Friday, January 18, 2008

ഭാരതമെന്നു കേട്ടാല്‍

ഇത്‌ മനുഷ്യര്‍ താമസിക്കുന്ന ഒരു വീടാണെന്നു ഞാന്‍ പറഞ്ഞാല്‍ - വിശ്വസിക്കുവാന്‍ പ്രയാസം തോന്നും അല്ലേ?



കണ്ടില്ലേ അടുപ്പില്‍ കത്തികുവാന്‍ വിറക്‌ കൂട്ടി ഇട്ടിരിക്കുന്നത്‌?



അടുപ്പും കാണണ്ടേ

ഒരു വശത്തു കാണുന്ന ഭിത്തിയും പിന്നില്‍ കല്ലുകള്‍ അടുക്കി വച്ചിരിക്കുന്ന കല്ലുകളും ഇവര്‍ക്ക്‌ വീടാകുന്നുകല്ലില്‍ കടത്തി വച്ച ഒരു മുളയില്‍ തൂക്കി ഇട്ട തുണി ഒരു ഭിത്തിആനന്ദബ്ധിക്കിനിയെന്തുവേണം



ഇക്കാണുന്നത്‌ ചാക്കുകെട്ടൊന്നുമല്ല അവരുടെ പൊന്നോമനമകനാണ്‌.


ഈച്ചകള്‍ പൊതിഞ്ഞ ചാക്കിനാല്‍ പുതച്ചുറങ്ങുന്നു

ഇത്‌ അവന്റെ ചേച്ചിമാര്‍ അവരാണ്‌ കാവല്‍, അച്ഛനുമമ്മയും പണിക്കുപോയിരിക്കുന്നു.

ചേച്ചിമാര്‍ ഇടസമയത്തു നാസ്തകഴിക്കുന്നു - ആ പാത്രത്തിന്റെ വലിപ്പം കണ്ടില്ലേ? നാലോ അഞ്ചോ കടലയ്‌ആണ്‌ നാസ്ത





15 comments:

  1. ഭാസ്സില്‍(വെളിച്ചത്തില്‍) രമിക്കുന്നത്‌ ഭാരതം - ശരിയാ വീടിന്‌ മേല്‍ക്കൂരയും ഭിത്തികളും ഒക്കെ ഉണ്ടെങ്കില്‍ ഇത്രയും തെളിച്ചം വരില്ലല്ലൊ അല്ലേ?
    കഷ്ടം

    ReplyDelete
  2. നല്ല പോസ്റ്റ്. ഇതാണ് നാം അറിയേണ്ടതും,അറിയിക്കേണ്ടതും.
    ഇവരെ സാമൂഹ്യമായി രക്ഷിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അതുകൂടി അറിയിക്കുക.
    രാഷ്ട്രത്തിന്റെ വളര്‍ച്ച അവിടെനിന്നേ ആരംഭിക്കുന്നുള്ളു.

    ReplyDelete
  3. എല്ലാവരും കാണേണ്ടതും, പരിഹാരം കാണേണ്ടവര്‍ കാണാന്‍ ആഗ്രഹിക്കാത്തതുമായ ചിത്രങ്ങള്‍!

    ഇതിന്റെ മറുവശമാണു്‍ ഡല്‍ഹിയില്‍ മന്ത്രിമാരും, M.P. മാരും മറ്റും താമസിക്കുന്ന പരിസരങ്ങളിലെ വീടുകള്‍!

    ഭാരതീയ ജനാധിപത്യം!!!!

    ReplyDelete
  4. ഞെട്ടിക്കുന്ന കാഴ്ചകള്‍ മാഷേ..

    ReplyDelete
  5. ഇതൊക്കെ ഒന്ന് പരിഹാരം കാണട്ടെ മാഷെ നമ്മുടെ ഏമാന്മാര്‍..
    സമൂഹത്തിന്റെ താഴെതട്ടിലും ഇങ്ങനെയും ആള്‍ക്കാര്‍ താമസിക്കുന്നൂ.
    ഇതൊക്കെ കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്നു ഇന്നത്തെ നമ്മുടെ ലോകം..

    ReplyDelete
  6. ചിത്രങ്ങള്‍ സങ്കടപ്പെടുത്തുന്നു. ശരിക്കും ഭാസ്സില്‍ രമിക്കുക തന്നെ!
    ഇതെവിടെയാണ് സ്ഥലം മാഷേ ?റായ്പൂരിനടുത്താണോ ? അഭയാര്‍ത്ഥികളോ നാട്ടുകാരോ ?

    കാണേണ്ടവര്‍ ഇതു കാണുമോ ആവോ. കണ്ടാലും തിരിഞ്ഞുനോക്കാന്‍ വഴിയില്ല. ഇവര്‍ക്ക് വോട്ട് കാണില്ലല്ലോ !

    ReplyDelete
  7. ഒരു ചെറു ന്യൂനപക്ഷത്തിന്റെ കൈയ്യില്‍ സമ്പത്തിന്റെ ഭൂരിഭാഗവും ഇരിക്കുമ്പോള്‍ ഇതു പോലെയേ ഇവര്‍ക്ക് ജീവിക്കാനാവൂ...

    26 നില വീടുകളും‍ ഇതിന്റെ മറുവശം...

    ReplyDelete
  8. പ്രിയ ചിത്രകാരാ, ഇവരെ ഒക്കെ നോക്കാന്‍ ആര്‍ക്ക്‌ നേരം? വേണമെങ്കില്‍ അവര്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നാഴി ഗോതമ്പ്‌ അടിച്ചുമാറ്റാന്‍ ആളുണ്ടാകും.

    ബാബു ജീ,
    ഭാരതീയ ജനാധി"പൈത്യം" ആയിരിക്കും കൂടുതല്‍ ശരി അല്ലേ?

    ReplyDelete
  9. വാല്‌മീകി ജീ
    ഞെട്ടി ഞെട്ടി ഇനി ഞെട്ടാനില്ലാതായി എന്തു ഫലം?

    മിന്നാമിനുങ്ങ്‌-
    നമ്മുടെ ഏമാന്മാര്‍ നിലനില്‍ക്കുന്നതു തന്നെ ഇവരുടെ പുറത്തല്ലേ അപ്പോല്‍ ഇവര്‍ നന്നായാല്‍ പോയില്ലേ കാര്യം?

    ReplyDelete
  10. സൂരജ്‌
    അഭയാര്‍ത്ഥികളൊന്നുമല്ല നാട്ടുകാര്‍ തന്നെ റായ്‌പ്പൂരില്‍ നിന്നും 105 km ദൂരെ. ഇവര്‍ക്ക്‌ വോട്ടുണ്ടഅയിട്ടെന്തു ഫലം അതും ബാക്കിയുള്ളവര്‍ ചെയ്തുകൊള്ളും അതിനൊന്നും ഇവര്‍ കഷ്ടപ്പെടേണ്ടതില്ല.

    മൂര്‍ത്തിജീ

    പ്രയാസിജീ

    ReplyDelete
  11. നമ്മുടെ നേതാക്കളിതു കണ്ട് പറയും, “നമ്മളൊക്കെ സോമാലിയായും, സുഡാനും എത്യോപ്യയുമൊക്കെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ എത്രയോ ഉയരത്തിലാണ്” എന്ന്. അതുകൊണ്ട് നിങ്ങളുടെ ഈ അവസ്ഥ നില നിര്‍ത്തുവാന്‍ ഞങ്ങളെ അധികാരത്തിലേറ്റൂ എന്ന്.

    സത്യസന്ധമായ ഇത്തരം നേര്‍ക്കാഴ്ചകളെ മനസ്സു തുറന്ന് സമീപിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന ഒരു നേതാവെങ്കിലും ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.

    ReplyDelete
  12. ബി പി കൂട്ടല്ലെ മാഷെ.
    ദരിദ്ര ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ക്ക് നരകാഗ്നിയേക്കാള്‍ ചൂടാണ്.ദുരിത സാഗരത്തിലേയ്ക്ക്
    ഒരു വിഭാഗത്തെ തള്ളിയിട്ട് ഇവിടെപ്പടുത്തുയര്‍ത്തുന്ന പുതിയ സെന്‍സെക്സ് ഉയരങ്ങള്‍ക്ക് എത്രകാലം നിലനില്പുണ്ടാവുമെന്നു കണ്ടറിയണം.സമൂഹ നീതി ഒരിക്കലും ലഭിക്കാത്ത ഇവരില്‍ നിന്നും കുറ്റവാളികളും
    വേശ്യകളേയും പണിതെടുത്ത് ഭാരതസമൂഹത്തിനെത്ര ദൂരം കുതിക്കാനാവും?
    കണ്ണിലൊരസ്വസ്ഥതയുടെ നീറ്റല്‍ പടരുന്നു.

    ReplyDelete
  13. ഇവരെ കാണുന്നതിനും ഇവര്‍ക്കിടയില്‍ ജീവിക്കുന്നതിനും ഇവരെ ചികിത്സിക്കുന്നതിനും നന്ദി മാഷേ.

    (വയസ്സാകും തോറും എനിക്ക്‌ സ്വാര്‍ത്ഥത ഏറി വരികയാണ്‌ . ഇപ്പോഴൊക്കെ ജീവിക്കുന്നെന്നല്ലാതെ അതുകൊണ്ട്‌ ആര്‍ക്കെന്തു പ്രയോജനമെന്ന് ആലോചിക്കാറില്ല. അതിന്റെ ഒരു കുത്ത്‌ ..)

    ReplyDelete