Sunday, March 25, 2012

ഒരു പൂവിന്റെ ജനനം






ഈ പൂവ് ഏതാണെന്നു പറയാമൊ?




അയല്‍വാസി ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വന്നതേ ഉള്ളു ഇടിച്ചുകയറി ആ പൂവിന്റെ പടം എടുത്തു, പോസ്റ്റി, ഇനി പറ
ഈ പൂവ് കണ്ടാല്‍ പിന്നെ അന്നത്തെ ദിവസം ശിവന്റെ അമ്പലത്തില്‍ പോകേണ്ട കാര്യമില്ലത്രേ.

ഒരു പൂവ് ഏകദേശം ൨൦-൪൦ ദിവസം നില്‍ക്കും. കണ്ണാടി ചെടിയുടെ ഇലകള്‍ക്ക് പുറ ത്തായി കാണുന്നത് പഴയ പുഷ്പം ആണ്‍~
------------------------------

Result

ഒരു ദിവസം കഴിഞ്ഞു. അപ്പോൾ ഇനി ആകാംക്ഷ നീട്ടുന്നില്ല
"നാഗഫണി" എന്ന പേരിൽ അറിയപ്പെടുന്ന ചെടി ആണ് ഇത്.

""Did you know the first anthurium was discovered in Costa Rica as far ago as 1857 by a doctor, Karl Van Scherzer! Later in 1870, another variety of anthurium was discovered by a French botanist – Eduard Andre during an expedition to the Westside of the Andes in Columbia and Equador. One breed, locally called Nagaphani was discovered in Konkan too. Today, anthuriums are available in a wide range of varieties. As many as 900. Yes, they are so fascinating that world over floriculturists and genetic engineers are engaged in breeding more and more varieties of anthuriums using genetic engineering techniques."

From http://www.modyexotica.com/historyanthurium.htm

ആന്തൂറിയ കുടുംബം ആണെങ്കിലും ആണ്ടിൽ ഒരിക്കൽ മാത്രമേ പൂക്കൂ.

നാഗഫണി എന്ന് സെർച് ചെയ്താൽ ശരിക്കും പാമ്പു പത്തി വിടർത്തി നിൽക്കുന്നതു പോലെ ഒരു ചെടിയും ഗൂഗിളിൽ കിട്ടും.
- See original at
http://www.indiamike.com/india-images/pictures/nagphani-plant-stricking-cobra-5

പക്ഷെ അവൻ ഡൂപ്ലികേറ്റ് ആണെന്നു തോന്നുന്നു. വ്യക്തമായ ചിത്രം കാണുന്നില്ല.

കാണാൻ വന്ന എല്ലാവർക്കും നന്ദി

ഏതു പൂവിട്ടാലും ഓടി എത്തുമായിരുന്നു സൂ പണ്ടൊക്കെ ഇപ്പോൾ എവിടെ പോയൊ?

39 comments:

  1. നട്ടു വളർത്താൻ തുടങ്ങിയിട്ടു മൂന്നു കൊല്ലം കഴിഞ്ഞു ദാ ഇപ്പോൾ കന്നിപ്പൂ വിരിയാൻ വരുന്നു. വളരെ സന്തോഷമായി അതു ന്ങൾക്കും കൂടി പങ്കിടാമെന്നു കരുതി
    അങ്ങനെ അങ്ങു സുഖിക്കണ്ടാ പേരും കൂടി പറ :)

    ReplyDelete
  2. എല്ലാ ചെടികളുടെയും പൂക്കളുടെ പേര്‍ 'പൂവ്' എന്നു തന്നെയല്ലെ?!
    ഇത് ആ ഫോട്ടോവില്‍ കാണുന്ന കൂവ(?) ചെടിയുടെ പേര്‍ ചേര്ത്തിട്ട് പൂവ് എന്നു പറഞ്ഞാല്‍ മതിയാകും...:)

    ReplyDelete
  3. മുരളി ജീ സോറി തെറ്റിപ്പോയി

    കറ്റാർവാഴപ്പൂവ് ദാ ഇവിടെ ഉണ്ടല്ലൊ
    നമ്മുടെ വേണു ജി യും അതിന്റെ പടം ഒരിക്കൽ പോസ്റ്റിയിരുന്നു എന്നാണോർമ്മ അതിപ്പോൾ തപ്പി കിട്ടിയില്ല

    ReplyDelete
  4. പഥികൻ ജി
    അതുമല്ല

    ഈ പൂവ് കൊങ്കണിൽ ആണ് കണ്ടതും പ്രസിദ്ധമായതും എന്ന് വിക്കുന്നുണ്ട്
    . പക്ഷെ ഇതു വളരെ ദിവ്യം ആയ ഒരു പൂവാണെന്ന് വിശ്വസിക്കപ്പെടുന്നു. ആണ്ടിൽ ഒരു പ്രാവശ്യം മാത്രമെ ഇതു പൂക്കാറുള്ളു. ഒരു പൂവ് ഏകദേശം 20 ദിവസം നിഒലനിൽക്കും. ഞാൻ ഇതു വളർത്താൻ തുടങ്ങിയിട്ടു മൂന്നു കൊല്ലമായി. ഇതു ആദ്യത്തെ പൂവാണ് എന്റെ അയല്‌വക്കത്ത് ഇതു പൂത്തു എന്നു പറഞ്ഞു.
    ഇതു പൂത്തു കഴിഞ്ഞ് പടം പോസ്റ്റാം
    ഏതാണ്ട് ആന്തൂറിയം പോലെ ഇരിക്കും

    ReplyDelete
  5. ഇത് ദിവ്യമാണെന്നും, വര്‍ഷത്തില്‍ ഒരിക്കലേ പുക്കുകയുള്ളു എന്നും അറിഞ്ഞ്ഞ്ഞപ്പോള്‍, ഞാന്‍ കെട്ടിവച്ച കാശ് നഷ്ടമാകാതിരിക്കാന്‍ മത്സരത്തില്‍ നിന്നും മാറുന്നു.ഉത്തരം വരുന്നതുവരെ കാത്തിരിക്കാം........
    പണിക്കര്‍ സാര്‍ പറഞ്ഞ ലിങ്ക്‌ .

    കറ്റാര്‍വാഴ

    ReplyDelete
  6. പണിക്കര്‍ സാറേ
    ഇപ്പോള്‍ പൂവ് വിരിഞ്ഞിട്ടുണ്ടാവുമല്ലോ...അതിന്റെ പടം കൂടെ ഒന്ന് പോസ്റ്റാമോ? എന്നിട്ട് പറയാം പൂവ് ഏതാണെന്ന്... :)

    ReplyDelete
  7. രഘുനാഥ് ജി
    ഹേയ് അത് ഇനിയും രണ്ടു മൂന്നു ദിവസം എടുക്കും എന്നു തോന്നുന്നു
    ഞാൻ പറഞ്ഞില്ലെ ആന്തൂറിയം പൂവു പോലെ പക്ഷെ വെളുത്തതാണ്

    ReplyDelete
  8. അയല് വക്കത്തെത് പകുതി വിരിഞ്ഞു എന്നു കേട്ടു ഇന്നതിന്റെ പടം ഇടാം വൈകുന്നേരമാകട്ടെ

    ReplyDelete
  9. അയല് വക്കത്തെത് പകുതി വിരിഞ്ഞു എന്നു കേട്ടു ഇന്നതിന്റെ പടം ഇടാം വൈകുന്നേരമാകട്ടെ

    ReplyDelete
  10. ഇവളാളു ഭയങ്കരിയാണല്ലോ ?

    ReplyDelete
  11. പൂവ് വിരിഞ്ഞോ??
    നമുക്ക് വേണമെങ്കില്‍ ഒരു പേരിടാം
    കൊങ്കണില്‍ കാണുന്നത് കൊണ്ട്
    കൊങ്കണി പൂവ് എന്ന് പേരിടാം
    എപ്പടി?

    ReplyDelete
  12. കൊങ്കണിൽ കണ്ടതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷെ അതിനു മുൻപേ ഉണ്ടെ
    പൂവ് വിരിയട്ടെ അതിന്റെ പടവും പോസ്റ്റാം. ഇപ്പൊ തൽക്കാലം ആന്തൂറിയപുഷ്പം പോലെ വെളുത്തത് മനസിൽ കാണുക

    ReplyDelete
  13. കലാവല്ലഭൻ ജി പ്രസൂതി ഗൃഹത്തിലെ കാഴ്ച്ചയല്ലെ. അങ്ങനെ ഒന്നും പറയല്ലെ

    ReplyDelete
  14. വിരിയട്ടെ...അപ്പൊ പറയാം...

    ReplyDelete
  15. എന്താ സംശയം, വെളുത്ത ആന്തൂറിയം!.

    ReplyDelete
  16. ഈ പൂവ് കണ്ടാല്‍ പിന്നെ അന്നത്തെ ദിവസം ശിവന്റെ അമ്പലത്തില്‍ പോകേണ്ട കാര്യമില്ലത്രേ.

    ഒരു പൂവ് ഏകദേശം ൨൦-൪൦ ദിവസം നില്‍ക്കും. കണ്ണാടി ചെടിയുടെ ഇലകള്‍ക്ക് പുറ ത്തായി കാണുന്നത് പഴയ പുഷ്പം ആണ്‍~

    ReplyDelete
  17. ആന്തൂറിയം അതു തന്നെയാ ... പക്ഷെ വെളുത്തത് വളരെ വിരളം... ഭംഗിയുണ്ട് കേട്ടോ

    ReplyDelete
  18. പ്രേം ജി
    ആന്തൂറിയം എന്നല്ല അതിന്റെ യഥാർത്ഥ ഭാരതീയ പേർ :)
    തന്നെയുമല്ല ആന്തൂറിയം എല്ലായ്പ്പോഴും പൂക്കും ഇത് ആണ്ടിൽ ഒരിക്കലെ പൂക്കൂ

    ReplyDelete
  19. ആദ്യമായിട്ടാണ് ഈ പൂവ് കാണുന്നത്
    ശിവനുമായി ബന്ധപെട്ടത്‌ എന്ന്പറഞ്ഞ സ്ഥിതിക്ക്
    ശിവലിംഗ പൂവ് എന്ന് പേരിടാം

    ReplyDelete
  20. അനാമികേ ഇപ്പൊ രണ്ടു പേരായി. സാരമില്ല ഇനിയും സമയം ഉണ്ട് ഹ ഹ ഹ :)

    ReplyDelete
  21. എന്റെ ഫേമലി ഹോസ്പിറ്റലിലെ പൂന്തോട്ടത്തിൽ ഈ പൂവ് ധാരാളം കണ്ടിട്ടുണ്ട്. അവിടെ അഡ്മിറ്റായപ്പോൾ പലരാത്രിയിലും ഞാൻ നോക്കിനിന്നിട്ടുണ്ട്. പേരിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.

    ReplyDelete
  22. പൂവൊക്കെ കൊള്ളാം.
    ഇത്രേം പേരും പറഞ്ഞിട്ടും സമ്മതിക്കാത്ത സ്ഥിതിക്ക് ഞാൻ ഈ മത്സരത്തിൽ നിന്നും പിന്മാറുന്നു.
    (പിന്മാറാനുള്ള എന്റെ അവകാശം സമ്മതിച്ചു തരുമല്ലൊ അല്ലെ..?)

    ReplyDelete
  23. ഓം നമശ്ശിവായ...മൽസരിക്കുന്നില്ല...

    ReplyDelete
  24. മിനി റ്റീച്ചർ ഒരു സമ്മാനത്തിനുള്ള വകുപ്പ് കളഞ്ഞു കുളിച്ചു അല്ലെ :)
    വി കെ ജി കുറച്ചു കൂടി കാക്കട്ടെ ആരെങ്കിലും പറയുമായിരിക്കും
    ഉഷശ്രീ നമഃ ശിവായ.

    ReplyDelete
  25. ഹെന്റെ ചന്തുനായർ ജീ ഇത്രയും വേണ്ടായിരുന്നു :) ഇത്രയും വലിയ മരമല്ലെ കൂവളം

    ReplyDelete
  26. ഒരു ദിവസം കഴിഞ്ഞു. അപ്പോൾ ഇനി ആകാംക്ഷ നീട്ടുന്നില്ല
    "നാഗഫണി" എന്ന പേരിൽ അറിയപ്പെടുന്ന ചെടി ആണ് ഇത്.


    നാഗഫണി എന്ന് സെർച് ചെയ്താൽ ശരിക്കും പാമ്പു പത്തി വിടർത്തി നിൽക്കുന്നതു പോലെ ഒരു ചെടിയും ഗൂഗിളിൽ കിട്ടും.
    - പക്ഷെ അവൻ ഡൂപ്ലികേറ്റ് ആണെന്നു തോന്നുന്നു. വ്യക്തമായ ചിത്രം കാണുന്നില്ല.

    കാണാൻ വന്ന എല്ലാവർക്കും നന്ദി

    ഏതു പൂവിട്ടാലും ഓടി എത്തുമായിരുന്നു സൂ പണ്ടൊക്കെ ഇപ്പോൾ എവിടെ പോയൊ?

    ReplyDelete
  27. ...ഞാൻ താമസിച്ചുപോയി. ഇനിയിപ്പൊ ഏത് സിംഫണിയായാലെന്താ, ചായപോലും കുടിക്കാതെ തിരിച്ചുപോകാം.....

    ReplyDelete
  28. എനിക്ക് അറിയാമായിരുന്നു നാഗ ഫണി
    ആണെന്ന്...!!!!
    നേരത്തെ വന്നു കണ്ടില്ല...അത് കൊണ്ടു പണിക്കര്
    ഡോക്ടര്‍ പണി തന്നില്ല എനിക്കിട്ടു..ഹ..ഹ..
    അപ്പൊ ജയിച്ചത്‌
    ഞാന..സമ്മാനം ഇങ്ങു തന്നേര്... ആ ഗൂഗിള്‍ ചിത്രം
    ശരിക്കും പത്തി വിടര്‍ത്തിയ പോലെ തന്നെ...

    ReplyDelete
  29. വി എ ജി

    ചായ കുടിക്കാതൊന്നും പോകണ്ടാ. ഇനി അടുത്ത പോസ്റ്റിനു നേരത്തെ വന്നാൽ മതി ഇപ്പൊ ക്ഷമിച്ചിരിക്കുന്നു ഹ ഹ :)

    ReplyDelete
  30. എന്റെ ലോകം
    ഹ ഹ ഹ പിന്നെ സമ്മാനത്തിലൊന്നും താല്പര്യമില്ലാത്തതു കൊണ്ട് പങ്കെടുത്തില്ല അത്രെ ഉള്ളു അല്ലെ
    ഞാനും അങ്ങനെ തന്നെയാ
    :)

    ReplyDelete
  31. ഹ ഹ വൈകിയാനെലും പുണ്യവാളനും വന്നു സന്തോഷം പങ്കിട്ടെടുക്കാന്‍ ... മുന്നേ വന്നെ ഞാന്‍ പറഞ്ഞേനെ എന്റെ ത്രികാല ജ്ഞാനം വച്ച് നാമം ഹ ഹ ഹ !!

    ReplyDelete
  32. njan aadyamaayi kaanukayaanu ee poo. nalla bhamgiyund. pakshe ee chediyum Sivanumaayulla aithihyam enthaayirikkum?

    ReplyDelete
  33. പൂവ് കണ്ടു, മത്സരവും ഉത്തരവും ഒക്കെ കണ്ടു,, ഇങിനെ ഒരു പൂവ് ഞാനും ആദ്യായി കാണുകയാ...

    ReplyDelete
  34. ഇങ്ങനെ ഒരു പൂവുണ്ടെന്ന് ആദ്യമായി അറിയുകയാണ്..

    ReplyDelete
  35. നാഗഫണി കേട്ടിട്ടുണ്ട്. ഇപ്പോള്‍ കണ്ടു

    ReplyDelete