Tuesday, October 04, 2011

മലയാളി പിള്ളേര്‍ക്ക്‌ റിറ്റേണ്‍ യാത്ര ഫ്രീ

പഥികന്‍ ജി തീവണ്ടിയാത്ര രണ്ടു ഘട്ടങ്ങളായി എഴുതി. രണ്ടിലും റ്റിറ്റി യുടെ അക്രമം

ഈ റ്റിറ്റി അക്രമത്തെ കുറിച്ച്‌ ഒരു തമാശ കഥയുണ്ട്‌ അതു മിക്കവര്‍ക്കും അറിയാമായിരിക്കും
അല്ലെ
എന്നാല്‍ അറിയാത്തവര്‍ക്കു വേണ്ടി ദാ ഇവിടെ

ഒരിക്കല്‍ രണ്ടു മലയാളി കുട്ടികള്‍ പഞ്ചാബില്‍ പഠിക്കാന്‍ പോയി

രണ്ടും രണ്ട്‌ അശു പിള്ളേര്‍

പഞ്ചാബികളൊ കാളകൂറ്റന്മാരെ പോലെ ഉള്ള കുട്ടികള്‍.

ഈ അശുക്കളെ അവര്‍ നല്ലവണ്ണം റാഗു ചെയ്തു രസിച്ചു.

പാവം പിള്ളേര്‍ എന്തു ചെയ്യാന്‍. അനുഭവിക്കുക തന്നെ.
അങ്ങനെ അങ്ങനെ ഒരു അവധിദിവസം വന്നു.

അവധിദിവസങ്ങളില്‍ ഹോസ്റ്റലില്‍ നിന്നാല്‍ അപക്കടം ആണെന്നു തോന്നിയിട്ട്‌ പിള്ളേര്‍ കാശ്മീരിലേക്കു ടൂറു പോകാന്‍ തീരുമാനിച്ചു.

ഈ വിവരം രണ്ടു പഞ്ചാബികള്‍ എങ്ങനെയോ മണത്തറിഞ്ഞു.
റെയില്‌വെ സ്റ്റേഷനില്‍ പിള്ളേര്‍ എത്തി ടിക്കറ്റിനു ക്യു നില്‍ക്കുമ്പോള്‍ രണ്ടു പഞ്ചാബികളും പിന്നില്‍

പിള്ളേറില്‍ ഒരാള്‍ കാശ്മീരിനു ഒരു ടികറ്റ്‌ എടുത്തു
മറ്റവന്‍ ചുമ്മാ നിന്നു

പഞ്ചാബികള്‍ രണ്ടു പേര്‍ക്കും കൂടി ചേര്‍ന്ന് ഒരു ടിക്കറ്റ്‌ എടുത്തു.

ട്രെയിന്‍ വരാന്‍ കാത്തു നിന്നപ്പോള്‍ പഞ്ചാബികള്‍ക്കു സംശയം ഇനി ഒരുത്തനെ പോകുന്നുള്ളാരിക്കും. ഒരുത്തന്‍ എങ്കില്‍ ഒരുത്തന്‍. ഏതായാലും അവനെ പൊരിക്കാം. അവര്‍ ചോദിച്ചു
"എന്താ രണ്ടുപേരും പോകാതെ ഒരാള്‍ മാത്രം പോകുന്നത്‌?"

പിള്ളേര്‍ പറഞ്ഞു " അയ്യൊ ഞങ്ങള്‍ രണ്ടുപേരും പോകുന്നുണ്ട്‌"

"അതിനു നീ ഒരു റ്റിക്കറ്റേ എടുത്തുള്ളല്ലൊ" പഞ്ചാബി

പിള്ളേര്‍ പറഞ്ഞു " അതു ഞങ്ങള്‍ മലയാളികള്‍ രണ്ടു പിള്ളേര്‍ക്ക്‌ ഓണ്‌വേര്‍ഡ്‌ ജേണി രണ്ടുപേര്‍ക്ക്‌ ഒരു ടിക്കറ്റ്‌ മതി"

അങ്ങനെ ട്രെയിന്‍ വന്നു

രണ്ടു കൂട്ടരും കയറി. ഉള്ളിലും പിള്ളേര്‍ക്ക്‌ അവശത തന്നെ. നിവൃത്തിയില്ലാതെ ഇരിക്കുമ്പോള്‍ ഒരറ്റത്ത്‌ റ്റി റ്റി കയറുന്നതു കണ്ടു. പെട്ടെന്ന് രണ്ടു പിള്ളേരും കൂടി എഴുനേറ്റ്‌ എതിര്‍വശത്തെ കക്കൂസില്‍ പോയി കതകടച്ചു.

റ്റി റ്റി പരിശോധന നടത്തി നടത്തി ആ അറ്റത്തെത്തി. ആരോ അങ്ങോട്ടു പോകുന്നതു നേരത്തെ കണ്ട റ്റി റ്റി കക്കൂസിന്റെ വാതിലില്‍ മുട്ടി. അകത്തു നിന്നും ചോദ്യം " ആരാ"

റ്റി റ്റി " റ്റികറ്റ്‌ ചെക്‌'
കതകിന്റെ ഒരു വശം അല്‍പം തുറന്ന് ഒരു കയ്‌ മാത്രം വെളിയില്‍ വന്നു ടികറ്റ്‌ നീട്ടിക്കൊണ്ട്‌.

അതു മേടിച്ചു വരച്ചു തിരികെ നല്‍കിയിട്ട്‌ റ്റി റ്റി പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ പിള്ളേര്‍ രണ്ടും അവരവരുടെ സ്ഥലത്തു വന്നിരുന്നു.

പഞ്ചാബികള്‍ക്ക്‌ അസൂയ ഉണ്ടായി എങ്കിലും സന്തോഷമായി ഒരു വേല പഠിച്ചല്ലൊ ആഹാ ഇനി മുതല്‍ യാത്രയ്ക്ക്‌ രണ്ടു പേര്‍ക്ക്‌ ഒരു ടിക്കറ്റ്‌ എന്തു സുഖം

അങ്ങനെ കാശ്മീരില്‍ എത്തി

അവിടെയും പിള്ളേരുടെ പിന്നാലെ നടനു ശല്യം ചെയ്ത്‌ അവസാനം തിരികെ പോരേണ്ട സമയം ആയി.

നാലു പേരും സ്റ്റേഷനില്‍ എത്തി

പഞ്ചാബികള്‍ ക്യൂവില്‍ നിന്നു. പുതിയ ബുദ്ധി ഉപയോഗിച്ച്‌ ഒരു ടിക്കറ്റ്‌ എടുത്തു.

മലയാളി പിള്ളേര്‍ അവിടെ ഇരിക്കുന്നതെ ഉള്ളു ടികറ്റ്‌ എടുക്കുന്നില്ല.

പഞ്ചാബികള്‍ ചോദിച്ചു " എന്താ നിങ്ങള്‍ വരുന്നില്ലെ?"

പിള്ളേര്‍ "ഉണ്ട്‌"

പഞ്ചാബി " പിന്നെ എന്താ ടിക്കറ്റ്‌ എടുക്കാത്തത്‌?"

പിള്ളേര്‍ " അതു ഞങ്ങള്‍ മലയാളി പിള്ളേര്‍ക്ക്‌ റിറ്റേണ്‍ യാത്ര ഫ്രീ യാ"

ശെടാ ഇനി അതെങ്ങനെയാണൊ പോലും. പഞ്ചാബികള്‍ അസ്വസ്ഥരായി.

ട്രെയിന്‍ വന്നു

പഴയതു പോലെ ശല്യപ്പെടുത്തലും മറ്റുമായി യാത്ര തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ മലയാളി പിള്ളേര്‍ എഴുന്നേറ്റു പറഞ്ഞു "ദാ റ്റി റ്റി വരുന്നു "

ഇതു പറയലും അവര്‍ ചൂണ്ടിയതിനു എതിര്‍വശത്തുള്ള കക്കൂസിനു നേരെ യാത്ര ആയി. ഒപ്പം തന്നെ ആദ്യമായതിന്റെ വെപ്രാളത്തോടു കൂടി പഞ്ചാബികളും എത്തി ഒരു വശത്തെ കക്കൂസില്‍ കയറി കതകടച്ചു.

മലയാളി പീള്ളേര്‍ കുറെ നേറം കാത്തു നിന്നതിനു ശേഷം പതിയെ തങ്ങളുടെ കയ്യിലെ പഴയ ടിക്കറ്റ്‌ അടുത്തു. പിന്നീട്‌ പഞ്ചാബികള്‍ ഒളിച്ച കക്കൂസിന്റെ കതകില്‍ മുട്ടി "ടിക്കറ്റ്‌ ചെക്‌"

ഒട്ടും താമസിച്ചില്ല ടിക്കറ്റോടു കൂടി പഞ്ചാബികളില്‍ ഒരുത്തന്റെ കൈ വെളിയില്‍ വന്നു. ആ ടിക്കറ്റ്‌ വാങ്ങി പോകറ്റില്‍ ഇട്ടിട്ട്‌ പഴയ ടികറ്റ്‌ പിള്ളേര്‍ തിരികെ നല്‍കിയിട്ട്‌ അവരുടെ സീറ്റില്‍ വന്നിരുന്നു

ശേഷം ചിന്ത്യം

19 comments:

  1. ഹ ഹ ഹ നല്ല അവതരണം ആശംസകള്‍

    ReplyDelete
  2. അവതരണവും നർമ്മവും നന്നായിട്ടുണ്ട്.

    ReplyDelete
  3. ഹ ഹ അത് തന്നെ പണികൊടുക്കുംബം ഇങ്ങനെ കൊടുക്കണം.

    രണ്ടു ഐഡിയ പറഞ്ഞു തന്നതിന് നന്ദി.

    ഇനിയും ഇത്തരം വേലകള്‍ ഉണ്ടോ ?

    ReplyDelete
  4. മല്ലൂ ബൊയ്‌സ് റോക്ക്ഡ് !!

    ReplyDelete
  5. thakarthootto....!!!chirichu mannu kappi!!!..

    ReplyDelete
  6. അത് ശരി.. ഇങ്ങിനെയാനല്ലേ.. തീവണ്ടിയില്‍ യാത്ര ചെയ്യുക.. ഞാനാണെങ്കില്‍ ഇത് വരെ ആ ശകടത്തില്‍ യാത്ര ചെയ്തിട്ടില്ല.. ഇനി നാട്ടില്‍ വരുമ്പോള്‍ ഇത് പോലൊന്ന് യാത്ര ചെയ്തു നോക്കണം... :)
    നല്ല അവതരണമ. നന്നായിട്ടുണ്ട്..

    ReplyDelete
  7. ദൈവത്തിനാണെ ഇതെങ്ങാനും ആരെങ്കിലും നടപ്പിലാക്കാന്‍ നോക്കിയാല്‍ ആപ്പിലാകുമേ പറഞ്ഞില്ലെന്നു വേണ്ട
    പിന്നെ ദാ ഇങ്ങേര്‌ ബ്ലോഗില്‍ ഈഴുതിയതു കണ്ടാ ന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല

    വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും നന്ദി
    പക്ഷെ കമന്റിയവര്‍ക്ക്‌ പ്രത്യേക നന്ദി. നിങ്ങളുടെ ഈ വാക്കുകള്‍ ഇല്ലെങ്കില്‍ എന്തു ബ്ലോഗ്‌.
    പുണ്യാളന്‍ ആദ്യ തന്നെ നോക്കി ഇരുന്നു അല്ലെ അറിയാമായിരുന്നു. :)
    മിനി റ്റീച്ചര്‍ നന്ദി
    മനോജ്‌ ജി വേലകള്‍ കടലാസില്‍ എഴുതാന്‍ എളുപ്പമാ പക്ഷെ കാര്യത്തോടടുക്കുമ്പൊ :)
    ജയന്‍ നന്ദി

    ആനമറുത എന്റമ്മോ പേടിയാകുന്നു ആരാണെന്നു മനസിലാകുന്നും ഇല്ല ഏതായാലും നന്ദി :)
    ആസാദ്‌ ജി വന്നതില്‍ സന്തോഷം നന്ദി

    ReplyDelete
  8. ഇതു കേട്ടിട്ടുണ്ട്.. :)
    ടിടി യെ പേടിക്കാതെ എല്ലാർക്കും സർവ്വസ്വതന്ത്രരായി യാത്രചെയ്യാൻ കഴിയുന്ന ഒരു നാളേക്കു വേണ്ടി നമുക്കു കൈകോർക്കാം...ജയ് ഹിന്ദ് !!!

    ReplyDelete
  9. മാഷേ.. അടി പിടിച്ചു വാങ്ങാനുള്ള സൂത്രപ്പണികളൊക്കെ പിള്ളാർക്ക് പറഞ്ഞുകൊട്..!

    ReplyDelete
  10. ഹി ഹി ഈ കഥ വേറൊരു തരത്തില്‍ കേട്ടിട്ടുണ്ട്ട്ടോ , അതിലും മലയാളികളുടെ കുരുട്ടു ബുദ്ധിയെ തന്നെയാ ഹൈലേറ്റ് ചെയ്യുന്നേ...
    ഇതും രസായിട്ടുണ്ട് :)

    ReplyDelete
  11. നന്ദി ഡോക്ടർ സാർ,ഒരു നല്ല കോളൊപ്പിച്ചു തന്നതിന്.പഥികന്റെ പോസ്റ്റ് വായിച്ചപ്പോൾ ഇതുകൂടി കിട്ടി. ലിപി രഞ്ജു പറയുന്നു മറ്റൊരു കഥയുണ്ടെന്ന്! അതു കൂടി പോരട്ടെന്നേ!
    എല്ലാവർക്കും നല്ല നമസ്കാരം. ഇനി സിസ്റ്റ പൂജ കഴിഞ്ഞ് കാണാം
    സ്നേഹ പൂർവ്വം വിധു

    ReplyDelete
  12. നല്ല രസമായി എഴുതി കേട്ടൊ. അഭിനന്ദനങ്ങൾ.

    ReplyDelete
  13. ഹ ഹ...സര്‍ദാര്‍ജികള്‍ക്ക് കിട്ടേണ്ടത് കിട്ടി.

    ReplyDelete
  14. പുണ്യാളന്‍ ആദ്യ തന്നെ നോക്കി ഇരുന്നു അല്ലെ അറിയാമായിരുന്നു. :.........

    പിന്നെ പണിക്കര്‍ സാറ് പുണ്യവാളന്റെ ദോസ്ത്‌ അല്ലെ,, സാറിന്റെ ഓരോ വാക്കും പുണ്യവാളനു പ്രിയപെട്ടതാണന്നെ വീണ്ടും എഴുതൂ കാണാം ആശംസകള്‍

    ReplyDelete
  15. മലയാളി പിള്ളേർ കാണാൻ അശുക്കളാണെങ്കിലെന്താ, കയ്യിലിരുപ്പ് അങ്ങിനെയല്ലല്ലോ!

    ReplyDelete
  16. ഈ മലായാളി മഹത്വം പഞ്ചാബികൾക്കറിയില്ലല്ലോ അല്ലെ

    ReplyDelete
  17. പഥികന്‍ ജി കേട്ടിട്ടുണ്ടെകില്‍ അതു ഈ സംഭവം നടന്നു കഴിഞ്ഞായിരുന്നു അല്ലെ , അല്ലെങ്കില്‍ റ്റി റ്റി യുടെ പിടിയില്‍ പെടുമോ? ഹ ഹ ഹ :)

    വികെ മാഷ്‌ :)

    വിധു ജീ ചെറുപ്പത്തിലും യൗവനത്തിലും ദൂരയാത്രയ്ക്കിടയില്‍ ബോറു മാറ്റാന്‍ പലതവണ പറഞ്ഞു കഴിഞ്ഞ കഥകള്‍. ഓരോന്ന് ഓരോ കാരണത്താല്‍ ഓര്‍മ്മ വരുമ്പോള്‍ കുറിക്കുന്നു

    നന്ദി

    ലിപി ആ കഥ പോരട്ടെ പോസ്റ്റ്‌ ചെയ്യുമ്പോള്‍ മെയില്‍ ചെയ്യണെ കാത്തിരിക്കുന്നു :)

    എച്മു നിങ്ങളെ പോലെ ഉള്ളവര്‍ അഭിപ്രായം പറയുമ്പോള്‍ ഞാന്‍ അങ്ങു പൊങ്ങി പോകുന്നു. നന്ദി

    പുണ്യാളന്‍ ജി ഹ ഹ ഹ :) അതെനിക്കറിയാം

    എഴുത്തുകാരി മലയാളികള്‍ ആണെന്നു വച്ച്‌ പകരം വീട്ടരുതെന്നുണ്ടൊ ഇങ്ങനെ എങ്കിലും കൊടുക്കാനായല്ലൊ :)

    മുരളീമുകുന്ദന്‍ ജി തിര്‍കെ പോയോ?
    അപ്പൊ ഇനി ബിലാത്തി വിശേഷങ്ങള്‍ പ്രതീക്ഷിക്കമല്ലൊ അല്ലെ :)

    ReplyDelete
  18. ഓർമ്മകൾ
    ഈ ഐഡിയ എങ്ങും കയറി പ്രയോഗിച്ചേക്കല്ലെ.
    ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നു കേട്ടിട്ടില്ലെ
    :)

    ReplyDelete