Sunday, March 15, 2009

ആനവായിലമ്പഴങ്ങാ

കിണറിനെ കുറിച്ച്‌
ദേ ഇവിടെവായിച്ചപ്പോള്‍
എനിക്കും കിണറിനെ കുറിച്ചെന്തെങ്കിലും പറയാനുള്ളതായി ഓര്‍ത്തു.
പഴയകാലത്ത്‌ ആരോ കുഴിപ്പിച്ച കിണറാണ്‌. വലിപ്പം ദാ ഇത്രയുണ്ട്‌.

പുരാവസ്തുവാണ്‌. നിലനില്‍ക്കുന്നെങ്കില്‍ ഒരു കാഴ്ച്ചവസ്തുവായിതന്നെ നിലനിര്‍ത്താം, പക്ഷെ ജോലിയില്‍ നിന്നും വിരമിച്ചു ചെല്ലുമ്പോള്‍ കയറിക്കിടക്കാന്‍ കൂരയില്ലെങ്കില്‍ പുരാവസ്തു കൊണ്ട്‌ എന്തു പ്രയോജനം എന്നാലോചിച്ചപ്പോള്‍ ഈ കടും കയ്‌ ചെയ്തു പോയി


വെള്ളം ധാരാളം. ഒരുകാലത്തും വറ്റുകയില്ല.

രണ്ടു ഡീസല്‍ മോട്ടര്‍ ആറു മണിക്കൂര്‍ നേരം അടിച്ചു വറ്റിച്ചപ്പോള്‍ ഇത്രയുമായി








പക്ഷെ ഇങ്ങനെ ഒരു കുഴപ്പം കാണിച്ചു അവന്‍. ഈ സ്ഥലത്ത്‌ കുളിമുറിയും അതിനോടടുത്ത്‌ അടുക്കളയും ആയിരുന്നു. അവയുടെ കല്ലുകളാണ്‍` ദാ താഴെ കിടക്കുന്നത്‌. തടിയും മറ്റും നേരത്തെ വലിച്ചു കയറ്റി.

അതുകാരണം എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന സ്ഥിതി വന്നു.

ഈ ബ്രഹ്മാണ്ഡനെ തളയ്ക്കാന്‍ അതിനു ചുറ്റും കെട്ടിപൊക്കാം എന്നു വിചാരിച്ചാല്‍ -അതിനുള്ള ആസ്തി ഇല്ല. പക്ഷെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബാക്കി കെട്ടിടം കൂട്‌ ഈ മഴയ്ക്ക്ക്‌ വെള്ളത്തിലാകും.
അതുകൊണ്ട്‌ തല്‍ക്കാലം അവനെ അല്‍പം ചെറുതാക്കാം എന്നു വച്ചു.



അതിനകത്ത്‌` റിംഗ്‌ ഇറക്കി വച്ച്‌,





ചുറ്റും മെറ്റലിട്ട്‌



വീണ്ടൂം റിംഗ്‌ വച്ച്‌


ടിപ്പറില്‍ മണ്ണു കൊണ്ടു വന്ന്‌






ഇങ്ങനെ ഇട്ട്‌ നിറച്ച്‌ നിറച്ച്‌ അവസാനം എങ്ങനെ ആയി എന്നു കാണണ്ടെ അതു പിന്നെ കാണാം

3 comments:

  1. ഓരോരോ തത്രപ്പാടുകളേ.

    ReplyDelete
  2. കിണറിന്റെ ബാക്കി പ്രതീക്ഷിക്കുന്നു :-)
    താങ്കള്‍ പറഞ്ഞ വിഡിയോ സൈസ് കുറയ്ക്കുന്ന സോഫ്ട്‌വെയര്‍ നെറ്റില്‍ നിന്നും കിട്ടുമോ അല്ലെങ്കില്‍ താങ്കളുടെ മെയില്‍ ഐ ഡി ഒന്ന് തരാമോ ഞാന്‍ മെയില്‍ ചെയ്യാം
    എന്റെ ഇ മെയില്‍ വിലാസം sajikt2006@yahoo.co.in

    ReplyDelete