നമുക്കൊക്കെ ഒരു തോന്നലുണ്ട് നമുക്കെ ബുദ്ധി ഉള്ളു എന്ന്
പക്ഷിമൃഗാദികള്‍
നമ്മളെക്കാള്‍ ബുദ്ധി കുറഞ്ഞവര്‍ ആണെന്ന്.
ചുമ്മാതാ കേട്ടൊ. നമുക്ക് ബുദ്ധി
ഉള്ളതിനെക്കാള്‍ കൂടൂതല്‍ അവര്‍ക്കും ഉണ്ടായിരിക്കും. മാത്രമല്ല ഒറ്റയ്ക്ക്- ഒരു
പുലി വേണ്ടാ, എലി കടിക്കാന്‍ വന്നാല്‍ നമുക്ക് ഒടാനല്ലാതെ എന്ത് ചെയ്യാന്‍
പറ്റും?
അത് നമ്മളെ കണ്ട് പേടിച്ച് ഓടാതെ ഇങ്ങോട്ടാ വരുന്നത് എങ്കില്‍
നമ്മള്‍ ഓടും അല്ലെ?
ഇതൊക്കെ ഇപ്പൊ എന്തിനാ പറഞ്ഞത് എന്നാ നിങ്ങള്‍
ആലോചിക്കുന്നത് അല്ലെ?
എന്റെ ഒരു പഴയ അനുഭവം പറയാം
കോട്ടക്കല്‍
ആയുര്‍വേദ കോളേജില്‍ പഠിക്കുന്ന കാലം. ശ്ലോകം പഠിക്കാന്‍ ഉരുവിട്ടു പഠിക്കണം
എങ്കില്‍ ശാന്തമായ ഒരു സ്ഥലം വേണം. അതിന്‍ ഞങ്ങള്‍ തെരഞ്ഞെടുത്തത് അന്നത്തെ
ഞങ്ങളുടെ കോളേജ് തന്നെ.
ചങ്കുവെട്ടി ജങ്ക്ഷനില്‍ ഉള്ള ആ കെട്ടിടം ആയിരുന്നു
അന്ന് കോളേജ്
ക്ലാസില്ലാത്ത സമയത്ത് അവിടെ ഒരു സെക്യൂരിറ്റി മാത്രമെ
കാണൂ.
അവിടത്തെ കന്റീന്‍ നടത്തിയിരുന്ന ആള്‍ അതില്‍ തന്നെ താമസം ആയിരുന്നത്
കൊണ്ട് അയാളും കാണും
ഹോസ്റ്റല്‍ ധര്‍മ്മാശുപത്രിയുടെ എതിര്‍വശത്ത്. ഏകദേശം
ഒരു കിലോമീറ്റര്‍ ദൂരം കാണും ഇവയ്ക്കിടയില്‍
പഠിക്കുവാന്‍ വേണ്ടി അവധി
ദിവസങ്ങളില്‍ ഞങ്ങള്‍ - എന്ന് വച്ചാല്‍ ഞാന്‍, ശങ്കരന്‍, സദാനന്ദന്‍ ഇവര്‍
ഒന്നിച്ച് കാലത്തെ കോളേജില്‍ എത്തും
കോളേജ് വരാന്തയില്‍ അങ്ങോട്ടും
ഇങ്ങോട്ടും നടന്ന് ശ്ലോകം ഉരുവിട്ട് പഠിക്കും. വരാന്തയുടെ മുകള്‍ഭാഗം
ആസ്ബെസ്റ്റോസ് ഷീറ്റ് ഇട്ടതാണ്. കോളേജ് കെട്ടിടത്തിന്‍ മൂന്നു വശങ്ങളിലും
ഇപ്രകാരം വരാന്ത ഉണ്ട്.
ഞങ്ങള്‍ ഉപയോഗിക്കുന്ന വരാന്തയില്‍ നിന്നും ഏകദേശം
പതിനഞ്ച് അടി ദൂരത്തില്‍ ഒരു മാവ് നില്‍പ്പുണ്ട്.
ശ്ലോകം വായിച്ച്
നടക്കുന്നതിനിടയില്‍ ചിലപ്പോള്‍ പുറത്ത് നിന്നും ചെറുകല്ലുകള്‍ ശേഖരിച്ച്
കയ്യില്‍ വച്ചിരിക്കും. അത് വെറുതെ എറിയുകയും ഒക്കെ ഓരോ വിനോദം.
ഹ ഹ ഈ
ശ്ലോകം മനഃപാഠമാക്കല്‍ ഒരു ചില്ലറപ്പണിയല്ലെ. ഇടയ്ക്ക് ബോറടിക്കാതിരിക്കാന്‍ കല്ല്
പെറുക്കി എറിയുക അല്ലാതെ എന്ത് ചെയ്യും
അപ്രകാരം സദാനന്ദന്‍ വരാന്തയില്‍
നടന്നു കൊണ്ട് തന്നെ ഒരു കല്ല് ആ മാവിലേക്ക് എറിഞ്ഞു.
കല്ല് മാവിലയില്‍
കൊണ്ടതും എവിടെ നിന്നൊ രണ്ട് കാക്കകള്‍ താണുപറന്ന് വന്ന് സദാനന്ദനെ കണ്ടിട്ട്
പോയി.
പിന്നീട് വെള്ളം കുടിക്കാന്‍ വേണ്ടി സദാനന്ദന്‍ പുറത്തിറങ്ങിയതും
കാക്കകള്‍ സദാനന്ദന്റെ തലയില്‍ ഞൊട്ടാനെത്തി.
പുസ്തകം കൊണ്ട് തല മറച്ച്
സദാനന്ദന്‍ ഓടി വരാന്തയില്‍ കയറി.
കാര്യം എന്താണെന്നറിയാന്‍ ഞങ്ങള്‍
പുറത്തിറങ്ങി നോക്കി. പക്ഷെ കാക്കകള്‍ ഞങ്ങളെ വെറുതെ വിട്ടിരിക്കുന്നു.
നോക്കിയപ്പോള്‍ ആ മാവില്‍ ഒരു കാക്കക്കൂട്.
അപ്പൊ അതാണ്
കാരണം
കാക്കകളുടെ അല്ല കുറ്റം , കുറ്റം ഞങ്ങളുടെത്
തന്നെ.
സദാനന്ദന്‍ എറിഞ്ഞത് കാക്കകളുടെ കൂട്ടിലേക്കാണെന്ന് അവ
തെറ്റിദ്ധരിച്ചു.
അവയോട് മാപ്പു പറയാന്‍ അറിയാത്തതു കൊണ്ട് തല്‍ക്കാലം
സദാനന്ദന്‍ പുറത്തിറങ്ങണ്ടാ എന്ന് തീരുമാനിച്ചു.
ഉച്ചയ്ക്ക് ഞങ്ങളുടെ
നടൂവില്‍ നടത്തി ആഹാരം കഴിക്കാന്‍ കൊണ്ടുപോയി.
അങ്ങനെ അന്നത്തെ ദിവസം
കഴിഞ്ഞു.
അടുത്ത ദിവസം സദാനന്ദന്റെ ഉടൂപ്പ് ഞാന്‍ ഇട്ടു.
വെറുതെ ഒരു
അക്കഡമിക് ഇന്ററസ്റ്റ്.
പക്ഷെ കാക്കകള്‍ സദാനന്ദനു നേരെ മാത്രം - എന്നോട്
ഒരു കുഴപ്പവും ഇല്ല.
അതോടു കൂടി ഞങ്ങളിലെ റിസര്‍ച് താല്‍പര്യം
ഉണര്‍ന്നു.
ഒരാള്‍ കുഴപ്പക്കാരനാണെന്ന് കണ്ടാല്‍ കാക്കകള്‍ ഇങ്ങനെ .
അപ്പോല്‍ കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍?
അതു കൊണ്ട് ഞങ്ങള്‍ ബാക്കി ഉള്ളവര്‍
കൂടി കല്ലുകള്‍ പെറുക്കി എടൂത്ത് മാവിലേക്ക് എറിഞ്ഞു.- കൂടിനെ ലക്ഷ്യമാക്കി അല്ല
കേട്ടൊ - കൂടിനെ മനഃപൂര്‍വം ഒഴിവാക്കി തന്നെ
കല്ല് മാവിലയില്‍
കൊള്ളുമ്പോഴേക്കും കാക്കകള്‍ താഴ്‌ന്ന് പറന്ന് വന്ന് ആരാണ് എറിഞ്ഞത് എന്ന് കണ്ടു
പിടിക്കും.
പിന്നീട് അയാള്‍ക്കും പുറത്തിറങ്ങാന്‍ വയ്യ.
രസം കൂടി കൂടി
കൂടുതല്‍ കൂട്ടുകാര്‍ വന്നു.
ഇപ്പോള്‍ കല്ലെടൂക്കാന്‍ ഞങ്ങള്‍ക്ക്
പുറത്തിറങ്ങാന്‍ വയ്യ.
അതു കൊണ്ട് ഞങ്ങള്‍ കോളേജിന്റെ എതിര്‍വശത്ത് പോയി
കല്ല് ശേഖരിച്ചു.
ഏറിന്റെ അളവ് കൂട്ടി.
അല്‍പം കഴിഞ്ഞപ്പോള്‍
കാക്കകളെ കാണാനെ ഇല്ല.
അല്ല പിന്നെ ഇങ്ങനിരിക്കും മനുഷ്യരോട് കളിച്ചാല്‍
പീറക്കാക്കകള്‍.
ഞങ്ങള്‍ വിജയശ്രീലാളിതരായി കല്ലേറ് നിര്‍ത്തി.
ശ്ലോകം പഠിച്ചു നടന്നു തുടങ്ങി
കുറച്ചു നേരം കഴിഞ്ഞു
വീണ്ടും കാക്കകള്‍ രണ്ടും എത്തി. ഞങ്ങള്‍ കാണുന്ന തരത്തില്‍
വന്നിരുന്നു.
ഹൊ തിരികെ എത്തിയൊ.
ഞങ്ങള്‍
പുറത്തിരങ്ങി
കാക്കകള്‍ ഞോണ്ടാന്‍ വരുന്നില്ല
ഏതായാലും തോല്വി
സമ്മതിച്ചല്ലൊ അതു കൊണ്ട് വെറുതെ വിട്ടിരിക്കുന്നു എന്നു ഞങ്ങളും.
പക്ഷെ
അത് കഴിഞ്ഞ് വെറുതെ ചുറ്റും ഒന്ന് കണ്ണോടിച്ചതെ ഉള്ളു
സദാനന്ദന്‍ പറഞ്ഞു
"എടാ ദാ നോക്കിയെ"
"എന്തോന്ന്?"
കോളേജിനു ചുറ്റുമുള്ള മതിലിനകത്ത്
നിരയായി കാറ്റാടി മരം പോലെ ഉയര്‍ന്നു പോകുന്ന മരങ്ങള്‍ വച്ചു
പിടിപ്പിച്ചിട്ടുണ്ട്.
അവയുടെ ഒന്നിന്റെ പോലും ഒരു ഇല പോലും കാണാന്‍
പറ്റാത്ത അത്ര കാക്കകള്‍.
പക്ഷെ ഒരെണ്ണം പോലും ഒച്ചയുണ്ടാക്കുന്നില്ല.
ശാന്തം.
ഇത്രയും കാക്കകള്‍ നിശ്ശബ്ദരായി ഇരിക്കുന്നത് ജീവിതത്തില്‍
ആദ്യത്തെ കാഴ്ച്ച.
ഞങ്ങള്‍ വീണ്ടും വരാന്തയില്‍ കയറി പഠനം ഒക്കെ കഴിഞ്ഞ്
പോകാന്‍ ഇറങ്ങി.
ഞങ്ങള്‍ ഗേറ്റിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ ദൂരെ ദൂരെ
ഇരുന്ന കാക്കകള്‍ എല്ലാം ഞങ്ങള്‍ക്കടുത്തുള്ള മരങ്ങളിലേക്ക് എത്തി.
പക്ഷെ
വീണ്ടും ശബ്ദമില്ല കേട്ടൊ.
ഞങ്ങളുടെ മേലാസകലം വിറയ്ക്കാന്‍ തുടങ്ങി. ഇതിന്റെ
ഒരു പകുതി എണ്ണം കാക്കകള്‍ക്ക് ഒന്ന് ഞോണ്ടാനുള്ള വകുപ്പില്ല ഞങ്ങളുടെ
ശരീരം.
വളരെ മര്യാദരാമന്മാരായി ഗേറ്റ് കടന്ന് റോഡിലെത്തി.
കാക്കകള്‍
നിരനിരയായി റോഡിലെ ഇലക്ട്രിക് കമ്പിയില്‍ വന്നിരുന്നു.
ഞങ്ങള്‍ ഹോസ്റ്റല്‍
ലക്ഷ്യമാക്കി നടക്കുന്നതിനനുസരിച്ച്, പിന്നിലുള്ള കാക്കകള്‍ മുന്നിലേക്ക് വന്ന്
സ്ഥാനം പിടിക്കും.
അന്ന് ഏകദേശം രണ്ട് ഫര്‍ലോങ്ങ് കഴിഞ്ഞാല്‍ ഒരു തടി
ഈര്‍ച്ചമില്‍ ഉണ്ട്. അവിടെ എത്തുന്നതു വരെ ഇക്കളി തുടര്‍ന്നു. അതു കഴിഞ്ഞ് ആ
കാക്കകളുടെ അത്രയും നേരം അടക്കി വച്ച കോലാഹലം എല്ലാം കൂടി എടുത്ത് കൊണ്ട് പറന്ന്
പൊങ്ങി വട്ടത്തില്‍ രണ്ട് കറക്കം കറങ്ങിയിട്ട് ഒരു പോക്ക്
"പോടാ പുല്ലന്മാരെ " എന്നൊ വല്ലതും ആയിരിക്കും അവര്‍ പറഞ്ഞത്
അല്ലാതെ ഹേ അവര്‍ തെറി ഒന്നും പറഞ്ഞു കാണില്ല ഹ ഹ
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
Pictures Courtesy Google