Saturday, December 24, 2016

വെറുതെ കിട്ടിയാൽ ?

സർ കാല്വിരലുകൾക്കിടയിൽ അഴുകി ചൊറിച്ചിൽ, പറഞ്ഞതോടു കൂടി ഷൂ അഴിച്ച് സോക്സും അഴിച്ചു
ഞങ്ങൾ വൈദ്യന്മാർക്ക് ജലദോഷം നന്നായി ഉണ്ടെങ്കിൽ അതൊരു ഭാഗ്യമാണ്‌, പക്ഷെ കലക്കേടിന്‌ എന്റെ ജലദോഷം മാറിയിരുന്നു
അദ്ദേഹം തുടർന്നു വൈകുന്നേരം വീട്ടിൽ ചെന്ന് സോക്സ് അഴിച്ചു വച്ചാൽ ചൊറിച്ചിൽ തുടങ്ങും. പിറ്റേദിവസം കാലത്ത് അതെടുത്ത് നോക്കുമ്പോൾ ഭയങ്കര കട്ടിയാണ്‌. അതിന്റെ വല്ല പ്രശ്നവും ആണോ?
ഞാൻ പറഞ്ഞു സോക്സ് വെറുതെ ഊരി വച്ചാൽ പോര അത് ദിവസവും കഴുകണം അപ്പോൾ ഈ കട്ടി ഉണ്ടാവില്ല
എങ്ങനെ എങ്കിലും മരുന്നും കുറീച്ച് കൊടുത്ത് പറഞ്ഞു വിട്ടാൽ മുറിക്കു പുറമെ പോയി അല്പം ശുദ്ധവായു ശ്വസിക്കാമല്ലൊ എന്ന് വച്ച് സാമ്പിൾ കിട്ടിയ രണ്ടു ഗുളികകൾ കൊടുത്തു , ഒരു ഓയിന്റ്മെന്റ് കുറിച്ചും കൊടുത്തു
ഒരു പാകറ്റിൽ ഒരു ഗുളിക വീതം ആണ്‌
ഞാൻ പറഞ്ഞു ഇതിൽ ഒരു ഗുളിക ഇന്ന് കഴിക്കൂ, അടുത്ത ഗുളിക അടുത്ത ആഴ്ച്ചയും
അദ്ദേഹം ഒരു പാകറ്റ് തുറന്നു നോക്കി. ഇതിൽ ഒരു ഗുളികയെ ഉള്ളല്ലൊ.
ഞാൻ പറഞ്ഞു സാരമില്ല അടുത്ത ആഴ്ച്ച കഴിക്കാനുള്ളത് മറ്റെ പാകറ്റിൽ ഉണ്ട്
ഗുളികയായാലും ഒരു പത്തിരുപത് എണ്ണം ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു
ഇന്നലെ വന്ന ഒരാൾക്ക് ഒരു ഓയിന്റ്മെന്റ് കൊടൂത്തപ്പോൾ “ ഒരുപാടിടത്ത് ചൊറിച്ചിലുണ്ട്, എല്ലായിടത്തും പുരട്ടുമ്പോഴേക്കും ഇത് തീർന്നു പോകും” എന്നിട്ട് ദയനീയമായി ഒരു നോട്ടം കുറേ ട്യൂബുകൾ കൂടി ഇപ്പൊ കിട്ടും എന്നു കരുതി
വെറുതെ കിട്ടിയാൽ അമേദ്ധ്യവും ഭക്ഷിക്കും

1 comment: