Tuesday, October 11, 2011

തീവണ്ടിപുരാണം

തീവണ്ടിപുരാണം പലതു വന്നപ്പോള്‍ പഴയത്‌ ഒന്നുകൂടി ഓര്‍ത്തു

ചെറുപ്പത്തില്‍ ആകാശവാണിയില്‍ നിന്നും കേട്ട ഒരു നിരുപദ്രവമായ തമാശ വ്യാഖ്യാനം .
Repost from http://indiaheritage.blogspot.com/2007/03/blog-post.html
വള്ളത്തോളിന്റെ തീവണ്ടിപുരാണം എന കാവ്യത്തിലെ ഒരു ശ്ലോകം ഒരു വിവരമില്ലാത്ത അദ്ധ്യാപകന്‍ പഠിപിക്കുന്നതായിട്ടോ മറ്റോ ആയിരുന്നു അവതരണം.

ശ്ലോകം -

തീവണ്ടി വന്നു പുരുഷാരമതില്‍ കരേറി
ദ്യോവിങ്കല്‍ വീണ്ടുമൊരുവാരയുയര്‍ന്നു സൂര്യന്‍
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പു മനീഷിമാരെ.

അദ്ദേഹം പഠിപ്പിക്കുകയാണ്‌-തീവണ്ടി എല്ലാവര്‍ക്കുമറിയാമല്ലൊ അതു തന്നെ തീവണ്ടി ട്രെയിന്‍, അത്‌ വന്നു.

പുരുഷാരം എന്നാല്‍ ആളുകളുടെ കൂട്ടം; അതില്‍ അതായത്‌ പുരുഷാരത്തില്‍ - ആളുകളുടെ കൂട്ടത്തില്‍ കയറി.അതായത്‌ കൂട്ടം കൂടി നിന്നിരുന്ന ആളുകളുടെ മുകളിലെക്ക്‌ തീവണ്ടി വന്നു കയറി എന്നര്‍ത്ഥം.

എന്നിട്ടോ, ദ്യോവിങ്കല്‍ - ദ്യോവ്‌ = ആകാശം ദ്യോവിങ്കല്‍ =ആകാശത്തില്‍വീണ്ടും - ഒരു വാര ഉയര്‍ന്നു - അതെ തീവണ്ടി ആകാശത്തില്‍ ഒരു വാര കൂടി ഉയര്‍ന്നു. ആളുകളുടെ മുകളില്‍ കയറിയതു കൊണ്ട്‌തീവണ്ടി സാധാരണയില്‍ നിന്നും ഒരു വാര ഏകദേശം മൂന്നടി ഉയര്‍ന്നു എന്നര്‍ത്ഥം.

സൂര്യന്‍ - എന്തോ ഈ വാക്കിവിടെ എന്തിനാണ്‌ എഴുതിയിരിക്കുന്നത്‌ എന്നു മനസിലായില്ല അതവിടെ നില്‍ക്കട്ടെ, നമുക്ക്‌ ബാകി നോക്കാം.

പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു -കണ്ടില്ലേ തീവണ്ടിയുടെ അടിയില്‍ പെട്ടു ആ പാവം ജനങ്ങള്‍ ചത്തു പോകുന്നെങ്കിലോ അല്ല അഥവാ ഇനി പുതിയതായി ജനിക്കുന്നെങ്കിലോ നമുക്കെന്ത്‌ഉ?

പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ്‌ - അതേ പാഴായി ഒരു വാക്ക്‌ ഞാന്‍ പറഞ്ഞു പോയി - ഏതാണ്‌? മുമ്പു പറഞ്ഞില്ലേ 'സൂര്യന്‍ ' ഞാനപ്പൊഴേ പറഞ്ഞു ഇതെന്തിനാണിവിടെ പറഞ്ഞത്‌ എന്നു മനസ്സിലായില്ല എന്ന്‌.അതേ ആ വാക്ക്‌ ഉപയോഗിച്ചതിന്‌ മനീഷിമാര്‍ - ബുദ്ധിയുള്ളവര്‍ മാപ്പു തരണേ

എന്തേ കേമമായില്ലേ അര്‍ഥം?

(
NB -----

"തീവണ്ടിയാപ്പീസിലനേകമട്ടായ്‌
തിങ്ങുന്നു യാത്രോദ്യുതരാം ജനങ്ങള്‍
ഒറ്റയ്ക്കൊരാളങ്ങൊരഴുക്കുമുക്കില്‍
മലര്‍ന്നു മെയ്‌ നീണ്ടു കിടന്നിടുന്നു

ഞരമ്പെലുമ്പെന്നിവചേര്‍ത്തുവച്ച്‌
ചുളിഞ്ഞ തോല്‍ കൊണ്ടതു മൂടിയിട്ടാല്‍
ആളെന്ന പേരായതിനൊക്കുമെങ്കില്‍
ഒരാളുതന്നിഗ്ഗളിതാംഗചേഷ്ടന്‍

ഒരു തീവണ്ടി ആപ്പീസില്‍ കിടക്കുന്ന ഈ മനുഷ്യന്‍ ആരോരും നോക്കാതെ അവിടെ കിടന്നു മരിച്ചു. എന്നാല്‍ ഇത്ര തിരക്കുള്ള സ്ഥലമായിട്ടും ഇതു പോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേറമില്ല, തീവണ്ടി വരുന്നു പോകുന്നു, ആളുകള്‍ മരിക്കുന്നു ജനിക്ക്‌ഉന്നു, സൂര്യന്‍ തന്റെ ചക്രം മുടങ്ങാതെ നടത്തുന്നു എന്നു തുടങ്ങി ചിന്തോദ്ദീപകമായ ഒരു കാവ്യമാണ്‌ തീവണ്ടിപുരാണം. അതിന്റെ അവസാനശ്ലൊകമാണ്‌ ഈ അര്‍ഥം മുഴുവന്‍ ദ്യോതിപ്പിക്കുന്ന - പോസ്റ്റിലേ ശ്ലൊകം
--- )

7 comments:

 1. ഹ ഹ ഹ വാട്ട്‌ ആന് ഐഡിയ സെര്‍ജി !!

  ReplyDelete
 2. നല്ല വ്യാഖ്യാനം..ആ ആദ്യവരികള്‍ മാത്രം കേട്ടാല്‍ ഒന്നും മനസ്സിലാവില്ല

  ReplyDelete
 3. ആ അദ്ധ്യാപകന്‍ കൊടുത്ത വ്യാഖ്യാനം രസായല്ലോ ! :)

  ReplyDelete
 4. ഭാഗ്യം എനിക്ക് കിട്ടിയ മലയാളം അദ്ധ്യാപകര്‍ എല്ലാം വളരെ
  കഴിവുള്ളവരായിരുന്നു ... കലക്കി മാഷേ ...
  ആശംസകള്‍ ..

  ReplyDelete
 5. നിങ്ങൾ രണ്ടു പേരും പറഞ്ഞ അർത്ഥമല്ലാതെ മറ്റൊരു രീതിയിൽ ഞാനതിനെ കാണുന്നു. തമാശയാണു കെട്ടൊ.

  തീവണ്ടി വന്നപ്പോൾ പുരുഷന്മാരൊക്കെ അതിൽ കയറി. ദിവസങ്ങൾ കൊഴിഞ്ഞുവീണു എന്നതിനാണ് സൂര്യൻ ഉദിച്ചതൊക്കെ പറഞ്ഞത്. വല്ല ബോംബേക്കൊ ഡൽഹിക്കൊ മറ്റോ പോയതായിരിക്കും പാവങ്ങൾ..! അതിനിടക്ക് മരണവും പ്രസവവും ഒക്കെ നടന്നു. അപ്പൊഴാണ് ഓർത്തത് സ്ത്രീകൾ ആരും കയറിയതായി പറഞ്ഞില്ലല്ലോന്ന്. പിന്നെങ്ങനെ പ്രസവം നടക്കും..? അങ്ങനെ ഒരു തെറ്റു പറ്റിയതിൽ ബുദ്ധിയുള്ള നിങ്ങൾ ക്ഷമിക്കണമെന്നു സാരം..! എപ്പടി..?
  ഹാ.. ഹാ.. ഹാ......!!

  ReplyDelete
 6. അല്ല പണിക്കര്‍ സാറേ കാണാന്‍ ഇല്ലല്ലോ ഒരിടത്തും എന്നാ പറ്റി !!

  ReplyDelete