Monday, February 04, 2008

എന്റെ PC യില്‍ vius

ഒരു സംശയം,സുഹൃത്തുക്കളേ, എന്റെ email ID യില്‍ നിന്നും എനിക്ക്‌ ഒരു മെയില്‍ ഇന്നലത്തെ ഡേറ്റില്‍ ലഭിച്ചു.ഇതെങ്ങിനെ സംഭവിക്കാം എന്നു പുലികളാരെങ്കിലും ഒന്നു പറയുമോ? ഇനലെ ഞാന്‍ മെയില്‍ തുറന്നതു തന്നെ ഇല്ല. ഇന്നാണ്‌ കണ്ടത്‌. അങ്ങനെ ആണെങ്കില്‍ അതേപോലെ എന്റെ പേരില്‍ റ്റഹ്ന്നെ മറ്റുള്ളവര്‍ക്കും അയക്കുവാന്‍ സാധിക്കില്ലേ?അങ്ങനെ സംഭവിക്കുവാതിരിക്കുവാന്‍ എന്താണ്‌ നാം ചെയ്യേണ്ടത്‌കഴിഞ്ഞ ആഴ്ച എന്റെ PC യില്‍ vius attack ഉണ്ടായിരുന്നു ഇനി അതിന്റെ ബാക്കി വല്ലതും ആയിരിക്കുമൊ? virus Trojan Horse, Trojan Dropper ഇവ ആയിരുന്നു

7 comments:

  1. കിട്ടിയത് സ്പാം മെയില്‍ ആണെന്നതില്‍ സംശയമില്ലല്ലൊ. ‘വയാഗ്ര‘ പോലെയുള്ള മരുന്നുകളുടെ പരസ്യങ്ങളാണ് സാധാരണ ഇതുപോലെ “നമ്മള്‍ നമുക്ക് തന്നെ അയച്ചു എന്ന പോലെ“ മെയില്‍ ബോക്സില്‍ പ്രത്യക്ഷപ്പെടാറ്.

    ഒരു മെയില്‍ സെര്‍വറും, ഏതാനും ചില സോഫ്റ്റ്വെയറുകളും ഉണ്ടെങ്കില്‍ ആര്‍ക്കും, ആര് അയക്കുന്നപൊലേയും മെയില്‍ അയക്കാം.

    ഇതിനെ 100% പ്രതിരോധിക്കാന്‍ യാതൊരുവഴിയും ഇല്ല. അറിയാത്ത സോഴ്സില്‍ നിന്നും വരുന്ന മെയിലുകള്‍ ഡിലീറ്റ് ചെയ്യുകയാണ് നല്ല പ്രതിവിധി.

    സ്പാം ഫില്‍ട്ടര്‍ മാക്സിമത്തില്‍ വച്ച് സ്പാം മെയിലുകള്‍ വരുന്നത് ഒരു പരിധി വരെ കുറക്കാം.

    വൈറസ് ശല്യം ഒഴിവാക്കാന്‍,
    (താങ്കളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് ആണെന്ന് കരുതട്ടെ) എഫ്ഫക്റ്റീവ് ആയ ഒരു വഴി പറയാം.

    ആദ്യം വൈറസ് ഇല്ലാത്ത ഒരു കോപ്പി വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുക. പിന്നീട് താഴെ പറയുന്ന സോഫ്റ്റ്വെയറുകള്‍ ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യുക.

    1. ആന്റി വൈറസ്. നോഡ്32 നല്ല ഒരു ആന്റി വൈറസ് ആണ് (http://www.nod32.com/) You can download trial and install it in ur machine

    2. Firewall. I prefer COMODO firewall. Its the best free firewall. ശരിക്കും ഒരു പുലി... (http://www.personalfirewall.comodo.com/)

    2. AntiSpyware. Pls download and install Spybot Search and Destroy. (http://www.safer-networking.org/ )


    കൃത്യമായി അപ്ഡേറ്റ് ചെയ്താല്‍, വൈറസേ.. .വിട...

    if you need more help, pls drop a mail to

    kuttu.theblogger@gmail.com

    :)

    ReplyDelete
  2. ആരുടെ മെയിലില്‍ നിന്നും ആര്‍ക്കും കത്തയക്കാനുള്ള സൗകര്യങ്ങളും ഉണ്ട്‌....കൂടുതല്‍ അറിയണമെങ്കില്‍ എനിക്കൊരു മെയില്‍ അയക്കുക..


    jabirshareef@yahoo.com

    ReplyDelete
  3. മെയിലിന്റെ ഹെഡറില്‍ നോക്കിയാല്‍ കുറേ വിവരങ്ങള്‍ കിട്ടും.

    അതു കാണാന്‍ ജിമെയിലിലും യാഹൂവിലും ഔട്ട്ലൂക്കിലുമൊക്കെ ഓപ്ഷനുണ്ട്.

    ReplyDelete
  4. പുലിയല്ല എന്നാലും അറിയാവുന്ന കാര്യങ്ങള്‍ പറയാം.

    ടോജന്‍ അറ്റാകിനാലൊ മറ്റൊ നിങ്ങ്ലളുടെ സിസ്റ്റം ഒരു സോംബി ആയി മാറിയേക്കാം, (Possibilities) വൈറസുകള്‍ എന്തെങ്കിലും ഇന്‍‌ഫെക്റ്റ് ചെയ്തിട്ടൂണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാം.
    കുട്ടു പറഞ്ഞതു പോലെ ഇതിനെ പൂറ്‌ണ്ണമായി പ്രതിരോധിക്കാനായി യാതൊരു വഴിയുമില്ല. നമുക്ക് കുറെ precautions എടുക്കാം. അതു വഴി ഒരു പരിധി വരെ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും..

    എങ്ങനെ റിമൂവ് ചെയ്യണമെന്നു വിശദീകരിച്ചു കൊണ്ട് ഒരു പോസ്റ്റിട്ടുണ്ട്. ഉപകാരപ്പെടും എന്നു വിചാരിക്കുന്നു..
    http://cyberloakam.blogspot.com/2008/02/blog-post.html

    ReplyDelete
  5. പ്രിയ കുട്ടു, ജാബി, കുതിരവട്ടന്‍, വഴിപോക്കന്‍,
    മറുപടികള്‍ക്ക്‌ നന്ദി. കുട്ടു പറഞ്ഞതുപോലെ വയാഗ്രയുടെ തന്നെ ആയിരുന്നു പരസ്യം. പക്ഷെ എന്റെ ഭയം മറ്റൊന്നായിരുനു.

    സാധാരണ ഇമെയില്‍ സന്ദേശങ്ങള്‍ കോടതി വരെ തെളിവായി എടുക്കാറുണ്ടെന്ന്‌ എവിടെയോ വായിച്ചതോര്‍ക്കുന്നു.

    ജാബി പറഞ്ഞതു പോലെ ആര്‍ക്കും ആരുടെ പേരിലും ആര്‍ക്കും ഇമെയില്‍ സന്ദേശങ്ങള്‍ അയല്ലാം എങ്കില്‍ ഇതൊരു അപകടകരമായ അവസ്ഥയല്ലേ?

    ReplyDelete
  6. അതെ. തീര്‍ത്തും അപകടകരമായ അവസ്ഥയാണ്. പക്ഷെ എന്തു ചെയ്യാം? അങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍.

    ഇങ്ങനെയുള്ള മെയിലുകള്‍ ഡിലീറ്റ് ചെയ്യുക മാത്രമാണ് പോംവഴി...

    ഓണ്‍ലൈന്‍ ആകുമ്പോള്‍ എപ്പോഴും മുന്‍‌കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. സംശയാസ്പദമായ അറ്റാച്ച്മെന്റുകള്‍ തുറക്കാതിരിക്കുക, സംശയാസ്പദമായ ലിങ്കുകളീല്‍ പോകാതിരിക്കുക തുടങ്ങിയവ.

    ReplyDelete