെ ചെയ്തു വന്നിരുന്നു
    ഇന്നല്ലെ കറിവേപ്പിലക്കു പോലും കാശു വാങ്ങാൻ തൂടങ്ങിയത്

    ReplyDelete
  10. കീഴാർനെല്ലി പശുവിൻ പാലിൽ അരച്ച ഗുളിക മഞ്ഞപ്പിത്തത്തിന് കഴിക്കുന്നത് കണ്ടിട്ടുണ്ട്. പണ്ട് അതായിരുന്നു നാട്ടിൽ പതിവ്. അറിയാവുന്നവർ അതിന്റെ കൂട്ട് രഹസ്യമാക്കി വക്കുകയായിരുന്നു പതിവ്.

    ReplyDelete
  11. വിഷചികിൽസ , മഞ്ഞപ്പിത്ത ചികിൽസ് ഇവ ഞങ്ങളുടെ കുടുംബത്തിൽ  പണ്ടു മുതലെ ഉള്ളതായിരുന്നു.
    ഒരിക്കൽ പോലും എന്തെങ്കിലും ദക്ഷിണ ആരിൽ നിന്നെങ്കിലും വാങ്ങിയതായി ഞങ്ങൾക്ക് അറീല്ല
    പണ്ട് ചികിൽസ മിക്കവാറും സൗജന്യം ആയിരുന്നു.

    എന്റെ അമ്മ ഞങ്ങളുടെ വീട്ടിലെ പശുവിന്റെ പാലും വീട്ടിലുണ്ടാക്കുന്ന ചുക്കുപൊടിയും ആയിരുന്നു കൊടൂത്തിരുന്നത്

    കാശു വാങ്ങി അല്ല

    ദക്ഷിണ പോലും വാങ്ങില്ല.

    ധർമ്മമായി ചികിൽസിക്കുമ്പോൾ രോഗം മാറും 
    അധർമ്മമായി ചികിൽസിക്കുമ്പോൾ ????

    ReplyDelete
  12. അഭിപ്രായങ്ങള്‍ വായിക്കുന്നു.

    ReplyDelete
  13. കുട്ടിക്കാലത്ത് മഞ്ഞപ്പിത്തം വന്നപ്പോൾ കഴിച്ച കീഴാർനെല്ലിയുടെ കയ്പ് ഇപ്പോഴും ബാക്കിയുണ്ട്.

    ReplyDelete
  14. കീഴാർ നെല്ലിയുടെ കയ്പ് ഞാനും അനുഭവിച്ചിട്ടുണ്ട്

    ReplyDelete
  15. അജിത് ജീ :) ഭാഗ്യവാൻ - മഞ്ഞപ്പിത്തം വന്നിട്ടില്ല അല്ലെ. നന്നായി

    മിനി റ്റീച്ചർ, അശ്വതി  കീഴാർനെല്ലിയുടെ കയ്പ്പ് അറിഞ്ഞവർ ഭാഗ്യവതികൾ
    മുകളിൽ പറഞ്ഞത് പോലെ ആധുനികരുടെ പിന്നാലെ പോയില്ലല്ലൊ നന്നായി

    ReplyDelete