കുട്ടികളെ ശാസിക്കുന്നതിനു മുമ്പ് ചെറുതായി ഒരാലോചന നല്ലതാണ് - ശാസിക്കാൻ പോകുന്ന വിഷയം നാം അവർക്കു മുൻപ് പറഞ്ഞു കൊടുത്തിട്ടുള്ളതാണോ
പറയാൻ കാര്യം എന്റെ ചെറുപ്പത്തിൽ ഉള്ള ഒരു സംഭവം
ഞാൻ ഞങ്ങൾ അഞ്ചു പേരിൽ ഏറ്റവും ഇളയവൻ. അതുകൊണ്ട് എല്ലാവരുടെയും ശാസന അനുഭവിച്ചിട്ടെ ഉള്ളു. അതുകാരണം ശാസിക്കണം എന്നു തോന്നുമ്പോൾ ഒരു പത്തലെടുത്ത് തെങ്ങിനെയും കവുങ്ങിനെയും ഒക്കെ ശാസിച്ച് തൃപ്തിപ്പെടൂം ഒരിക്കൽ നായയെ ശാസിക്കാൻ ചെന്നു പക്ഷെ അത് അന്നത്തോടു കൂടി നിർത്തി. പിന്നീട് വൃക്ഷലതാദികളോടു മാത്രമായി.
അങ്ങനെ യിരിക്കുന്ന കാലത്താണ് എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ വിവാഹം കഴിക്കുന്നതും അദ്ദേഹത്തിന് കുട്ടികൾ ഉണ്ടാകുന്നതും. ആഹാ ശാസിക്കാൻ ആളെ കിട്ടിയതിൽ എന്നോളം സന്തോഷിച്ചവർ വേറെ കാണുമോ എന്തൊ
ഒരു ദിവസം ജ്യേഷ്ഠന്റെ മകൾ - അവൾക്കന്ന് രണ്ടര മൂന്നു വയസ്സ് പ്രായം - എന്തോ ഒരു സാധനം എനിക്കു നീട്ടിയിട്ട് “ഇന്നാ” എന്നു പറഞ്ഞു.
മൂത്തവരോട് അങ്ങനെ പറയുന്നത് മര്യാദയല്ല എന്നു ശാസിക്കാൻ കിട്ടിയ അവസരം ഞാൻ വിടുമോ
“എന്താടീ പറഞ്ഞത് ഇന്നാ ന്നോ “ ഞാൻ കണ്ണുരുട്ടി
ഭയന്നു പോയ അവളുടെ കണ്ണു നിറഞ്ഞു അവൾ പറഞ്ഞു “ഇന്നോളൂ”
അപ്പൊഴാണ് ഞാൻ ചെയ്ത വിഡ്ഢിത്തം എനിക്കു മനസ്സിലായത് ഇന്ന എന്നല്ല പറയേണ്ടത് ദാ എന്നാണ് (ഞങ്ങളുടെ നാട്ടിലെ കാര്യമാണേ മറ്റുള്ള സ്ഥലങ്ങളിൽ എങനെ ആണെന്നെനിക്കറിയില്ല) എന്നു പറഞ്ഞുകൊടൂക്കേണ്ടതിനു പകരം കണ്ണുരുട്ടുന്നു
കണ്ണുരുട്ടാൻ നാം വിദഗ്ധരാണല്ലൊ പണ്ടെ അല്ലേ?
ചേട്ടാ,
ReplyDeleteഇത് അസ്സലായി.
ഞാനിതിന്റെ കോപ്പിയെടുതിട്ടുണ്ട്.
സിദ്ദാണി വായിച്ച് ഗമ കാണീക്കട്ടെ :)
കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ 'ഇതാ' എന്നല്ലേ പറയേണ്ടത്?
ReplyDeleteകുട്ടികളെ എപ്പോഴും വിരട്ടിയാൽ, ആ കുട്ടി ഭാവിയിലൊരു ബുദ്ദു(പേടിച്ച് തൂറി) ആയി പോകും എന്ന് മനശ്ശാസ്ത്രം.
ReplyDeleteവെറുതേ ശാസിക്കുന്നതിനു മുന്നേ ഓർക്കുക.
ധീരരും മിടുക്കരുമായി അവർ വളരട്ടെ.
അങ്ങനെ ശാസിക്കാനുള്ള ആ അവസരവും പാഴായി അല്ലേ?
ReplyDeleteകാര്യം പറഞ്ഞു മനസ്സിലാക്കാതെ ശാസിച്ചാല്‍ എന്തിനാണ് ശാസിച്ചതെന്നുപോലും അവര്‍ക്കു മനസ്സിലാവില്ല.
ReplyDelete“ഇന്നോളൂ” എന്റെ അഭിപ്രായം
ReplyDeleteനല്ല പോസ്റ്റ്! വളരെ ശരിയാണു സർ പറഞ്ഞത് .. കുട്ടിയുടെ നിലയിൽ നിന്ന് ചിന്തിക്കണം അവർ തെറ്റ് ആയിട്ടാവില്ല ആ പറഞ്ഞത് കുട്ടിക്ക് വല്ലതും കൊടുക്കുമ്പോൽമുതിർന്നവർ 'ഇന്നാ' എന്നു പറയും കുട്ടിയും അതു തന്നെ തിരികെ പ്രയോഗിച്ചു .. കുട്ടികൾ ഒരു കണ്ണാടി പോലെ അല്ലങ്കിൽ ബ്ലോട്ടിങ്ങ് പേപ്പർ പോലെയോ ആണെന്നു പറയാം ..
സജ്ജീവ് അപ്പൊ പാട്ടിനിടയിൽ കലാപവും ഉണ്ടോ? :) ഗമ കുറഞ്ഞാൽ എനിക്കു മുട്ടായി തരുമായിരിക്കും അല്ലേ ഹ ഹ ഹ :))
ReplyDeleteശ്രീ ഇതാ യുടെ ചുരുക്കരൂപമായിരിക്കും ദാ അല്ലേ ഏതായാലും അതിൽ ഒരക്ഷരമല്ലെ ഉള്ളു
ReplyDeleteഎളുപ്പമായി
വേണൂ ജീ എല്ലാ പിള്ളേരെയും പേടിപ്പിച്ചാൽ ഒരുപോലെ ആകുകയില്ല ഇപ്പറഞ്ഞ സാധനം അതിനൊരുദാഹരണം അതോ ഇനി ഞങ്ങളുടെ സഹവാസത്തിന്റെ ഫലമാണോ ആവോ
ReplyDeleteഇവളെ എന്റെ അച്ഛൻ വക്കീൽ എന്നായിരുന്നു വിളിച്ചിരുന്നത് ആ പ്രായത്തിൽ തന്നെ.
ഇപ്പോഴും അവളെ നേരിടണമെങ്കിൽ നാലു ദിവസം അധികം തയ്യാറെടുപ്പു വേണം ഞങ്ങൾക്ക്. അതുകൊണ്ടല്ലെ അവളൂടെ വായിൽ നിന്നും ഒരു നിമിഷം പോലും താമസമില്ലാതെ ഇന്നോളൂ എന്നു വന്നത്
മാറുന്ന മലയാളി
ReplyDeleteഒരവസരം നഷ്ടപ്പെട്ടാൽ എന്താ തെങ്ങും കവുങ്ങും ഒക്കെ ഇഷ്ടം പോലെ ഇല്ലേ
ടൈപിസ്റ്റ് അതാണു കാര്യം. അടി എല്ലാം കൊണ്ടു കഴിഞ്ഞ് ഒരു കുട്ടി ചോദിക്കുന്നതു കേട്ടിട്ടൂണ്ട് “എന്നെ എന്തിനാ തല്ലിയത്“ എന്ന്
ReplyDeleteഎന്നോടല്ല കേട്ടൊ
മാണിക്യം
ReplyDeleteഅടിസ്ഥാനമായി ഒരു ശീലം വീട്ടിൽ ഉണ്ടാകുവാൻ വേണ്ടി ആണ് തത്വചിന്തകർ ധാരാളം കഥകൾ ഉണ്ടാക്കി തന്നത്.
ആ കഥകൾ ഒക്കെ പുരോഹിതന്മാർ തങ്ങൾക്ക് അധികാരം സ്ഥാപിക്കാനുള്ള വഴിയാക്കി അന്ന് എടുത്തു.
അതിന്റെ ഫലം നാം അനുഭവിച്ചു.
ഇപ്പോൾ പുരോഹിതന്മാരെ കുറ്റം പറയുന്നതോടൊപ്പം ശീല വികസനത്തിനുള്ള വഴികൾ അടച്ചുകൊണ്ട് രാഷ്റ്റ്രീയക്കാർ അവരുടെ അധികാരം പരിരക്ഷിക്കാനുള്ള തന്ത്രങ്ങൾ പയറ്റുന്നു.
അതിന്റെയും ഫലം നാം അനുഭവിക്കുന്നു.
കഴുതകളല്ലെ ഇതിൽ കൂടൂതൽ എന്താ വേണ്ടത് അല്ലേ?
ചാണക്യനീതി http://malayalamebooks.wordpress.com/2009/11/20/chanakya-niti/ ഇവിടെ വായിക്കാം വിശദമായി , ഞാൻ എന്റെ ബ്ലോഗിലും പണ്ട് കൊടൂത്തിരുന്നു പക്ഷെ അതിന്റെ ഫോണ്ട് കൊള്ളുകയില്ലാത്തതുകൊണ്ട് വായിക്കാൻ സുഖമില്ല. ഇതെ പുസ്തകത്തെയും ചാണക്യനെയും പറ്റി, മഹാനായ ചാണക്യന്റെ തന്നെ പേരിൽ ഒരു ബ്ലോഗർ അർത്ഥശാസ്ത്രമണെന്ന പേരിൽ - എഴുതിയതും വായിച്ചിരിക്കുമല്ലൊ. വികലമായ അർത്ഥങ്ങൾ എഴുതുകയും അതു വായിച്ചു കൂവിബഹളം വച്ചുല്ലസിക്കാനായി ആളുകൾ കൂടുന്നതും നാം കണ്ടു
ഇനിയും കാണേണ്ടി വരും കഴുതകളല്ലെ ഇതൊക്കെ അല്ലാതെ എന്തു കാണാൻ അല്ലെ
ഇപ്പൊഴതെ പിള്ളേരെ ശാസിക്കാന്‍ ചെന്നാല്‍ നമ്മള്‍ വിവരം അറിയും. അവന്മാര്‍ നമ്മളെ ശാസിച്ചു വിടും...
ReplyDeleteജയകൃഷ്ണൻ :)
ReplyDeleteഅതും കണ്ണുരുട്ടിക്കാണിച്ചത് ആര്?
ReplyDeletepoor-me/പാവം-ഞാന്‍
ReplyDelete:)
പുതിയ തലമുറ നമ്മൾ ചെയ്യുന്നതെല്ലാം ഗർഭത്തിലിരിക്കുമ്പോൾ തന്നെ കേട്ട് അതിനുള്ള വടിയും കോണ്ടായിരിക്കും വരുന്നത്. സൂക്ഷിച്ചാൽ നമുക്ക് നല്ലത്.
ReplyDelete‘ആങ്, കാക്കൊണ്ടോയി’ എന്ന പറച്ചിൽ പോലും കുട്ടികളിൽ നുണ പറയാനും കളവ് കാണിക്കാനും ഉള്ള വഴിമരുന്നിടുന്നതായി തോന്നിയിട്ടുണ്ട്.
“പശ്യ വനസ്ഥലീഷു
ReplyDeleteകുബ്ജാസ്തിഷ്ഠന്തി പാദപാഃ“
വനത്തിൽ നോക്കിയാൽ കാണുന്നതു പറഞിട്ടില്ലേ?
നേരെ ചൊവ്വേ ഉള്ള മരങ്ങൾ എല്ലാം ആണുങ്ങൾ വെട്ടിക്കൊണ്ടു പോയിട്ടുണ്ടാകും വളവും പുളവും ഉള്ളവയെല്ലാം നിലനിൽക്കും.
അല്പം കള്ളത്തരം ഉണ്ടെങ്കിലെർ ജീവനോടിരിക്കൂ എന്ന്
രാഷ്റ്റ്രീയക്കാർ അവരുടെ ഗുണ്ടകൾ സഹിതം വിഹരിക്കുന്ന ഈ ലോകത്തിൽ കാണുന്നില്ലെ
അപ്പോ കാക്കോണ്ടുപോയി ഹ ഹ ഹ
വെറുതെ നീട്ടിയാല്‍ ഇത്രയും പ്രശ്നം ഉണ്ടാവുമായിരുന്നില്ല അല്ലേ?
ReplyDelete:)
ആ വാക്കാണ് പ്രശ്നമാക്കിയത് എന്നത് നമ്മുടെ തെറ്റല്ലേ?