Sunday, May 24, 2009

കറുകറുത്തിയ കൊറ്റിയേസിയ

സത്യമായും ഈ കിളിയുടെ പേരെനിക്കറിയില്ല.
വല്ല

"കൊളോണ കുക്കിലോണിയ "

എന്നോ

"കറുകറുത്തിയ കൊറ്റിയേസിയ"

എന്നൊ മറ്റോ പേരായിരിക്കും.
ആരെങ്കിലും അറിയാവുന്നവരുണ്ടെങ്കില്‍ പറയും അല്ലേ

10 comments:

  1. സത്യമായും ഈ കിളിയുടെ പേരെനിക്കറിയില്ല.
    വല്ല

    "കൊളോണ കുക്കിലോണിയ "

    എന്നോ

    "കറുകറുത്തിയ കൊറ്റിയേസിയ"

    എന്നൊ മറ്റോ പേരായിരിക്കും.

    ReplyDelete
  2. കൊറ്റിയേസിയ-ആളേ എവിടെയോ കണ്ട പരിചയം ഒര്‍മ്മ വരുന്നില്ല,
    പണിക്കര്‍ സര്‍ ഈ കക്ഷിയെ എവിടെ കണ്ടു?
    അതു കൂടി എഴുതു .

    ReplyDelete
  3. ഒരു രക്ഷയുമില്ല.
    ഇതെവിടെ കണ്ടതാണെന്ന് പറഞ്ഞാല്‍ ഒരു ‘കുളൂ’ അയേനെ.

    ReplyDelete
  4. ഇവനെ കണ്ടത്‌ രാജസ്ഥാനില്‍ കോട്ടയ്ക്കടുത്തുള്ള ഒരു സ്ഥലത്താണ്‌.

    "കറുത്തതാണെഡേ കൊറ്റിയല്ലെഡേ " ഫാമിലിയില്‍ പെട്ടതായിരിക്കും അല്ലേ?

    ReplyDelete
  5. ഇവന്‍ ബ്ലാക്ക് സ്റ്റോക്ക് ആണെന്ന് തോന്നുന്നു, (ഗൂഗിള്‍ പറയുന്നത്).

    ഇതാ ഈ ലിങ്ക് നോക്കിക്കെ.

    ReplyDelete
  6. ഈ വീഡിയോ വച്ചിട്ട് ഇതിനെ ഐഡന്റിഫൈ ചെയ്യണമെങ്കില്‍ കൈപ്പള്ളിയെയോ ആഷയെയോ മറ്റു കിളി എക്സ്പര്‍ട്ടുകളെയോ വിളിക്കേണ്ടിവരും. എന്തരോ വരട്ട്, ഞാനും അരക്കൈ നോക്കാം.

    പണിക്കര്‍ മാഷ് വിദേശയാത്രയ്ക്ക് പോയപ്പോഴോ മൃഗശാലയില്‍ വച്ചോ എടുത്തതല്ലെന്ന് അസം‌പ്ഷന്‍.

    വീഡിയോയിലെ ചുണ്ടും കാലും നോക്കിക്കഴിഞ്ഞാല്‍ ഇതൊരു ഐബിസ് ആണെന്ന് തോന്നുന്നു. കറുമ്പന്‍ ഐബിസുകള്‍ രണ്ടിനം ആണ്‌ വടക്കേ ഇന്ത്യയില്‍ സാധാരണ കാണുക.

    ഇന്ത്യന്‍ ബ്ലാക്ക് ഐബിസ് Pseudibis papillosa
    http://ibc.lynxeds.com/files/imagecache/node/pictures/Pseudibis+papillosa3.JPG
    കറുമ്പനാണെങ്കിലും ഇവന്റെ തലയില്‍ ഒരു കുഞ്ഞി ചുവന്ന തൊപ്പിയുണ്ട് . അങ്ങനെ ഉണ്ടായിരുന്നോ നേരിട്ടു കണ്ടപ്പോള്‍ ? ഇല്ലായിരുന്നെങ്കില്‍

    ഇവന്‍ ഇന്ത്യന്‍ ഗ്ലോസ്സി ഐബിസ് Plegadis falcinellus
    http://www.naturephoto-cz.com/photos/birds/glossy-ibis-2653.jpg
    ഗ്ലോസ്സി ഐബിസ് ബ്രീഡിങ്ങ് സീസണില്‍ മാത്രമേ മുഴുക്കറുപ്പ് വരുകയുള്ളു. ഇല്ലാത്തപ്പോള്‍ മുതുകിനു ചെറിയ ചാര നിറമോ ബ്രൗണ്‍ നിറമോ ആണ്‌. കറുപ്പിനഴകാണെന്ന് കൊറ്റിപ്പിടയ്ക്ക് അറിയാവുന്നതുകൊണ്ട് അവന്‍ ബ്രീഡ് ചെയ്യാന്‍ നേരം പരവേശം-മുഴുക്കറുപ്പ് ആയി മാറുന്നതാണ്‌.

    ReplyDelete
  7. പക്ഷെ അനില്‍ നമ്മുടെ പാര്‍ട്ടിയുടെ കൊക്ക്‌ വേറൊരു തരം ആണ്‌, അറ്റം കൂര്‍ത്തതല്ല blunt ആണ്‌

    ReplyDelete
  8. ദേവന്‍ പറഞ്ഞ രണ്ടാമത്തവനാകാനാണ്‌ സാധ്യത

    ReplyDelete
  9. മൃഗശാലയിലായിരുന്നെങ്കില്‍ അവന്റെ പേര്‍ ഞാന്‍ പുസ്പം പോലെ പറയില്ലായിരുന്നൊ

    ReplyDelete
  10. ശരിയാണ് , ആ കൊക്കിന്റെ വളവ് ശ്രദ്ധിച്ചില്ല.
    :)

    ReplyDelete