Monday, January 21, 2008

പുരോഗമനം

ഇത്തവണത്തെ വിസിറ്റില്‍ അവര്‍ക്കു പുരോഗമനം കണ്ടു. കണ്ടില്ലേ വീടിന്‌ നാല്‌ സ്തംഭങ്ങളും അതിശയകരമായ ഒരു മേലാപ്പും.പുതിയതായി വീട്ടിലെ ഗൃഹലക്ഷ്മിയേയും അവരുടെ അപ്പച്ചിയേയും കൂടി കാണുവാന്‍ സാധിച്ചു

'ധ്രുവ' ജാതിയില്‍ പെട്ട ഒരു ചെറുപ്പക്കാരനെ സ്നേഹിച്ച്‌ അവന്റെ കൂടെ ജീവിതം തുടങ്ങിയതിന്‌ "നിഷാദ്‌'ജാതിയില്‍ പെട്ട ഇവരേയും, ഇവരോടൊന്നിച്ചതിന്‌ അവനേയും സ്വന്തക്കാര്‍ പുറം തള്ളിയതാണ്‌ എന്ന്‌ ഇന്നറിഞ്ഞു -(അല്ലായിരുന്നെങ്കില്‍ ഇവര്‍ കൊട്ടാരത്തിലായിരുന്നേനേ താമസം!!!)


ഇവിടം കൂടി മറയ്ക്കണം

വീടു തൂത്തുവാരി

വീടു തൂത്തുവാരി
വൃത്തിയാക്കി

7 comments:

 1. അതെ നമുക്കിനി ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കാം!
  പോസ്റ്റിനു വളരെ നന്ദി. ആരുടെയും കണ്ണ് തുറപ്പിക്കുന്നത്.

  ReplyDelete
 2. സറ്‌ ഒരു സംശയം, അവിവേകമാണെങ്കില്‍ ക്ഷമിക്കണം,

  സാറിതെല്ലാം കണ്ടു. ഫോട്ടെയെടുത്തു. പോസ്റ്റാക്കിയിട്ടു. അതിനപ്പുറത്തേക്കു സാറെന്തു അവറ്‌ക്ക് ചെയ്തു കൊടുത്തു??!!!!

  ReplyDelete
 3. ഏത് ഇല്ലവല്ലായ്മകള്‍ക്കിടയിലും സ്നേഹമെന്ന ധനമുണ്ടെങ്കില്‍ 80% ആയി. ബാക്കി 20% കൊടുക്കാന്‍ സമൂഹത്തിനു കഴിയട്ടേ...

  വഴിപോക്കാ, ഒരാള്‍ വിചാരിച്ചാല്‍ ശരിയാക്കാന്‍ പറ്റുന്നതല്ല ഇതൊന്നും. അതിന് കൂട്ടായ ശ്രമം വേണം. ഒരു വ്യക്തി എന്ന നിലയില്‍ ഇതൊക്കെയേ ചെയ്യാന്‍ കഴിയൂ.
  ചിലപ്പോള്‍ ഈ പോസ്റ്റ് തന്നെ അവ്ര്ക്ക് സഹായമെത്തിക്കാന്‍ ഒരു നിമിത്തമായെക്കും, ഏതെങ്കിലും സന്നദ്ധസഹായസംഘടനകളുടെ ശ്രദ്ധയില്പെടാന്‍ ഇടയായാല്‍...

  അങ്ങനെ നടക്കട്ടെ എന്നു പ്രത്യാശിച്ചു കൊണ്ട്.....

  ReplyDelete
 4. പ്രിയ ഗീത ഇതു വായിക്കാഞ്ഞിട്ടല്ല ഞാന്‍ മറുപടി എഴുതാഞ്ഞത്‌, ചിലതൊന്നും എല്ലാവര്‍ക്കും മനസ്സിലാവില്ല, ചില ജന്മങ്ങള്‍ അങ്ങനെ ആയിപ്പോയി
  അര്‍ജ്ജുനന്‍ ഒരിക്കല്‍ ഭഗവാന്‍ കൃഷ്ണനോട്‌ ചോദിച്ചു താന്‍ തന്റെ ജ്യേഷ്ഠനോട്‌ ധിക്കാരമായി സംസാരിച്ചതിന്‌ എന്തു പ്രായശ്ഛിത്തമാണ്‌ ഉള്ളത്‌ എന്ന്‌. ആത്മവിനാശമാണ്‌ അതിനുള്ള വഴി എന്ന്‌ കൃഷ്ണന്‍. എന്നാല്‍ തന്റെ സുഹൃത്തും സഹോദരീ ഭര്‍ത്താവുമായ അര്‍ജ്ജുനന്‍ മരിക്കാതിരിക്കുവാന്‍ വേണ്ടി അതിനൊരു alternative കൃഷ്ണന്‍ പറഞ്ഞുകൊടുത്തിരുന്നു-

  പകരം ആത്മപ്രശംസ ചെയ്താലും മതി എന്ന്‌ അത്‌ ആത്മഹത്യക്കു തുല്യമാണെന്ന്‌.

  ഇതെനിക്ക്‌ ചെറുപ്പത്തില്‍ അമ്മ പറഞ്ഞുതന്ന കഥയാണ്‌

  ReplyDelete
 5. "...സാറിതെല്ലാം കണ്ടു. ഫോട്ടെയെടുത്തു. പോസ്റ്റാക്കിയിട്ടു. അതിനപ്പുറത്തേക്കു സാറെന്തു അവറ്‌ക്ക് ചെയ്തു കൊടുത്തു??!!!!.."


  പണിക്കര്‍ സര്‍ ഇവര്‍ക്കു വേണ്ടി എന്തു ചെയ്യുന്നുവെന്ന് വിളിച്ചു കൂവി നടക്കണമെന്നാണോ വഴിപോക്കന്‍ പറയുന്നത് ?
  അതറിയാവുന്ന കുറച്ചു പേര്‍ ബൂലോകത്തുണ്ട്. ഇടതു കൈയ്യും വലതുകൈയ്യും തമ്മില്‍ പങ്കുവയ്ക്കാന്‍ പാടില്ല എന്നു വിശ്വസിക്കപ്പെടുന്ന ചില കാര്യങ്ങളുമുണ്ടല്ലോ.
  ഏതായാലും വഴിപോക്കന് ഇങ്ങനെ അവസരങ്ങള്‍ കിട്ടിയാല്‍ (റെയില്‍ വെസ്റ്റേഷന്‍ പോലെ പലയിടത്തും കിട്ടും) അപ്പോള്‍ അതു മിസ് ആക്കാതെ ഇവര്‍ക്ക് ഒരു ചായ വാങ്ങിക്കൊടുക്കാനെങ്കിലും മറക്കാതിരിക്കുക. :)

  ReplyDelete
 6. സൂരജെ ഞാന്‍ വിളിച്ചു പറഞ്ഞു നടക്കണമെന്നു പറഞ്ഞൊ????
  ഞാനൊരു കാര്യം ചോദിച്ചതിനു വളരെ റുഡ് ആയിട്ടാന്‍ അദ്ധേഹം ഒരു കമന്റിട്ടത്. അദ്ധേഹത്തിന്റെ പ്രായക്കൂടുതല്‍ കൊണ്ടും അദ്ധേഹത്തിനോട് എനിക്കൊരു ബഹുമാനം ഉള്ളതു കൊണ്ടും ഒന്നും പറഞ്ഞില്ല്ലായെന്നെയുള്ളൂ..

  “ഇടതു കൈയ്യും വലതുകൈയ്യും തമ്മില്‍ പങ്കുവയ്ക്കാന്‍ പാടില്ല എന്നു വിശ്വസിക്കപ്പെടുന്ന ചില കാര്യങ്ങളുമുണ്ടല്ലോ. “

  അതെ, ഉണ്ട്, അതു കൊണ്ട് ചായക്കാര്യത്തില്‍ മറുപടി പറയുന്നില്ല....

  പൊക്കോട്ടെ ഈ പാവം വഴിപോക്കന്‍...:)

  ReplyDelete
 7. വഴിപോക്കാ,

  Don't worry! പണിക്കര്‍ സാര്‍ അദ്ദേഹത്തിന്റെ കടമ നിര്‍വഹിക്കുന്നുണ്ട്. റൂഡ് ആയി മറുപടിയിട്ടത് കാര്യമാക്കേണ്ട. ;)
  നമുക്ക് നമ്മുടെ കടമയും നിര്‍വഹിക്കാം.
  ഓക്കെ...അപ്പോ സംഗതി 'കോമ്പ്ലിമെന്റ്സ്' ആയില്ലേ ? ഹ ഹ :)

  ReplyDelete