കൈരളി ടി വിയിൽ ഇന്ന് ഒരു പരിപാടി കണ്ടൂ. ആഗ്രയിലോ മറ്റൊ
മാർബിൾ കൊണ്ട് താജ്മഹലും മറ്റും ഉണ്ടാക്കുന്ന കുറച്ച് ആളുകളെ പറ്റി
ഉള്ളത്.
അവർ ജോലി ചെയ്യുന്നതെല്ലാം ഫോട്ടൊയിൽ ഉണ്ട്. പോടി പിടിച്ച അന്തരീക്ഷത്തിൽ അവർ പണി ചെയ്യുന്നതു കണ്ടപ്പോൾ-
ന്യൂമൊകോണിയോസിസ് എന്ന അസുഖത്തെ പറ്റി - അറിവില്ലാത്തവർക്കു വേണ്ടി അല്പം കാണിക്കാം എന്നു കരുതി.
മധ്യപ്രദേശിൽ സ്ലേറ്റ് പെൻസിൽ ഉണ്ടാക്കുന്നവർക്കിടയിൽ നടത്തിയ ഒരു പഠനത്തിലെ ചില വിവരങ്ങൾ താഴെ കാണാം.
ശ്വാസകോശങ്ങളിൽ പൊടി കയറിയാൽ ആദ്യമുണ്ടാകുന്ന ന്യൂമോകോണിയോസിസ്, അതു വളർന്നു വരുമ്പോൾ അതുല്പാദിപ്പിക്കുന്ന ക്യാൻസർ ഇവയൊക്കെ ഒന്നു കാണൂക.
ആ പൊടിയ്ക്കിടയിൽ പോയി ഈ പടമൊക്കെ പിടിക്കുമ്പോൾ ഒരു അവസരം ഉണ്ടെങ്കിൽ അവരെ ബോധവൽക്കരിക്കാനും കൂടി ഇവർക്കു സാധിച്ചിരുന്നു എങ്കിൽ എന്നാശിച്ചു പോകുന്നു.
അവർ ഇപ്പോൾ പൊടി അകത്തു കടക്കാതിരിക്കാനുള്ള മാസ്കുപയോഗിക്കുന്നു. യന്ത്രങൾ പ്രവർത്തിക്കുമ്പോൾ പൊടി വലിച്ചെടുത്തു ദൂരെ കളയുവാൻ പ്രത്യെകം സംവിധാനങ്ങൾ ഉപയോഗിക്കുന്നു.
ഇന്നു കണ്ട പരിപാടിയിലോ ആ പൊടിയെല്ലാം അവർ തന്നെ ഉള്ളിലേക്കു വലിച്ചെടുക്കുന്നു.
അതിന്റെ വിഷമത്തിൽ ഇടുന്ന പോസ്റ്റ്
ശ്വാസകോശങ്ങളിൽ പൊടി കയറിയാൽ ആദ്യമുണ്ടാകുന്ന ന്യൂമോകോണിയോസിസ്, അതു വളർന്നു വരുമ്പോൾ അതുല്പാദിപ്പിക്കുന്ന ക്യാൻസർ ഇവയൊക്കെ ഒന്നു കാണൂക.
ReplyDeleteആ പൊടിയ്ക്കിടയിൽ പോയി ഈ പടമൊക്കെ പിടിക്കുമ്പോൾ ഒരു അവസരം ഉണ്ടെങ്കിൽ അവരെ ബോധവൽക്കരിക്കാനും കൂടി ഇവർക്കു സാധിച്ചിരുന്നു എങ്കിൽ എന്നാശിച്ചു പോകുന്നു.
ReplyDeleteഭയാനകമായിരിക്കുന്നു. ഇവിടെയൊന്നും സുരക്ഷാനിയന്ത്രണത്തിനായുള്ള നിയമങ്ങള്‍ പോലും ഇല്ലല്ലോ എന്നാണു ചിന്തിക്കുന്നത്. പൊതുവേ എല്ലാ ഫാക്ടറികളിലും ഇതു തന്നെയാണ് അവസ്ഥ. സുരക്ഷാക്രമീകരണങ്ങളും മാസ്കും എല്ലാം ഉണ്ടെങ്കിലും അജ്ഞത മൂലമോ അതോ സൌകര്യത്തിനു വേണ്ടിയോ എന്നറിയില്ല തൊഴിലാളികളില്‍ പലരും അത് അഴിച്ചു മാറ്റിയിട്ടാണ് പണി ചെയ്യുന്നത്. സേഫ്റ്റ് ബൂട്ട് സൌകര്യത്തിനു വേണ്ടി അഴിച്ചു വച്ച് 10 ടണ്‍ ഭാരമുള്ള യന്ത്രം കാലില്‍ കൂടി കയറിയിറങ്ങി പെരുവിരല്‍ അറ്റു പോയ ഒരു സംഭവം എനിക്കറിയാം. ഇത് അജ്ഞതയേക്കാള്‍ ഉദാസീനതയെ ആണ് വെളിവാക്കുന്നത്. നമുക്ക് ദുഃഖിക്കാമെന്നല്ലാതെ എന്തു ചെയ്യാം !
ReplyDeleteഎന്തായാലും പണിക്കര്‍ സാറിന്‍റെ ഈ പോസ്റ്റ് ഒരാളില്‍ എങ്കിലും അവബോധം സൃഷ്ടിച്ചെങ്കില്‍ എന്ന് ആശിക്കുന്നു.
ഇതും ജീവിതങ്ങള്‍!!
ReplyDeleteകാര്‍ ബാറ്ററി റീസൈക്കിള്‍ ചെയ്യുന്ന ഒരു ആഫ്രിക്കന്‍ ഗ്രാമത്തിനെ ഈയടുത്ത സമയത്ത് (ബി ബി സി എന്നു തോന്നുന്നു) ടെലിവിഷനില്‍ കാണിച്ചിരുന്നു. അതാണോര്‍ത്തത്.
ReplyDeleteഎന്തു ചെയ്യും.
This comment has been removed by the author.
ReplyDeleteഎന്തിനു ആഗ്ര വരെ പോകണം?
ReplyDeleteകേരളത്തിലെ തൊഴിലാളികൾ റോഡ് പണി ചെയ്യാൻ വിസമ്മതിച്ചപ്പോൾ രാജസ്ഥാനിൽ നിന്നും ദരിദ്രരായ പെണ്ണുങ്ങളെ കൊണ്ടു വന്നാണു NH വികസനം ചെയ്യുന്നതു്. അവരുടേ താമസ സൌകര്യങ്ങൾ പോയി കാണെണ്ടതാണു്.
Under capitalism, man exploits man. Under socialism, the reverse is true.
ആഗ്ര വരെ പോയിരിക്കുന്നു.
പ്രബുദ്ധ കേരളത്തിൽ ബാല വേല ഇല്ല എന്നാണു പറയുന്നതു്. വീട്ടു വേലക്കായി തമിഴ്നാട്ടിൽ നിന്നും 8 മുതൽ 14 വയസു വരെ പ്രായമുള്ള കുട്ടികളെ അടിമ പണം കൊടുത്ത് കൊണ്ടുവന്നു നിർത്തിയിട്ടുണ്ടു്.
അവർ schoolൽ പോകുന്നുണ്ടോ എന്നോ, ഭക്ഷണം കഴിക്കുന്നുണ്ടോ എന്നോ ആരും ചോദിക്കാറില്ല. അവർ അന്യ ദേശക്കാരായതു് കൊണ്ടു അവർ കുട്ടികൾ അല്ലാതാകുന്നില്ല.
"We have, in fact, two kinds of morality side by side: one which we preach but do not practice, and another which we practice but seldom preach,": - Bertrand Russell
ഒരേ അവസ്ഥയിൽ പണി ചെയ്യുന്ന സ്ഥിരം തൊഴിലാളികൾക്കും താല്ക്കാലിക തൊഴിലാളികൾക്കും സുരക്ഷ കവചങ്ങൾ നല്കേണ്ടതല്ലെ? പ്രബുദ്ധരായ മലയാള നാട്ടിൽ അങ്ങനെയല്ല. അങ്ങനെയൊന്ന് തൊഴിലാളി നേതാക്കളും ആവശ്യപെടുന്നില്ല.
ReplyDeleteഞാൻ കണ്ട ഒരു ഓക്സൈഡ് നിർമാണ കമ്പനിയിലെ അവസ്ഥ...
സ്ഥിരം തൊഴിലാളികൾ - എല്ലാവരും മലയാളികൾ, മധ്യവർഗ്ഗസമ്പന്നർ. ഇവർക്ക് എല്ലാവിധ സുരക്ഷയും!
താൽക്കാലിക തൊഴിലാളികൾക്ക് എല്ലാവിധ സുരക്ഷയും ദൈവം കൊടുക്കട്ടെ, അല്ല പിന്നെ... താൽക്കാലിക തൊഴിലാളികൾ - തമിഴ്നാട്ടുകാർ, ആന്ദ്രക്കാർ, വളരെ ചുരുക്കം ദരിദ്രമലയാളികൾ - സ്ഥിരം തൊഴിലാളികളേക്കാൾ കൂടുതൽ കാലം ഈ കമ്പനിയിൽ ജോലി ചെയ്തവരാണ് പക്ഷെ സ്ഥിരമല്ല. പക്ഷെ മലയാളികൽ ഏറിയാൽ ആര് മാസം അത് കഴിഞ്ഞാൽ അവർ പണിക്ക് വരില്ല
ജയകൃഷ്ണൻ ഞാൻ കൊടുത്തിരിക്കുന്ന പടത്തിൽ തൊഴിലാളികൾക്കൊക്കെ മാസ്ക് കൊടുത്തിട്ടുണ്ട്. അവർ ഉപയോഗിക്കുന്ന യന്ത്രത്തിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന പൊടി വലിച്ചെടുത്ത് ദൂരെയെത്തിക്കാനുള്ള സംവിധാനവും അതിൽ തന്നെ കാണാം. എന്നാൽ കൈരളിയിൽ കണ്ടത് പരമ്പരാഗതമായി കൈത്തൊഴിൽ ചെയ്യുന്ന ഒരു കുടുംബമോ മറ്റൊ ആണെന്നു തോന്നുന്നു,. അതുമുഴുവൻ കാണാൻ സമയം കിട്ടിയില്ല. അവരുടെ വീട്ടിനുള്ളിൽ തന്നെ ചെറിയ വൈദ്യ്ത വാൾ ഉപയോഗിച്ച് മാർബിൾ ചെറിയ കഷണങ്ങൾ ആക്കുന്നു.
ReplyDeleteഅടച്ചിട്ട ആ മുറി മുഴുവൻ പൊടി നിറഞു കണ്ടതു കൊണ്ട് അത് ഇങ്ങനെ ചെയ്യേണ്ടിയിരുന്നു എന്നു കാണിക്കൻ ഈ പോസ്റ്റ് ഇട്ടതാണ്.
താങ്കൾ ആശിച്ചതു പോലെ ആരെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ എന്നു ഞാനും ആശിക്കുന്നു നന്ദി
അരുൺ കണ്ടു നിൽക്കുകയല്ലാതെ നാം എന്തു ചെയ്യും?
ReplyDeleteദേവൻ നമുക്കു പ്രസംഗിക്കാൻ അറിയാവുന്ന നേതാക്കളെ ഉള്ളു, പ്രവർത്തിക്കാൻ അറിയാവുന്നവരില്ല. പിന്നെ ഇന്നത്തെ കാലത്തു അവവനവന്റെ കീശ വീർപ്പിക്കൽ മാത്രമാണ ല്ലൊ സേവനം എന്നു പറയുന്നത്.
ReplyDeleteഇവിടെ ഞങ്ങളുടെ കമ്പനിയിൽ ദാ പുതിയ ഒരു സംവിധാനം കൊണ്ടു വന്നിരിക്കുന്നു. ഗുജരാത്തിൽ നിന്നുള്ള സകല വ്യാവസായികമാലിന്യ ങ്ങളും ഇനി ഞങ്ങളുടെ കംപനിയിൽ ആണു കത്തിക്കുന്നത് അതുകൊണ്ട് ആർക്കും ഒരപകടവും സംഭവിക്കുകയില്ല എന്ന് “ശാസ്ത്രീയമായി” തെളിയിച്ചു കഴിഞ്ഞു പോലും. (ശാസ്ത്രീയമായി തെളിയിച്ചാൽ പിന്നെ എന്തു പറയും?)
പണി കളഞ്ഞിട്ടു നാട്ടിൽ വന്നാൽ കഞ്ഞി കുടിക്കാൻ തൽക്കാലം നിവൃത്തിയില്ലാത്തതു കൊണ്ട് സഹിക്കുകയെ വഴിയുള്ളു.
“ആഗ്ര വരെ പോയിരിക്കുന്നു.
ReplyDeleteപ്രബുദ്ധ കേരളത്തിൽ ബാല വേല ഇല്ല എന്നാണു പറയുന്നതു്. വീട്ടു വേലക്കായി തമിഴ്നാട്ടിൽ നിന്നും 8 മുതൽ 14 വയസു വരെ പ്രായമുള്ള കുട്ടികളെ അടിമ പണം കൊടുത്ത് കൊണ്ടുവന്നു നിർത്തിയിട്ടുണ്ടു്.
അവർ schoolൽ പോകുന്നുണ്ടോ എന്നോ, ഭക്ഷണം കഴിക്കുന്നുണ്ടോ എന്നോ ആരും ചോദിക്കാറില്ല."
കൈപ്പള്ളി അപ്പറഞ്ഞതു കാര്യം അതു പണ്ടത്തെ ബ്രാഹ്മണനായാലും ഇന്നത്തെ സഖാവായാലും വ്യത്യാസം ഒന്നുമില്ല
http://www.lakesidepress.com/Silicosis/MedicalAspects.ppt
ReplyDeleteന്യൂമൊകോണിയോസിസ് നെ പറ്റിയുള്ള ഒരു പ്രസന്റേഷൻ ദാ ഇവിടെ ഉണ്ട്
സുരക്ഷയുടെ കാര്യത്തിൽ കാക്കര പറഞതിനോട് കുറെ ഏറെ യോജിക്കുന്നു. പക്ഷെ ഒരേ പോലെ ദിവസവേതനക്കാർക്കും സുരക്ഷാ ഉപകരണങൾ നൽകുകയും അവർ അതുപയോഗിക്കുന്നു എന്നുറപ്പു വരുത്തുകയും ചെയ്യുന്ന കമ്പനികളും ഉണ്ട്. ഉദാഹരണം ഞാൻ ജോലി ചെയ്യുന്ന ഇടം തന്നെ- ആ ഒരു കാര്യത്തിൽ അഭിമാനത്തോടു കൂടി എനിക്കതു പറയാൻ പറ്റും.
ReplyDeleteപക്ഷെ ജയകൃഷ്ണൻ പറഞ്ഞതു പോലെ തൊഴിലാളികൾ പലപ്പോഴും ഉദാസീനത കാണിക്കും - ഹെൽമെറ്റ് തലയിൽ വെയ്ക്കില്ല എന്നു പറയുന്നവരെ പോലെ ഉള്ള വിഡ്ഢികൾ.
ഇവിടെ ക്രഷർ യൂണിറ്റിൽ ജോലിചെയ്യുന്നവർ, റോഡ് വക്കിലിരുന്ന് പാറ പൊട്ടിച്ച് മെറ്റലാക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ, ഇവർക്കൊക്കെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വളരെയെളുപ്പം പിടിപെടുന്നു. ഇവരൊന്നും മാസ്ക് ഉപയോഗിക്കുന്നതായി കാണുന്നില്ല.
ReplyDelete