Friday, May 22, 2009

മയിലാട്ടം

മയിലുകള്‍ എന്നും കണ്ണിനു കുളിര്‍മ്മയേകുന്ന ഒരു കാഴ്ചതന്നെ.

അവ പീലിവിടര്‍ത്തി നിന്നാടുന്നത്‌ എന്തു ഭംഗിയാ കാണാന്‍

ഞങ്ങള്‍ ചെല്ലുന്നതു കണ്ടപ്പോള്‍ എന്തോ അപകടം മണത്തിട്ടെന്നതുപോലെ ഇവരൊക്കെ ദാ ഇങ്ങനെ അങ്ങു പറന്നു പോയി ഒച്ചയുണ്ടാക്കിക്കൊണ്ട്‌.എന്നാല്‍ ഇക്കൂട്ടര്‍ വളരെ സ്നേഹമുള്ളവര്‍ അവര്‍ക്കുമനസ്സിലായി ഞങ്ങള്‍ അവരുടെ നൃത്തം കാണാന്‍ വന്നതാണെന്ന്‌ . എന്നാല്‍ കണ്ടൊ എന്നും പറഞ്ഞ്‌ പല പോസുകളില്‍.

അതു ഞാന്‍ മാത്രം ആസ്വദിച്ചാല്‍ പോരല്ലൊ നിങ്ങളും കാണൂ ആസ്വദിക്കൂ. ആദ്യം പടങ്ങളും പിന്നെ നൃത്തത്തിന്റെ വിഡിയോയും പടമൊന്നും ഗുണമില്ല എന്നു പറഞ്ഞ്‌ എന്നെ ശകാരിച്ചിട്ടു കാര്യമില്ല നേരത്തെ പറഞ്ഞേക്കാം മയിലുകള്‍ വളരെ കാലത്ത്‌ അല്ലെങ്കില്‍ വൈകുന്നേരം വെയിലാറിക്കഴിഞ്ഞ്‌ ആണ്‌ ഈ വിദ്യയൊക്കെ കാണിക്കുവാന്‍ വെളിയില്‍ വരുന്നത്‌. എന്റെ ക്യാമറയ്ക്കാണെങ്കില്‍ ഫ്ലാഷും ഇല്ല9 comments:

 1. മയിലോട്ടം കണ്ടില്ലേ ഇനി മയിലാട്ടം കാണാം

  പടം എടുക്കാനാളുണ്ടെന്നു കണ്ടാല്‍ ഏതു മയിലും പോസു ചെയ്തു തരും എന്നു മനസ്സിലായി

  ReplyDelete
 2. മയിലാട്ടം കണ്ടു. ആദ്യ വീഡിയോയില്‍ മയിലച്ഛനും അമ്മയും ഇല്ല.രണ്ടാമതില്‍ രണ്ടും അച്ഛന്മാര്‍. മൂന്നാമത്തതില്‍ ബാക്ക്ഗ്രൌന്‍ഡില്‍ ശുനക സംഗീതം കൂടുതലായി കേള്‍ക്കുന്നു.
  മയിലമ്മമാരെ അതെ പെടമയിലുകളേ ഒഴിവാക്കിയതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.:)
  I really enjoyed your spirits and enjoyed much. Continue and my bestwishes.:)

  ReplyDelete
 3. അങ്ങിനെ ചുളുവില്‍ അതും കണ്ടു. സംഗതി രസിച്ചു മാഷേ...

  ReplyDelete
 4. വേണു ജീ, ആദ്യത്തെ വിഡിയോയില്‍ പറന്നു പോകുന്നത്‌ രണ്ടു മയിലുകളാണേ - ഞാന്‍ അവയുടെ നേരെ ഹാന്‍ഡിക്യാം നീട്ടുന്നതു കണ്ടപ്പോള്‍ ഭയന്നു പോയതാണ്‌.

  പടം ടി വീയില്‍ കാണുമ്പോള്‍ നല്ലതാണ്‌ - പക്ഷെ അവ ചെറുതാക്കാന്‍ വിഡിയോ കണ്‌വേര്‍ടര്‍ ഉപയോഗിച്ചു കഴിയുമ്പോള്‍ തെളിച്ചവും ഇല്ല വലിപ്പവും ഇല്ല. അതിനൊക്കെ വല്ല വഴിയും ആരെങ്കിലും പറഞ്ഞു തന്നാല്‍ -- ഹാ എന്തു ചെയ്യാം അതുവരെ

  VIP ഗസ്റ്റ്‌ ഹൗസ്‌ കാവല്‍ നല്ല ഏറ്റ ശുനകന്മാര്‍ ആണ്‌

  യൂസുഫ്പ ജി :) നന്ദി (ഇപ്പോള്‍ പേരെഴുതാന്‍ പഠിച്ചു കേട്ടോ :))

  ReplyDelete
 5. നമ്മളേക്കായിലും മുൻപേ സൌന്ദര്യബോധം വളർത്തിയെടുത്തവരാണ് പക്ഷി മൃഗാദികൾ. പൂവിന്റെ ഭംഗി നമ്മൽ കാണുന്നതിനു മുൻപേ പൂമ്പാറ്റകളും വണ്ടുകളും കണ്ടിരുന്നു.

  പണിയ്ക്കർ സാർ, നാഷണൽ ജിയോഗ്രാഫിക്കൽ ലൈനിൽ തിരിയുകയണല്ലൊ.

  ReplyDelete
 6. നന്നായിരിക്കുന്നു മയിലാട്ടം
  ഇതു വിട്ടില്‍ വളര്‍ത്തുന്ന മയില്‍ ആണൊ?
  ഈ മയില്‍പയ്യന് മോഡലിങ്ങിങ്ങില്‍ താല്‍പര്യമുണ്ടെന്ന് തോന്നുന്നു

  ReplyDelete
 7. മയില്‍ പോസുകള്‍ കാണാന്‍ നല്ല ചേലു..:)

  ReplyDelete
 8. gambheeram!ippOL vydyam nirthi mayil piduthamnakkiyo?

  ReplyDelete
 9. എതിര്‍ ജി ഇത്രയും മയിലുകളെ ഒരുമിച്ചു കണ്ടപ്പോള്‍ എന്താണു തോന്നിയത്‌ എന്നു പറഞ്ഞറിയിക്കാന്‍ പ്രയാസം.

  മയിലോ- എന്നാല്‍ കണ്ടോ എന്ന മട്ടില്‍ ഡാന്‍സും - കറങ്ങി കറങ്ങി എല്ലാ ആംഗിളിലും കാണിച്ചു തരുന്നു

  മാണിക്സ്‌ വളര്‍ത്തുന്നവയാണോ എന്നു ചോദിച്ചാല്‍ - അവ ഇങ്ങനെ കോളനിയിലും അവിടത്തെ ഉദ്യാനത്തിലും ഒക്കെ ആയി അങ്ങു വളരുന്നു. വീട്ടിലല്ല കേട്ടോ. ഇത്‌ രണ്ട്‌ സിമന്റ്‌ കമ്പനികളുടെ കോളനികളിലെ ആണ്‌

  റെയര്‍ റോസ്‌ ഇഷ്ടപ്പെട്ടതില്‍ സന്തോഷം പക്ഷെ പടത്തിന്റെ ക്വാളിറ്റി ഇങ്ങനെ ആയിപ്പോയതില്‍ വിഷമം ഉണ്ട്‌

  അനംഗാരിജീ ഹ ഹ വയസ്സായാലും എന്തെങ്കിലും പണി വേണ്ടേ മയിലെണ്ണയ്ക്കൊക്കെ ഇപ്പൊ എന്തായിരിക്കും വില

  ReplyDelete