Monday, July 19, 2010

സ്കൂള്‍ യൂണിഫോം അണിഞ്ഞ മരം



ഇപ്പടത്തില്‍ ആ ആരോ കണ്ടിട്ട്‌ പ്രത്യേകിച്ചൊന്നും തോന്നുന്നില്ലല്ലൊ അല്ലെ?




പണ്ടൊരു മെയില്‍ കിട്ടിയിരുന്നു പെണ്ണു പൂക്കുന്ന മരം എന്നോ മറ്റൊ പറഞ്ഞ്‌. പക്ഷെ അതില്‍ തുണി ഒന്നും കാണാനില്ലായിരുന്നു.
ഇതങ്ങനെ അല്ല സ്കൂള്‍ യൂണിഫോം അണിഞ്ഞ മരം





പക്ഷെ വിഡിയൊ ആക്കി കണ്ടപ്പൊഴല്ലെ മനസ്സിലായത്‌

മരംകേറി

Sunday, July 18, 2010

പുലര്‍കാലവന്ദനം




കാലത്തു കുളി കഴിഞ്ഞു ഭഗവാന്റെ മുന്നില്‍ വയ്ക്ക്കാന്‍ പൂവു പറിച്ച ഭൈമി കൊണ്ടു വന്നു തന്നതാണ്‌.

പാവം തേന്‍ കുടിയ്ക്കുന്ന തെരക്കില്‍ ഇങ്ങനൊരു കുണ്ടാമണ്ടി പ്രതീക്ഷിച്ചില്ല.

ഏതായാലും ഭഗവാനെ കാണുവാന്‍ വന്നതല്ലെ അല്‍പനേരം അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കട്ടെ എന്നു വച്ചു.

തേന്‍ കുടി കഴിഞ്ഞു പുറത്തു വരാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നതു കണ്ട്‌ പതിയെ ഇതളുകള്‍ അകറ്റി കൊടുത്തു.

നന്ദി പോലും പറയാന്‍ നില്‍ക്കാതെ സ്ഥലം വിട്ടു കള്ളന്‍ / കള്ളി

ഹ ഹ ഹ :)