Tuesday, June 01, 2010

ഒളിച്ചേ18 comments:

 1. ഞാന്‍ ദാ ഒളിച്ചു ആകുമെങ്കില്‍ കണ്ടു പിടി

  ReplyDelete
 2. കുറച്ചുനാളായി കുരങ്ങന്മാരുടെ പിറകെയാണല്ലോ..ക്യാമറയുമായി...

  ReplyDelete
 3. വസന്തലതികേ കുരങ്ങന്മാര്‍ എന്റെ പിന്നാലെയാ നടക്കുന്നത്‌
  ദാ പടം പിടീച്ചോ എന്നു പറഞ്ഞു പോസ്‌ ചെയ്യുമ്പോള്‍ കണ്ടില്ലാന്നു നടീക്കാന്‍ പറ്റുമോ :):)

  ReplyDelete
 4. P.P.സൈസിലുള്ള ഫോട്ടോ കിട്ടുമെങ്കിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കാമായിരുന്നു. ഇലക്ഷനൊക്കെ അടുത്തു വരികയല്ലെ. (ആത്മഗതം)

  ReplyDelete
 5. പാര്‍ത്ഥന്‍ ജീ, ഇവര്‍ ഓരോരുത്തരും എനിക്കു മനഃപാഠമാ കള്ളവോട്ടു ചെയ്യാന്‍ വന്നാല്‍ വിവരം അറിയും

  ReplyDelete
 6. ഇത് കൊള്ളാം, ഇപ്പോ വാനരന്‍മാരാണ്‌ കഥാപാത്രങ്ങള്‍ :)

  ReplyDelete
 7. അരുണീന്റെ കഥയില്‍ ഇപ്പോള്‍ പലതവണയായി എച്ച്‌ ആറിലെ ചില കഥാപാത്രങ്ങള്‍ കിടന്നു കളിക്കുന്നു.

  ഞങ്ങളുടെ എച്ചാറില്‍ ഉള്ളത്‌ കാര്‍ക്കോടകന്മാരായതുകൊണ്ട്‌ ഇവരുടെ പിന്നാലെ ഞങ്ങള്‍ നടക്കുന്നു.അസൂയയാണെന്നു കൂട്ടിക്കൊ ഹ ഹ ഹ :)

  ReplyDelete
 8. പാവം നിഷ്കളങ്ക വാനരർ!

  ReplyDelete
 9. നല്ല പാവങ്ങള്‍ തന്നെ ,
  രണ്ടു കൊല്ലമായി നട്ടു വളര്‍ത്തിയിരുന്ന ഒരു മന്ദാരം ഉണ്ടായിരുന്നു. അതിന്റെ തളിരില മുഴുവന്‍ ഇവറ്റ ഇന്നു തിന്നു തീര്‍ത്തു. ഈ വേനല്‍ കടന്നു കിട്ടും എന്നു കരുതിയതല്ലായിരുന്നു . ഇനി എന്താണാകുമോ പിന്നെ വിശന്നിട്ടല്ലേ എന്നു കരുതി ശപിക്കാനും തോന്നുന്നില്ല

  ReplyDelete
 10. “ഒളിച്ചേ” എന്ന് പേരിട്ട് ഈ ഒരിക്കലും ഒളിക്കാത്ത ഞങ്ങളെ നോക്കി, കൈ കൊട്ടുന്നതിനോടുള്ള പ്രതിഷേധം അറിയിക്കുന്നു.
  ശരിക്കും ഒളിച്ചു കളിക്കുന്ന നേതാക്കന്മാരേ..ഒക്കെ വെറുതേ വിട്ടോളു..
  ചുമ്മാ മാഷേ.
  ഓടോ.മന്ദാരം ഒക്കെ നശിപ്പിക്കാന്‍ വരുന്ന വഴിക്ക് ചുമ്മാ രണ്ട് ഓല പ്പടക്കം കത്തിച്ച് എറിഞ്ഞാല്‍ മതി. പിന്നെ കുറേ നാളത്തേയ്ക്. നോ. അനുഭവം.:)

  ReplyDelete
 11. ഇത് കണ്ടപ്പോഴാണ് കഴിഞ്ഞതവണ മഹാബലിപുരത്ത് പോയപ്പോള്‍ എടുത്ത ഒരു ചിത്രം ഓര്‍മ്മവന്നത്. ഒരു മരത്തിന്റെ മുകളില്‍ ഒരു ഫാമിലിപേക്ക് കൊക്കക്കോളയുമായി കയറി അത് നല്ല ഉഗ്രന്‍ പോസില്‍ അകത്താക്കുന്ന മോഡേണ്‍ കുരങ്ങന്‍! മഹാബലിപുരത്തെ ആ കുരങ്ങനെ ഒരു ബസ്സില്‍ കയറ്റി ഇവിടെ ഇരുത്തിയിട്ടുണ്ട്.

  -അഭിലാഷങ്ങള്‍

  ReplyDelete
 12. ഇതെവിടെ നിന്നു കിട്ടി? കൌതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍...

  ReplyDelete
 13. ഈ വിദ്യകളൊക്കെ നമുക്കും ഇവരുടെ കയ്യീന്നാ കിട്ടിയത്, അല്ലേ.... :)

  ഇതെവിടെയാ സ്ഥലം പണിക്കര്‍ സാറേ..?

  ReplyDelete
 14. വിഷ്ണുപ്രസാദ്‌ , പൊതുവാള്‍ :)

  വേണു ജീ ഈ കുരങ്ങന്മാരും ഞങ്ങളും ഒരേ കോളനിയില്‍ വിഹരിക്കുന്നവരാണ്‌. പടക്കമല്ല വെടി വച്ചാലും ഇവ പോവില്ല. ഞാന്‍ പണ്ടു മുതല്‍ പറയുന്നതല്ലെ

  ശ്രീ :)

  അഭിലാഷ്‌ കൊക്കൊകോല കുടീക്കുന്ന കുരങ്ങന്റെ മുന്നില്‍ എന്റെ കുഞ്ഞിക്കുരങ്ങ്‌ ഒന്നുമല്ലാതായിപ്പോയല്ലൊ :(

  ജയകൃഷ്‌ :)

  പൊറാടത്ത്‌ ജി ഇവര്‍ ഞങ്ങളുടേ കോളനിവാസികള്‍ തന്നെ. ആശുപത്രി പരിസരമായിരുന്നു അപ്പോഴത്തെ വിഹാരരംഗം

  ReplyDelete
 15. എന്നാല്‍ ഇനി ഞാന്‍ ഒരു സത്യം പറയാം “ വണ്ടിയുടെ ഫാന്‍ ബെല്‍റ്റ് പൊട്ടിയില്ലായിരുന്നു” (ശ്രീനിവാസന്‍ സ്റ്റയില്‍)

  ആ കുരങ്ങിന്‍ കുഞ്ഞ് എന്തു ചെയ്യുകയായിരുന്നു എന്നിവിടെ കാണാം

  ReplyDelete